കാന്താരി – 3 17അടിപൊളി  

അമ്മ : കഴുതേ ചൂല് എടുത്ത് അടിക്കും മര്യാദക്ക് പൊക്കോ

ഞാൻ : മമ്മി ദേഷ്യം വന്നാ മമ്മി…. 😂😂😂

അമ്മ : വന്നില്ല 😂

ചെറിയമ്മ : കേട്ടോ ഏച്ചി ഇവൻ ഒരു ചൊറിയാ അതായത് നമ്മളെക്കൊണ്ട് ചോറില് വെഷം വരെ വെപ്പിക്കാൻ തോന്നിക്കുന്ന വർത്താനം പറയും…

അമ്മ : അപ്പൊ ഒന്നും നോക്കണ്ട നേരെ കലക്കി കൊടുക്കണം🤣

ഞാൻ : മാറ്മ്മാ ഞാൻ കഴുകാ

ഞാൻ സിങ്കിലെ പാത്രം എടുത്ത് കഴുകി…

ചെറിയമ്മ : ഇത്ര ഒക്കെ ഞങ്ങളെ പറയണ നീ നിന്റെ ഭാര്യെ എന്താ ടാ പണി ചെയ്യാൻ പറയാത്തെ ചിച്ചു..

ചെറിയമ്മ കള്ള നോട്ടം നോക്കി പറഞ്ഞു

അങ്ങനെ ചോദിക്ക് ഇന്ദു അമ്മ തപ്പ് കൊട്ടിക്കൊണ്ട് പറഞ്ഞു….

ഞാൻ : ആര് പറഞ്ഞു ഞാൻ പറയണോ അമ്മേം ചെറിയമ്മേം കൂടെ പറ

ചെറിയമ്മ : ഞാൻ പറയില്ല

ഞാൻ : പറയണം പവിയെ മാത്രം നിങ്ങള് അടിക്കാനും ഓടിക്കാനും നിക്കുന്നല്ലോ ഇവളോടും പറ

ചെറിയമ്മ : ചെയ്തില്ലെങ്കിൽ

ഞാൻ : നല്ല പണി കൊടുക്ക് ഇച്ചു തമിഴ് സീരിയലും അമ്മ മലയാളം സീരിയലും കാണുന്ന ടീംസ്സല്ലേ രണ്ട് പേരും എടുത്തങ്ങ് അലക്കിക്കോ ദേ ഞാൻ കണ്ട ഭാവം നടിക്കില്ല 😊…

അമ്മ : ഏയ്‌ എനിക്ക് അതൊന്നും പറ്റില്ല…

ഞാൻ : വേണേ മതി അവസാനം എന്നെക്കൊണ്ട് പറഞ്ഞോണ്ട് വരല്ലേ… ഞാൻ ഇപ്പഴേ പറഞ്ഞു… 😊അമ്മാ പാത്രം കഴുകി കഴിഞ്ഞേ

അമ്മ : താങ്ക്യൂ

ഞാൻ തിരിഞ്ഞതും ഡോറിൽ ചാരി ഓള് നിക്കുന്നു…

ഞാൻ ഒന്ന് പതറി കേട്ട് കാണോ… പെട്ടെന്ന് എന്റെ ഉള്ളിൽ ഓരോന്ന് കേറി വന്നു…

 

ചെറിയമ്മ ഒരേ ചിരി… അട്ടഹസിച്ച്….

പിന്നെ അമ്മ. ചിരിച്ചു പക്ഷെ ഒച്ച ഇല്ല…

അമ്മ : ചായ ഇന്നാ ടാ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ആ.. ആ

ഞാൻ നേരെ നോക്കിയതും പപ്പ എന്നെ നോക്കി ചെറുതായി ചിരിച്ചു…

അമ്മ : മോളെന്താ നേരത്തെ

ചെറിയമ്മ : മോളെ നീ എപ്പോ വന്നു ആരും കണ്ടേ ഇല്ല ചേച്ചി കണ്ടോ മോള് വന്നത്….

അമ്മ : ഇല്ല..കണ്ടു… 🤣

ഓഹോ അപ്പൊ ഇവളെ കണ്ടിട്ടാ എന്നെ ഒണ്ടാക്കിയത് ഞാൻ ചെറിയമ്മേ അടിമുടി ഒന്ന് നോക്കി

നിനക്ക് മാത്രം അല്ല എനിക്കും പണി വക്കാൻ അറിയാ മകനെ എന്ന പോലെ ചെറിയമ്മ ഒരു നോട്ടം….

