അവള് കൊണ്ടു പിടിച്ചു എന്നെ കൊണ്ട് അത് ഡിലീറ്റ് ആക്കിക്കാന്‍ നോക്കിയെങ്കിലും പിടിച്ച പിടിയാലെ ഞാന്‍ അത് പോസ്റ്റ് ചെയ്തു. അതോടെ കള്ള ദേഷ്യം കാണിച്ചു പെണ്ണ് എഴുന്നേറ്റു പോയി, പിന്നെ പുറകെ നടന്നു സമാധാനിപ്പിച്ചിട്ടാണ് അവളൊന്നു അയഞ്ഞത്… അടുക്കളയില്‍ തൊട്ടും പിടിച്ചും അമ്മുവിന്റെ കയ്യീന്ന് രണ്ടെണ്ണം കൊണ്ടും ഒക്കെ ആണ് അത്താഴം ഉണ്ടാക്കല്‍, രാത്രി ആണേല്‍ ഇപ്പൊ എനിക്കാ തെണ്ടി ചോറ് തരാറില്ല, പച്ച മലയാളി ആയ എന്നെ അവള്‍ ഗോതമ്പ് ചപ്പാത്തി തീറ്റിച്ചു പഞ്ചാബി ആക്കാനുള്ള തത്രപ്പാടിലാണ്, ഞാന്‍ ഇരുന്നു പരത്തി കൊടുക്കണം പോരാത്തതിന് അവളുടെ വിശേഷം മുഴുവന്‍ കേള്‍ക്കണം… എങ്കിലും നല്ല രസം ആണ്… അവസാനം എന്റെ മടിയില്‍ കേറി ഇരുന്നു യൂട്യൂബില്‍ ഏതേലും ഫുഡ് പ്ലോഗര്മാരു വല്ല മന്തിയും വലിച്ചു കേറ്റുന്നത് കണ്ടു കൊതിയും വിട്ടു ഉണക്ക ചപ്പാത്തിയും കറിയും അവള്‍ തിന്നുന്നതിനൊപ്പം എനിക്കും തരും… ഏതോ പിള്ളേര്‍ക്ക് തീറ്റ കൊടുക്കും പോലെയാണ് പെണ്ണിന് രാത്രിയിലെ കഴിപ്പും കഴിപ്പിക്കലും. അതൊക്കെ കഴിഞ്ഞു എന്നേം കെട്ടിപ്പിടിച്ചു ഉറക്കോം… അവള്‍ക്ക് മൂഡ് ഉണ്ടെങ്കില്‍ ഒരുമ്മയില്‍ അവള്‍ തുടങ്ങും… പിന്നെ ഞാന്‍ പതിയെ തൊട്ടും തലോടിയും പുന്നാരിപ്പിക്കണം പക്ഷെ അമ്മൂന് ഇപ്പോഴും ഒടുക്കത്തെ നാണം ആയതുകൊണ്ട് ഇപ്പോഴും കൈ അയച്ചപൊന്നും നടന്നിട്ടില്ല…എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞാന്‍ ആഘോഷിക്കും, അമ്മൂസും..
