ഞാൻ : വരുന്നുണ്ടോ ഇല്ലേ
പപ്പ : ഇല്ല
ഞാൻ : ഇരുന്നോ ഒരു സീനും ഇല്ല
പപ്പ : ഒണ്ടല്ലോ ഞാൻ കഴിച്ചില്ലേ നിന്റെ അമ്മ നിന്റെ അച്ഛൻ വരുമ്പോ പറഞ്ഞ് കൊടുക്കും അങ്ങനെ അവര് പറഞ്ഞില്ലെങ്കിൽ നിന്റെ അച്ഛൻ കഴിക്കാൻ നേരം ഞാൻ അങ്ങേർടെ മുന്നില് കൂടെ രണ്ട് റൗണ്ട് നടക്കും അപ്പൊ പുള്ളി ചോദിക്കും കഴിച്ചോ മോളെന്ന് പിന്നെ അടുത്ത സീൻ നിന്റെ പല്ല് വീഴുന്നതൊ അല്ലെങ്കി നട്ടെല്ല് ഒടിയുന്നതോ ആയ ഒച്ച ആവും…
ഞാൻ : ശെരി ഇതിന് നീ എന്തെങ്കിലും ഒന്ന് കണ്ട് വച്ചിട്ടുണ്ടാവോല്ലോ പറഞ്ഞ് തൊല…
പപ്പ : ആഹ് 😃 അതായത് മോൻ പോവാ എന്റെ പ്ളേറ്റ് എടുത്തിട്ട് ഇങ്ങോട്ട് വരാ വരുമ്പോ ഇത്തിരി ആ ചിക്കൺ പിന്നെ ഒരു ഗ്ലാസ് വെള്ളം കൂടെ എടുത്തോ… തൽക്കാലം അത്ര മതി…നിന്നെ സ്നേഹിക്കാം എന്ന് വച്ചാ നീ ഒരുപാട് മൊട… അപ്പൊ പിന്നെ എന്തിയ്യാ അട്ടെ പിടിച്ച് മെത്തേൽ കെടത്തിയാ നടക്കോ….
ഞാൻ : ഇതാണോ
പപ്പ : പോയിട്ട് വാ….
ഞാൻ താഴെ പോയി എല്ലാം എടുത്ത് മേലോട്ട് വന്നു…
പപ്പ : ഡോർ ലോക്കാക്ക്
ഞാൻ : ഞാൻ എന്തിനാ നീ തിന്നുന്നത് നോക്കി ഇരിക്കുന്നത്
പപ്പ : വാരി താ…
ഞാൻ : പിന്നെ…. കുനിഞ 😨 ശെ … എനിക്ക് പറ്റില്ല….
പപ്പ : കൈയ്യില് കൂട്ടശ്ശ…
ഞാൻ : വേണേ വാരി തിന്ന് അല്ലേ നക്കി തിന്ന്….
പപ്പ : ശിവാ… വാ മോനെ വെറുതെ എന്നെ കൊണ്ട് കൂടുതൽ സംസാരിപ്പിച്ചാ ഞാൻ നീ കിച്ചുനെ പറഞ്ഞത് ഒക്കെ പോയി ഇവടെ എല്ലാരോടും പറയും അത് കഴിഞ്ഞാ പിന്നെ അടിടെ പൂരം ആവും നിനക്കല്ലേ നിന്റെ പുന്നാര പവിക്ക് 😂….
ഞാൻ : വേണ്ട
പപ്പ : അയ്യോ പേടിച്ചോ…. ശെ….. അപ്പൊ വാരി താ…
ഞാൻ എന്തെ നശിച്ച ജീവിതം ഓർത്ത് അവൾടെ അടുത്ത് ഇരുന്ന പ്ളേറ്റ് കൈയ്യിൽ എടുത്തു…
ചെയറിൽ അല്ല എന്റെ അടുത്ത് ഒട്ടി ചേർന്ന്….പപ്പ കൈ തട്ടി എന്നെ വിളിച്ചു…
ഞാൻ ഒന്നും മിണ്ടാതെ അടുത്ത് പോയിരുന്നു…
പപ്പ : അയ്യോ എന്റെ ഡ്രൈവർ എനിക്ക് വാരി തരാൻ പോണു….
ഞാൻ പ്ളേറ്റിൽ ഉള്ളത് എടുത്ത് അവൾക്ക് നേരെ നീട്ടി എന്നിട്ട് പെട്ടെന്ന് ഞാൻ അത് വായിൽ ഇട്ടു….
