“ഡി…” ഒരു കരച്ചില്‍ നീണ്ടു വരുന്ന സമയത്താണ് ആഹ് വീട് കുലുക്കി ഒരു അലര്‍ച്ച കേട്ടത്… അവരേം നോക്കി നിന്ന ഞാനും ഒന്നു ഞെട്ടി നോക്കുമ്പോള്‍ ഒത്ത പൊക്കവും വണ്ണവും ഉള്ള ഇരു നിറത്തിലും കുറച്ചൂടെ ഇരുണ്ട ഒരാള്‍ തറ ചവിട്ടി പൊളിച്ചുകൊണ്ടു വരുന്നുണ്ട്. അലര്‍ച്ച കേട്ടെന്നോണം ഒരു സ്ത്രീയും പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു… “എന്തു ധൈര്യത്തിലാട ഇവളേം വിളിച്ചോണ്ടു എന്റെ മുറ്റത്ത് കേറിയെ…..ഇവള്‍ക്കിവിടെ ആരുണ്ടായിട്ടാ….ഇവള്‍ ആരാ…” അലറിക്കൊണ്ടു വന്ന ആഹ് ഭീമന്‍ ഇവളുടെ തന്തപ്പടി ആണെന്ന് അതോടെ മനസ്സിലായി… അമ്മുവും ശ്രീക്കുട്ടിയും കെട്ടിപ്പിടുത്തം വിടാന്‍ മറന്നു, ഞെട്ടി ആലില പോലെ വിറക്കുന്നുണ്ട്… ഞാന്‍ വിറച്ചൊന്നും ഇല്ല, പേടിച്ചു മരവിച്ചുപോയി…. ഇയാളെ കാണുമ്പോള്‍ പറയാന്‍ വെച്ചിരുന്ന ഇന്നലെ ഉറങ്ങും മുന്‍പ് ആയിരം വട്ട പറഞ്ഞു പ്രാക്ടീസ് ചെയ്ത ഡയലോഗ് ഒക്കെ ഒറ്റ നോട്ടത്തില്‍ ആവിയായി പോയി. ഒരു കണ്ണാടി കിട്ടിയിരുന്നേല്‍ എന്റെ മോന്ത എങ്ങനെയാ ഇരിക്കണെന്നു എങ്കിലും നോക്കായിരുന്നു,,… തല്ലാന്‍ പാഞ്ഞു വന്ന അങ്ങേരെ കാണുമ്പോഴും പാറ്റണ് ടാങ്ക് പോലെ നിക്കുന്ന എന്റെ ധൈര്യത്തിലാവും അമ്മു… എന്റെ തല പറയുന്നത് ഒന്നു കാലും കയ്യും കേട്ടിരുന്നേല്‍ അവളുടെ കയ്യും വലിച്ചു ഓടേങ്കിലും ചെയ്യായിരുന്നു… എന്റെ പ്രാര്‍ത്ഥന ഏതോ ദൈവം കേട്ടെന്നു തോന്നുന്നു… പുറകെ വന്ന സ്ത്രീ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവര്‍ക്ക് അമ്മൂനെക്കാളും നിറം ഉണ്ട്… “വേണ്ട ഏട്ടാ……ഒന്നും ചെയ്യേണ്ട…..വേണ്ട….” അവര് കിടന്നു കരഞ്ഞു പറയുന്നുണ്ട്. അതാണല്ലേ അപ്പൊ അമ്മൂന്റെ അമ്മ… ഇയാള്‍ക്ക് അവര് പറയുന്നതൊന്നു കേട്ടുടെ….. അനങ്ങാപ്പാറ പോലെ ഇരിക്കുന്ന എന്നെക്കൊണ്ട് ഇവിടെ വേറൊന്നും ചെയ്യാനില്ല എന്നു എനിക്കിപ്പോള്‍ നല്ലോണം അറിയാം… “വിശ്വാ…” അങ്ങേരുടെ ഡാന്‍സും കണ്ടു നീക്കുമ്പോള്‍ അവിടെ വേറൊരു സ്വരം മുഴങ്ങി. പ്രായമായ ഒരമ്മൂമ്മ പതിയെ വരുന്നുണ്ട്… ചുളിവുകള്‍ നിറഞ്ഞതെങ്കിലും പ്രകാശം നിറഞ്ഞ മുഖം. “അമ്മേ….