കാന്താരി – 3 17അടിപൊളി  

അമ്മ : അയ്യോ ഞാൻ വെറുതെ പറഞ്ഞത് ചേച്ചി

ആന്റി : എന്നാലേ നമ്മക്ക് കഴിക്കാൻ പോയാ ചെറി : ഇവടെ വേണോ ഇല്ലേ വെളിയെ പോലാമാ

ഞാൻ : ഇങ്കെല്ലാം വേണാ കടസിലെ ണാനും നീങ്കളും ഇങ്കെ മാവാട്ട വേണ്ടിയതാ വറും വേണാ 😃

അമ്മ : ആമാ മാവാട്ടി കിളിച്ചേ നീ…

ഞാൻ : മ്മാ… 😂

അമ്മ : തമ്പി എങ്കൾക്കും തെരിയും…. 😊

ഞാൻ : സൂപ്പർ മ്മോ….

ഞാൻ അമ്മടെ തോളിൽ കൈ ഇട്ട് നടന്നു….

ഇയാള് ഇങ്ങനെ തന്നെ ആണല്ലേ എപ്പഴും… ആന്റി ചെറിയമ്മയോട് ചോദിച്ചു….

പവി : അത് എന്താ വച്ചാ ആന്റി അവന് കൊറച്ച് ആളുകൾ ഒണ്ടേ അവരോട് അടിപൊളി ആയിരിക്കും…. 😊

കിച്ചു : പവി കോമഡി പറയോ

പപ്പ : പവി കോമഡി മാത്രം അല്ല നല്ല പോലെ കൊതിയും നൊണയും പറയും അല്ലേ പവി

ഞാൻ അത് കേട്ടു…..

ഞാൻ അവളെ തിരിഞ്ഞ് നോക്കി…

അതോടെ പപ്പ കാര്യം നിർത്തി….

കിച്ചു : അളിയാ നമ്മക്ക് ഒരു സെൽഫി എടുക്കാ വാ….

ഞാൻ : അതൊക്കെ പഴയ പരിപാടി ആണ് ഈ പോയ സ്ഥലത്ത് വച്ചൊക്കെ സെൽഫി എടുക്കുന്നത്….

അമ്മ : ടാ പോയി എടുക്ക്….

കിച്ചു ഒരു സെൽഫി എടുത്തു….

ഞാൻ : കഴിഞ്ഞില്ലേ പോവാ

കിച്ചു : പവി ഒരു സെൽഫിഎടുക്കാ നമ്മക്ക്….

പവി വേണ്ട പറയാൻ പറ്റാതെ നിക്കുന്നു….

അവൾടെ അവസ്ഥ കണ്ട് ഞാൻ എടയിൽ കേറി….

ഞാൻ : പവി… നിനക്ക് എന്തോ വാങ്ങാൻ ഒണ്ട് പറഞ്ഞില്ലേ ഇന്നാ കാർഡ് അച്ചു പോ കൂടെ ഇനി എപ്പഴാ….

ഒരു പത്ത് മിനിറ്റ് കൂടെ അവടെ നിന്ന് ഒന്ന് രണ്ട് ഡ്രസ്സ്‌ ഒക്കെ വാങ്ങി ഞങ്ങള് എറങ്ങി….

കിച്ചു അവർടെ കാർ എടുത്തതും ഞാൻ ചെറിയെ തള്ളി ഡ്രൈവിങ് സീറ്റിൽ കേറി….

വണ്ടി മുന്നോട്ട് വന്നതും ഞാൻ പപ്പേ നോക്കി ഒരു ഹോൺ അടിച്ചു….😎

ഇപ്പൊ ആന്റിക്ക് പകരം ഇച്ചു ആണ് വന്ന് കേറിയത്

ചെറിയമ്മ : ടാ നിന്റെ അളിയൻ ചെക്കൻ ഇത്തിരി ഓവർ ആണേ

ചെറി : ഏയ്‌ ഇപ്പൊ ഉള്ള പിള്ളേർ ഒക്കെ ഓവർ തന്നെ….

