പപ്പ : സ്നേഹം
ഞാൻ : എനിക്ക് സ്നേഹിക്കാൻ അറിയില്ല പിന്നെ ഈ ലവ് ഒക്കെ ഞാൻ പണ്ടേ വിട്ടതാ ഞാൻ ഒരാളെ സ്നേഹിച്ചിട്ടുള്ളു അത് കിട്ടിയ്യും ഇല്ല…
പപ്പ : അശ്വതി
ഞാൻ : അത് വിട്… പിന്നെ ഞാൻ താഴെ കെടക്കട്ടെ എനിക്ക് ഇങ്ങനെ മുട്ടി കെടന്നാ ഒറങ്ങാൻ പറ്റില്ല….
പപ്പ : അയ്യോ അത് ശീലം ആക്കണം…
അവളെന്റെ കാലിൽ കാല് കേറ്റി ഇട്ടു…
പപ്പാ പ്ലീസ് പപ്പാ
പപ്പ : ഇസ് എന്ത് രസാ നീ ഇങ്ങനെ പപ്പാന്ന് നീട്ടി വിളിക്കുന്നത് കേക്കാൻ 🥹
ഞാൻ : ഒന്ന് വിട് പപ്പ…
ഞാൻ അത് പറഞ്ഞതും പപ്പ കൈ എന്റെ ഇടുപ്പിൽ തൂക്കി ഇട്ടു….
എനിക്ക് എന്തോ പോലെ ആവുന്നു…
ഞാൻ : കൈ എടുക്ക് എനിക്ക് കാലത്ത് പൊറത്ത് പോവാൻ ഒണ്ട്…
പപ്പ : ഞാനും വരട്ടെ
ഞാൻ : വേണ്ട… നല്ല വെയില് കാണും….
പപ്പ : ഇത്ര സ്‌നേഹോ
ഞാൻ : സ്നേഹം ഒക്കെ ഒണ്ട് നീ ആണ് ഇല്ലാതെ ആക്കുന്നെ
പപ്പ : ശെരി… ഞാൻ അടിപൊളി ആവാ….
ഞാൻ : എങ്കി പവിടെ കാര്യം പറയാൻ പാടില്ല
പപ്പ : ഉം.. ശെരി ഇല്ല
ഞാൻ : എങ്കി ഞാൻ താഴെ കെടക്കാ
പപ്പ : എങ്കി ഞാൻ പവിടെ കാര്യം പറയും… 😂
ഞാൻ : കളിക്കല്ലേ നീ
എന്ത് ടാ കളിക്കുന്ന നീ
ഒറ്റ സെക്കന്റ് കൊണ്ട് അവളെന്നെ ഒട്ടി വന്നു….
ഞാൻ മുന്നിലേക്ക് മാറാൻ നോക്കി
പപ്പ : അനങ്ങരുത് നീ…. 😂 അനങ്ങിയാ….
ഞാൻ അവൾടെ കൈക്ക് പിടിച്ച് അനങ്ങാതെ കെടന്നു….
പപ്പ ഒന്ന് ചുണ്ട് നനച്ച് എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു
ഞാൻ : പപ്പാ വേണ്ട എന്നെ വിടാൻ…
പപ്പ : 😝… ഇല്ല ഇന്ന് നിന്റെ virginity ഞാൻ എടുക്കും… വാ…
പപ്പ ചുണ്ട് നനച്ച് എന്റെ നേരെ വന്നു…
ഞാൻ ചാടി എണീറ്റു….
പപ്പ : 🤣
ഞാൻ : ഇത്ര ചീപ്പ് ആവരുത് പപ്പാ നീ നീ എന്താ വിചാരിച്ചേ ഞാൻ അത്ര മോശം ആണെന്നോ…. ചെ….
പപ്പ : അപ്പോ വിചാരിച്ച പോലെ അല്ല കൺഡ്രോൽ ഒക്കെ ഒണ്ട്
ഞാൻ : 😏
പപ്പ : ശെരി സോറി വാ കെടക്കാ….
