കാന്താരി – 3 17അടിപൊളി  

അപ്പൊ തന്നെ വർഷിണി ആന്റി ബാഗും കൊണ്ട് ഓടി വന്ന് ഡോർ ലോക്ക് ചെയ്ത് എറങ്ങി വന്നു….

റരണ്ട് വണ്ടികളും മാറി മാറി നോക്കി എന്റെ കാറിൽ വന്ന് കേറി….

ആന്റി : എന്താ ടാ അളിയാ മറന്നോ നമ്മളെ… 😂

പവി : 😳

ഞാൻ : എന്തോന്ന് ടോക്ക് ഗടി തെരക്ക് ഒടുക്കത്തെ തെരക്ക്…😂

പപ്പ : 🥹.

അമ്മ : ഗടിയെ വണ്ടി വിട്ടോ അമ്മ വിളിച്ച് പറഞ്ഞു….

ഞാൻ തല ആട്ടി ഗ്ലാസ് കേറ്റി വണ്ടി എടുത്തു….

ആന്റി : എന്തൊക്കെ ഒണ്ട് വിശേഷം വരാ പറഞ്ഞ് വന്നില്ലല്ലേ….

ഞാൻ : എങ്ങനെ വരാൻ ആന്റി ഒരു കാര്യം ചെയ്യേ ആന്റി ലീവ് ഇട്ടിട്ട് അങ്ങോട്ട് വാ കൊറച്ച് ദിവസം….

ആന്റി : ഉവ്വ് ഉവ്വ്…

എടക്ക് സൂര്യടെ ബി എം പറക്കുന്നത് കണ്ടു…

ഞാൻ സൈഡിൽ കൈ ഇട്ട് ഫോൺ എടുത്ത് അവനെ വിളിച്ചു…

ഞാൻ : അളി

സൂര്യ : പറ ടാ

ഞാൻ : കൊച്ചി ഒണ്ടാ

സൂര്യ : ഇല്ല കാറാണെ ഇന്ദ്രൻ…. അവൻ അനിയനെ പൊക്കാൻ വണ്ടി എടുത്തോണ്ട് പോയി….

ഞാൻ : ആണോ ശെരി ശെരി… ഞാൻ വിളിക്കാ….

ഞാൻ അവന്റെ ഫോൺ കട്ടാക്കി സുന്ദർക്കാ ബച്ചെ വിളിച്ചു….

ഞാൻ : സുന്ദരാ എവടെ

ഇന്ദ്രൻ : ഞാൻ വല്യച്ഛന്റെ വണ്ടി കണ്ടല്ലോ ഞാൻ വാഴക്കാല ഒണ്ടേ…

ഞാൻ : ഞാനാ അത്

ഇന്ദ്രൻ : ആണാ എന്നാ ഗരാജി വാ ഞാൻ ഒരു അര മണിക്കൂർ അവടെ കാണും…. വൈകീട്ട് ലോഡ് ഒണ്ടേ അപ്പൊ വണ്ടി അയക്കണം….

ഞാൻ : ഞാൻ വരാടാ

ഇന്ദ്രൻ : ഞാൻ പോണില്ല ഇത് വേറെ…

ഞാൻ : എന്നാ ശെരി ഞാൻ ഇപ്പൊ വരാ…

അവന്റെ ഫോൺ കട്ടായതും എന്റെ വണ്ടിക്ക് മുന്നിൽ ഒരു കൈ വന്നു….

ആ കൈയുടെ ഒടമയെ കണ്ട് ഞാൻ ഒന്ന് അറച്ച് പോയി….

കിച്ചു…. എന്റെ ചുണ്ടുകൾ അനങ്ങി…

പിന്നിൽ ഉള്ള പവിയെ ഞാൻ കണ്ണാടി വഴി നോക്കി..

അവക്ക് ഒട്ടും ഇഷ്ട്ടം ഇല്ല….

ഞാൻ വേറെ വഴി ഇല്ലാതെ വണ്ടി നിർത്തി….

അവൻ ചിരിച്ചോണ്ട് വന്ന് പിന്നിൽ കേറി…

കിച്ചു : അളിയാ…. 😃

ഞാൻ : ഇന്നലെ അവനെ അല്ല ഞാൻ തെറി വിളിച്ചത് എന്ന പോലെ ഞാൻ ഒന്ന് ചിരിച്ചു 😊….