നമ്മളെയൊക്കെ ചതിച്ചിട്ടും ഇവളുടെ അഹങ്കാരം കണ്ടില്ലേ… എങ്ങനെ ധൈര്യം വന്നു ഇവള്‍ക്ക്…” ബ്രേക്ക് ഡാന്‍സിനിടയിലും അങ്ങേരു പുലമ്പിക്കൊണ്ടിരുന്നു… “വിശ്വാ…അടങ്ങി നിക്ക്….വീടിനു മുന്നില്‍ നിക്കുന്നതാരാണെങ്കിലും കാര്യം അറിയട്ടെ….ന്നിട്ട് മതി,…ഒച്ചയും ബഹളോം…” കയ്യുയര്‍ത്തി അയാളെ കാട്ടി മുത്തശ്ശി എന്റെ മുന്‍പില്‍ വന്നു നിന്നു….കണ്ണൊന്നു പാളി എന്റെ പിറകിലേക്കും നീണ്ടു, അമ്മൂനെ നോക്കീതാവണം…. “എന്താ വേണ്ടേ…..എന്താ ഇപ്പൊ ഒരു വരവിന്റെ ഉദ്ദേശം…” ചിലമ്പല്‍ ഉണ്ടെങ്കിലും സ്വരത്തില്‍ ഇപ്പോഴും ഉണ്ട് ആഹ് അധികാരം…വെറുതെ അല്ല അമ്മുന്റെ അച്ഛന്‍ മിണ്ടാണ്ടായെ…. “മുത്തശ്ശി…” പറയാന്‍ വെച്ചിരുന്ന ഡയലോഗ് ഒക്കെ ഓര്‍ത്തെടുത്തൊണ്ടിരിക്കുമ്പോള്‍ പുറകില്‍ നിന്നൊരു പതിഞ്ഞ വിളി കേട്ടു, അമ്മുവാണ്…. അവളെ ഒന്നു നോക്കിയ അവര്‍ കൈ ഉയര്‍ത്തി വിലക്കി… “ന്നെ അങ്ങനെ വിളിക്കാന്‍ അര്‍ഹത ഉള്ളൊരു ഇപ്പൊ ഈ വീട്ടിലുണ്ട്… ….വൈകിക്കാണ്ട് വന്നെന്താന്നു വെച്ചാ പറയ്…” പുറകില്‍ നിന്നു വീണ്ടുമൊരു വിതുമ്പല്‍ ഉയര്‍ന്നു… “ചെയ്തതെല്ലാം തെറ്റാ…..പൊറുക്കാനാവാത്ത തെറ്റാണെന്നും അറിയാം… ഇഷ്ടപ്പെട്ടു പോയി… ഒരുമിച്ചു ജീവിക്കാന്‍ പറ്റിയില്ലേല്‍ ജീവിക്കെ വേണ്ട എന്ന് തോന്നിയപ്പോള്‍ പ്റിപ്പോയതാ….” കണ്ണു പൊട്ടണ നുണ വെക്ചൊന്നലക്കി,,അമ്മു ബോധം കെട്ടു വീഴുവോ എന്തോ… “അതിപ്പോഴല്ല….ഞങ്ങളെ മുഴുവന്‍ നാണം കെടുത്തണേന്് മുന്നേ പറയേണ്ടതായിരുന്നു….. ഇതിപ്പോ പറയാന്‍ ഇവിടെ വരെ വരേണ്ടിയിരുന്നില്ല, നിങ്ങള്‍ക്ക് പോകാം… ശ്രീകുട്ടിക്ക് കൂടെ പോണോന്നുണ്ടോ….” ഉറച്ച ശബ്ദം.. പിറകില്‍ നിന്നൊരു പൊട്ടിക്കരച്ചില്‍ കേട്ടു, കണ്ണ് തുടച്ചുകൊണ്ടു ശ്രീക്കുട്ടി എന്നെ കടന്നു വീട്ടിലേക്ക് പോയി. “അല്ല….മുന്നേ പറയായിരുന്നു….. പക്ഷെ ജീവിച്ചു തുടങ്ങുമ്പോഴേ കുറെ കാര്യങ്ങള്‍ മനസ്സിലാവൂ….