ചെറി : ഡീ കള്ളി പണി പറ്റിച്ചല്ലേ… 😂
അച്ഛൻ : നിർത്തടാ അസ്ത്താനത്ത് അവന്റെ ഒരു ചിരി….അവന്റെ ഒരു കള്ളി 😡
അമ്മ : ഡീ കഴുതേ
അമ്മ പവിടെ നേരെ അറ്റാക്ക് ചെയ്തു…
ഞാൻ ഓടി പോയി അവളെ എന്റെ പിന്നിൽ ഒളിപ്പിച്ചു….
അമ്മ : മാറ്ടാ… മാറാൻ
അമ്മ വേണ്ടമ്മ അടിക്കാൻ മാത്രം ഉള്ള തെറ്റൊന്നും അവള് ചെയ്തിട്ടില്ല…ഞാൻ അമ്മയിൽ നിന്ന് പവിയെ മാറ്റിക്കൊണ്ട് പറഞ്ഞു…
അമ്മ : രാമു മാറ് ഇവക്ക് ഇത്ര ധൈര്യോ… 😡
അച്ഛൻ : ഭാഗ്യ വേണ്ട… പവി ഇവൻ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല…മോള് പറ
അമ്മ : പറ ഡീ അഹങ്കാരി
അച്ഛൻ : ഭാഗ്യ ഒന്ന് അടങ്…പറ പവി
പവി തേങ്ങി തേങ്ങി മുന്നോട്ട് വന്നു
പവി : അച്ഛാ ഇപ്പൊ കല്യാണം വേണ്ടച്ഛാ 😞
അച്ഛൻ : നിന്റെ ചേട്ടൻ പറഞ്ഞത് കാര്യമാണോ എന്നാ ഞാൻ ചോദിച്ചത് പറ പവി…
ഞാൻ : അതെ പറ പവി ഞാൻ ഒണ്ട് പറഞ്ഞോ
അമ്മ എന്റെ മുതുകത്ത് ആഞ് ഒരെണ്ണം തന്നു….
അമ്മ : നീ വന്ന ശേഷാ ഈ പെണ്ണ് തുള്ളാൻ തൊടങ്ങിയത്… അനിയത്തിമാരെ അടക്കി വളർത്തണം അങ്ങനെ ആണ് ചേട്ടന്മാര് ചെയ്യണ്ടത്… അല്ലാതെ തലയിൽ കേറ്റി വക്കാൻ പാടില്ല…
അമ്മക്ക് വട്ടാണോ മ്മാ ഒരുത്തനെ സ്നേഹിക്കാനും നിങ്ങടെ സമ്മതം വേണോ….
അമ്മ : എന്റെ മോള് അങ്ങനെ ചെയ്യില്ല ഇത് നീ പറയുന്ന കള്ള നൊണയാ
അമ്മ ഓടി പോയി പവിടെ മുഖം കൈയ്യിൽ എടുത്തു പറ പവി എന്താ കാര്യം ചേട്ടൻ പറഞ്ഞത് സത്യാണോ
പവി : അമ്മാ… അത്
പവി പറയാൻ ഞാൻ അവളെ ഫുൾ സപ്പോട്ട് ചെയ്തു….
പവി : ഇല്ല എനിക്ക് ആരേം ഇഷ്ട്ടം അല്ല…എനിക്ക് ഇപ്പൊ കല്യാണം വേണ്ട
പവി കരഞ്ഞോണ്ട് മേലേക്ക് ഓടി…
എന്റെ നെഞ്ചിൽ ആണി അടിച്ചവൾ കേറി പോയി
അച്ഛൻ ഫയറായി എന്റെ നേരെ വന്നു….
അച്ഛൻ കൈ വീശി എങ്കിലും അതിന് മുന്നേ പവി പോയത് നോക്കി നിന്ന എന്നെ ചെറി പിടിച്ച് വലിച്ചു
മൊഖത്ത് കൊള്ളാൻ ഉള്ളത് മുതുകത്ത് കൊണ്ടു…
സ്വബോധം വീണ്ടെടുത്ത് ഞാൻ ചുറ്റും നോക്കി
ഇപ്പൊ ഞാൻ ഒരു കോമാളി ആണ് അവടെ നിക്കുന്ന എല്ലാരും കളി പൊളിഞ്ഞ കോമാളിയെ പോലെ ആണ് എന്നെ നോക്കുന്നത്
അച്ഛൻ മാത്രം കമ്മറ്റിക്കാരൻ….
