കാന്താരി – 3 17അടിപൊളി  

ഞാൻ : നോക്കിക്കോ പവിയോട് നിങ്ങള് ചെയ്യുന്ന വലിയ ചതി ആണ്… ഞാൻ ഇനി ഇതില് ഒരു അഭിപ്രായം പറയില്ല…. നിങ്ങളൊന്ന് പോമ്മാ എനിക്ക് വേണ്ട നിങ്ങടെ ഫുഡ്…

അമ്മ : എന്തോ ചെയ്യ്….

അമ്മ എറങ്ങി പോണ നോക്കി പപ്പ കേറി വന്നു…

ഞാൻ ഫോൺ എടുത്ത് വെറുതെ മെനു അങ്ങോട്ടും ഇങ്ങോട്ടും നീക്കി…

പപ്പ : കഴിക്ക് വാ…. കിച്ചു

ഞാൻ ഫോണിൽ ഇന്ദ്രനെ വിളിച്ചു…

ഞാൻ : ഹലോ ഇന്ദ്രു എവടെ

ഇന്ദ്രൻ : ഞാൻ എന്റെ ഭാര്യടെ മടിയില് കെടക്കുന്നു…

ഞാൻ : നാളെ പരി

പപ്പ : ഇങ്ങോട്ട് താ അവന്റെ ഒരു ഇന്ദ്രു….

അവള് ഫോൺ പിടിച്ച് വാങ്ങി കട്ടാക്കി….

ഞാൻ : ഫോൺ

പപ്പ : നിനക്ക് എന്താ ഇത്ര വാശി

ഞാൻ : ഫോൺ… 😡

പപ്പ : കിച്ചു പാവാ ശിവ…

ഞാൻ : ഫോൺ താ ഇന്ദ്രുനെ വിളിക്കട്ടെ….

പപ്പ : അവന്റെ ഒരു ഇന്ദ്രു തരുന്നില്ല

ഞാൻ : നായിന്റെ മോളെ നിന്നോട് ഞാൻ എന്തിനെങ്കിലും വന്നോ….

ഞാൻ ബെഡിൽ നിന്ന് എണീറ്റ് പപ്പടെ നേരെ നടന്നു…

പപ്പ എന്റെ ഒച്ച കേട്ട് വെറച്ചു….

പിന്നിലേക്ക് നടന്ന് നടന്ന് അവള് ചൊമരിൽ പോയി ഇടിച്ച് നിന്നു…

ഞാൻ അവൾടെ അടുത്ത് തൊട്ടു തൊട്ടില്ല പറഞ്ഞ പോലെ പോയി നിന്നു…

പപ്പ : നിന്റെ നാശം അവൻ കാരണം ആവും

ഞാൻ : മിണ്ടി പോവരുത് എനിക്ക് അറിയാ എന്റെ കാര്യം നോക്കാൻ

പപ്പ : അങ്ങനെ ഇപ്പൊ നീ തീരുമാനിച്ചാ പോരല്ലോ എല്ലാം😡

എന്റെ ഫോൺ താടി മൈ…. എന്റെ ക്ഷമ പരീക്ഷിക്കല്ലേ നീ എന്റെ ഫോൺ തരാൻ

ഇന്ദ്രൻ വിളിച്ച് എന്റെ ഫോൺ ബെൽ അടിച്ചു….

ഞാൻ : ഫോൺ താ

അവള് ഫോൺ കട്ടാക്കി സ്വിച്ച് ഓഫ് ആക്കി ഇട്ടു….

ഞാൻ അവൾടെ കഴുത്തിൽ കൈ തണ്ട് ഇടിച്ച് അവളെ വൈരാഗ്യത്തോടെ നോക്കി….

പപ്പ : മതി പേടിപ്പിക്കാൻ നോക്കിയത്

അടുത്ത സെക്കന്റ്‌ പപ്പടെ കഴുത്തിൽ കൈ അമർന്നു കൈ തണ്ടയിലെ എല്ല് കൊണ്ട് അവൾടെ കഴുത്ത് വേദന എടുത്ത് കാണും….

അവളെന്റെ കൈ പിടിച്ച് മാറ്റാൻ നോക്കി….

എനിക്ക് അവൾടെ പെടച്ചിൽ വല്ലാത്ത ആനന്ദം തന്നു….

പപ്പ എന്റെ കൈയ്യിൽ നഖം അമർത്തി…. റ റ പോലെ കൈ മുഴുവൻ നഖത്തിന്റെ പാടും ഒന്ന് രണ്ടെണ്ണം മുറിയുകയും ചെയ്തു….

അവസാനം രക്ഷ ഇല്ലാതെ പപ്പ എന്റെ വയറ്റിൽ ഒറ്റ അടി അടിച്ചു….

കിട്ടിയ ശ്വാസം ആഞ്ഞ് വലിച്ച് അവളെന്നെ നോക്കി

ഞാൻ : എനിക്കെ പ്രാന്താ നിന്നെ ഞാൻ കൊല്ലും… 😡

പപ്പ എന്നെ നോക്കി അടുത്ത സെക്കന്റ്‌ കരഞ്ഞോണ്ട് വെളിയിലേക്ക് നടന്നു

ഞാൻ : മാഡം

വെരൽ ഞൊടിച്ച് ഞാൻ അവളെ വിളിച്ചു

പപ്പ ഒന്ന് നിന്നു…

ഞാൻ : ഇന്നലെ ടാക്സി വന്നതിന് പൈസ കിട്ടിയില്ല ആയിരം…. അല്ലെങ്കി വേണ്ട എഴുന്നൂറ് മതി… ഫ്രീ ആയി ഓടാൻ എന്റെ കാമുകി ഒന്നും അല്ലല്ലോ…. 😏

പപ്പ : 🥺

ഉച്ചക്ക് കഴിക്കാൻ വന്ന അച്ഛൻ വലിയ ഒച്ച ഒന്നും ഇല്ലാത്ത വീട് കണ്ട് ചുറ്റും ഒന്ന് നോക്കി…

ഉള്ളിലേക്ക് പോയതും അമ്മ ഡയനിങ് ടേബിളിന്റെ ഇരിക്കുന്നു അടുത്ത് പപ്പ അപ്പറത്ത് ചെറിയമ്മ….

അച്ഛൻ അമ്മയെ നോക്കി പിരികം പൊക്കി നോക്കി…

അമ്മ : രാമു കഴിക്കാൻ വന്നില്ല ഇത് വരെ

അച്ഛൻ : നന്നായി കഴിക്കാതെ ഇരിക്കുമ്പോ കൊഴുപ്പ് കമ്മി ആവും… 😡

അമ്മ : നിങ്ങള് ഒന്ന് മെരട്ടി കൊണ്ട് വാ

അച്ഛൻ : ഏയ്‌ ഇല്ലില്ല… 😆 അതിന്റെ കാര്യം ഇല്ല വേണേ വന്ന് കഴിച്ചിട്ട് പോവും…വാവ ഒന്നും അല്ലല്ലോ

അമ്മ : നിങ്ങള് കാരണം ആണ് ഇത്ര ഒക്കെ ആയത്

അച്ഛൻ : എങ്ങനെ ആണാവോ

അമ്മ : അത് വിട് ഇപ്പൊ അവനെ വിളിക്ക് ന്നെ ചിക്കൺ ഒക്കെ ഒണ്ടാക്കി വച്ചിരിക്കാ

അച്ഛൻ : നടക്കുന്ന കാര്യം അല്ല…

അമ്മ : എങ്കി ഞാനും കഴിക്കില്ല….

അച്ഛൻ : വേണ്ട ഇരുന്നോ

അമ്മ : ദേ നിങ്ങടെ മരുമോള് കഴിച്ചിട്ടില്ല കാലത്ത് തൊട്ട്…

അച്ഛൻ : എന്തെ

അമ്മ : ഭർത്താവ് കഴിക്കാത്ത കൊണ്ട്…

അച്ഛൻ : 😂ആണോ കുട്ടാ

അച്ഛൻ പപ്പേ നോക്കി ചോദിച്ചു

പപ്പ : അങ്കിൾ പ്ലീസ് ഒന്ന് കഴിപ്പിക്ക്…

അച്ഛൻ : നിങ്ങളാ അവനെ നശിപ്പിക്കുന്നത് ആദ്യം ഇയാൾ ആയിരുന്നു… ഇപ്പൊ താനും തൊടങ്ങി…

പപ്പ : അങ്ങനെ അല്ല അങ്കിൾ പ്ലീസ്….

അച്ഛൻ : ശെരി പോയി വിളിക്ക് വരില്ല…

അച്ഛൻ പറഞ്ഞ പോലെ പപ്പ പോയി…

അച്ഛൻ : മോൻ ആ പാവത്തിനെ കൊല്ലും..