കുടമുല്ല [ Full ] 1അടിപൊളി  

“ഏയ്‌…അവനു തിരക്കായിട്ടാവും,… ഇങ്ങോട്ടു വരാനും, പിന്നെ നിന്നെ കൊണ്ടോവാനും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടാവുമല്ലോ, അതിന്റെ തിരക്കില്‍ ആവും…അതിനു ഇങ്ങനെ വിഷമിക്കാതെ ചാരു….” “എനിക്ക്‌ വിഷമൊന്നുമില്ല….” കവിള്‌ വീര്‍പ്പിച്ചു പഴേ കുറുമ്പ്‌ വിണ്ടെടുത്തു അവള്‍ പറഞ്ഞു… “എന്നിട്ടാണ്‌ മുഖവും കേറ്റിപ്പിടിച്ചു ഇത്ര നേരം ഇരുന്നത്‌…” “പോടാ ഏട്ടാ…” പറഞ്ഞു തീര്‍ന്നതും കിട്ടി എന്റെ തോളില്‍ അവളുടെ കടി,…ഇതു കഴിഞ്ഞ ജന്മം വല്ല പട്ടിയും ആയിരുന്നോ എന്തോ… “വിനു ഏട്ടന്‍ വന്നാല്‍ ഞാന്‍ പോവേണ്ടി വരുവോ…” എന്തോ ആലോചിച്ചിരുന്നു അവള്‍ ചോദിച്ചു, “പിന്നെ പോവണ്ടേ….ഇവിടെ എങ്ങനെയാ നിൽക്കാ…” “അപ്പൊ ഏട്ടനും വരുവോ….ഞങ്ങളുടെ കൂടെ…” “ഞാന്‍ എന്തിനാ ചാരു വരുന്നേ കട്ടുറുമ്പായിട്‌….നിങ്ങള്‍ രണ്ടുപേരും മതി അതാ ഭംഗി…” എന്റെ കയ്യിലെ അവളുടെ പിടി മുറുകുന്നത്‌ ഞാന്‍ അറിഞ്ഞു, പിന്നെ അവളൊന്നും ചോദിച്ചില്ല മാനം മാത്രം… അവള്‍ എന്നെ എങ്ങനെയാണ്‌ കാണുന്നത്‌ എന്നു എനിക്കറിയില്ല…പക്ഷെ അവന്റെ കൂടെ അവളെ കാണാന്‍ എനിക്ക്‌ കഴിയില്ലായിരുന്നു, അതിനു ഏറ്റവും നല്ലത്‌ അവളെ എന്നില്‍ നിന്നും അകറ്റുന്നതാണ്‌ നല്ലതെന്ന്‌ എനിക്ക്‌ തോന്നി, ഇവളെ മറക്കാന്‍ കഴിയുമോ എന്നു എനിക്ക്‌ അറിയില്ല പക്ഷെ മറന്നേ പറ്റൂ എന്നറിയാം… രാത്രി വൈകിയാണ്‌ ഞങ്ങള്‍ തിരികെ എത്തിയത്‌, പിടി തരാത്ത ഒരു മൌനം എപ്പോഴോ ഞങ്ങളെ മൂടിയിരുന്നു, അന്ന്‌ രാത്രി അവളോ ഞാനോ ഒന്നും സംസാരിച്ചില്ല… പിന്നീടുള്ള നാളുകളിലും അതു തുടര്‍ന്നു ഉള്ളില്‍ വല്ലാത്ത നോവുണ്ടായിരുന്നെങ്കിലും, അവളെ പിരിയുമ്പോള്‍ ഉള്ള വേദന കുറയ്ക്കാൻ ഈയൊരു അകല്‍ച്ച ഇപ്പോള്‍ അത്യവശ്യമാണ്‌ എന്നു തോന്നി, രാത്രികളില്‍ ഞാന്‍ വീണ്ടും ചിറയില്‍ ആയി, ആദ്യമൊക്കെ അവള്‍ ചോദിച്ചെങ്കിലും പിന്നീട്‌ അവള്‍ അതും ചോദിക്കാതെ ആയി, നുണയനോടും അര്‍ജ്ജുനോടും രാഹുലിനോടും പിണങ്ങിപോയി തിരിച്ചു വന്ന മനീഷിനോടും ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും മനസ്സിലായി… രാത്രികളില്‍ ചിറയില്‍ അവളെ മറക്കാനായി ലഹരി തൊണ്ടക്കുഴിയിലൂടെ ഇറങ്ങി, അവളോടൊപ്പം ഒരു മുറിയില്‍ ഇനിയും പേടിച്ചു കഴിയുന്നതിലുള്ള വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ ചിറയില്‍ ഞാന്‍ രാത്രികള്‍ കഴിച്ചു കൂട്ടി