അച്ഛൻ : ഈ തെണ്ടിയെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്… ഇത് പോലെ വല്ലതും എന്റെ മോളെ പറ്റി വെളിയി പോയി പറഞ്ഞാ തോലുരിച്ച് തൊങ്ങാൻ ഇടും നിന്നെ തന്തക്ക് നാണക്കേട് വരുത്താൻ ആയിട്ടൊരു ജമ്മം…
ഞാൻ : നിങ്ങള് പേടിപ്പിച്ചിട്ടാ എന്നോട് പവി പറഞ്ഞിട്ടുണ്ട് അവക്ക് ഒരു ഇഷ്ട്ടം ഉള്ള കാര്യം….ഞാൻ സമ്മതിക്കില്ല ഞാൻ വെളിയിലേക്ക് നടന്നു….
എങ്ങോട്ട് എങ്ങോട്ട് അച്ഛൻ എന്റെ കോളർ പിടിച്ച് സ്റ്റെയറിലേക്ക് തള്ളി…
അച്ഛൻ : കേറി പോവാൻ ഇനി നീ ഈ വീടിന്റെ പടി കടക്കില്ല അങ്ങനെ എങ്ങാനും വെളിയിൽ പോയാ പിന്നെ തിരിച്ച് വരണ്ട
ചെറി : അണ്ണാ
അച്ഛൻ : എന്ത് ടാ നിനക്ക് ഇഷ്ട്ടം ആയില്ലേ നീയും പോ…രണ്ടും കൂടെ അമ്പലപ്പറമ്പി പോയി തെണ്ടി ജീവിക്ക്….
ഞാൻ : എനിക്ക് ജീവൻ ഒണ്ടേ ഞാൻ ഇത് നടത്തില്ല….
മരം പോലെ നിന്ന ഞാൻ തറ നോക്കി പറഞ്ഞു…
അച്ഛൻ : ഇവനെ ഞാൻ….
അമ്മയും ചെറിയും കൂടെ അച്ഛനെ പിടിച്ച് നിർത്തി…
ചെറിയമ്മ എന്നെ പിടിച്ച് മേലേക്ക് വലിച്ചോണ്ട് വന്നു….
ഞാൻ : ചെറിയമ്മ എന്നെ വിട്
അച്ചു : ഡേയ് പെരിയപ്പ കൈയ്യാലേ ഒത വാങ്കി സാവപ്പോറേ ഇപ്പൊ…
ഞാൻ : ഇച്ചു അവക്ക് ഒരു ലവ്വർ ഒണ്ട് എനിക്ക് അറിയാ അങ്ങേരെ പേടിച്ച് പറയാത്തതാ…
പവി എന്റെ ഒച്ച കേട്ട് റൂം തൊറന്ന് വെളിയിലേക്ക് വന്നു…
രാമു… അവളോടി വന്ന് എന്നെ കെട്ടിപിടിക്കാൻ വന്നു
ഞാൻ പക്ഷെ അവളെ കൈ കാട്ടി നിക്കാൻ മാത്രം ആണ് പറഞ്ഞത്….
ചെറിയമ്മ : എന്താ വച്ചാ കാണിക്ക് വാ ടാ…
ചെറിയമ്മ അച്ചുനേം കൊണ്ട് എറങ്ങി പോയി
പവി : സോറി ടാ
ഞാൻ : വേണ്ട ഈ വീട്ടി എന്നെ സ്നേഹിക്കുന്ന ഒരാള് മാത്രെ ഉള്ളു എന്നാ ഞാൻ വിചാരിച്ചത് നീയും… 🤣 വെരി ഗുഡ്….
പവി : സോറി ഡാ ഞാൻ പേടിച്ച് പോയി….
ഞാൻ : നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു സത്യം പറ ഞാൻ ഒണ്ട് കൂടെ എന്ന് കേട്ടോ നീ…. നീ സത്യം പറഞ്ഞിരുന്നെ നിനക്ക് വേണ്ടി മരിക്കാൻ ഞാൻ റെഡി ആയിരുന്നു… നിനക്ക് ആ നായിന്റെ മോനെ മതിയല്ലോ ശെരി കോങ്കോ….ഇത് എന്റെ അവസാനത്തെ വാക്കാ ഇനി ഞാൻ നിന്നോട് സംസാരിക്കില്ല…. നീയും എന്നോട് സംസാരിക്കാൻ വരണ്ട… പിന്നെ ആ പാവം കൂട്ടുനെ തേക്കും മുന്നേ മര്യാദക്ക് ഒരു ബൈ എങ്കിലും പറ എനിക്ക് കൂടെ ഇന്ദ്രുന്റെ മൊഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വരുത്തല്ലേ നീ…
