പവി : എന്തിന്
ഞാൻ : അത് ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീ ആ മാല ഇട്ടത്… 🥺
പവി ചെയറ് നീക്കി ചാടി എണീറ്റു….
പവി : കരയാ നീ…
ഞാൻ : പിന്നെ കരയാൻ അതും നിനക്ക് വേണ്ടി…. പിന്നെ സിനിമക്ക് പോയതിന്റെ പൈസ തന്നോ…
പവി : ലക്കി സിസ്റ്റർ അങ്ങനെ അറിയപ്പെടും ഇന്ന് മുതൽ ഞാൻ 😂
ഞാൻ : മാറ് ഞാൻ കെടക്കട്ടെ….
അവളെ പിടിച്ച് മാറ്റി ഞാൻ കാല് തമ്മിൽ ഒരച്ച് പൊടി കളഞ്ഞ് ബെഡിൽ കേറി കെടന്നു….
പവി : അതെ
ഞാൻ : എന്ത്
പവി : നല്ല ബിരിയാണി ആയിരുന്നു
ഞാൻ : സുന്ദരൻ പറഞ്ഞ് തന്നതാ….
പവി : അതന്നെ ഒറക്കം വരുന്നു എനിക്ക് പഠിക്കാൻ മൂഡില്ല കേറി കെടക്കാല്ലേ
ഞാൻ : ഉവ്വ് ഉവ്വ്….വാ
പവി ലൈറ്റ് ഓഫാക്കി എന്റെ അടുത്ത് വന്ന് ചേർന്ന് കെടന്നു…
ഒരു ടിപ്പിക്കൽ സിബ്ലിങ് ബോണ്ടിലേക്ക് ഞങ്ങള് കേറി പോയി….
അവളെന്നെ ചേർന്ന് കെടന്ന് കവിളിൽ ഉമ്മ വച്ചു….
പവി : ടാ നീ ഒന്ന് മോഡൽ ആവ് ട്ടോ
ഞാൻ : അതെ അതെ എവടെ പോയാലും ആ പട്ടിക്കേ ഫാൻസ് ഉള്ളു….
പവി : നോക്കിയേ താടി ഒക്കെ വളർന്നു….
പെട്ടെന്ന് ആരോ ഡോർ തൊറക്കുന്ന ഒച്ച കേട്ടു….
ലൈറ്റ് വന്നപ്പോ അമ്മ ആയിരുന്നു….
അമ്മ ഞങ്ങളെ ഒന്ന് നോക്കി
ഞാൻ : എന്തിനാ വന്നേ എനിക്ക് അറിയാ ഇവളെ ഓക്കേ ആക്കാൻ….
അമ്മ : രാമു അമ്മയോട് ക്ഷമിക്ക് കുഞ്ചു….
ഞാൻ : വല്ലവരും പറയുന്ന കേട്ട് ഇങ്ങനെ തൊടങ്ങാൻ ആണോ അമ്മ….
അമ്മ : മോളെ പവി അമ്മക്ക് ഒരു തെറ്റ് പറ്റി…
ഞാൻ : അമ്മ പോ തൊടണ്ട അവളേ….
അമ്മ : രാമുവേ
ഞാൻ : എന്ത് കൊച്ചിനെ തല്ലി പൊട്ടിച്ചിട്ട്… ഇപ്പോ crocodile കണ്ണീരും ആയിട്ട് വന്നേക്കുന്നു…. പോ നിങ്ങളെ ഇവടെ ആർക്കും കാണണ്ട പോ പോ…
അമ്മ : പവി നോക്ക് മോളെ
പവി : വേണ്ടമ്മ എനിക്ക് ചേട്ടൻ പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത്…അമ്മ ഇങ്ങനെ ചെയ്തല്ലോ 😉
ഞാൻ : 🥱
പവി : അമ്മ പോ… ഞങ്ങക്ക് ഒറങ്ങണം… പിന്നെ എനിക്ക് ജോലി കിട്ടി ഞാൻ വാങ്ങും സ്വർണം എന്നിട്ട് വെറുതെ തൂക്കി വലിച്ചെറിയും
ഞാൻ : മിടുക്കി 😂… ഭാഗ്യലക്ഷ്മി അമ്മ പോയെ…
അമ്മ : കഴുതേ… വെറുതെ അല്ല അച്ഛൻ നിന്നെ മടല് വെട്ടി അടിക്കണം പറയുന്നേ….
ഞാൻ : 😂😂😂 അയ്യോ ദേ നോക്കടി അമ്മച്ചി സീൻ….
ഞാൻ അമ്മടെ കൈ പിടിച്ച് വലിച്ചു….
അമ്മ എന്റെ മേലേക്ക് വീണു….
ഞാൻ അമ്മേ കെട്ടിപ്പിടിച്ചു….
പവി ഞങ്ങളെ രണ്ട് പേരേം മൊത്തത്തിൽ ചുറ്റി…
അമ്മ : മക്കളെ സോറി ടാ അമ്മക്ക് പറ്റിപ്പോയി….
ആഹാ ഇവടെ ഇതാണോ പണി… ചെറിയും ചെറിയമ്മയും റൂമിലേക്ക് കേറി വന്നു….
ഞാൻ : ഓരോരോ ശല്യം കേറി വന്നിട്ട് ചെറി….
ഞാൻ ദൂരത്ത് വേറെ ഒരാളെ കൂടെ കണ്ടു…. തല കുനിച്ച് മൂക്ക് വലിച്ചോണ്ട് നിക്കുന്ന ശവം…..
ഞാൻ അവളെ വിട്ട് ചെറിയെ നോക്കി…
ചെറി : അമ്മക്കിളിയും മക്കളും… 😂
പവി : ഒരു ഫോട്ടോ എടുക്ക് ചെറിയച്ഛാ
ചെറി : ഫോൺ താടാ….
ചെറി : ആ…മോൾ എന്താ അവടെ നിക്കുന്നത്… കേറി വാ….
പപ്പ : വേണ്ട ചെറിച്ഛാ 😊…
ചെറി ഞങ്ങടെ ഒരു ഫോട്ടോ എടുത്തു….
ചെറി : ചേട്ടൻ വേണമായിരുന്നു അടിപൊളി ആയേനെ
ഞാൻ : എവടെ എന്നിട്ട് ആട്ട് തോമ
പവി : ആട്ട് തോമ അല്ല ആട് തോമ ടാ
ഞാൻ : അയ്യോ എനിക്ക് സാർ ആട്ട് തോമ ആണ്…. എപ്പോ കണ്ടാലും ആട്ട് തന്നെ ആട്ടോടാട്ട്….
എല്ലാരും ചിരിക്കാൻ തൊടങ്ങി….
ഞാൻ : അതെ അമ്മ ഇന്ന് ഇവടെ കെടന്നോ…. ഞങ്ങടെ കൂടെ….
ചെറി : അപ്പൊ ഞങ്ങളോ
ഞാൻ : ഇച്ചു റൂമിൽ പോയി കെടന്നോട്ടെ ഇയാള് അപ്പർത്ത് തൊഴുത്ത് കാണും പോയി കെടന്നോ
ചെറി : തിമിറ്…
ഞാൻ : ആമാ.. 😂
ചെറിയമ്മ വെളിയിലേക്ക് നടന്നു….
ചെറിയും വെളിയിലേക്ക് നടന്നു…. വാതൽ അടയുമ്പോ അവസാന ഗാപ്പിൽ ഞാൻ പപ്പടെ മുഖം ഒന്ന് കണ്ടു….
അമ്മ എന്റെ സൈഡിൽ ആയി അറ്റത് കെടന്നു….
പവി : അമ്മാ ഇവനെ ഇത് പോലെ കിട്ടില്ല മുറുക്കി പിടിച്ചോ….
അമ്മ ആ സൈഡിൽ നിന്നും പവി ഈ സൈഡിൽ നിന്നും എന്നെ ചേർത്ത് പിടിച്ചു….
അമ്മ : ടാ നീ എന്തിനാ ടാ ആ കുട്ടിയെ അങ്ങനെ പറഞ്ഞത്
ഞാൻ : എന്ത് പറഞ്ഞെന്ന്
അമ്മ : പവിടെ കാര്യം തീരുമാനിക്കാൻ ഇവടെ ആളുണ്ട് എന്നൊക്കെ…
ഞാൻ : അത് അത് ഞാൻ ഇച്ചൂനോടാ പറഞ്ഞത് ചെറിയമ്മക്ക് ഇത്തിരി അധികാരം കൂടുതലാ