കിച്ചു : ആഹാ പവി ഒണ്ടോ…

ഞാൻ വണ്ടി എടുക്കാൻ സൈഡിലേക്ക് നോക്കിയതും ചെറി എന്നെ ഓവർട്ടേക്ക് ചെയ്യുന്നത് കണ്ടു…

വണ്ടിക്കകത് ഇരിക്കുന്ന പപ്പേ ആണ് ഞാൻ നോക്കിയത് അവൾടെ മോത്ത് യുദ്ധം ജെയിച്ച ഭാവം…. അവളെന്നേം പിന്നിൽ ഇരിക്കുന്ന പവി കിച്ചു അവരേം മാറി മാറി നോക്കി….

എന്റെ സമനെല തെറ്റി…

പവി സൈഡിൽ കൂടെ കൈ ഇട്ട് എന്റെ തോളിൽ പിടിച്ചു….

ആന്റി : എന്ത് ടാ ഇത്ര നേരം

കിച്ചു : ഞാനെ ട്രിപ്പ് പോവാ പറഞ്ഞില്ലേ വൈകീട്ട്…. അപ്പൊ വണ്ടി എടുക്കാൻ പോയത്….

ആന്റി : കൊറച്ച് കമ്മി ആക്കിക്കോ കിച്ചു

കിച്ചു : അമ്മ അച്ഛനെ പോലെ ആവല്ലേ…

ആന്റി : ഉവ്വ് ഉവ്വ്

കിച്ചു : അളിയൻ വരുന്നാ അളിയാ

ഞാൻ : ഇല്ല 🙄

കിച്ചു : പവി വരുന്നോ പവി…

ഞാൻ : ഇല്ല

അവളെന്റെ തോളിൽ പിച്ചി വലിച്ചു

പവി : ഇല്ല ചേട്ടാ ഞാൻ ഇല്ല 😊 കിച്ചു : എങ്ങോട്ടാ അറിഞ്ഞാ എല്ലാരും വരും

ഞാൻ പാസ് ഇട്ട് ചെറിയെ കടന്ന് മുന്നിൽ കൊണ്ട് നിർത്തി..എറങ്ങി…

ഞാൻ : ആന്റി വായോ നല്ല കരിക്ക് സർബത്ത് കിട്ടും വാ…

ചെറിയും കാർ നിർത്തി എല്ലാരും എറങ്ങി…

ഞാൻ : വാ ജൂസ് കുടിക്കാ….

ചെറി : ആ….

പവി എന്റെ പിന്നാലെ വന്നു…

ഞാൻ : എന്തിനാ ഈ ജൂസ് കുടി അറിയാലോ

പവി : ഉം…

ഞാൻ : നിന്നെ കൊടുത്തിട്ട് അച്ചുനെ ഞാൻ വാങ്ങും…. ശെരി…. പൊക്കോ…

ആ കാലൻ വീണ്ടും എന്റെ അടുത്തേക്ക് വന്നു….

കിച്ചു : അളിയൻ എന്ത് അളിയാ ഈ കറുത്ത ലുങ്കി തന്നെ എപ്പഴും ഞാൻ : എനിക്ക് ഇതാ സൗകര്യം പിന്നെ ഞാൻ പാന്റും ട്രൗസറും ഒക്കെ ഇടും

കിച്ചു : അളിയാ ഞാൻ പോണ സ്ഥലം എവടെ ആണ് പറഞ്ഞില്ലല്ലോ

ഞാൻ : മസ്നഗുടി വഴി ഊട്ടി ആയിരിക്കും….വല്ലാത്ത എക്സ്പീരിയൻസ് ഒണ്ടാക്കാൻ ആണോ 😊…

എല്ലാരും ഒരേ ചിരി അമ്മയും അമ്മായിഅമ്മയും പിന്നെ അറിയാലോ അതിന് ദേഷ്യം….

കിച്ചു സോമൻ ആയി

കിച്ചു : അളിയന്റെ തമാശ അതല്ല ഗോവ ആണ് വരുന്നാ

ഞാൻ : ഇല്ല വിളിച്ചതിൽ താങ്ക്സ് പോയിട്ട് വാ…. Happy journey 😊

ഞാൻ : വിജയേട്ടാ എല്ലാർക്കും വേണ്ടത് കൊടുത്തോ എനിക്ക് നമ്മടെ സ്ഥിരം കരിക്ക്…

ഉബൈദെ ശിവക്ക് ഒരു കരിക്ക്…. ചേട്ടൻ വിളിച്ച് പറഞ്ഞു….