ഞാൻ : ഇല്ല നീ ശെരി അല്ല
പപ്പ : ഇല്ലെങ്കി 😊
ഞാൻ : വേണ്ട കെടക്കാ തൊടരുത്
പപ്പ : ആ ഓക്കേ…
ഞാൻ തിരിഞ്ഞ് കെടന്നു
അടുത്ത സെക്കന്റ് ലൈറ്റ് ഓഫായി അതിന്റെ അടുത്ത സെക്കന്റ് പപ്പ എന്നെ പിന്നിൽ കൂടെ ചേർന്ന് കെടന്ന് കൈയ്യും കാലും തൂക്കി ഇട്ടു….
അര മണിക്കൂർ ഞാൻ അങ്ങനെ കെടന്നു…
പിന്നെ മെല്ലെ ഒരു കൈ എടുത്ത് മാറ്റി ഇല്ല ഒറങ്ങി… പിന്നെ ആ കാലും കൂടെ എടുത്ത് മാറ്റി… നേരെ കെടന്ന് ശ്വാസം എടുത്ത് വിട്ട് എണീറ്റു….നൈസിന് ബ്ലാങ്കറ്റ് എടുത്ത് ബെഡിൽ നിന്ന് എറങ്ങാൻ തൊടങ്ങിയതും അവളെന്നെ പിടിച്ച് ഒറ്റ മറിച്ചൽ….
എന്നെ അടിയിൽ ആക്കി പപ്പ കൈ തണ്ട കഴുത്തിലമർത്തി ചിരിക്കുന്ന ഒച്ച കേട്ടു….
പപ്പ : നോ നോ നോ….
അവളെന്നോട് ചേർന്ന് ചേർന്ന് വന്നു….
എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു….
പപ്പ : എന്നോടുള്ള ദേഷ്യം ഒരു തരി പോലും എന്റെ പാവം അച്ഛനോടും അമ്മയോടും കാണിക്കാത്തതിന്… Actually i was planning for a lip kiss but lil shy may be later…
എനിക്ക് വൗ അടിച്ച് പോയ നിമിഷം….
പപ്പ : please maintain this good boy vibe don’t try to create a bad boy image…
പപ്പ എറങ്ങി ഓരോത്ത് കെടന്നു….
ഞാൻ തിരിഞ്ഞ് ബ്ലാങ്കറ്റ് എടുത്ത് തല വഴി ഇട്ടു….
കാലത്ത് ഞാൻ എണീക്കുമ്പൊ അതിനെ കണ്ടില്ല….
കാലത്ത് തന്നെ അച്ഛൻ അന്നത്തെ പോലെ പൈസ കൊടുക്കാൻ എന്നെ ആലുവ വരെ പറഞ്ഞ് വിട്ടു… വണ്ടിക്ക് നെക്കിന്റെ അടിയില് ഒരു പൊട്ടൽ ഒണ്ട് അത് പണി ചെയ്യാൻ ഒണ്ട് കൊറേ ആയി വിചാരിക്കുന്നു….ഇതന്നെ ചാൻസ് എന്ന് വച്ച് ഞാൻ വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ട് നേരെ ബസ്സ് കേറി….
വൈകീട്ട് ആയി തിരിച്ച് വരാൻ….
വരുമ്പോ ഫുൾ ഒരു മൂഗത… അമ്മ അലറുന്ന കേക്കാ…
ഞാൻ മെല്ലെ ഉള്ളിലേക്ക് കേറി പോയി…
പപ്പ ചൊമരിൽ ചാരി നിപ്പുണ്ട്…
എന്നെ കണ്ടതും ഒന്ന് ചിരിച്ചു….
അമ്മ : ഏട്ടൻ വരുമ്പോ ഞാൻ എന്ത് പറയും… 😨
ചെറി : പോട്ടെ ചേട്ടത്തി….
അമ്മ : പോടാ എണീറ്റ്… രാമുന്റെ കല്യാണത്തിന് വാങ്ങിയതാ….
ഞാൻ : എന്താമ്മാ… ഗുളിക കഴിച്ചില്ലേ
ചെറിയമ്മ : ടാ പോടാ…
ഞാൻ : എന്ത്
അമ്മ : വന്നല്ലോ തെണ്ടി… നിന്നോട് ഞാൻ പറഞ്ഞില്ലേ അന്നെ വേണ്ടെന്ന്….
