പവി : നിനക്ക് ഇഷ്ട്ടം ആയില്ലെങ്കി ഞാൻ അപ്പൊ ഡ്രോപ്പ് ചെയ്യും…
ഞാൻ : പോടീ തള്ളിസ്റ്റേ
പവി : അല്ലെന്ന്
ഞാൻ : ശെരി…
പവി : മണ്ടൻ വിശ്വസിച്ചു 😂
ഞാൻ : നിന്നെ ഞാൻ
ഞാൻ അവളെ ഇക്കിളി ആക്കി…
പവി എന്റെ ചെവി കടിച്ച് പറിച്ചു…
അവളെന്നെ ചേർന്ന് കെടന്നു….
പവി : രാമു
ഓ സൊല്ലേ…. ഞാൻ അവളെ ചേർത്ത് പിടിച്ചു
പവി : ഈസ് ഷീ ഓക്കേ….
ഞാൻ : അവക്ക് എന്താ കൊഴപ്പം
പവി : ഞാൻ പ്രൊജക്റ്റ് ചെയ്തോണ്ട് ഇരിക്കയിരുന്നു രാത്രി ഏതാണ്ട് ഒരു പണ്ട്രണ്ട് മണി ഒക്കെ ആയപ്പോ വെള്ളം എടുക്കാൻ പോയെ
ഞാൻ : നില്ല്… മാട്ടറ്ക്ക് വാ…
പവി : ആ ഓക്കേ വെള്ളം കുടിച്ച് സ്റ്റെപ് കേറുമ്പോ നിന്റെ പൊണ്ടാട്ടി ആരോടോ ഫോണിൽ സംസാരം…
ഞാൻ : എന്താ പറഞ്ഞെ
പവി : കൂടുതൽ ഒന്നും ഇല്ല… ഇത് കേട്ടു… “സോറി മോളെ ഞാൻ നോക്കി നടന്നില്ല…”
ഞാൻ : അത്രെ കേട്ടുള്ളു
പവി : പിന്നെ… ആ ഇതും കൂടെ പറഞ്ഞ് എന്റെ കൂടെ ആവശ്യം അല്ലെ എന്നൊക്കെ… എന്ത് ടാ ഈ ഒരു മണിക്കൊക്കെ ആരെ വിളിക്കാൻ
ഞാൻ : ഡി സദാചാര ഗുണ്ടി നീ എന്റെ ഭാര്യെ പറ്റി ആണ് പറയുന്നേ ഓർമ വേണം പല്ലി….🤣
പവി : ടാ അവക്ക് എന്തോ കൊഴപ്പം ഒണ്ട് ഒന്നെങ്കിൽ വൃത്തികെട്ട ഫ്രണ്ട്സ്സ് അല്ലെങ്കി എന്തോ മാനസിക പ്രശ്നം…
ഞാൻ : മാനസ്സിക രോഗി ആണല്ലോ….
പവി : അത് പോട്ടെ എങ്ങനെ ഒണ്ട് ട്രിപ്പ്
ഞാൻ : അടിപൊളി… അത് പറയാൻ മറന്നു… നാഥൻ ചെറിയച്ഛൻ ഇല്ലേ പുള്ളി സെറ്റപ്പാ അവർക്ക് എർണാകൊളത്ത് ഒരു കോട്ട ഒണ്ട് മോനെ
പവി : കോട്ട
ഞാൻ : ആ ഒരു പത്ത് നാപ്പത് ലോറി ഹോ വരാൻ തോന്നില്ല കണ്ടാ
പവി : എന്നിട്ട്
ഞാൻ :ഞങ്ങള് പോയി അവൻ എനിക്കൊരു ഓഫർ തന്നു
പവി : എന്ത്
ഞാൻ : എനിക്ക് ഇഷ്ട്ടം ഒള്ള വണ്ടി എടുക്കാ ഞാൻ പോയി പുതിയ ഒരു സാദനം ഒണ്ടായി അതിനെ എടുത്തു…
പവി : എന്നിട്ട്
ഞാൻ : പിന്നെ പാട്ട് കൂത്ത് വണ്ടി ആണേ ഗൺ സാനം… ഒരേ പൊളി… നീ വിളിച്ചില്ലേ അത് കഴിഞ്ഞ് നേരെ ഒരു വിടൽ ആയിരുന്നു മൂന്നരക്ക് സേലം എത്തി….
പവി : ഒറങ്ങിയോ നീ…
ഞാൻ : ഇന്നലെ നൈറ്റ് മൊത്തം അവനാ ഓടിച്ചത്…. ഭാര്യ ആയിട്ട് സംസാരം ഞാൻ ഒറങ്ങി…
പവി : അവൻ എന്ത് ടാ അമ്മൂസിനെ കെട്ടിയത്…. അച്ചൂച്ചി അല്ലെ
ഞാൻ : അതൊക്കെ അവന്റെ കാര്യം….അതെ എനിക്ക് ഒറക്കം വരുണു ഞാൻ ഒറങ്ങട്ടെ
പവി : ഞാനും ഒണ്ട്…
അവളെന്നെ ചേർന്ന് വന്നു
പെട്ടെന്ന് ഡോർ തൊറന്ന് പപ്പ ഉള്ളിലേക്ക് വന്നു…
കൈയ്യിൽ ചായ ഒണ്ട്…
അവളെ കണ്ടതും എനിക്ക് പൊളിഞ്ഞു…
” ടാ നായിന്റെ മോനെ വേണ്ട ഇന്ദ്രൻ എന്റെ ഉള്ളിൽ ഇരുന്ന് പറഞ്ഞു….”
ചായ…. ഉം.. ചായ
അവൾടെ വാക്ക്കൾ ഞാൻ അറിഞ്ഞു…
പവി : താങ്ക്സ് ചേട്ടത്തി… 😊
ഞാൻ : അവടെ വച്ചോ…. 😑
പപ്പ : പോവുന്നുണ്ടോ
ഞാൻ : എങ്ങോട്ട്
പപ്പ : ശ്രീജയടെ ഫങ്ഷന്
ഞാൻ : ആ
പപ്പ : എപ്പഴാ
ഞാൻ : അച്ഛനും അമ്മയും വരുന്നുണ്ട് അവർടെ കൂടെ പൊക്കോ…
അത്രയും പറഞ്ഞ് ചായ ഗ്ലാസ്സും കൊണ്ട് ഞാൻ വെളിയിലേക്ക് നടന്നു…
ഞാൻ റൂമിൽ പോയി ഫോൺ കുത്തി ഇട്ട്.. തിരിഞ്ഞതും പപ്പ കേറി വന്നു….
ഞാൻ ഷീറ്റ് എടുത്ത് താഴെ വിരിച്ചു….
പപ്പ : മേലെ കെടന്നോ….
ഞാൻ ഒന്ന് ചിരിച്ചിട്ട് പില്ലോ ഇട്ട് താഴെ തന്നെ കെടന്നു…
പെട്ടെന്ന് പപ്പ എന്റെ കഴുത്ത് നോക്കി…
മാല എവടെ അവള് ഞെട്ടലോടെ എന്നെ നോക്കി ചോദിച്ചു….
ഞാൻ : ബാഗിൽ ഒണ്ട് ആത്തിലെ കുളിക്ക പോയപ്പോ ഉംച്ച് കൊളത്തില് കുളിക്കാൻ പോയപ്പോ ഊരി വച്ചു…. വേണോ….
പപ്പ : ഉം 😊
കെടന്ന വഴിക്ക് തന്നെ ഞാൻ ഒറങ്ങിപ്പോയി…
പവിയാണ് എന്നെ വിളിച്ച് എണീപ്പിച്ചത്….
രാമു രാമു…ടൈം ആയി കുളിച്ചിട്ട് വാ
നേരായോ ഞാൻ ചാടി എണീറ്റ് ചോദിച്ചു
പവി : പത്ത് കഴിഞ്ഞു….
ഞാൻ : നാശം പിടിക്കാൻ അയ്യോ…
ഞാൻ എണീറ്റ് ബാത്ത്റൂമിലേക്ക് ഓടി..
കുളിച്ച് വെളിയിൽ വരുമ്പോ പവി എനിക്ക് ഡ്രസ്സ് എടുത്ത് വച്ചിട്ടുണ്ട്….
അതും എടുത്തിട്ട് നേരെ താഴേക്ക് എറങ്ങി…
എല്ലാരും റെഡി ആയി നിപ്പുണ്ട് …
ഞാൻ : എല്ലാരും അങ്ങോട്ടാ
ചെറി : അല്ല… ഇന്ന് ശിവാനി മോൾടെ പൊറന്തനാള് ഞങ്ങള് അങ്ങോട്ടാ…
അമ്മു ( ചെറിയമ്മടെ ചേച്ചിടെ മോള് )