ഞാൻ : നിങ്ങക്ക് എന്ത്….. ഇച്ചു പറഞ്ഞത് തന്നെ അവൻ ഓവറാ

ചെറി : വണ്ടി എട്

ഞാൻ : എങ്ങോട്ട് ഇനി എന്ത് തേങ്ങക്കൊ എനിക്ക് ട്രിപ്പ്‌ പോവാ പറയാൻ തോന്നിയെ… നാശം…

ചെറി : നിന്റപ്പൻ തന്നെ ട്വിസ്റ്റ്‌ വച്ചത്

ഞാൻ : എന്ന

ചെറി : അങ്ങേര് കാലത്ത് മരുമോൾടെ വീട്ടിൽ പോയാമതിന്ന് ഓഡർ ഇട്ടിട്ട് കാറും എടുത്ത് ഒറ്റ പോക്ക്… അല്ല ടാ ഇങ്ങേര് ആര് ശിവ ഗാമിയാ കട്ടള ഇടാൻ

ഞാൻ : അത് രാജമാതാ ഇത് രാജപ്പൻ അത്ര തന്നെ….

ചെറി : 😂 അയ്യോ രാജപ്പൻ….

ചെറിയമ്മ : 🤣എന്തോന്ന് ടാ രാജപ്പനോ …. 😂

ഡേയ് എന്റെ അണ്ണൻ ആണ് അത് കളിക്കാ നീ…. ചിരി നിർത്തി ചെറി എന്നെ നോക്കി പറഞ്ഞു

ഞാൻ : പോ ചെറി ഒന്ന്….അല്ല എങ്ങോട്ട് പോണം ഇനി അത് പറ…

ചെറി : നിക്ക് അച്ചുനെ വിളിച്ച് നോക്കാ….

വേണ്ട ആ മരവാഴ്…. ഒടുക്കത്തെ ചൂട്. 🙄 അവര് വണ്ടി നിർത്തി…. ഞാൻ കാർ സൈഡ് ആവുന്നത് കണ്ട് പറഞ്ഞു….

ഫുഡ് കഴിക്കാൻ ആയിരുന്നു അത്….

കഴിക്കാൻ നേരം പപ്പ എന്റെ നേരെ വന്നിരുന്നു….ആന്റി എന്റെ അടുത്ത്…. പവിയെ ആദ്യം തന്നെ ആ പട്ടിടെ കൈയ്യീന്ന് മാറ്റി എന്റെ അടുത്ത് പിടിച്ച് ഇരുത്തി….

കഴിക്കുന്ന നേരം ഞാനും ആന്റിയും കോമഡി പറച്ചിൽ ചളി എറിയൽ സീരിയസ് കാര്യം ഒക്കെ പറഞ്ഞോണ്ട് ഇരുന്നു…

Aunty gives good vibes actually….

എനിക്ക് എന്തോ പപ്പയോടുള്ള ദേഷ്യം അവരോട് കാണിക്കാൻ പറ്റില്ല…

ഞാൻ : അങ്കിൾ കഴിക്കാൻ എന്ത്‌ ചെയ്യും

ആന്റി : അയ്യ് അച്ഛന്റെ കൂടെ അങ്കിലും പോയി പാലക്കാട്‌…

ഞാൻ : ഏഹ്…

കിച്ചു : അളിയാ മീൻ പറയട്ടെ

ഞാൻ : ഇല്ല വേണ്ട…. ഞാൻ മീൻ കഴിക്കില്ല

കിച്ചു : പവിക്ക് പറയട്ടെ മീന്

പവി : വേണ്ട ചേട്ടാ… ഞാൻ വീഗണാ 😊

ആന്റി : ശെ അതെന്താ മോളെ അലർജി വല്ലോം ഒണ്ടോ

ഞാൻ : അത് ന്താ വച്ചാ നമ്മടെ സുന്ദരൻ ഇല്ലേ

ആന്റി : ആഹ്

ഞാൻ : സുന്ദരൻ… അവൻ ഒരിക്കെ കോഴിയെ കൊല്ലുന്ന കണ്ട് നോൺ നിർത്തി ചേട്ടന്റെ കഥ കേട്ട് അവക്ക് ബോധം വന്ന് എനിക്ക് വേണ്ടി ഒരു ജീവൻ പോണ്ട എന്ന് തീരുമാനം അവളും എടുത്തു എന്നാ കേട്ടത്… എടക്ക് ചിക്കൺ നൂഡിൽസ് മാത്രം കഴിക്കും….

ആന്റി : ചേട്ടനോ

ഞാൻ : ആ ആന്റിക്ക് അറിയില്ലേ… നാഥൻ ചെറിയച്ഛൻ എന്റെ അച്ഛന്റെ അനിയനാ