ഞാൻ : പോവാ
പപ്പ : 😨
ഞാൻ : എന്തായാലും പോവാ 🙏
അച്ഛൻ : ഉം ശെരി…. നേരം ആയില്ലേ കെടക്കാൻ ടൈം ആയില്ലേ…
ഞാൻ : ഉം കൈ കഴുകി കഴിഞ്ഞ് പോവും…
അങ്കിൾ ശിവടെ കൂടെ ഞാനും പൊക്കോട്ടേ….ഞാൻ കിച്ചണിൽ പോയി പാത്രം കഴുകുമ്പോ പപ്പടെ ഒച്ച കേട്ടു….
അച്ഛൻ : അതൊന്നും വേണ്ട മോനെ മാത്രല്ല എടക്ക് ഡ്രൈവർ ഇല്ലെങ്കി അവൻ പോണ്ടി വരും അതൊക്കെ മോക്ക് ബുദ്ധിമ്മുട്ട് വരും…
ഞാൻ സൈലന്റ് ആയി അവർടെ മുന്നി കൂടെ സ്റ്റെപ് കേറി മേലേക്ക് പോയി…
പത്ത് മിനിറ്റ് കഴിഞ്ഞതും ഡോർ അടയുന്ന സൗണ്ട് കേട്ടു…
അപ്പൊ തന്നെ എന്റെ മൊഖത്ത് പിശാശ് വെള്ളം തളിച്ചു…
ഞാൻ എണീറ്റ് മൊഖം തൊടച്ച് അവളെ ഒന്ന് തുറിച്ച് നോക്കി…
എനിക്ക് വല്ലാത്ത ദേഷ്യം കേറി വന്നു…
പപ്പ വെള്ളം ടേബിളിൽ വച്ചിട്ട് മുടി വാരി കെട്ടി…
ഞാൻ ഷീറ്റ് കൊടഞ്ഞ് വീണ്ടും കെടന്നു…
പപ്പ : മേലെ കേറി കെടക്ക്…
എന്ത്… ഞാൻ അവളെ തല പൊക്കി നോക്കി ചോദിച്ചു
പപ്പ : മേലെ കേറി കെടക്കാൻ…
ഞാൻ : ഒന്ന് പോടീ…
പപ്പ : ശെരി… പവിക്ക് രണ്ടെണ്ണം കിട്ടട്ടെ…. അപ്പൊ നീ താനേ കേക്കും
ഞാൻ : പപ്പ പ്ലീസ് പപ്പ എനിക്ക് വൈയ്യ പപ്പ ഒന്ന് കെടക്കട്ടെ
പപ്പ : നീ നിന്റെ അശ്വതി വിളിക്കാതെ ഒറങ്ങോ അതിന്
ഞാൻ : അവള് വല്ലപ്പോഴും വിളിക്കും അത്ര അല്ലേ….
പപ്പ : നീ എന്റെ കൂടെ കെടക്കും മര്യാദക്ക് വന്നോ…
ഞാൻ : ഇല്ല
പപ്പ : എങ്കി ശെരി ആയ്‌ക്കോട്ടേ
ഞാൻ : വേണ്ട…. നാശം പിടിക്കാൻ….
ഞാൻ എണീറ്റ് തലേണ എടുത്തിട്ട് മേലെ ഇട്ടു
പപ്പ : കേറിക്കോ ഞാൻ അറ്റത് കെടക്കാ 😝
ഞാൻ 🙄… കേറി ചൊമരിൽ ചാരി കെടന്നു….
പപ്പ ലൈറ്റ് ഓഫ് ആക്കി അങ്ങോട്ട് കേറി കെടന്നു….
ഞാൻ എന്റെ പില്ലോ എടുത്ത് ഞങ്ങക്ക് നടുക്കെ വച്ചു…
അടുത്ത സെക്കന്റ് പില്ലോ എയറിൽ പറന്നു…
ഞാൻ എണീറ്റ് ബ്ലാങ്കറ്റ് എടുത്ത് പൊതച്ചു… 😨
പപ്പ മെല്ലെ അത് പൊക്കി…
എനിക്ക് എന്തോ പോലെ ആയി…
അവള് എന്നോട് ചേർന്ന് ചേർന്ന് വന്നു….
ഞാൻ ചൊമരിൽ ചേർന്ന് ചേർന്ന് പല്ലിയെ പോലെ ഒട്ടി…
പപ്പ : അതെ കൂടുതൽ ഷോ ഒന്നും വേണ്ട…വേണേ കെട്ടിപ്പിടിച്ചോ
ഞാൻ : എന്റെ പട്ടിക്ക് പോലും വേണ്ട നിന്നെ….
പപ്പ : ഇങ്ങനെ ഒന്നും പറയല്ലേ ഡ്രൈവറെ… ദേ ഇതിന്റെ അവസാനം എന്തായാലും നമ്മള് ഒന്നിക്കും….
ഞാൻ : അങ്ങനെ ചെയ്താ എല്ലാത്തിനേം ഞാൻ കൊല്ലും…
പപ്പ : ചുമ്മാ…. എനിക്കറിയാ നിന്നെ…. ഒരു ചെറിയ നല്ലത് പോട്ടെ ഒരു നല്ല വാക്ക് മതി എന്നോടുള്ള എല്ലാ ദേഷ്യവും നിനക്ക് മറക്കാൻ… നിനക്കെ വൈരാഗ്യ ബുദ്ധി ഇല്ല… പാവം എന്റെ ഡ്രൈവറ്….
ഞാൻ : അതെ പക്ഷെ എനിക്ക് ഒറ്റ ബുദ്ധി ഒള്ള കാര്യം നിനക്ക് അറിയില്ല കുത്തി മലത്തികളയും…
പപ്പ ഒന്ന് അയഞ്ഞ് നേരെ കെടന്നു….
പപ്പ : അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാ…
ഞാൻ : നിനക്ക് എന്ത് ഡീ വേണം
പപ്പ : എന്റെ നേരെ തിരി 😌
ഞാൻ : കളിക്കല്ലേ പപ്പ
പപ്പ : എന്റെ മനസ്സിൽ അങ്ങനെ ഒരു ഉദ്ദേശം ഇപ്പൊ ഇല്ല… 😌പിന്നെ
ഞാൻ : how cheap
പപ്പ : വേണ്ട ഇത്ര കഷ്ട്ടപാട് എന്തിനാ… അങ്കിളിനെ കണ്ടാ തീരും പ്രശ്നം…
ഞാൻ : വേണ്ട…
തിരി 😌
ഞാൻ മെല്ലെ തിരിഞ്ഞ് ബ്ലാങ്കറ്റ് ഫുൾ ആയി പൊതച്ച് തല മാത്രം വെളിയിൽ കാണും പോലെ കെടന്നു….
പപ്പ എണീറ്റ് പോയി
ഞാൻ : ഞാൻ തിരിഞ്ഞടി തിരിഞ്ഞു
പപ്പ : ലൈറ്റ് ഇടാൻ ഇങ്ങനെ പേടിക്കല്ലേ…😆
ഞാൻ : ലൈറ്റ് ഒന്നും വേണ്ട
പപ്പ : എങ്കി ലാമ്പ് ഇടാ…
പപ്പ ലാമ്പ് ഇട്ടിട്ട് കേറി കെടന്നു….
എന്താണോ ഇവള് കാണിക്കാൻ പോണത്…. പേടിപ്പിക്കൊ… ഇനി
പപ്പ എന്നെ നോക്കി കൈ രണ്ടും തലടെ അടിയിൽ വച്ച് ഇങ്ങനെ കെടന്നു….
എനിക്ക് ചിരി ആണ് വന്നത് എന്ത് മൈരാ ഈ സംഭവിക്കുന്നത് 🤣
പപ്പ : നീ പാവാ ശിവ എന്റെ അമ്മോട് നീ കാണിച്ച സ്നേഹം അതീന്ന് മനസ്സിലാവും അത്… ഭാഗ്യ ആന്റിയോടും എന്റെ അമ്മയോടും നീ കാണിക്കുന്നത് ഒരേ പോലെ ഉള്ള സ്നേഹാ…
ഞാൻ കണ്ണടച്ച് ഒറങ്ങിയ പോലെ കാട്ടി…
പപ്പ എന്റെ താടിക്ക് തട്ടി..നമ്പർ ഇടല്ലേ…രാത്രി മുഴുവൻ വണ്ടി ഓടിക്കുന്ന ശിവ ഇത്ര പെട്ടെന്ന് ഒറങ്ങോ….
ഞാൻ : എന്താ നിനക്ക് വേണ്ടത്….