ഞാൻ : അമ്മാ ഞാൻ ഇപ്പൊ വരാ

ചെറിയമ്മ : ആ.. ഹ്… പേടിച്ചു 🤣🤣🤣🤣അയ്യോ കടവുളേ….

ഞാൻ നേരെ നടന്ന് സ്റ്റെപ് കേറി…അയ്യേ ചീപ്പ് ക്രിഞ്ച് ആയല്ലോ ഫക്ക്….

ഞാൻ നേരെ നോക്കിയതും പവിടെ റൂം കണ്ടു….

തൽക്കാലം അവളെ താളിക്കാ ഞാൻ നേരെ കേറി പോയി

ഉള്ളിൽ കേറിയപ്പോ തന്നെ ഒടുക്കത്തെ തണുപ്പ്…

ഞാൻ മെല്ലെ കേറി കട്ടിലിന്റെ അടുത്തേക്ക് പോയി….ബെഡിലേക്ക് ഒറ്റ ചാട്ടം…

അവളെ ചുറ്റി പിടിച്ചു….

പവി : ഉഹും… വിട് ടാ ഒറങ്ങട്ടെ അച്ചു

ഞാൻ : അച്ചു അല്ല..

പവി എന്റെ നേരെ തിരിഞ്ഞു….

അവള് മെല്ലെ കണ്ണ് തൊറന്നു….

എന്ത് പഠിച്ച് കഴിഞ്ഞ് കെടന്നേ ഒള്ളൂ ഇപ്പൊ.. ഞാൻ അവൾടെ താടിക്ക് തട്ടിക്കൊണ്ട് പറഞ്ഞു….

പവി എന്റെ മേലേക്ക് വലിഞ്ഞ് കേറി…

പവി : ഉം സോപ്പിന്റെ മണം വച്ച് പിടിച്ചു ല്ലേ

ഞാൻ : യെസ്സ്…

പവി : i missed you…

ഞാൻ : സത്യം പറയാലോ ഞാൻ പോയി പെട്ടതാ അവടെ….

പവി : എനിക്ക് തോന്നി

ഞാൻ : മൈ… ക്കിൾ ജാക്ക്സ്സൺ….

പവി : ടാ നീ മറ്റേതല്ലേ പറയാൻ വന്നത്

എന്ത് 🤣 ഞാൻ ചിരിച്ചോണ്ട് ചോദിച്ചു…

പവി : ഹെയർ…

ഞാൻ : അപ്പൊ നീ കാന്താരി ആയി….

പവി : ഇന്ന് പോണില്ലേ

ഞാൻ : വരുന്നാ

പവി : വരട്ടെ

ഞാൻ : പിന്നെന്താ

പവി : വിളിച്ചിട്ടൊണ്ട്… അതിരിക്കട്ടെ എന്താ മോനെ ചെലവ് എപ്പഴാ പുതിയ വണ്ടി എടുത്തതിന്റെ 😂

കളിയാക്കിയതാ പിശാശ്….

ഞാൻ : എന്തിന് ഡി നീയും കൂടെ

പവി എന്റെ കവിളിൽ പിടിച്ച് അവൾടെ നേരെ തിരിച്ചു

പവി : എങ്ങനെ ടാ നീ ഇത്ര ദിവസം അവടെ….

ഞാൻ : കൊഴപ്പം ഒന്നും ഇല്ലടി അവളും അനിയനും മാത്രെ സീൻ ഉള്ളു ഞാൻ ഫുൾ ടൈം അവൾടെ അമ്മടെ കൂടാ…

പവി : അവര് നീ അങ്ങോട്ട് പോയതിന് ശേഷം ഫുൾ ടൈം ഇവടെ വിളിയാ ഇന്നലെ രണ്ട് വട്ടം വിളിച്ചു പിന്നെ വൈകീട്ട് വന്നു…

ഞാൻ : ആഹാ വന്നോ

പവി : ആ മരങ്ങോടനും ഒണ്ടായി കൂടെ ശവം അവന് പുതിയ കാറിൽ എന്നെ കൊണ്ട് റൗണ്ട് പോയാലേ തൃപ്തി ആവൂ

ഞാൻ : എന്നിട്ട്😡