കാന്താരി – 3 17അടിപൊളി  

ഞാൻ : ഒറ് പൂള്… ഉം… എന്റെ വായിൽ ഉള്ളത് കേക്കല്ലേ നീ….അവക്ക് ഉപയോഗിക്കാൻ. ആണ്.എന്റെ പെങ്ങക്ക് അച്ഛൻ ഫോൺ വാങ്ങി കൊടുത്തിട്ടുള്ളത് അല്ലാതെ നിന്റെ അനിയനെ പോലെ ഉള്ള തെണ്ടികൾക്ക് കേറി നെരങ്ങാൻ അല്ല…. എന്തിന് എന്തിനാ ഡീ എന്റെ ജീവിതം നശിപ്പിക്കുന്നത് ജീവിതത്തിൽ ചെന്നൈ വിട്ട് ഇങ്ങോട്ട് വന്നതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…. കഴിഞ്ഞ എട്ട് കൊല്ലം അമ്മേം പെങ്ങളേം മിസ്സ്‌ ചെയ്ത് അവടെ ജീവിച്ചു എന്നിട്ട് ഇങ്ങോട്ട് വന്ന് ഒരാഴ്ച കഴിഞ്ഞു എല്ലാം… ഞാൻ നിന്റെ കാല് പിടിക്കാ എന്നെ ഒന്ന് വെറുതെ വിട്… സത്യം പറയാ ഒരിക്കെ ഞാൻ ആഗ്രഹിച്ചു നീ എല്ലാം മനസിലാക്കിയാ നിന്റെ കൂടെ തന്നെ ജീവിക്കാ എന്നൊക്കെ… എന്ന് നീ അച്ഛനോട്‌ കള്ളം പറഞ്ഞോ അത് അതോടെ തീർന്നു… എനിക്കറിയാ അമ്പലത്തി പോയി നീ പ്രാർത്തിച്ചത് ഈ ശവം ഇനി തിരിച്ച് വരല്ലേ എന്നാ എനിക്ക് അറിയാ…. പേടിക്കണ്ട ഞാൻ ഒഴിഞ്ഞ് തരാ….

പപ്പ : നിന്റെ കോപ്പിലെ വർത്താനം വേണ്ട എനിക്കറിയാ നീ കിച്ചുനെ പറഞ്ഞത് പെട്ടെന്ന് വന്ന ദേഷ്യം കൊണ്ടാ പ്ലീസ് അതൊന്ന് പറഞ്ഞ് സോൾവാക്ക്…. അവന് ഒരുപാട് സങ്കടം ആയി നീ പറഞ്ഞത്

ഞാൻ : ഇല്ല ഇല്ലാ ഇല്ലാ… നിന്റെ അനിയന്റെ കാല് പിടിക്കാൻ ഒന്നും ഞാൻ ഇല്ല…. അവനോട് പറഞ്ഞോ പവിയേ ശല്യം ചെയ്യരുത് എന്ന്… എന്റെ ഉള്ളില് ഒരു വൃത്തികെട്ട ഒരുത്തൻ ഒണ്ട്…. അവന് കിച്ചു സച്ചു എന്നൊന്നും പറഞ്ഞാ അറിയില്ല… So yaa 😊…

വെളിയിലേക്ക് എറങ്ങി വണ്ടി എടുത്ത് പോയി ….മനസ്സ് ഒരു സുഖം ഇല്ലാ…

മൊട്ടടെ മെഡിക്കൽ ഷോപ്പിൽ പോയി കൊറേ നേരം ഇരുന്നു…ഒരു സുഖം തോന്നാത്ത കൊണ്ട് ഹോട്ടലിൽ പോയി… ബിരിയാണി കഴിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി…വാങ്ങിയ ഫുഡ് കഴിക്കാൻ എടുത്തതും അവൾടെ മൊഖം തന്നെ മനസ്സ് മുഴുവൻ….

ഇവള് ഇത്ര ഒക്കെ ചെയ്തിട്ടും എന്താ എനിക്ക് ഇങ്ങനെ തോന്നുന്നേ…തൊണ്ടക്ക് താഴെ എറങ്ങുന്നില്ല …

എങ്ങനയോക്കെയോ ഞാൻ അത് കൊറേ ഒക്കെ കഴിച്ചു….

ഇതേ സമയം പപ്പ റൂമിൽ കെടന്ന് കരച്ചിൽ ആയിരുന്നു

അവൾക്ക് സ്വന്തം സഹോദരന് ഒണ്ടായ സങ്കടം ഓർത്ത് വല്ലാത്ത സങ്കടം…

പവിയോട് അടങ്ങാത്ത ദേഷ്യം ആണ് അവക്ക് തോന്നിയത്…എന്തെല്ലാമോ ആലോചിച്ച് പപ്പ കെടന്നു….

സമയം ഒരുപാട് പോയി….

വെള്ള ദാഹം കാരണം താഴെക്ക് പോവാൻ ഡോർ തൊറന്നതും ഡോറിന്റെ ഫ്രണ്ടിൽ ഒരു ചെയറും അതില് ഒരു കവറും….

ഞാൻ താഴെ ടീവി കണ്ട് കെടക്കായിരുന്നു…. അപ്പൊ അവള് എറങ്ങി വരുന്നത് കണ്ടു.. കൈയ്യിൽ കവർ ഒണ്ട്…

ഞാൻ ഒന്ന് നോക്കി എന്നിട്ട് ടീവിയിലേക്ക് നോക്കി…

പപ്പ : ലാസ്റ്റ് ആയി ചോദിക്കാ അവനോട് മാപ്പ് പറയാൻ പറ്റോ…

ഞാൻ അവളെ ഒന്ന് നോക്കി….എന്നിട്ട് എണീറ്റ് ടീവി ഓഫാക്കി മേലേക്ക് നടന്നു….

പപ്പ : ശിവ പ്ലീസ് ശിവ അവന് സങ്കടാവും… നിന്റെ അനിയത്തി പറയണ കള്ളം കേട്ട് നീ തുള്ളല്ലേ

ഓ അപ്പൊ നിനക്ക് നിന്റെ അനിയൻ വലുത്… എന്റെ അനിയത്തി മോശം… ബെസ്റ്റ്… ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു…

പപ്പ : എനിക്കിത് വേണ്ട

ഞാൻ : നിർബന്ധം ഇല്ല ഇങ്ങ് തന്നോ… അടികൂടി തളർന്നതല്ലേ എന്നും വച്ച് വാങ്ങിയതാ… വേണേ കഴി അല്ലെങ്കി… എന്നോടുള്ള ദേഷ്യം ഫുഡിനോട്‌ കാണിക്കല്ലേ….

പപ്പ : പോടാ…. നീ വെറും മൃഗാ

ഞാൻ : അതെ അതെ 😂അതെ അതേ….🤣🤣🤣🤣

ഞാൻ സ്റ്റെപ്പ് കേറുന്നതിന്റെ എടക്ക് തല ആട്ടി…കളിയാക്കി….

കാലത്ത് ഞാൻ എണീക്കുമ്പോ ഒരുപാട് ടൈം ആയി….

പല്ല് തേക്കുന്നതിന്റെ എടക്കാ ഞാൻ അത് ഓർത്തത്…. സുന്ദരന്റെ കൂടെ പോവാനുള്ള കാര്യം…

അവനെ വിളിച്ചപ്പോ വേറെ ആളെ വിട്ടെന്നും ഈ ട്രിപ്പ് പോണില്ല എന്നും പറഞ്ഞു…

നിനക്ക് കണ്ടവനെ വിടുന്നതിന് പകരം എന്നെ അയച്ചാ പോരെ മൈരേ എന്നും പറഞ്ഞ് അവന്റെ തന്തക്കും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി….

ഫ്രഷ് ആയി അമ്മേ ചായന്നും പറഞ്ഞ് താഴേക്ക് പോവുമ്പോ പണ്ടാരം ഇരുന്ന് കട്ടൻ കുടിക്കുന്നു…

അമ്മ ഇല്ലെന്ന കാര്യം ഞാൻ അപ്പഴാ ഓർത്തത്…

ഞാൻ സിമ്പിൾ ആയി എറങ്ങി…

എറങ്ങുന്ന വഴിക്ക് ഞങ്ങള് പരസ്പ്പരം ഒന്ന് ലുക്കിട്ടു…