ദിവസങ്ങള്‍ ഒഴുകി കൊണ്ടിരുന്നു…
അന്ന് ബേക്കറിയില്‍ എന്റെ പെണ്ണിനേം കാത്തു ഞാന്‍ ഇരിക്കുവായിരുന്നു. ബസിറങ്ങിയതും നീല സാരിയില്‍ ഞാന്‍ കണ്ടു അമ്മുവിനെ… പക്ഷെ പെട്ടെന്ന് അവള്‍ ഇങ്ങോട്ടു വരാതെ നേരെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് കേറി നടന്നത്… ഇവള്‍ക്കിതെന്തു പറ്റി എന്ന് ഞാന്‍ ആലോചിച്ചു, സാധാരണ ബസിറങ്ങിയാല്‍ എന്നെ കാണാന്‍ ഇവിടേക്കെ അവള്‍ ആദ്യം നോക്കു എന്നിട്ട് ഓടി ഇവിടെ കയറി പിന്നെ ഫ്രഷ് ലൈം അല്ലേല്‍ എന്തേലുമൊക്കെ കുത്തിക്കേറ്റിയിട്ടു എന്നേം വലിച്ചോണ്ടു പോവുന്ന പെണ്ണാണ് ഇപ്പൊ ഒന്നു തിരിഞ്ഞുടെ നോക്കാതെ പോവുന്നത്. അത് കണ്ടപ്പോഴേ പന്തി അല്ലാന്നു തോന്നിയ ഞാന്‍ ഉടനെ സൈക്കിളും എടുത്തു വച്ചു പിടിച്ചു. പെണ്ണിന്റെ വട്ടം വെച്ചു നിര്‍ത്തിയപ്പോള്‍ അവളൊന്നു ഞെട്ടി. “നിനക്കിതെന്തു പറ്റി അമ്മു…ഞാന്‍ ബേക്കറിയില്‍ ഉണ്ടായിരുന്നു…നീ എന്താ വരാഞ്ഞെ…” ഞാന്‍ ചോദിച്ചതിനൊന്നും അവള്‍ മിണ്ടിയില്ല പകരം നേരെ പുറകില്‍ കയറി ഇരുന്നു… എനിക്ക് വല്ലാത്ത വിഷമം ആയി… എന്റെ മുന്‍പില്‍ അല്ലാതെ ഇതുവരെ കയറിയിട്ടില്ലാത്ത പെണ്ണ് പെട്ടെന്ന് എന്നെ മുട്ടാതെ പിറകില്‍ കയറിയതും ഞാനും വല്ലാണ്ടായി… പോവും വഴി ഞാന്‍ എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ അവള്‍… അല്ലാത്തപ്പോള്‍ കല പില പറഞ്ഞു എന്നെ ഒന്ന് മിണ്ടാന്‍ പോലും വിടാത്ത അമ്മു പെട്ടെന്ന് സൈലന്റ് ആയത് എന്നെ കുറച്ചൊന്നും ആയിരുന്നില്ല ഉലച്ചത്… വീട്ടില്‍ ചെന്ന് സമാധാനം ആയി ചോദിക്കാം എന്നു കരുതി ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല… വീട്ടില്‍ എത്തിയപാടെ സാരി ഉരിഞ്ഞിട്ട അമ്മു തോര്‍ത്തും എടുത്തോണ്ട് പിറകില്‍ കുളിമുറിയിലേക്ക് ഓടി… പേടി തട്ടിയ ഞാന്‍ ഓടി ചെന്നു അവളെ വട്ടം പിടിച്ചു. “വിട്…വിട്….എന്നെ ails…” എന്റെ കയ്യില്‍ കിടന്നു കുതറിയ പെണ്ണിന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, എന്റെ ഹൃദയം ഉരുകുന്നതും ഞാന്‍ അറിഞ്ഞു. മനസ്സുലഞ്ഞ ഒരാളെ പോലെ ആണ് അമ്മു പെരുമാറുന്നത്, കണ്ടു നിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല… “എന്താ അമ്മുസെ…എന്താ നീ ഈ കാണിക്കണേ…” പെണ്ണ് കരഞ്ഞോണ്ട് ഒന്നുടെ കുതറിയതും ഞാന്‍ വിട്ടു, നേരെ ബാത്റൂമില്‍ കയറിയ അമ്മു വാതിലടക്കാൻ പോലും നിക്കാതെ ബക്കറ്റിലെ വെള്ളം കോരി മേത്തൊഴിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു വട്ടം അതു കണ്ടതോടെ സഹിക്കാന്‍ പറ്റാതെ ഞാന്‍ അവളെ എന്നിലേക്ക് ചേര്‍ത്തു പിടിച്ചു പുറത്തേക്ക് ഇറങ്ങി… എന്റെ നെഞ്ചില്‍ ചാരി അപ്പോഴും അമ്മു കരയുന്നുണ്ടായിരുന്നു… “എന്താ അമ്മൂ….എന്താ നിനക്ക് പറ്റിയെ…” പെട്ടെന്ന് എന്നെ നോക്കിയ അമ്മു വേഗം എന്നില്‍ നിന്നും മാറി വീട്ടിലേക്ക് നടന്നു. അവളുടെ ഓരോ ചെയ്തിയിലും പേടിച്ചത് ഞാനായിരുന്നു… രാവിലെ പോകും വരെ എന്നോട് കൊഞ്ചിക്കൊണ്ടിരുന്ന പെണ്ണാണ്…
