കാന്താരി – 3 17അടിപൊളി  

പവി : ഡാ നീ എന്താ ആ ചേട്ടനോട് പറഞ്ഞത് പുള്ളി എന്തോ കിളി പോയ പോലെ എനിക്ക് ഫോൺ തന്നിട്ട് പോയി

ഞാൻ : ചുമ്മാ പിന്നെ ഞാൻ രണ്ട് വട്ടം മര്യാദക്ക് പറഞ്ഞെ അവനോട് നിനക്ക് ഫോൺ കൊടുക്കാൻ അപ്പൊ തിര്ട്ട് തേ.. ഉം.. ഉം.. ഉം കണ്ട്രോൾ ശിവ…… അവൻ പറയാ ഞങ്ങള് ബിസിയാ പിന്നെ വിളിക്കാൻ… അവൻ എന്റെ മുന്നില് വച്ചാ പറഞ്ഞെങ്കി ഒരേ അടി കിച്ചു അച്ച് പോലെ ആയേനെ അതോടെ

പവി : എന്തായാലും നന്നായി അതോടെ ശല്യം പോയി… ആ വന്നു മ്മാ… ഡാ ഞാൻ വക്കാ ബൈ….

ഞാൻ സിനിമ തപ്പി തപ്പി അവസാനം ഡൗലോഡ് ആക്കാൻ ഇട്ടു…

അപ്പൊ ഒണ്ട് വയറ്റിൽ ഒരു ഒച്ച…

വല്ലതും കഴിക്കാ…. പറഞ്ഞാ താഴെ പോണം ആരും കാണില്ല അതെ പോലെ അവളെ കാണേo വേണം….ശോ മൈര്….

എന്ത് ചെയ്യാ… നല്ല ഐഡിയ സൺ ഷെഡ് വഴി ചാടാ…വെയിറ്റ് ഞാൻ എന്തിന് പേടിക്കണം… ഞാൻ എന്തിന് മൈരേ പേടിക്കണം..

അയ്യോ അവളോട്‌ പറയില്ല ന്ന് പവിക്ക് പ്രോമിസ് ചെയ്തതാ ഫാ.. ക്ക് 😣

വീണ്ടും കൊറേ നേരം ഞാൻ റൂം അടച്ച് ഇരുന്നു…

എന്ത് ഭാഗ്യം – ക്കെട്ട ജീവിതാ എന്റെ… വീട്ടിൽ നാട്ടിൽ ഒന്നും ഒരു സ്വസ്ഥത ഇല്ല… ലോകത്ത് എന്നെ പോലെ ഒരു ഊമ്പൻ ഉണ്ടാവില്ലല്ലേ…. എല്ലാരും കൂടെ ഒരു കുരിശ് എടുത്ത് തലയിൽ വച്ചു… എന്നിട്ട് അതാണെ കൊല്ലാകൊല ചെയ്യുന്നു… ഒരു സിനിമ പിടിക്ക ശിവ ദ ജോക്കർ 🤡 😂🤣

എനിക്ക് വെശപ്പ് വന്ന് തൊടങ്ങി….

എന്താ കഴിക്കാ പൊറോട്ട ബീഫ് അല്ലെങ്കിൽ ദോശ മട്ടൻ…. അയ്യേ ചെന്നൈ പോലെ ഇരിക്കില്ല ദോശ മട്ടൻ… ഉം എന്താ കഴിക്കാ…

ഓക്കേ ഗൂഗിൾ വാട്ട്‌ ഷുട് ഐ ഹാവ് ടുനൈറ്റ്…

നല്ല ഫ്രൈ പീസ് ചിക്കൻ മസാല വച്ച് പൊതിഞ്ഞ ബിരിയാണി ചേച്ചി അയച്ച് തന്നു….

ഇങ്ങനെ കാണിച്ച് കൊതിപ്പിക്കാതെ വാങ്ങി എന്റെ മണ്ടക്ക് കൊട്ടടാ കാലമാടാ വയറ് ഒച്ച ഒണ്ടാക്കി പറഞ്ഞു… 😝

ഞാൻ ഫോണും പേഴ്സും എടുത്ത് ഡോർ തൊറന്ന് നടന്നു…

പാതി വഴി വന്നിട്ടാ ഞാൻ താഴെ അവള് കാണും എന്നത് ഓർത്തത്…

മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ ഇവളെ ഒക്കെ പേടിച്ചാ ബിരിയാണി കിട്ടില്ല… ഞാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട് നടന്നു…

ഞാൻ ഓടി പോയി ഹോളിന്ന് കീ എടുത്ത് നടന്നു…

ഭാഗ്യം രക്ഷപെട്ടു…

പിന്നിൽ ഓടി വന്ന് പപ്പ എന്റെ കൈ പിടിച്ച് വലിച്ചു…

കരഞ്ഞ് തകർന്ന കണ്ണുകൾ പണിപെട്ട് വികസിച്ചു…

ഞാൻ : വിട്

പപ്പ : കിച്ചുനേ വിളിച്ചോ..

ഞാൻ ഒന്നും പറഞ്ഞില്ല…

കിച്ചുനേ വിളിച്ചോ നീ…. അവള് അലറി

ഞാൻ : വിളിച്ചു…

അവളെന്റെ കൈയ്യിലും നെഞ്ചിലും അടിക്കാൻ തൊടങ്ങി…

ഞാൻ കൈ വച്ച് തടയാൻ നോക്കി…

പപ്പ തേങ്ങി തേങ്ങി എന്നെ അടിച്ചോണ്ടിരുന്നു….

സഹികെട്ട് ഞാൻ അവളെ കൈകൊണ്ട് പിടിച്ച് തിരിച്ച് ലോക്ക് ചെയ്ത് പിടിച്ചു…

ഞാൻ : ഞാൻ ആയിട്ട് നിന്റെ അനിയനെ അങ്ങോട്ട് കേറി വിളിച്ചില്ല… ഞാൻ എന്റെ അനിയത്തിയെയാ വിളിച്ചത് പല വട്ടം ഞാൻ മര്യാദക്ക് ഫോൺ അവനോട് അവക്ക് കൊടുക്കാൻ പറഞ്ഞതാ അപ്പൊ അവന്റെ ഒരു ഇളി ഞങ്ങള് ബിസി ആണ് പോലും…. അപ്പൊ ഞാൻ കണക്കിന് കൊടുത്തു… ഒരു തരി കുറ്റബോധം ഇല്ല…. പോ…

ഞാൻ അവളെ ഉന്തി….

പപ്പ : അവൻ അവളോട്‌ സംസാരിച്ചാ നിന്റെ അനിയത്തി പെഴച്ചൊന്നും പോവില്ല….

ഞാൻ കൈ വീശി ഒന്ന് കൊടുക്കാൻ പോയി…

അവൾടെ മുഖത്തിന് നേരെ എത്തിയതും ഞാൻ വേണ്ടെന്ന് വച്ചു….നിനക്ക് എന്നെ എന്തും പറയാ തല്ലാ കൊല്ലാ… ഇത് പോലെ ഉള്ള പെറപ്പ് ക്കേട് ഇനി പറഞ്ഞാ ഒറ്റ ചവ്ട്ട്

അപ്പൊ നിനക്ക് എല്ലാം പറ്റും അല്ലേടാ നായിന്റെ മോനെ… അവളെന്റെ കഴുത്തിന് പിടിച്ചു…

ഞാൻ : അമർത്തിക്കൊ മടിക്കണ്ട അമക്കി കൊല്ല്…. അല്ലെങ്കി കത്തി എടുത്ത് കുത്തിക്കൊ…എന്നെ നീ ജീവിക്കാൻ സമ്മതിക്കില്ല…

കഴുത്ത് വിട്ട് അവളെന്റെ കോളർ പിടിച്ച് തിരിച്ചു…

പപ്പ : എന്തിന് ശിവ എന്തിന് ഞാൻ നിന്നെ ഒന്ന് ഇഷ്ട്ടപെട്ട് തൊടങ്ങിയതാ…

ഞാൻ : എനിക്ക് വേണ്ട നിന്റെ സ്നേഹം…. പിന്നെ നിനക്ക് എന്താ ചെയ്യാൻ ഉള്ളത് എന്നൊന്ന് പറ ഞാൻ ചെയ്ത് തരാ ഒന്ന് ഒഴിഞ്ഞ് പോ….

ഞാൻ അവളെ തോളിൽ പിടിച്ച് തള്ളി…

പപ്പ : നീ കിച്ചുനേ വിളിച്ച് സോറി പറയണം ശിവ….