തുടങ്ങി, ഇടയ്ക്ക്‌ ഏന്നെ കാണുമ്പോള്‍ കണ്ണും നിറച്ചു നില്‍ക്കുന്ന അവളെ കാണുമ്പോള്‍ എന്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു, അവള്‍ക്കും കാര്യം മനസ്സിലായിരിക്കണം….. KERRERERERERERERERRRERERRRERERERERER വീണ്ടും ഒരു മാസം കൂടി കൊഴിഞ്ഞു, ചാരു വീട്ടില്‍ വന്നിട്ടു ഇപ്പോള്‍ എട്ടു മാസം കഴിഞ്ഞു… ചാരുവുമായി ഞാന്‍ തീര്‍ത്ത അകലം ഇപ്പോള്‍ ഒരു മതിലായി ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു… ചിറയിലെ ഒരു രാത്രി കഴിഞ്ഞു ഉറക്കം എഴുന്നേറ്റ ഞാന്‍ കണികണ്ടത്‌ നുണയനെ ആയിരുന്നു, “നി ഇന്നലെ രാത്രി വീട്ടില്‍ പോയതല്ലേ…രാവിലെ ഇങ്ങു വീണ്ടും പോന്നോ…” കണ്ണും തിരുമ്മി ഞാന്‍ എഴുന്നേറ്റു, അടുത്തു വെച്ചിരുന്ന കുപ്പിയില്‍ നിന്നും മൂട്ടില്‍ കിടന്നിരുന്ന വെള്ളം എടുത്തു വായ്‌ കഴുകി, പിന്നെ കുറച്ചുകൂടെ വെള്ളം എടുത്തു മുഖം കഴുകി, “നീ പോയി റെഡി ആയിക്കോ ഞാന്‍ ഏഎത്തിക്കോളാം….” അവനോടു പറഞ്ഞു ഞാന്‍ ചിറയിലെ മാടത്തിലേക്ക്‌ നടന്നു, അവന്റെ കൈ പെട്ടെന്ന്‌ എന്റെ കൈക്ക്‌ മേല്‍ വീണു, “ഡാ….നീ വാ…നമുക്ക്‌ നിന്റെ വീട്ടില്‍ എത്തണം…” അവന്റെ മുഖം ആകെ കുറുകി ഇരുന്നു… “എന്താടാ എന്താ പ്രശ്‌നം…” അവന്റെ മുഖത്തു നിന്നും എന്തോ പന്തികേട്‌ എനിക്ക്‌ ഈഹിക്കമായിരുന്നു, “നീ വാ…ഞാന്‍ പറയാം…” എന്റെ കയ്യും വലിച്ചു നടന്നതല്ലാതെ അവന്‍ മറ്റൊന്നും പറഞ്ഞില്ല. അവന്റെ പിറകില്‍ ബൈക്കില്‍ ഇരുന്നു പോകുമ്പോഴും അവന്‍ ഒന്നും പറഞ്ഞില്ല, വീട്ടിലെ വഴി തിരിഞ്ഞു മുറ്റത്തേക്ക്‌ കടന്നപ്പോള്‍ വീടിനു മുന്നില്‍ ഒരു കൂട്ടം ഞാന്‍ കണ്ടു, ഉള്ളില്‍ അകാരണമായ ഒരു ഭയം ഉടലെടുത്തു, പെട്ടെന്ന്‌ ബൈക്കില്‍ നിന്നും ചാടി ഇറങ്ങിയ ഞാന്‍ ആളുകളെയും മാറ്റി അകത്തേക്ക്‌ കയറുമ്പോള്‍ കസേരയില്‍ ചാഞ്ഞു നെറ്റിയില്‍ പുറംകൈ വെച്ചുകൊണ്ട്‌ അച്ഛന്‍ ഇരിപ്പുണ്ട്‌, അകത്തു കയറിയപ്പോള്‍, ഭിത്തിയില്‍ ചാരി കണ്ണീര്‍ തുടച്ചു അമ്മയും, ഹാവൂ ആശ്വാസമായി… കൂടെ നിക്കുന്ന അയലത്തുള്ളവര്‍ അമ്മയെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്‌, അവിടെ നിക്കുന്നവര്‍ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, കാര്യം അറിയാതെ എനിക്ക്‌ ആകെ വട്ടു പിടിക്കുന്നുണ്ടായിരുന്നു, ചാരുവിനോട്‌ ചോദിക്കാനായി മുകളിലേക്ക്‌ കയറാന്‍ നേരത്തായിരുന്നു എന്റെ തോളില്‍ ഒരാളുടെ കൈ വീണത്‌, തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്‌, വിനീതിനെ ആണ്‌. “വിനു…നീ..എങ്ങനെ ഇവിടെ….നീ എപ്പൊ വന്നു…” അവന്റെ മുഖം പെട്ടെന്ന്‌ കണ്ടതിലുള്ള അമ്പരപ്പില്‍ ഞാന്‍ ഒന്ന്‌ വിയര്‍ത്തു… “ഞാന്‍,….ഞാനിപ്പോ വന്നേ ഉള്ളൂ….ലീവ്‌ നേരത്തെ ആയി…” പെട്ടെന്ന്‌ എന്റെ ഉള്ളിലെന്തോ വെട്ടി,…ഇവന്‍ വന്നതിനെന്തിനാ ഇവിടെ ഈ കരച്ചിലും പിഴിച്ചിലും ആള്‍ക്കൂട്ടവും ഒക്കെ….. ഉത്തരം തേടി അധികം നില്‍ക്കേണ്ടി ഒന്നും വന്നില്ല, അവന്റെ പിറകില്‍ നിന്നു ഒരു പെണ്ണ്‌ നീങ്ങി നിന്നു, അവളെ ഒന്നുഴിഞ്ഞു നോക്കിയ എന്റെ കണ്ണു നിന്നത്‌ അവളുടെ അല്ലം ഉന്തി നിന്ന വയറില്‍ ആയിരുന്നു. അവന്റെ കണ്ണില്‍ ഒരു നിസ്സഹായത വിരിഞ്ഞു വന്നു, അവന്റെ കുനിഞ്ഞ തല ഞാന്‍ കരുതിയത്‌ സത്യമാണ്‌ എന്നുള്ളതിന്റെ തെളിവായിരുന്നു, പെരുവിരലില്‍ നിന്നു അരിച്ചെത്തിയ കോപം കയ്യിലേക്ക്‌ ഇരച്ചെത്തിയപ്പോള്‍ കോളറില്‍ കൊരുത്തു പിടിച്ചു അവനെ ഭിത്തിയിലേക്ക്‌ ഞാന്‍ ചേര്‍ത്തു, അമ്മയും അഖിലും വന്നെന്നെ വട്ടം പിടിച്ചു വലിച്ചു മാറ്റി, പിടഞ്ഞു മാറിയ ഞാന്‍ അലറിക്കൊണ്ടു അവനു നേരെ കുതിക്കാന്‍ ഒരുങ്ങുമ്പോള്‍ മുന്നിലേക്ക്‌ അച്ഛന്‍ വന്നു നിന്നു… “അടങ്ങി നിക്കട……. ഏട്ടന്റെ അധികാരം കാണിക്കാന്‍ നിനക്ക്‌ എന്ത്‌ അവകാശം….നീ നിനക്ക്‌ തോന്നിയ ഒരുത്തിയെ കൊണ്ടു വന്നു, നീ കാണിച്ച ധൈര്യം അവനും അവന്റെ തോന്നിയവാസത്തിനു കാണിച്ചു…..നീ ഓര്‍ക്കാതെ പോയ ഞങ്ങളെ അവനും ഓര്‍ത്തില്ല…..അത്രേ ഉള്ളൂ….അവനെ തല്ലാന്‍ നിനക്കെന്തു യോഗ്യതയാടാ ഉള്ളേ…” മുന്നില്‍ നിന്നു അച്ഛന്‍ അലറി ചോദിച്ചപ്പോള്‍ ഉരുകിയത്‌ ഞാന്‍ ആയിരുന്നു….ഇപ്പോള്‍ ഇവിടെ വെച്ചു എല്ലാം തുറന്നു പറഞ്ഞാല്‍ അവന്‍ എല്ലാം സമ്മതിക്കുമെന്ന ഉറപ്പ്‌ എനിക്ക്‌ എപ്പോഴേ നഷ്ടപ്പെട്ടിരുന്നു. പറഞ്ഞാലും ഇവര്‍ക്ക്‌ മുന്നില്‍ ഞാനും അവളും വെറും കോമാളി ആവത്തെ ഉളെളന്ന്‌ എനിക്ക്‌ തോന്നി. അവന്റെ കണ്ണിലേക്ക്‌ ഞാന്‍ നോക്കി, അവിടെ കുറ്റബോധത്തിന്റെ ഒരു കണിക പോലും ഉണ്ടായില്ല,…അവന്‍ ചതിച്ചത്‌ എന്നെയാ, ഈ വീടിനെ, അച്ഛനെ അമ്മയെ….ചാരുവിനെ… ചാരു…പെട്ടെന്നാണ്‌ അവളെക്കുറിച്ചു ഞാന്‍ ഓര്‍ത്തത്‌…..ഈശ്വരാ… പടി ഓടി ഞാന്‍ മുറി തള്ളി തുറന്നു ചെല്ലുമ്പോള്‍ കയ്യില്‍ എടുത്തു പിടിച്ച കത്തി മറു കൈക്ക്‌ മേല്‍ വരയാന്‍ ഒരുങ്ങി നിക്കുന്ന ചാരു…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *