കാന്താരി – 3 17അടിപൊളി  

അമ്മ എന്നെ നോക്കി പിരികം പൊക്കി

ഭാഗ്യം അച്ഛൻ കൈ ടേബിളിൽ തട്ടി അമ്മേ വിളിച്ചു

പപ്പ : 👀

അമ്മ : ഏഹ് എ അല്ല അവള് കൊച്ചല്ലേ

അച്ഛൻ : അടുത്ത കൊല്ലം ഇരുപത്തി മൂന്നായി…

അമ്മ : എന്നാലും പഠിപ്പ് കഴിയട്ടെ ന്നെ

അച്ഛൻ : ഉം… ശെരി ഇന്ദു പറ മോളെ…

ചെറിയമ്മ : ഞാൻ എന്ത് പറയാൻ….ചേട്ടാ

ഇല്ല പറ ഞാൻ ചെറിയമ്മേ നോക്കി തല ആക്ഷൻ കാട്ടിക്കൊണ്ടിരുന്നു…

അച്ഛൻ : ഇവന്റെ കാര്യത്തിന് മാത്രെ നീ അഭിപ്രായം പറയൂ….

ചെറിയമ്മ : അയ്യോ അങ്ങനെ അല്ല ചേട്ടാ അവള് പഠിക്കല്ലേ… ഒരു കല്യാണം കഴിക്കാൻ മാത്രം പക്വത ഒണ്ടോ ചേട്ടാ

ഞാൻ പിന്നിൽ നിന്ന് പറഞ്ഞ അതെ പോലെ ചെറിയമ്മ പറഞ്ഞു

ഞാൻ : ചായ ചായ തള്ള വെരൽ വായിൽ വച്ച് കാണിച്ചു….

ചെറിയമ്മ : എന്ത് എന്ന പോലെ എന്നെ നോക്കി

ഞാൻ : അയ്യോ ചായ ആ ഞാൻ വീശി ഒഴിക്കും പോലെ കാട്ടി

അച്ഛൻ തിരിഞ്ഞ് നോക്കി

അച്ഛൻ : എന്ത് ടാ നിനക്ക്

ഞാൻ : ചായ ഒണ്ടാക്കാൻ അറിയോ ഇച്ചു ചോദിച്ചത്

ചെറിയമ്മ : ഓക്കേ ഓക്കേ 👍

അച്ഛൻ : പാതിരാത്രി ഒരു ചായ ഒണ്ടാക്കല്… 😡

ചെറിയമ്മ : അത് മാത്രം അല്ല ചേട്ടാ ഒരു ചായ പോലും ഒണ്ടാക്കാൻ അവക്ക് അറിയില്ല ഈ പെണ്ണിനെ കെട്ടിച്ച് വിട്ടാ അവർക്ക് ബുദ്ദിമുട്ട് ആവും….

അച്ഛൻ : അത് വലിയ കൊഴപ്പം അല്ല കണ്ടും ചെയ്തും തന്നെ അല്ലേ പഠിക്കുന്നത്…

ചെറി : പയ്യന് ജോലി എന്ത് ഏട്ടാ

അച്ഛൻ : ഇപ്പൊ ജോലി ഒന്നും ഇല്ല

ചെറി : അയ്യോ ജോലി ഇല്ലാത്ത ചെക്കന് എങ്ങനെ ചേട്ടാ

അച്ഛൻ : നിന്റെ മോന് ജോലി ഒണ്ടോ പെണ്ണ് കിട്ടില്ലേ

ഞാൻ : കിട്ടിയതല്ലല്ലോ കിട്ടിച്ചതല്ലേ

എന്റെ നാവ് അനുസരണ കേട് കാട്ടി…

അച്ഛൻ : അതെ ഡാ നിനക്ക് ഭാഗ്യം ഒള്ളത് കോണ്ട് ഇത് പോലെ ഒരു നല്ല കുട്ടിയെ കിട്ടി അല്ലെങ്കി എനിക്ക് തോന്നുന്നില്ല നിനക്ക് ബോധം ഉള്ള ആരും പെണ്ണ് തരുംന്ന്…

അമ്മ : ഓ എന്റെ മോന് എന്താ കൊഴപ്പം….

ചെറി : ചേട്ടന് താൽപ്പര്യം ഒണ്ടേ നോക്ക് ചേട്ടാ

അച്ഛൻ : ഭാഗ്യം എന്ത് പറയുന്നു

അമ്മ : എന്തെങ്കിലും ചെയ്യ് അവളോട് ചോദിക്ക്

അച്ഛൻ : എനിക്കറിയാ എന്റെ ബൊമ്മക്കുട്ടിക്ക് അച്ഛൻ പറയുന്നതിന് അപ്പറം ഒരു വാക്കില്ല അല്ലേ…😍

പവി : 😊

ചെറി : പറ മോളെ എന്താ വച്ചാ പറഞ്ഞോ

പവി : അച്ഛാ പഠിപ്പ് കഴി

അച്ഛൻ : നമ്മക്ക് അവടേം പഠിക്കാലോ എന്താ വച്ചാ ഇതാവുമ്പോ അറിയുന്ന കുടുംബം അച്ഛന് സമാദാനത്തോടെ ഇരിക്കാ…

പവി : അച്ഛ അത്

അച്ഛൻ : സമ്മതിക്ക് മോളെ…

ഞാൻ ഒണ്ട് വേണ്ട ഞാൻ നെഞ്ചിൽ കൈ വച്ച് കാട്ടി….

പപ്പ : നിന്നെ എന്നെ പോലെ അവടെ നോക്കും പവി പേടിക്കണ്ട….

ഞാൻ ദേഷ്യം കടിച്ച് പിടിച്ച് അവളെ നോക്കി…

പപ്പ : കിച്ചു നിന്നെ പൊന്ന് പോലെ നോക്കും….

ഇന്ദ്രന്റെ മുഖം എന്റെ ഉള്ളിൽ കേറി വന്നു

(ഇന്ദ്രൻ : രാമു നമ്മടെ പല്ലി… ഞാൻ പറഞ്ഞത് മറന്നോ നീ….ഞാൻ ഒണ്ട് ടാ നിനക്ക്…😊അറ്റാക്ക് അറ്റാക്ക് 👍)

ഒരു ചിരി ചിരിച്ച് അവൻ പോയി….

എന്റെ കണ്ണ് നെറഞ്ഞു..

അച്ഛാ ഞാൻ മുന്നോട്ട് പോയി….

എല്ലാരും എന്നെ നോക്കി…

ഞാൻ മുണ്ടിന്റെ അറ്റം എടുത്ത് മൊഖം തൊടച്ച് മുന്നോട്ട് പോയി….

ചെറി : എന്ത് ടാ

ഞാൻ : നിക്ക് ചെറി… അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഒ

അച്ഛൻ : ആദ്യം ഇത് കഴിയട്ടെ

ഞാൻ : അച്ഛൻ അവൾടെ കല്യാണം തീരുമാനിക്കുമ്പോ എന്നോട് ചോദിക്കണ്ടേ

അച്ഛൻ : എന്തിന് അത് വല്ല തല തിരിവ് പറഞ്ഞ് മൊടക്കാൻ ആവും

ഞാൻ : ഞാൻ അച്ഛന്റെ കാല് പിടിക്കാ ചെയ്യരുത് 🥺

അമ്മ : എന്താ ടാ രാമു എന്താ പറ്റിയത്

ചെറി : ഇത് അനിയത്തി വീട് വിട്ട് പോവും പേടിച്ച് കിളി പോയി 😂

ഞാൻ അങ്ങേരെ ഒരു നോട്ടം നോക്കി

ഞാൻ : പ്ലീസ് എന്നോട് ഒന്നും ചോദിക്കല്ലേ പ്ലീസ്

അച്ഛൻ : ഇതൊക്കെ കൊണ്ട് തന്നെ നിന്നോട് ചോദിക്കാതെ ഇരുന്നത്… 😊എടാ മോനെ നമ്മക്ക് എപ്പോ വേണേലും അങ്ങോട്ട് പോവാ ഇങ്ങോട്ട് വരാ… നോക്ക് നിന്റെ ഭാര്യടെ സഹോദരൻ

ഞാൻ : അയ്യോ അച്ഛാ അതൊന്നും അല്ല ഇവക്ക് ഒരാളെ ഇഷ്ട്ടാ

എല്ലാരും സൈലന്റ് ആയി അമ്മ മാത്രം അയ്യോ പറഞ്ഞു….

അച്ഛൻ : നീ ചുമ്മാ ഒരോ നമ്പർ ഇടല്ലേ ശിവ 😊

ഞാൻ : ഒരു ചേട്ടൻ അനിയത്തിടെ കല്യാണ കാര്യം വരുമ്പോ അവക്ക് ഒരാളെ ഇഷ്ട്ടാ പറയോ അച്ഛാ