ഞാൻ : ആയോ സോറി ഞാൻ എന്റെ പ്ളേറ്റ് ആണെന്ന് വിചാരിച്ചു….
പപ്പ : 🙄
ഞാൻ വീണ്ടും എടുത്ത് കഴിച്ചു…
ഞാൻ : അയ്യോ വീണ്ടും എന്റെ ആണെന്ന് വിചാരിച്ചു….
പപ്പ : 😊
ഞാൻ : നിനക്ക് വേണേ എടുത്ത് കഴിച്ചോ അത്ര തന്നെ…
പപ്പ : എനിക്ക് വെശപ്പൊണ്ട് എന്നാലും നീ കഴിച്ചോ… 😊
ഞാൻ : അത്ര വലിയ സീൻ ഒന്നും ഇല്ല… വേണേ പോയി കഴിച്ചോ…ആ ഡോറിന്റെ ബാക്കിൽ വച്ചിട്ടൊണ്ട്… 😏
പപ്പ : 🥹
ഇവളെന്തിനാ എല്ലാത്തിനും ഇങ്ങനെ മോങ്ങുന്നേ…എന്നാ എന്റെ ചിന്ത മുഴുവൻ…
പപ്പ : വാരി തരാതെ ഞാൻ കഴിക്കില്ല നോക്കിക്കോ മോനെ
ഞാൻ : എന്നാ നീ കഴിക്കില്ല മോളെ
പപ്പ : ശെരി… ഞാൻ പറയാ അങ്കിളിന്റെ അടുത്ത്… ആഹ് 😂ദേ ഹോൺ കേക്കാ…
ഞാൻ ഒന്ന് പരുങ്ങി….
പപ്പ : ഞാൻ പോണു…
ഞാൻ : വേണ്ട ഇങ്ങോട്ട് ഇരി… 🙄
അവള് ഓടി പോയി പ്ളേറ്റ് കൊണ്ട് വന്നു…
പപ്പ : നിന്നെ അടിച്ചിട്ടും പിച്ചിട്ടും ഒന്നും നോ യൂസ്…ഇഷ്ട്ടം ഇല്ലാത്ത കാര്യം ചെയ്യിക്കുമ്പോ നിനക്ക് വല്ലാത്ത ഒരു അസ്വസ്ഥത വരും അത് മതി…
ഞാൻ അവക്ക് നേരെ കൈ നീട്ടി….
പപ്പ എന്നെ മിഴിച്ച് നോക്കിക്കൊണ്ട് വാ തൊറന്നു…
ഞാൻ മൊഖം ചുളിച്ച് വച്ച് കൊടുത്തു….
പപ്പ മെല്ലെ മെല്ലെ അത് ചവച്ച് കഴിച്ചു….
വീണ്ടും വീണ്ടും വാരി കൊടുത്തു… എനിക്ക് ചിരി ആണ് വന്നത്…
പപ്പ : മാല എവടെ
അവളെന്റെ എന്റെ ഷർട്ട് പിടിച്ച് മാറ്റി നോക്കി
ഞാൻ : അയ്യോ ഒണ്ട് തിന്ന് വേഗം…
ഞാൻ വാരി കൊടുക്കേ അവള് വായ തൊറക്കെ…. 😌ഇത് ഒരു പത്ത് മിനിറ്റ് നീണ്ടു… രണ്ട് പൊറോട്ടക്ക് ഇത്ര നേരം വേണമെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്….
അവസാനത്തെ വായയിൽ അവളെന്റെ കൈ കടിച്ച് പറിച്ചു….
ഒരു ചെറിയ ചിരി ചിരിച്ച് പ്ളേറ്റ് എടുത്ത് ഓടി….
ഇത്ര വെഷമം ആർക്കും കൊടുക്കല്ലേ ഈശ്വരാ
ഞാൻ പ്ളേറ്റും എടുത്ത് താഴോട്ട് പോയി…
അച്ഛൻ വന്നിട്ടുണ്ട്….
ഞാൻ : ഒന്ന് ചിരിച്ച് കാട്ടി…
അച്ഛൻ : ടാ
ഞാൻ ഒന്ന് നിന്നു
അച്ഛൻ : വണ്ടി നമ്മള് തന്നെ എടുത്തു…. അടുത്ത ആഴ്ച തൊട്ട് പോവാൻ പറ്റോ അല്ല സാറിന് സമയം കാണോ