ഇപ്പോള്‍ ഓരോന്നും അറിഞ്ഞും പഠിച്ചും വരുന്നു… അമ്മൂന് ജോലി കിട്ടി ബാങ്കില്‍, ഇന്നവള്‍ക്ക് ആദ്യ ശമ്പളം കിട്ടുന്ന ദിവസായിരുന്നു…. അതിനവകാശം നിങ്ങള്‍ക്കാണെന്നു തോന്നി… ചെയ്തതെല്ലാം ക്ഷെമിക്കാന്‍ പറയാന്‍ അര്‍ഹത ഇല്ലെന്നറിയാം…. പക്ഷെ ഇത് ഞങ്ങളുടെ ഒരു പ്രായശ്ചിത്തമായി കണ്ടാല്‍ മതി.” അമ്മൂനെ മുന്നിലേക്ക് നിര്‍ത്തി ആഹ് കവറുകള്‍ എല്ലാം മുത്തശ്ശിയുടെ കാലിലേക്ക് വെപ്പിച്ചു പിന്നെ ശമ്പളവും, എഴുന്നേല്‍ക്കും മുന്നേ നിറകണ്ണോടെ അമ്മു ആഹ് കാലൊന്നു തൊട്ടു തൊഴുന്നത് കണ്ടു… എഴുന്നേറ്റ അവളെ ചേര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ എന്റെ നെഞ്ചില്‍ ചാഞ്ഞു കരഞ്ഞു… മുത്തശ്ശിയുടെ കണ്ണിലും ഒരു നീര്‍ത്തിളക്കം ഞാന്‍ കണ്ടു.. “ഞങ്ങള്‍ ഇറങ്ങുവാ…. അവിടെ വെച്ചത് ഇഷ്ടമുള്ള പോലെ ചെയ്യാം…” അത്രയും പറഞ്ഞു അമ്മുവിനെയും പിടിച്ചു തിരികെ നടക്കുമ്പോള്‍ ഉള്ളില്‍ ഒരു തണുപ്പ് ആയിരുന്നു… എന്റെ ഉള്ളിലെ തണുപ്പും കോപ്പും ഒന്നും അമ്മൂസിന് ഉണ്ടായില്ല… നല്ലൊരു ദിവസായിട്ട് പെണ്ണിനെ കരമയിച്ചെന്നും പറഞ്ഞു അവളുടെ അടിയും ഇടിയും നുള്ളും മാന്തും ഒക്കെ കൊണ്ടാണ് അന്ന് രാത്രി ഞാന്‍ വീട്ടില്‍ കഴിഞ്ഞു കൂടിയത്… പക്ഷെ അതുകൊണ്ടു ഒരു ഗുണം ഉണ്ടായി… അന്നത്തെ സംഭവത്തിനു ശേഷം പെണ്ണിനെ അവളുടെ അനിയത്തി ശ്രീക്കുട്ടി വിളിച്ചു തുടങ്ങി… ശ്രീക്കുട്ടി പറഞ്ഞില്ലെങ്കിലും ഫോണില്‍ സംസാരിക്കുമ്പോള്‍ എല്ലാം, അവളുടെ അടുത്തു കേട്ടിരിക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും ഒക്കെ സാമിപ്യം ഞങ്ങളും അറിഞ്ഞു. അച്ഛന്‍ അപ്പോഴും കടുംപിടുത്തില്‍ ആണെന്ന് ശ്രീക്കുട്ടി പറഞ്ഞറിഞ്ഞു… എങ്കിലും മഞ്ഞുരുകി തുടങ്ങിയതില്‍ ഞാനും അമ്മൂസും ഒത്തിരി സന്തോഷിച്ചു… അതിനെ തുടര്‍ന്ന് ആഹ് പ്രവശ്യത്തെ വിഷുവിന്, ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികള്‍ ആണ് വിരുന്ന് വന്നത്… ഉച്ചക്ക് സദ്യയും കഴിച്ചു ഏമ്പക്കോം വിട്ട് വയറും തടവി ഇരുന്ന എന്നെ പെണ്ണ് വലിച്ചു പൊക്കി മുറ്റത്ത് അവളിന്നലെ വാങ്ങിക്കൊണ്ടു വന്ന മുല്ലച്ചെടി നടാന്‍ കുഴികുത്തിക്കൊണ്ടിരുന്ന എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഗേറ്റിനു വെളിയില്‍ വന്നു നിന്ന കാര്‍ ഞാന്‍ കണ്ടത്… കാറില്‍ നിന്നു ചാടി ഓടി വരുന്ന ശ്രീകുട്ടിയെ ആണ് ആദ്യം കണ്ടത്, ഓടി പിടഞ്ഞു എന്റെ അടുത്തു നിന്ന അമ്മുവിനെയാണ് അവള്‍ ആദ്യം ചാടികെട്ടിപ്പിടിച്ചത്. ശ്രീകുട്ടിക്ക് പിറകില്‍ ഗേറ്റിനടുത്തു നിന്ന മുത്തശ്ശിയെയും അമ്മയെയും കണ്ട ഞാന്‍ അങ്ങോട്ടേക്ക് നടന്നു… എന്നെ കണ്ട അവര്‍ എന്റെ അടുത്തേക്കും. കാറില്‍ നിന്നു ഒരു കലിപ്പ് ലൂക്കിട്ട് ചീറിപ്പാഞ്ഞു പോവുന്ന അമ്മൂന്റെ അച്ഛനെ ഞാന്‍ നോക്കി നിന്നു… ഇയാളെ പാട്ടിലാക്കാന്‍ ഇനി എന്തൊക്കെ ചെയ്യേണ്ടി വരുവോ എന്തോ… “ഞങ്ങളെ ചാക്കിലാക്കിയ പോലെ അവനെ എളുപ്പം നിനക്ക് കൂടെകൂട്ടാന്‍ പ്്റില്ലാട്ടോ കുട്ട്യേ…” എന്റെ കവിളില്‍ പതിയെ തട്ടി ചിരിയോടെ മുത്തശ്ശി പറഞ്ഞു. അന്നത്തെ ആഹ് ദിവസത്തോടെ അമ്മുനെ കാണണമെന്നൊക്കെ മുത്തശ്ശിയും അമ്മയും പറയുമായിരുന്നെന്ന് ശ്രീക്കുട്ടി വിളിച്ചപ്പോള്‍ പറയുമായിരുന്നു, പക്ഷെ ഇത്രവേഗം ഇവര്‍ മുന്നിലെത്തുമെന്നു ഞാനോ അമ്മുവോ ഒട്ടും കരുതിയിരുന്നില്ല അതിന്റെ ഒരു ഞെട്ടലില്‍ ആയിരുന്നു ഞാന്‍… മുത്തശ്ശിയുടെ കയ്യും പിടിച്ചു ഞാന്‍ അകത്തേക്ക് നടക്കുമ്പോള്‍ അമ്മു കയറു പൊട്ടിച്ച പശുവിനെ പോലെ ഓടി വന്നു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു… കവിളില്‍ കരഞ്ഞോണ്ട് കുറെ ഉമ്മ വെച്ചു… തൊട്ടടുത്തുനിന്നു കരഞ്ഞുകൊണ്ടിരുന്ന അമ്മയേം കൂട്ടിക്കെട്ടിപ്പിടിച്ചു കരഞ്ഞു. മുറ്റത്തു നിന്നുള്ള കൂട്ടകരച്ചിലും കൂട്ടച്ചിരിയും കഴിഞ്ഞാണ് ഞങ്ങള്‍ അകത്തു കയറിയത്. പിന്നെ അമ്മൂസിനും എനിക്കും മുത്തശ്ശിയും അമ്മയും കൈ നീട്ടം ഒക്കെ തന്നു. “ദേ നോക്കിയേ അമ്മേ അമ്മുവേച്ചിക്ക് ഏട്ടന്‍ ന്നു വെച്ചാല്‍ ജീവനാ…” ശ്രീകുട്ടിക്ക് കൈ നീട്ടം കൊടുത്തു കഴിഞ്ഞതും എന്റെ കൈ പൊക്കി പിടിച്ചു അമ്മയേം മുത്തശ്ശിയെം കാട്ടിക്കൊടുത്തു അവള്‍ കാറിയപ്പോള്‍ അമ്മു നാണിച്ചു ചുവന്നു അമ്മയുടെ പിന്നിലൊളിച്ചു.. എല്ലാവരുടെയും കണ്ണ് എന്റെ കയ്യിലേക്കാണെന്നറിഞ്ഞ ഞാനും ഒന്നു നോക്കി… അമ്മു നുള്ളിയതിന്റെയും മാന്തിയതിന്റെയും വാച്ച് കെട്ടിയതിന്റെയും എല്ലാം അടയാളം അവിടെ നിറയെ ഉണ്ടായിരുന്നു. “ന്റെ അമ്മു…നിനക്ക് ഇപ്പോഴും ഈ സ്വഭാവം ഒന്നും നിര്‍ത്താറായില്ലേ….” അമ്മുവിന്റെ കവിളില്‍ പിച്ചി മുത്തശ്ശി ചോദിക്കുമ്പോള്‍ പൂത്തുലഞ്ഞു അമ്മു ഏന്നെ തന്നെ നോക്കി ചിരിക്കുകയായിരുന്നു.. “ഹോ…ഇതില്‍ ഏട്ടന്‍ തന്നെ ജയിച്ചൂന്നാ തോന്നണെ….