ഡോര്‍ ഞാന്‍ ലോക്കിിട്ടു,… എന്റെ വരവില്‍ ഞെട്ടി ഇരിക്കുവാണ് പെണ്ണ്, കണ്ണീരൊലിച്ചു മുടി പാറി ഒരു ഭ്രാന്തിയെപോലെ… “ചാരു….മോളെ…എന്താ ഈ കാട്ടണെ….ഇങ്ങു വാ…ഞാന്‍ ഒന്ന് പറയട്ടെ…” “വേണ്ട….വേണ്ട ഏട്ടാ… സ്നേഹിച്ചതിനു എനിക്ക് കീട്ടി,….ഇനി വയ്യ..ന്റെ അച്ഛനേം അമ്മയേം വിഷമിപ്പിച്ചതിനുള്ളതാവും….ന്നാലും…എനിക്ക് സഹിക്കാന്‍ പ്റണില്ല…ഇനി എനിക്ക് ഇതേ ഉള്ളൂ വഴി….. ഏട്ടന്‍ പാവാ….ഇവിടെ ഇനി നിക്കണ്ട…അവന്‍ ഏട്ടനേം ചതിക്കും…” “മോളെ….പ്പീസ്….എന്നെ ഒന്ന് നോക്ക്…..ചെയ്യല്ലേ…..നീ കൂടെ പോയാല്‍ ഒറ്റയ്ക്ക്,…ഞാന്‍….ഞാന്‍ ശെരിക്കും ഒന്നുമല്ലാത്തവനായി പോവും….ഒറ്റപ്പെട്ടു പോവും…..എനിക്ക് വേണ്ടി, പ്ലീസ്…” ഇടറിപ്പോയി, വിതുമ്പിപോയി,പറഞ്ഞു തീര്‍ന്നതും കരഞ്ഞുപോയി, എന്റെ കരച്ചില് കണ്ടു, അവളുടെ കയ്യിലെ കത്തി ഈര്‍ന്നു പോയി, ആര്‍ത്തലച്ചു പെണ്ണ് എന്റെ നെഞ്ചില്‍ കിടന്നു കരഞ്ഞു. മുടി തഴുകി അവളെ ആശ്വസിപ്പിക്കുമ്പോള്‍ ചതിയുടെ ആണി തറച്ച നോവില്‍ എന്റെ നെഞ്ചു പിടഞ്ഞു പൊടിയുകയായിരുന്നു. അന്ന് മുഴുവന്‍ ചാരുവിനെ നോക്കി, ഞാന്‍ ആഹ് മുറിയില്‍ തന്നെ കഴിച്ചുകൂട്ടി, എന്നില്‍ നിന്ന് ഒരുനിമിഷം പോലും അവള്‍ മാറിയില്ല. അവളെ ഒറ്റയ്ക്ക് വിട്ടു പോവാന്‍ എനിക്കും പേടി ആയിരുന്നു… എന്റെ നെഞ്ചില്‍ കിടന്നു കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങി, അവളെ എന്റെ മടിയില്‍ കിടത്തി, തലമുടി തഴുകി ഇരിക്കുമ്പോഴും സ്വന്തം കൂടെപ്പിറപ്പ് എന്നെ ശെരിക്കും ഒരു പൊട്ടനാക്കിയ വിഷമത്തില്‍ ആയിരുന്നു ഞാന്‍, അവനു വേണ്ടി ഇത്രയും സഹിച്ച, കൂടെ നിന്ന എന്നെ മനസാക്ഷിക്കുത്തു പോലും ഇല്ലാതെ ചതിച്ചു, പാവം ചാരു, എല്ലാം വിട്ടെറിഞ്ഞു അവനെ വിശ്വസിച്ചു ഇറങ്ങിപ്പോന്ന ഇവളെ അവനൊന്നു ഓര്‍ത്തു കൂടി കാണില്ല… ഇവളെ ഞാന്‍ കൈ വിടില്ല, എനിക്ക് ശ്വാസം ഉള്ളിടത്തോളം കാലം ചാരുവിനെ ഞാന്‍ ഒറ്റയ്ക്കാക്കില്ല….. എന്റെ മടിയില്‍ തല ചായ്ച്ചു ഉറങ്ങുന്ന ചാരുവിന്റെ നെറ്റിയില്‍ തലോടി ഞാന്‍ ഉറപ്പിച്ചു… പതിയെ എഴുന്നേറ്റു മാറാന്‍ ഒരുങ്ങിയപ്പോള്‍, അവള്‍ ഒന്നൂടെ എന്നെ ചുറ്റിപ്പിടിക്കുന്നത് ഞാൻ അറിഞ്ഞു. അവളെ പതിയെ അടര്‍ത്തിമാറ്റി ഞാന്‍ പുറത്തിറങ്ങി, സന്ധ്യ ആയിട്ടുണ്ട്, ഇതുവരെ അവളും ഞാനും ഒന്നും കഴിച്ചിട്ടില്ല, വയറ്റില്‍ കാളാന്‍ തുടങ്ങി, വീട്ടില്‍ നിന്നൊന്നും കഴിക്കാന്‍ തോന്നിയില്ല… താഴെ ആരെയും കാണാനും ഇല്ല ഞാന്‍ ആരെയും നോക്കാനും പോയില്ല, എല്ലാത്തിനോടും എല്ലാരോടും ഒരു മടുപ്പ്, താഴെ ചെന്നു ബൈക്കെടുത്തു ഞാന്‍ റോഡിലേക്ക് കയറ്റി, ഫോണ്‍ നിര്‍ത്താതെ അടിക്കുന്നത് കണ്ടാണ്, ബൈക്ക് സൈഡിലൊതുക്കി ഞാന്‍ എടുത്തത്… “നിനക്കൊന്നു ഫോണ്‍ എടുത്തുടെ മൈരേ, എത്ര നേരായി വിളിക്കുന്നു…” രാഹുല്‍ ആയിരുന്നു. “ഡാ….ആകെ വല്ലാത്ത ഒരവസ്ഥയിലാ ഞാന്‍….ഞാന്‍ പിന്നെ വിളിക്കാം…” “ങും….നുണയന്‍ എല്ലാം പറഞ്ഞു, നീ…പേടിക്കണ്ട, എന്തിനാണേലും ഞങ്ങള്‍ എല്ലാം കൂടെ ഉണ്ട്…” ഞാന്‍ മൂളിയിട്ട് ഫോണ്‍ വെച്ചു, മനസ്സില്‍ ഇപ്പൊ ചാരുവിനെക്കുറിച്ചു ആലോചിക്കുമ്പോഴാ പേടി… ഹോട്ടലില്‍ നിന്ന് ഫുഡും വാങ്ങി നേരെ ഓടി വീട്ടിലെത്തി, അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു തന്നെ കിടക്കുവാണ് കതകിന് മുന്നില്‍ അവര്‍ക്കുള്ള ഫുഡ് വെച്ചിട്ട് ഞാന്‍ മുട്ടി, തുറക്കും മുന്നേ മുകളിലേക്ക് കയറി, മുറി അടച്ചിരുന്നു, ഞാന്‍ രണ്ടു തവണ മുട്ടി, അകത്തു നിന്നു ഒച്ചയും അനക്കവും ഒന്നുമില്ല… ഉള്ളില്‍ ഒരു പേടി അരിച്ചിറങ്ങാന്‍ തുടങ്ങി… “ചാരു…ചാരു…….ചാരു വാതില്‍ തുറന്നേ…” ഉച്ചത്തില്‍ വിളിച്ചുകൊണ്ടു ഞാന്‍ കതകില്‍ അടിച്ചു, ഒരു നിമിഷം അവളെ തനിച്ചാക്കി പോയതില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു, കതകു തല്ലിപ്പൊളിച്ചു അകത്തു കയറാന്‍ നോക്കുന്ന നേരം പെട്ടെന്ന് അവള്‍ കതകു തുറന്നു, മുഖത്താകെ വെള്ളത്തുള്ളികള്‍ പടര്‍ന്നിരുന്നു, അവള്‍ ബാത്റൂമില്‍ ആയിരുന്നെന്ന് തോന്നി… അവളെ കണ്ടപ്പോള്‍ എനിക്കെന്റെ പ്രാണവായു തിരികെ കിട്ടിയ പോലെ ആയിരുന്നു. “എന്താ….ഏട്ടാ….പേടിച്ചു പോയോ…ഞാന്‍ ഇനി ചാവത്തൊന്നും ഇല്ല….ഏട്ടന് ഞാന്‍ വാക്ക് തന്നതല്ലേ…” അത്രയും പറഞ്ഞുകൊണ്ട് നനഞ്ഞു തുടങ്ങുന്ന കണ്ണുകള്‍ എന്നെ ഒളിക്കാന്‍ അവള്‍ തിരിഞ്ഞു നടന്നു, “ഏട്ടന്‍ എങ്ങോട്ടു പോയതാ…” ടവൃല്‍ എടുത്തു മുഖം തുടച്ചു അവള്‍ എന്നോട് ചോദിച്ചു. “രാവിലെ മുതല്‍ പട്ടിണി അല്ലെ.,…എന്തേലും കഴിക്കണ്ടേ…” ഞാന്‍ കയ്യില്‍ ഉണ്ടായിരുന്ന കവര്‍ പൊക്കി കാണിച്ചു, “എനിക്ക് വേണ്ട ഏട്ടാ…വിശക്കുന്നില്ല….” “ഡി ചാരു…കളിക്കാതെ വന്നിരുന്നു കഴിക്കാന്‍ നോക്ക്…അല്ലേല്‍ നീ അവനേം ഓര്‍ത്തു കരഞ്ഞോണ്ടിരുന്നോ… എനിക്കെന്താ…” ഞാന്‍ പറഞ്ഞിട്ട് പൊതി അഴിച്ചു രണ്ടാക്കി കട്ടിലില്‍ വെച്ചു, ജഗ്ഗില്‍ നിന്നു വെള്ളവും എടുത്തു വെച്ചു, അവളപ്പോഴും ജനലില്‍ക്കൂടി പുറത്തേക്കും നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. “വാ..ചാരു…..നീ കഴിച്ചില്ലേല്‍ എനിക്കും വേണ്ട…” ഞാന്‍ പിന്നെയും കുറെ നേരം ഇരുന്നു പറഞ്ഞപ്പോള്‍ എന്റെ ശല്യം സഹിക്കാതെ ആണോ എന്തോ അവള് എടുത്തു കഴിച്ചു തുടങ്ങി, അന്ന് മുഴുവന്‍ ഞാനും അവളും മുറിയില്‍ തന്നെ ആയിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല, തിരിഞ്ഞും മറിഞ്ഞും പായയില്‍ കിടന്നു ഉരുണ്ടു, അവസാനം എഴുന്നേറ്റു, മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, “ഏട്ടാ…” കട്ടിലില്‍ നിന്നു ചാരുവിന്റെ വിളി. “നി ഉറങ്ങിയില്ലേ ചാരു…” ഇരുട്ടിലും അല്പം തെളിഞ്ഞു കാണുന്ന അവളെ നോക്കി ഞാന്‍ ചോദിച്ചു.
