“ഏട്ടാ….സമയം…ആയീട്ടോ….കഴിഞ്ഞില്ലേ….” എന്നെ ഞെട്ടിച്ചുകൊണ്ടാണ് അവള്‍ കാറി കൂവിയത്… ഞാന്‍ ബാത്റൂമിലാണെന്നു കരുതി ഉച്ചത്തിലാണ് വിളിച്ചത്… മറുപടി കൊടുക്കാന്‍ നാവു പൊങ്ങിയെങ്കിലും, ഞാനായിട്ട് തന്നെ അടക്കി, പെണ്ണ് കുലുക്കി തെറിപ്പിച്ചു എത്തുന്നതിനു മുന്നേ ഞാന്‍ പിന്നിലേക്ക് ഓടി… അന്ന് സൈക്കിളില്‍ പോവുമ്പോള്‍ അമ്മു പറയുന്നതൊന്നും എന്റെ ചെവിയില്‍ വീഴുന്നില്ലായിരുന്നു രാവിലെ എന്റെ കണ്ണില്‍ കണ്ട അമ്മുവിന്റെ രൂപമായിരുന്നു അപ്പോഴും. പറയുന്നതിനൊന്നും ഞാന്‍ മൂളിക്കൊടുക്കാണ്ടായപ്പോള്‍ അവള്‍ എന്റെ കയ്യില്‍ പിച്ചി പിന്നെ കെറുവിച്ചിരുന്നു. മുഖവും കൂര്‍പ്പിച്ചു ബസില്‍ കയറിപോവുന്ന അവളെ ചിരിയോടെ ആണ് ഞാന്‍ യാത്രയാക്കിയത്. അന്ന് വാര്‍ക്കല്‍ ആയതുകൊണ്ട് ഉച്ച കഴിഞ്ഞു ഞാന്‍ തിരിച്ചു വീട്ടില്‍ എത്തി. ഒരു മയക്കവും കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ ആണ്… അവളെ കൊണ്ടുവരാന്‍ ചെല്ലണോല്ലോ എന്നോര്‍ത്തത്…. സമയം ആയിട്ടില്ല, അതുകൊണ്ടു ചുമ്മ മന്ദിച്ചു ഫോണിലും കുത്തി ഇരിക്കുമ്പോളാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്… ചെന്നു മുന്നിലെത്തുമ്പോള്‍ അമ്മുവാണ്. “എത്തിയപ്പോള്‍ വിളിച്ചിരുന്നേല്‍ ഞാന്‍ വന്നേനേല്ലോ….വെറുതെ നടക്കണ്ടായിരുന്നു…..” ഞാന്‍ പറഞ്ഞു തീര്‍ന്നില്ല പെണ്ണോടി വന്നു എന്നെ കെട്ടിപിടിച്ചു… അവളുടെ അലച്ചു തല്ലിയുള്ള വരവില്‍ എനിക്ക് ബാലന്‍സ് പോയി…. അവളേം ചുറ്റിപ്പിടിച്ചു ഞാന്‍ താഴേക്ക് വീണു… ഇന്നിനി എന്തു കിട്ടിയിട്ടാണാവോ പെണ്ണിന്… ഓരോന്നാലോചിച്ചു ഞാന്‍ അവളെ ഒന്നുയര്‍ത്താന്‍ നോക്കിയതും… എന്നെ അള്ളിപ്പിടിച്ചു കിടന്ന അമ്മു കണ്ണും നിറച്ചു എന്റെ കവിളില്‍ അമര്‍ത്തി ഒരുമ്മയാണ് തന്നത്.. ഒന്നു ഞെട്ടാനും കൂടി എനിക്ക് സമയം തരാതെ എന്റെ അടുത്ത കവിളിലും പെണ്ണ് ഉമ്മ വെച്ചു. “ഞാന്‍ എക്‌സാം ക്ലിയര്‍ ചെയ്തു ഏട്ടാ….എനിക്ക്…ജോലി…കിട്ടും….” എന്റെ നെഞ്ചില്‍ കിടന്നു കണ്ണീരും ഒലിപ്പിച്ചു ഇളിച്ചോണ്ടാണവള്‍ പറഞ്ഞത്… കേട്ടതും പുറത്തു കല്ലു കുത്തിക്കൊള്ളുന്ന വേദനയും അടിച്ചുവീണ വേദനയും ഒക്കെ എങ്ങോ പോയി… എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു… അവളേം പൊക്കി എഴുന്നേറ്റു..ഞാ൯ന്‍ ഒന്ന് എടുത്തുയര്‍ത്തിയപ്പോള്‍ കൊച്ചുപിള്ളേരെ പോലെ ആര്‍ത്തു ചിരിക്കുവായിരുന്നു അമ്മു… പിന്നെ എല്ലാരേം ഫോണില്‍ വിളിച്ചു പറഞ്ഞും, അമ്മുവിന് വന്നോണ്ടിരുന്ന കോളും ഒക്കെ എടുത്തു ഇരുന്നു. അപ്പോഴാണ് എന്റെ വക അവള്‍ക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നു ഓര്‍ത്തത്… അങ്ങനെ അന്നത്തെ രാത്രി… അമ്മുവിന് ഇഷ്ടപ്പെട്ട ഫുഡ് എല്ലാം വാങ്ങിക്കൊടുത്തു പെണ്ണിനേം കൊണ്ടു പുറത്തൊക്കെ കറങ്ങി… ഒന്നൂല്ലേലും അവളിത്രയും കഷ്ടപ്പെട്ടു പഠിച്ചിട്ടല്ലേ…. അങ്ങനെ രാത്രി കുംഭയും വീര്‍പ്പിച്ചു വന്നു വീട്ടില്‍ കയറി… ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടു ഉടുപ്പും മാറി ഞങ്ങള്‍ രണ്ടുപേരും ബെഡിലേക്ക് വീണു. അല്പം കഴിഞ്ഞപ്പോഴാണ് എന്റെ നെഞ്ചിലൂടെ ഒരു കൈ ചുറ്റുന്നത് ഞാന്‍ അറിഞ്ഞു. പതിവായത് കൊണ്ടു എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…പിന്നെ പതിയെ എന്റെ മുഖത്തിനു മേലെ അമ്മുവിന്റെ മുഖം എത്തിയത് ചിമ്മി അടച്ച കണ്ണിലൂടെ ഞാന്‍ കണ്ടു, എന്താ പെണ്ണിന്റെ ഉദ്ദേശം എന്നറിയാന്‍ ഞാന്‍ കണ്ണടച്ചു കിടന്നു.
“ഫട്ടാ…..ഏട്ടാ…..” കാറ്റു മൂളും പോലെ അവള്‍ വിളിച്ചു…
പൂര ഉറക്കത്തില്‍ ആണെന്ന് കാണിക്കാന്‍ ഞാന്‍ ചുമ്മ ശ്വാസോം വിട്ടു കിടന്നു. പതിയെ അമ്മുവിന്റെ മുഖം താഴ്ന്നു വരുന്നത് ഞാന്‍ അറിഞ്ഞു… എന്റെ നെറ്റിയിലും ഇരുകവിളിലും അവളുടെ ചുണ്ടുകള്‍ പതിയുന്നത് ഒരു സുഖത്തോടെ ഞാന്‍ അനുഭവിച്ചു. പിന്നെ ഒന്നു നിന്ന ശേഷം എന്റെ ചുണ്ടിലും അവളൊന്നു മുത്തി. “ഐലൌഈ യൂ…” പതിഞ്ഞൊന്നു പറഞ്ഞ അമ്മു എന്നെ മുറുക്കി കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണ്ടും കിടന്നു. പെണ്ണിനെ കെട്ടിപ്പിടിച്ചു മുഖം മുഴുവന്‍ മുത്തി ഐ AID യൂ അമ്മൂട്ടി ന്നു പറയണം എന്നുണ്ടായിരുന്നു…. പക്ഷെ, അവള് തന്ന ഉമ്മയില്‍ ഉരുകിയൊലിച്ചു ഐസ്പ്രൂട്ട് പോലെ ബെഡില്‍ കിടക്കാനെ അപ്പോള്‍ എനിക്ക് പറ്റിയുള്ളൂ. പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോള്‍ കയ്യിലും ഒക്കത്തും പിള്ളേരെയും വെച്ചോണ്ട് ഞാനും അമ്മുവും നടക്കുന്നതായിരുന്നു എന്റെ മനസ്സില്‍ ഫ്രെയിം ഇട്ടു വെച്ചത്. പിറ്റേന്ന് രാത്രി എല്ലാത്തിനേം വീട്ടില്‍ വിളിച്ചു കൂട്ടി, അമ്മു എക്സാം ക്ലിയര്‍ ചെയ്തതിന്റെ ചിലവ് ചെയ്യലായിരുന്നു… ചിക്കന്‍ ഗ്രില്‍ ചെയ്തുകൊണ്ട് നുണയനും മനീഷും അര്‍ജ്ജുനും നിത്യയും ഇരിപ്പുണ്ട്, ഗ്രില്‍ ചെയ്യുന്ന ചിക്കന്റെ നെയുരുകി കനലില്‍ വിഴുമ്പോഴുള്ള മണം അവിടമാകെ പടര്‍ന്നിട്ട് ഇരിക്കപ്പൊറുതി കിട്ടാഞ്ഞിട്ടാവണം അമ്മു അതിനു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ട്… വെള്ളം എടുക്കാനും പ്ലേറ്റ് എടുക്കാനും കൂടി ഞാനും അര്‍ജ്ജുനും കൂടി അടുക്കളയിലേക്ക് കേറിയ നേരത്താണ് പുറത്തു നിന്നും ആഞ്ഞു പിടിച്ച നിലവിളി കേട്ടത്. എന്തു പുല്ലാണെന്നു അറിയാതെ ഓടിപ്പാഞ്ഞു മുന്നിലെത്തിയ ഞാന്‍ കണ്ടത് മനീഷിന്റെ നീട്ടിപിടിച്ച കയ്യിനെ പിച്ചി മാന്തിയെടുക്കുന്ന അമ്മുവിനെ ആണ്… മനീഷിന്റെ കയ്യില്‍ ഗ്രില്ലില്‍ നിന്നെടുത്ത കോഴിക്കാലും ഉണ്ട്… അമ്മുന് കിട്ടാതിരിക്കാന്‍ പൊക്കി പിടിച്ച കോഴിക്കാല്‍ ചത്താലും വിട്ടു തരില്ലെന്ന ഭാവത്തില്‍ കരഞ്ഞു വിളിച്ചു നിക്കുന്ന മനീഷിനെ കണ്ടതും ഞാന്‍ അമ്മുവിനെ വട്ടം പിടിച്ചു വലിച്ചു മാറ്റി. “എന്താടി….അമ്മൂ….ഇത്….” എന്റെ കയ്യില്‍കിടന്നു കുതറുന്ന അമ്മുവിനെ ഒതുക്കി ഞാന്‍ ചോദിച്ചു. “അത് ഞാന്‍ എടുക്കാന്‍ വെച്ചിരുന്നതാ….ഞാ൯ അവനോടു പറഞ്ഞതുമാ….എന്നിട്ട് അതെടുത്തു തിന്നു…” ഉറഞ്ഞു തുള്ളിക്കൊണ്ടു, അമ്മു പറയുന്നതുകേട്ട് കയ്യില് മാന്തി തൊലിപോയിടത്തു ഈതിക്കൊണ്ടിരുന്ന മനീഷ് കണ്ണും തള്ളി എന്നെ നോക്കി. അവന്‍ മാത്രം അല്ല കൂടി നിന്ന എല്ലാം അവളെ തന്നെ ആണ് നോക്കുന്നത്… പിടിച്ചു കൊണ്ടുവന്നു ഒരു കസേരയില്‍ ഇരുത്തിയപ്പോഴും ചുണ്ടും കൂര്‍പ്പിച്ചു മനീഷിനെ കണ്ണുരുട്ടി നോക്കി ഇരിക്കാണ്…. “അടുത്ത കാലു ഒറ്റ ഒരെണ്ണം തൊട്ടുപോവരുത്.. ഇവിടെ അമ്മുവിന്റെ ജോലി സെറ്റ് ആയതിന്റെ ട്രീറ് ആഹ് അപ്പൊ അവളുടെ കാര്യം കഴിഞ്ഞു മതി ബാക്കി ഉള്ളവരുടെയൊക്കെ…” അര്‍ജ്ജുന്‍ ഉറക്കെ പ്രഖ്യാപിച്ചത് കേട്ട അമ്മു ഒന്നടങ്ങി…. അതും പറഞ്ഞു അവന്‍ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് നടന്നു, “എന്തുവാടെ ഇത്…ഇതിനു വട്ടൊണ്ട…???” തല പുറത്തേക്കൊന്നു ഈളിയിട്ട് അവളെ നോക്കി ഉറപ്പിച്ചിട്ടാണ് എന്നോട് ചോദിച്ചത്. “എന്താടാ…അവള്‍ക്ക് ഇത്തിരി കുട്ടിക്കളി കൂടുതലാണെന്നെ ഉള്ളൂ…” “OI… WHAT മനീഷിന്റെ കയ്യിലെ പാട് പറയും കുട്ടിക്കളി…” പ്ലേറ്റും വെള്ളവും ഒക്കെ എടുത്തുകൊണ്ടു അവന്‍ പുറത്തേക്ക് നടന്നു. ചെല്ലുമ്പോള്‍ അവള്‍ക്ക് കാലും കൊടുത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്. കോഴിക്കാലും കടിച്ചു പിടിച്ചു എന്നെ നോക്കി ഇളിച്ച അമ്മുവിനെ കണ്ടപ്പോള്‍ എനിക്ക് ബാസന്തിയെ ആണ് ഓര്‍മ വന്നത്. എല്ലാവരും വന്നിരുന്നതോടെ പിന്നെയും ചിരിയും പാട്ടും ഒക്കെയായി… “അപ്പൊ ഇനി എപ്പോഴാ അടുത്ത പരിപാടി…” നിത്യയാണ് ചോദിച്ചത്. “എന്ത് പരിപാടി…” കോഴിക്ക് റസ്റ്റ് കൊടുത്തു അമ്മു ഉടനെ തിരിച്ചു ചോദിച്ചു. “അല്ല…അമ്മുവേച്ചിക്ക് ഇപ്പൊ ജോലി ഒക്കെ ആയല്ലോ….ഇനി അന്ന് ചേട്ടന്‍ പറഞ്ഞിരുന്നില്ലേ… ചേച്ചിക്ക് ഒരു ജോലി ആയാല്‍ പിന്നെ അമ്മുവേച്ചിയേ ചേരുന്ന ഒരാളെ കണ്ടുപിടിച്ചു കെട്ടിക്കണം എന്നു…” ഇടിത്തി പോലൊന്നു തലയിലിട്ട് തന്നിട്ട് കാന്താരി എന്നെ നോക്കി കണ്ണിറുക്കി… കേട്ടതും എന്റെ കിളി പാറിപ്പോയി… ഈശ്വര ആരേലും ഒരു ചിതയൊരുക്കൂ… ഞാന്‍ പതിയെ അമ്മുവിനെ നോക്കി ഫ്യുസ് പോയ ബള്‍ബ് കണക്ക് അത്രേം നേരം ആര്‍ത്തിപ്പിടിച്ചു കഴിച്ചോണ്ടിരുന്ന കാല് പ്ലേറ്റില്‍ വെച്ചു വിരലിട്ടു ഉഴിഞ്ഞു തലയും കുനിച്ചു ഇരിപ്പുണ്ട്. “BM…” നുണയന്‍ വന്ന് നിത്യയുടെ തലക്കിട്ടൊന്നു കൊട്ടിയതാണ്.