അമ്മയ്ക്ക് കിട്ടിയതിലും ഒത്തിരി കൂടുതല്‍ ഉണ്ട് ഇതില്‍…” ശ്രീക്കുട്ടി ചിരിച്ചുകൊണ്ട് എന്റെ രണ്ടു കയ്യും തിരിച്ചും മറിച്ചും നോക്കി പറഞ്ഞപ്പോള്‍ അമ്മു അവളെ നോക്കി കൊഞ്ഞനം കുത്തി. അന്ന് വൈകും വരെ മുത്തശ്ശിയും അമ്മയും ശ്രീക്കുട്ടിയും അവിടെ ഉണ്ടായിരുന്നു… ശെരിക്കും കുറെ പേരുള്ള ഒരു വീട്ടില്‍ എത്തിയ പോലെ… അല്ലെങ്കിലും വീട്ടില്‍ ഞങ്ങള്‍ മാത്രം ആണെങ്കിലും ബോറടി ഒന്നും ഇല്ലായിരുന്നു ഒരു മൂന്നാള്‍ക്ക് ഉള്ള വര്‍ത്താനം അമ്മു ഒറ്റയ്ക്ക് ഇരുന്നു പറയും, ഇതിപ്പോള്‍ വിഷു ബോണസ് ആണെന്നെ ഉള്ളൂ… തിരികെ അവരെ കൊണ്ട് പോവാനും അച്ഛനാണ് വന്നത്, ഇതിനിടയില്‍ അമ്മൂസും ശ്രീയും കൂടെ മാറി നിന്നു എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു… യാത്ര പറയാന്‍ നേരം പിന്നെയും കാര്‍മേഘം മൂടി,… അമ്മുവിനെയും ചേര്‍ത്തു പിടിച്ചു തിരികെ വീട്ടിലേക്കു കയറുമ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു… ഒന്നൂല്ലേലും അമ്മൂന് ഇനി ആഹ് വിഷമം ഉള്ളില്‍ കൊണ്ട് നടക്കേണ്ടല്ലോ…. വീട്ടില്‍ ചെന്ന് കയറിയതും പെണ്ണ് എന്നെ ചുറ്റിവരിഞ്ഞു ഒരുമ്മ തന്നു… അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് ഞാനും ഒരുമ്മ അങ്ങോട്ടു കൊടുത്തു. പക്ഷെ അത് കഴിഞ്ഞു അവള്‍ എന്നെ നോക്കും എന്നിട്ട് ഏന്തോ ഓര്‍ത്തിട്ടെന്ന പോലെ വായപൊത്തി ചിരിക്കും ഇടയ്ക്ക് വായപൊത്തിയിട്ടും നില്‍ക്കാതെ മുത്തുപൊഴിയും പോലുള്ള അവളുടെ ചിരി പുറത്തേക്ക് തെറിച്ചു വീഴും. മൂന്നാല് വട്ടം ആയപ്പോള്‍ ഞാന്‍ പാത്തു നിന്നു പെണ്ണിനെ അങ്ങു കെട്ടിപ്പിടിച്ചു നിന്നു… പെണ്ണിന്റെ കടക്കണ്ണു കൊണ്ടുള്ള നോട്ടം എന്റെ കണ്ണില്‍ തെറിച്ചു, ചിതറുന്നുണ്ട്, “ഫന്താ ഏട്ടാ…” സെറ്റ് സാരിയില്‍ സുന്ദരിയായ അമ്മു എന്നെ നോക്കി നിന്നു ചോദിച്ചു.
