കുടമുല്ല [ Full ] 1അടിപൊളി  

“ആഹ്‌…എന്തെ…???” പേപ്പര്‍ ഗ്ലാസ്‌ ഉം കടിച്ചു പിടിച്ചിരുന്നു അവന്‍ എന്നെ നോക്കി. “നീ കണ്ടിട്ടുണ്ടോ….അങ്ങനെ ഒന്ന്‌…” “എന്തെ…” “എങ്കി കണ്ടോ…” കയ്യും വിടര്‍ത്തി ഞാന്‍ നിലാവിന്‌ കീഴെ നിന്നു കൊണ്ട്‌ പറഞ്ഞു. “പോടാ മൈരെ…” പുച്ഛം നിറച്ച ഒരാട്ടും തന്നു അവന്‍ വീണ്ടും ഗ്ലാസ്‌ കമഴ്ത്തി.

“ഡാ നീ രാത്രി വീട്ടിലേക്ക്‌ ഉണ്ടോ ഇനി…” നുണയന്‍ പതിയെ എഴുന്നേറ്റു. “ഏയ്‌ രാത്രി ഈ കോലത്തില്‍ ചെന്ന്‌ കയറാന്‍ പറ്റത്തില്ലെടാ നീ വിട്ടോ…” പറയുമ്പോള്‍ കണ്ണു താഴ്ന്നു പോവുന്നുണ്ടായിരുന്നു…. KERRERERERERERERERRRRERRERRERREREREEER കണ്ണിന്റെ മുകളില്‍ കല്ലു കെട്ടി വെച്ച പോലെ ആയിരുന്നു… ഉറക്കത്തില്‍ നിന്നു എഴുന്നേറ്റത്‌. ഓരോ മൈര്‌ സ്വപ്നങ്ങള്‍, കോട്ടു വായിട്ടു മുഖം ഒന്നു മൊത്തത്തില്‍ തുടച്ചതും പെരു വിരലില്‍ നിന്നു ഒരു തരിപ്പ്‌ അടിച്ചു നെറുകം തല വരെ തെറിച്ചു പോകുന്ന വേദന തന്നു. മൂക്കില്‍ കടന്നല്‍ കുത്തിയ പോലെ. ഒന്നു കരഞ്ഞു വിളിച്ചു പോയി, ഉറക്ക ക്ഷീണം ഒറ്റ സെക്കന്റില്‍ മാറി പക്ഷെ കണ്ണു തുറന്നപ്പോ അതിലും വലിയ കണ്‍ഫ്യൂഷന്‍ ഭിത്തിയില്‍ ഇന്നലെ വരെ എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്ന കലണ്ടറിലെ കറ്റ മെതിക്കുന്ന ചേച്ചിയെ കാണാനില്ല, ഇവിടെ ദേ ഏതോ അപ്പാപ്പനും വേറേതോ ചേട്ടനും ഭിത്തിയില്‍ ഇരുന്നു എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നു, ദൈവമേ സ്വപ്നം കഴിഞ്ഞില്ലേ…? അട്ട കണണ്‍്ഫ്യുഷനില്‍ ഞാന്‍ കിടന്ന ബെഞ്ചില്‍ നിന്നു ഉയര്‍ന്ന്‌ സൈഡിലേക്ക്‌ നോക്കിയതും എല്ലാം ഈമ്പി പോയതിന്റെ ആധാര ശില ഒരു വെള്ള ചുരിദാറും ചുറ്റി പാറിപറന്ന മുടിയും കലിച്ചുള്ള നോട്ടവും ആയി എന്നെ നോക്കി ഇരിക്കുന്നു. “മൈര്‌…അപ്പൊ ഒന്നും സ്വപ്നം ആയിരുന്നില്ലേ…” തല കുടഞ്ഞു പറഞ്ഞത്‌ ഒന്നു ഉച്ചത്തില്‍ ആയിപ്പോയി, ഉണ്ടക്കണ്ണ്‌ വിണ്ടും തള്ളി എനിക്ക്‌ നേരെ നീളുന്നു. എന്റെ തലയ്ക്ക്‌ ആകെ കൂടെ പെരുപ്പ്‌… സ്വപ്നം കണ്ടപോലെ അവിടുന്നും ഇവിടുന്നും ഇച്ചിരി ഇച്ചിരി ആയെ ഓര്‍മ കിട്ടുന്നുള്ളൂ… എന്തായാലും ഒരു പെണ്ണിനേം വലിച്ചോണ്ട്‌ ഓടുന്നത്‌ ഓര്‍മ ഉണ്ട്‌… ഇന്നലെ രാത്രി സ്വപ്നത്തിലെന്നു കരുതി ഞാന്‍ നടത്തിയ ഒളിച്ചോട്ടം പച്ച യാഥാര്‍ഥ്യം ആണെന്ന്‌ ഇപ്പോള്‍ ബോധം വരുന്നുണ്ട്‌… അവളുടെ കൂര്‍പ്പിച്ചുള്ള നോട്ടത്തില്‍ എന്നെ തിന്നാനുള്ള ദേഷ്യം ഉള്ളപോലെ… അവളെയും കുറ്റം പറയാന്‍ പറ്റില്ല അവളുടെ സംഭവ ബഹുലമായ ഒളിച്ചോട്ടം പൊളിച്ചു കയ്യില്‍ കൊടുത്തതല്ലേ ഞാന്‍. എന്നാലും ഞാന്‍ ഇതെവിടെയാ, ഒന്നു ചുറ്റും നോക്കി മൂലയില്‍ ചെങ്കൊടികള്‍ കൂട്ടിവെച്ചിട്ടുണ്ട്‌, ഒരു മുറിയില്‍ ആണ്‌ ഞങ്ങള്‍ രണ്ടും. ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന്‌ ഒരു പിടിയും ഇല്ല. കണ്ണുടച്ചൊന്നു കൂടെ കൊണ്ടു പിടിച്ചൊന്നു ആലോചിക്കാന്‍ നോക്കി ഒരു മുടിഞ്ഞ മരം ഓടി വന്നു എന്റെ മൂക്കില്‍ ഇടിച്ചതാണ്‌ ഓര്‍മ വന്നത്‌ വരുന്നത്‌, ഒന്നു ചോദിക്കാം എന്നു വെച്ചാല്‍ ആഹ്‌ മറുതയുടെ മുഖം കണ്ടാല്‍ ഞാന്‍ വാ തുറന്നാല്‍ എന്റെ തല തല്ലിപൊളിക്കും എന്ന രീതിയില്‍ ആണ്‌ കയ്യിലെ ഹാന്‍ഡ്ബാഗില്‍ മുറുക്കിപ്പിടിച്ചു ഇരിക്കുന്നത്‌, മൂക്കില്‍ ഒന്നു കണ്ണ്‌ താഴ്ത്തി നോക്കി ആരോ ബാന്‍ഡേജ്‌ ഒട്ടിച്ചൊക്കെ വെച്ചിട്ടുണ്ട്‌, ഒന്നുടെ ഒന്നു തലകുടഞ്ഞു, പെട്ടെന്ന്‌ ഫോണ്‍ അടിക്കുന്ന ഒച്ച കേട്ടു, ഞാന്‍ എന്റെ പോക്കറ്റ്‌ ഒക്കെ ഒന്നു തപ്പുമ്പോഴേക്കും അവള്‍ ഫോണെടുത്തു. “ആഹ്‌ എണറ്റിട്ടുണ്ട്‌…… എനിക്ക്‌ ദേഷ്യം വരുണുണ്ടട്ടൊ…. ഇല്ലാ…..ഇല്ല….ഞാന്‍ കൊടുക്കാം നേരിട്ടു തന്നെ പറഞ്ഞോ… ഇതിനൊക്കെ നി കൂടിയ കാരണക്കാരന്‍ അതു മറക്കരുത്‌… ഇല്ല……നീ പറഞ്ഞാല്‍ മതി, എന്റെ ജീവിതം എന്തായാലും തുലഞ്ഞു…” നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു അവള്‍ ഫോണില്‍ എന്തൊക്കെയോ പറയുന്നത്‌ കേട്ട്‌ ഞാന്‍ വായും പൊളിച്ചു ഇരുന്നതെ ഉള്ളൂ… പെട്ടെന്ന്‌ അവള്‍ ഫോണ്‍ എനിക്‌ നേരെ നിട്ടി കണ്ണില്‍ തിളയ്ക്കുന്ന കലി… ഒറ്റവലിക്ക്‌ ഞാന്‍ ഫോണ്‍ കയ്യില്‍ വാങ്ങി പേടിച്ചിട്ടിട്ടൊന്നും അല്ല, പിന്നെ ഭ്രാന്തെടുത്തു നിക്കുന്ന പെണ്ണാണെ, വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ… “ഹെലോ…ഹെലോ…ചേട്ടാ….” ഫോണില്‍ വിനീത്‌ വിളിച്ചു നോക്കുന്നുണ്ടായിരുന്നു, ഞാന്‍ എടുത്തു ചെവിയില്‍ വെച്ചു, “ഡാ…വിനു….” “എന്തൊക്കെയാ ചേട്ടാ….കേള്‍ക്കണേ….എന്തൊക്കെയാ ഒപ്പിച്ചു വെച്ചേക്കണേ…. ഞാന്‍ എല്ലാം വിശ്വസിച്ചു ഏല്ലിച്ചിട്ട്‌…” അവന്‍ നിന്നു വിറക്കുകയാണ്‌… ഇപ്പൊ ചെറുതായിട്ട്‌ എന്തൊക്കെയോ കത്തുന്നുണ്ട്‌,…ഇവന്‌ വേണ്ടിയാണോ ഞാന്‍ ഈ ഒളിച്ചോട്ടം നടത്തിയത്‌… ആയിരിക്കും… ഞാന്‍ ബോധമില്ലാത്തത്‌ കൊണ്ടു കുറച്ചു മാറി നിന്നു അവനോടു പതുക്കെ ചോദിച്ചു… ഹോപുല്ലന്‍ തെറി പറയാത്തത്‌ ഭാഗ്യം… എന്തായാലും പൊട്ടും പൊടിയും വെച്ചു രാത്രിയിലെ കാര്യങ്ങള്‍ അവന്‍ കുറച്ചൊക്കെ എന്നോട്‌ പറഞ്ഞു,…വീണ്ടും മോങ്ങാന്‍ തുടങ്ങി, ഒപ്പം നടന്നതെല്ലാം എന്റെ പിടലിക്ക്‌ വെക്കാനും… പിന്നെ വെറുതെ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങാന്‍ പോയ എന്നെ പാതിരാത്രി വിളിച്ചെഴുന്നേല്ലിച്ചു ഇത്രേം പണി തന്ന ഇവന്‍ ഇപ്പൊ എല്ലാം എന്റെ പിടലിക്ക്‌ വെക്കുവാണോ…വായില്‍ ഒന്നറഞ്ഞു വന്നതാ പക്ഷെ ഇത്‌ ഇതുവരെ ആക്കിയതില്‍ എന്റെ പങ്ക്‌ ചെറുതല്ലാത്തത്‌ കൊണ്ടു ഒന്നു അയഞ്ഞു കൊടുത്തു… “ഡാ, ഇതൊന്നും ഞാനും വിചാരിച്ചതല്ല ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന്‌ എനിക്കും കൃത്യമായിട്ടു ഓര്‍മ ഇല്ല…സോറി…” “ഇന്നലെ നടന്നതൊക്കെ പറയാതിരിക്കുന്നതാ ബേദം….” “ഞങ്ങള്‍ എങ്ങനെയാടാ ഇവിടെ എത്തിയത്‌…” “ഇന്നലെ ചേട്ടന്റെ ബോധം പോയപ്പോ ആളും ബഹളോം ഒക്കെ കൂടിയല്ലോ, അവിടെ കള്ളന്‍ കേറി എന്നു വിചാരിച്ചു പാര്‍ട്ടിക്കാരും കൂടി, അവളുടെ അച്ഛനുമായി വഴക്ക്‌ ഉണ്ടായിരുന്ന പാര്‍ട്ടിക്കാര്‌ കാര്യം അറിഞ്ഞതോടെ കയറി പ്രശ്നം വലുതാക്കി, കല്യാണതലേന്നു കാമുകന്റെ ഒപ്പം ഒളിച്ചോടാന്‍ നോക്കിയ അവളെ അവളുടെ വീട്ടുകാര്‌ രാത്രി തന്നെ പുറത്താക്കിയതോടെ നിങ്ങളെ പാര്‍ട്ടിക്കാര്‌ കൊണ്ടു വന്നതാ…” “കാമുകനാ….ഞാനാ…!!!!” അവന്‍ പറഞ്ഞതു കേട്ടതും വെള്ളിടി വെട്ടി പാഞ്ഞത്‌ എന്റെ തലയിലൂടെയായിരുന്നു, “അവള്‍ക്ക്‌ പറഞ്ഞൂടായിരുന്നോ എന്താ പറ്റിയതെന്നു,….