കാന്താരി – 3 17അടിപൊളി  

ഞാൻ : ഞാൻ എറങാണെ… ചെറി പോറേ….

അച്ഛൻ : ടാ ഒരുമിച്ച് പോവാ…

ഞാൻ : അല്ലാ അച്ഛാ…

അച്ഛൻ : ഉം….

ഞാൻ തല ആട്ടി കീ എടുക്കാൻ പോയി

അമ്മാ ചാവി… ചാവി കിട്ടാതെ ഞാൻ അമ്മേ വിളിച്ചു

ചെറി : കീ ഞാൻ എടുത്തു… നീ നിന്റെ കാറി പോ

ഞാൻ : എന്റെ കാറാ ഏത് കാറ് 🙄

ചെറി : വെളിയിൽ ഉള്ള കറുത്ത കാർ….

ഞാൻ : വേണ്ട ഞാൻ i20 എടുത്തോളാ… . ചെറി : ടാ ഏടത്തി പറഞ്ഞു നിനക്ക് എന്തോ വയറെളെക്കം എന്ന് ദേ ആ കൊച്ചിന് സങ്കടം വരും ട്ടോ… നീ ഇങ്ങനെ പെരുമാറിയാ…

ഞാൻ : യോ കീ കുട് യാ ഇല്ലെന്ന ഗമ്മ്ണ് പോയിറ്….കാലയിലെ ഗാണ്ടേത്താതെ…

ഏട്ടാ ഞങ്ങള് എറങാ കീ ഞാൻ എടുത്തേ.. ചെറി ചിരിച്ചോണ്ട് പറഞ്ഞു

ഓ നോക്കി പോ അച്ഛൻ ദൂരെ നിന്ന് വിളിച്ച് പറഞ്ഞു….

പപ്പ ചിരിച്ചോണ്ട് നടന്ന് വന്ന് ടേബിളിൽ റാക്ക് വലിച്ച് കാറിന്റെ കീ എടുത്തു….

ഇത് കണ്ടതും ഞാൻ വെളിയിലേക്ക് ഓടി…

നേരെ പോയി i20 എടുത്ത് വെളിയിൽ കൊണ്ടിട്ടു…

കതക് കടന്ന് വെളിയിൽ വരുന്ന പപ്പ കാണുന്നത് ഉള്ളിൽ നിന്ന് വെളിയിലേക്ക് വരുന്ന കാർ

അവളെന്നെ തുറിച്ച് നോക്കി….

ഞാൻ മാസ് എന്ന് കരുതി…. ശുദ്ധ പോക്കിരിത്തരം ചെയ്തു…. പാവം പപ്പ സോ സാഡ് 😞😌

പല്ല് കടിച്ച് പപ്പ ഉള്ളിലേക്ക് പോയി..

ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല

കൊറച്ച് കഴിഞ്ഞതും പവി പിന്നാലെ വന്ന് കേറി…

എന്താ മോനെ രമണാ സ്വന്തം വണ്ടി കേടാവാതെ ഇരിക്കാനാ നീ വീട്ടിലെ വണ്ടി എടുത്തേ കാഞ്ഞ ബുദ്ധി തന്നെ….അവളെന്നെ വാരി…

ഞാൻ : നിനക്ക് നഷ്ട്ടം വല്ലതും ഒണ്ടോ…

പപ്പ സാരി കൈയ്യിൽ ചുറ്റി പിടിച്ച് ഞങ്ങടെ അടുത്തേക്ക് വന്നു…

പവി അവളെ നോക്കി ചിരിച്ചോണ്ട് ഡോർ തൊറന്ന് കൊടുത്തു….

പവിയെ നോക്കി ഒരു ചിരി ചിരിച്ച് അവള് വെളിയിൽ തന്നെ നിന്നു…

അച്ഛനും അമ്മേം കൂടെ വീടൊക്കെ പൂട്ടി അങ്ങോട്ട് വന്നു….

അമ്മ പിന്നാലെ വന്ന് കേറി…

പപ്പ : അങ്കിൾ

അച്ഛൻ : ഓ

പപ്പ : അല്ല അമൃത പറഞ്ഞു അന്നേ കല്യാണത്തിന് നേരത്തെ പോയി അപ്പൊ ഇന്നങ്ങനെ പോവാൻ പറ്റില്ലെന്ന്…അപ്പൊ ഞങ്ങള് വേറെ വണ്ടിയില് വരട്ടെ…. 😊

മുന്നിൽ ഇരുന്ന് ഇത്കേട്ട ഞാൻ തല ഒറ്റ തിരി… നെറ്റി പോയി ഡോർ വിങ്ങിൽ തട്ടി…

അവളെന്നെ എടം കണ്ണിട്ട് നോക്കി വീണ്ടും നാടകം തൊടങ്ങി…

പപ്പ : ഞങ്ങള് പിന്നാലെ വരാ…

അച്ഛൻ : ശെരി ആയിക്കോട്ടേ മോളെ 😊…

ടാ പോ… ഞങ്ങള് പോട്ടെ പത്ത് മിനിറ്റ് അവടെ തല കാട്ടിട്ട് വേണം കല്യാണത്തിന് പോവാൻ….പുള്ളി കുനിഞ് എന്നെ നോക്കി പറഞ്ഞു…

ഞാൻ : അല്ല അച്ഛാ തിരിച്ച് ആരെങ്കിലും ലിഫ്റ്റ് തരും നമ്മക്ക് പോവാ പെട്രോൾ ഒക്കെ തീ പിടിച്ച വെലയാ…

അച്ഛൻ : കൂടുതല് ഡയലോഗ് അടിക്കാതെ എറങ്ങി പോടാ…പെട്രോൾ വെല ബൈക്കില് നാട് മുഴുവൻ തെണ്ടുമ്പോ പെട്രോൾ അല്ലേ…. എറങ്ങി പോടാ…

പുള്ളി എന്നെ നോക്കി കണ്ണുരുട്ടി…

ഞാൻ വേറെ വഴി ഇല്ലാതെ വണ്ടി വിട്ട് വെളിയിൽ എറങ്ങി….

പപ്പ ചുണ്ട് മടക്കി ചിരിച്ചോണ്ട് നിക്കാ…

പവി എന്നെ ദയനീയം ആയി നോക്കി….

അമ്മ : ടാ സൂക്ഷിച്ച് വരണം…

ഞാൻ : അമ്മ ചാവി തന്നെ മ്മാ എനിക്ക് ബാത്റൂമി പോണം…

അമ്മ : മര്യാദക്ക് പൂട്ടണം ട്ടാ…

അച്ഛൻ വണ്ടി എടുത്തു….

പപ്പ മൂക്കത്ത് വെരലും വച്ച് എന്നെ നോക്കി നിന്നു…

ഞാൻ വീട് തൊറന്ന് ഉള്ളിലേക്ക് പോയി…

നേരെ മേളിലേക്ക് കേറി റൂമിൽ കേറി…

ചുമ്മാ പത്ത് ഇരുപത് മിനിറ്റ് റൂമിൽ ഇരുന്നു….

പപ്പ വന്ന് റൂം തൊറക്കാൻ നോക്കി…

എവടെ നടക്കാൻ…

ഞാൻ ചെയറിൽ ഇരുന്ന് റീൽ കണ്ടോണ്ടിരുന്നു

ശിവ… ശിവ കതകിനു തട്ട് വന്നു

ഞാൻ മൈൻഡ് ചെയ്തില്ല…. അപ്പൊ തന്നെ എനിക്ക് ഫോൺ വന്നു…

മൈര് സൈലന്റ് അല്ലായിരുന്നു

അവള് ഡോറിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടാൻ തൊടങ്ങി…

ഞാൻ മെല്ലെ ബാത്‌റൂമിൽ നിന്ന് എറങ്ങി വരുന്ന സീൻ ഇണ്ടാക്കി…

ഹലോ

പപ്പ :എന്താ ഇത് എത്ര നേരായി

ഞാൻ : എനിക്ക് കക്കൂ… ഉംച്ച് ബാത്‌റൂമിൽ ഇരിക്കാൻ കൊതി ആണല്ലോ… നിക്കണ്ടേ സ്പോട്ടിഫൈ പോലെ നിർത്താതെ വന്നോണ്ടിരിക്കാ… ഇന്നലെ കഴിച്ചത് സീൻ ആയി

പപ്പ : ഹോസ്പിറ്റലിൽ പോണോ

ഞാൻ : വേണ്ട അയ്യോ അമ്മാ…. 🙄