കാന്താരി – 3 17അടിപൊളി  

അമ്മ : അടിച്ച് പൊട്ടിക്കും കള്ളം പറഞ്ഞാ..

ഞാൻ : 😂 ദേ ഭാഗ്യ ഇത് ശെരി ആവില്ല അമ്മ അമ്മടെ നിറപറ ഭർത്താവിന്റെ അടുത്ത് തന്നെ പോയി കെടന്നോ….

അമ്മ : 😂…. നിറപറ

ഞാൻ : എന്തമ്മാ അമ്മക്ക് വേറെ നല്ല ഭർത്താവ് നോക്കി എടുക്കാമായിരുന്നു…

അമ്മ : വിധി… 😂

പവി : അമ്മക്കും സങ്കടം ഒണ്ടപ്പോ

അമ്മ : അടി മേടിക്കും നീ….

പവി : ഇവന് ഇപ്പൊ മാറ്റം വന്നില്ലേ മ്മാ…

അമ്മ : പിന്നല്ല ഇതിനാ ഞാൻ കൂടെ ഇവന്റെ കല്യാണം നടത്താൻ ആവേശം കാട്ടിയത്….

ഞാൻ : 😂👏👏👏

അമ്മ : അതെ മതി മതി…. ഒറങ്ങിക്കോ.. അല്ല ടാ മോള് ഒറ്റക്ക് കെടക്കോ

ഞാൻ : എന്താ കൊഴപ്പം ബാംഗ്ലൂർ ഒക്കെ കറങ്ങി നടന്നതല്ലേ 🥱….

അമ്മ : പിന്നെ കൂടുതൽ കൊച്ചിനെ സങ്കടപെടുത്തണ്ട

ഞാൻ : അമ്മാ കാലത്ത് ഔട്ടിങ് പോയാലോ നമ്മക്ക്

അമ്മ : അച്ഛന് കാലത്ത് പാലക്കാട്‌ പോണം പറഞ്ഞു….

ഞാൻ : ആഹാ 😂 അപ്പൊ കാലത്ത് ട്രിപ്പ് പോവുന്നു… അമ്മ അച്ചോനോട് പൈസ വാങിക്കെ….

അമ്മ : എങ്ങോട്ടാ

ഞാൻ : അങ്ങനെ ഒന്നും ഇല്ല നമ്മക്ക് വേണേ എറണാകുളം വരെ പോയിട്ട് കൊറച്ച് ഷോപ്പിങ് ഒക്കെ ചെയ്തിട്ട് ഫുഡും കഴിച്ച് തിരിച്ച് വരാ എന്താ

അമ്മ : ഉം ഓക്കേ… 😊

പവി : യേ….അടിപൊളി

അമ്മ : ഒറ്റ കാര്യം

ഞാൻ : എന്താ

അമ്മ : ആ മാല ഇവള് വാങ്ങണം

പവി : അയ്യോ വേണ്ട

ഞാൻ : ശെരി😂

പവി : ടാ

ഞാൻ : നമ്മക്ക് എന്ത് നാണം ഡി 🤣🤣🤣🤣

പവി : കറക്റ്റ്…🤣

അമ്മ : അയ്യോ തങ്കക്കൊടങള്…

അമ്മ ഞങ്ങളെ കൈ കൊണ്ട് ചേർത്ത് പിടിച്ചു…

കാലത്ത് ഞാൻ എണീക്കുമ്പോ ഞാനും പവിയും മാത്രെ ബെഡിൽ ഉള്ളു കയറ് കെട്ടി ഇട്ട പോലെ ആണ് അവളെന്നെ പിടിച്ചിട്ടുള്ളത്…

ആ കുരുക്ക് ഊരി ഞാൻ എണീറ്റ് ഫ്രഷ് ആയി താഴോട്ട് പോയി…

അപ്പൊത്തന്നെ മനസ്സിന് കുളിർ കോൾ മൈർ അണ്ടിക്ക് അല്ല അടി വൈറ്റിൽ മഞ്ഞ് കോരി എറിഞ്ഞ പോലെ ഒക്കെ ഉള്ള കാഴ്ച അച്ഛൻ കാറും എടുത്ത് പോയി… അതും i20…

ഞാൻ ആ സന്തോഷത്തിന്റെ സുഖം അനുഭവിച്ച് നേരെ അടുക്കളയിൽ പോയി….

ചെറിയമ്മ : ടാ എങ്ങോട്ടാ ടാ കറങ്ങാൻ പോണേ…

ഞാൻ : കറങ്ങാൻ ഒന്നും ഇല്ല ഇച്ചു… ജസ്റ്റ്‌ ഒന്ന് കൊച്ചി കാണാൻ

ചെറിയമ്മ : അത്രെ ഉള്ളു…

ഞാൻ : എന്നാ കുളു മണാലി ആക്കട്ടെ… 😂

ചെറിയമ്മ : കേട്ടോ ചേച്ചി ഞങ്ങള് ചെന്നൈയിൽ വച്ച് പ്ലാൻ ചെയ്ത ഒരു സംഭവം ഒണ്ട്

അമ്മ : എന്നാ അത്

ഞാൻ : ഞങ്ങള് നാല് പേരും കൂടെ ഒരു ശ്രീനഗർ ട്രിപ്പ്….

അമ്മ : ശെരിക്കും എങ്ങോട്ടെങ്കിലും ഒക്കെ പോണം ല്ലേ അതൊക്കെ കാണു…

പിന്നെ ചർച്ച ആയിരുന്നു അതൊക്കെ കഴിഞ്ഞ് കുളിച്ച് ആയി വരുമ്പോ പത്ത് മണി ആയി….

അമ്മ : ടാ രാമു മോള് വരുന്നില്ല പോലും

ഞാൻ : പവി നീ വരുന്നില്ലേ ഡി

പവി : പിന്നെ ഞാൻ വരും..

ഞാൻ : അമ്മ പറഞ്ഞു നീ വരുന്നില്ല എന്ന്

അമ്മ : ഈ മണ്ടി അല്ല പപ്പ

ഞാൻ : ആ ശെരി വേണ്ട…

അമ്മ : നീ ഇന്നലെ പറഞ്ഞത് കൊച്ചിന് സങ്കടം ആയി തോന്നുന്നു…

ഞാൻ : നിർത്തിക്കേ …. ഭാഗ്യലക്ഷ്മി മമ്മിടെ ചാട്ടം എങ്ങോട്ടാ എനിക്ക് മനസ്സിലായി ഞാൻ പോയി വിളിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല മരുമോള് ഇല്ലാതെ പറ്റില്ലേ അമ്മ വരണ്ട… 😂

അമ്മ : എങ്കി നിങ്ങള് പോയിട്ട് വാ…

ഞാൻ : നന്നായി…. പവി അച്ചുനെ വിളി നമ്മക്ക് എറങാ ചെറി ചെറി…വായാ

പപ്പ പെട്ടെന്ന് റെഡി ആയി താഴോട്ട് വന്നു….

പവി : ദേ ചേട്ടത്തി വന്നല്ലോ….വരുന്നില്ല പറഞ്ഞിട്ട്….

അമ്മ : അല്ല കാലത്ത് വരുന്നില്ല പറഞ്ഞു….

ഞാൻ : അമ്മ ആദ്യം പോയി ഗുളിക ഒക്കെ കഴി….

ചെറി : പോയാലോ…

ഞാൻ : കീ താ

ചെറി : ഇന്നാ

ഞാൻ പോയി കാർ എടുത്ത് വെളിയിൽ കൊണ്ട് ഇട്ടു…

അയ്യോ ഇത്ര പേര് എങ്ങനെ ഒരു വണ്ടിയില് പോണേ….എല്ലാരും വന്നപ്പഴാ ചെറി പറയുന്നത്…

ഞാൻ : അഡ്ജസ്റ്റ് ചെയ്ത് കേറിക്കൊ ചെറി

ചെറി : പോടാ ക്യാമറ കാണും വേണ്ട… അല്ല കൊറച്ച് പേര് ടോയോട്ടയില് വാ…. അത് ഓടട്ടെ ടാ നീ പവി ഒക്കെ അതില് വാ ചെല്ല്…

ഞാൻ : അതൊന്നും വേണ്ട…. നിങ്ങള് പോ അല്ലെങ്കി…. ഞാൻ വരുന്നില്ല….അപ്പൊ ആള് ശെരി ആയില്ലേ…

അമ്മ : ഹാ എന്താ ടാ ഇങ്ങനെ…. ഇത്ര ജാഡ ഒന്നും വേണ്ട

ഞാൻ : അയ്യോ മറന്നു…. അമ്മ നന്ദുനെ കാണാൻ പോണം മ്മാ