ഞാന്‍ നിന്റെ ചേട്ടനാണെന്നു….” “എന്റെ ചേട്ടാ ഇന്നലെ അതൊന്നും പറയാനുള്ള അവസ്ഥയില്‍ ആയിരുന്നില്ല അവള്‍, ബോധം ഇല്ലാതെ ചേട്ടന്‍ കിടക്കുന്നു, നിങ്ങളുടെ പക്ഷം പിടിച്ചു വന്ന പാര്‍ട്ടിക്കാരും അവളുടെ ബന്ധുക്കാരും കൂടി തമ്മില്‍ തല്ലാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്റെ കൂടെ ഇറങ്ങിപോന്നതാണെന്നു അവള്‍ക്ക്‌ പറയേണ്ടി വന്നു, അതോടെ അവളുടെ അച്ഛനും അമ്മയും അവളെ വീട്ടില്‍ നിന്നു ഇറക്കി വിട്ടു, അപ്പോള്‍ പാര്‍ട്ടിക്കാരാ നിങ്ങളെ പാര്‍ട്ടി ഓഫീസിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നത്‌…” “എങ്കി പിന്നെ ഇപ്പൊ ഇവരോട്‌ പറയെടാ…എനിക്ക്‌ എന്തായാലും ബോധം വന്നില്ലേ…ഞാന്‍ പറയാം…” എനിക്ക്‌ ഇതില്‍ നിന്നു എങ്ങനെ എങ്കിലും ഈരിയാല്‍ മതിയെന്നായിരുന്നു.. “ചേട്ടന്‍ ആദ്യം ഒന്നടങ്ങു അങ്ങനെയൊന്നും ഇപ്പൊ പറയാന്‍ പറ്റില്ല… ഇതുവരെ ബോധം കെട്ടു കിടന്നപ്പോള്‍ കാര്യങ്ങള്‍ ഒക്കെ കൈ വിട്ടു പോയി… ഞാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചേട്ടന്‍ കേള്‍ക്കണം… ഞാന്‍ പറയുന്നതുപോലെ ചെയ്യുമെന്ന്‌ എനിക്ക്‌ വാക്ക്‌ തരണം…” അവന്‍ സ്വരം ഒന്നു കടുപ്പിച്ചു പറഞ്ഞു. “നിനക്ക്‌ ഇന്നലെ ഒരു വാക്ക്‌ തന്നതാ ഞാന്‍ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്‌, …ഇനി ഞാന്‍ ഇനിയും വാക്ക്‌ തരാം… പോടാ…” “ഇതു ഇങ്ങനെ ആക്കിയതും ചേട്ടന്‍ അല്ലെ, ചേട്ടന്‍ ചേട്ടന്റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ….എന്റെയും അവളുടെയും അവസ്ഥ എന്താണെന്ന്‌ ആലോചിച്ചിട്ടുണ്ടോ…” അവന്‍ ചോദിച്ചപ്പോള്‍ എനിക്കും ഉത്തരം ഉണ്ടായില്ല… ഒന്നല്ലെങ്കിലും അവരുടെ പ്ലാന്‍ നശിപ്പിച്ചത്‌ ഞാന്‍ ആണല്ലോ…” “ഞാന്‍ എന്ത്‌ ചെയ്യണമെന്ന നീ പറയുന്നത്‌…” എന്റെ സ്വരത്തിലെ തണുപ്പ്‌ അറിഞ്ഞിട്ടാവും അവനും ഒന്നു തണുത്തു, “ചേട്ടാ…പാര്‍ട്ടിക്കാരു ഇന്ന്‌ നിങ്ങളുടെ കല്യാണം നടത്താന്‍ പ്ലാന്‍ ചെയ്തിരിക്കുവാ…” അത്രേ ഞാന്‍ കേട്ടുള്ളൂ,…കസേരയിലേക്ക്‌ ഇരുന്നുപോയി… “ചേട്ടാ…ചേട്ടാ…” “എടാ….ഞാന്‍ ഞാനിനി എന്തു ചെയ്യും,…ഞാന്‍ എല്ലാം പറയട്ടെ…” “എല്ലാം തുറന്നു പറഞ്ഞാല്‍ അവള്‍ എന്തു ചെയ്യും,…അവള്‍ക്കിനി തിരിച്ചു ചെല്ലാന്‍ പറ്റ്വോ…” “വേണ്ട……തിരിച്ചു ചെല്ലണ്ട വീട്ടിലേക്കു കൊണ്ടു പോവാം…നീ കെട്ടാന്‍ പോവുന്ന പെണ്ണാണെന്നു പറഞ്ഞാല്‍ പോരെ…” “ഞാന്‍ അവിടെ ഇല്ലാതെ അച്ഛനെയും അമ്മയെയും ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കാന്‍ പറ്റും… പിന്നെ നാട്ടിലുള്ളവരു എന്തൊക്കെ പറഞ്ഞു ഉണ്ടാക്കും എന്നു ചേട്ടന്‌ മനസ്സിലാവില്ല… ഇപ്പോള്‍ ആഹ്‌ പാര്‍ട്ടിക്കാരു ഇതറിഞ്ഞാല്‍ എന്തൊക്കെ പുകില്‍ ഉണ്ടാക്കും എന്നും പറയാന്‍ allay. അവരെ സംബന്ധിച്ചിടത്തോളം ഇതവന്മാര്‍ക്ക്‌ വാശി തീര്‍ക്കാന്‍ ഉള്ള ഒരു വഴി മാത്രേ ഉള്ളൂ… ഞാന്‍ പറയുന്നത്‌ ചേട്ടന്‍ ഒന്നു കേള്‍ക്ക്‌,….അവന്മാര്‌ പറയുന്നത്‌ പോലെ ഒരു ചരട്‌ അവളുടെ കഴുത്തില്‍ കെട്ട്‌, ഒരു ചരട്‌ കെട്ടിയതുകൊണ്ടു മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോണില്ലല്ലോ…. ഒരു ഒറ്റ വര്‍ഷം ഞാന്‍ നാട്ടില്‍ എത്തും വരെ അവള്‍ക്ക്‌ നമ്മുടെ വീട്ടില്‍ നില്‍ക്കാം… വേറെ എവിടെയും പോവേണ്ട,..ഏട്ടന്‍ കെട്ടിക്കൊണ്ടു വന്നതാണെന്ന്‌ എല്ലാരും വിചാരിച്ചോളും, ഞാന്‍ വന്നു നിങ്ങള്‍ ഡിവോഴ്‌സ്‌ ഒപ്പിട്ടാല്‍ പിന്നെ അവളെയും കൊണ്ടു ഞാന്‍ പൊക്കോളാം… ചേട്ടന്‌ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല, വീട്ടില്‍ ഈ കാര്യം ഞാന്‍ തന്നെ വരുമ്പോള്‍ പറഞ്ഞോളാം… പ്ലീസ്‌……എനിക്കുവേണ്ടി, ഇതെങ്കിലും ചെയ്തു തന്നൂടെ….എന്റെ മുന്‍പില്‍ ഇപ്പൊ സഹായിക്കാന്‍ വേറെ ആരുമില്ല, വേറെ ഒരു വഴിയുമില്ല…” “എങ്കി വീട്ടിലേക്ക്‌ കൊണ്ടു പോവണ്ട ഇവളെ നമുക്ക്‌ ഏതേലും ഹോസ്റ്റലില്‍ നിര്‍ത്താം…നീ വരുന്നത്‌ വരെ ഉള്ള കാര്യമല്ലേ ഉള്ളൂ…” “അപ്പൊ ഇതുവരെ പറഞ്ഞതൊക്കെ കള്ളം ആണെന്ന്‌ എല്ലാവര്‍ക്കും മനസിലാകും… അവളെ ഹോസ്റ്റലില്‍ നിന്നു അവളുടെ വീട്ടുകാര്‍ക്ക്‌ കൊണ്ടു പോവാനാണോ പാട്‌….നമുക്ക്‌ അവളുടെ മേല്‍ ഒന്നും പറയാന്‍ പറ്റില്ല…” “നിന്റെ പ്ലാന്‍ ഒക്കെ വെറും മണ്ടത്തരം ആണ്‌….ഇതൊക്കെ പോട്ടെ…എന്നെ കെട്ടാന്‍ അവള്‌ സമ്മതിക്കും എന്നു തോന്നുന്നുണ്ടോ…” അവസാന ശ്രെമം എന്ന നിലയില്‍ ഞാന്‍ ഒന്ന്‌ എറിഞ്ഞു നോക്കി. “ചാരു ആണോ… അവള്‍ക്ക്‌ സമ്മതാ….ഇന്നലെ രാത്രി മുതല്‍ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നതാ,…അവള്‍ സമ്മരിച്ചിട്ടുണ്ട്‌….” അവന്‍ പറയുന്നത്‌ കേട്ട്‌ ഞാന്‍ അവളെ ഒന്നു നോക്കി…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *