കാന്താരി – 3 17അടിപൊളി  

ചെറി : ആഹാ ചേട്ടത്തിയെ ഇതാര് നോക്കിയേ….

ഞാൻ : പോയിര് യോ സമ്മ ഗാണ്ടിലെ ഇറ്ക്കേ…. 😡 വണ്ടി വിട്ട് വെളിയിൽ എറങ്ങി ഞാൻ പറഞ്ഞു…

ചെറി : എടാ നിന്റെ അപ്പനെ എതിർക്കാൻ ആർക്കെങ്കിലും പറ്റോ നീ സൊല്ല്

ഞാൻ ചെറിടെ കൈ തട്ടി മാറ്റി ഉള്ളിലേക്ക് കേറി….

അമ്മ : വന്നോ….😀

ഞാൻ വണ്ടി ലോക്കാക്കി പപ്പടെ കൈയ്യിൽ വച്ച് കൊടുത്തു….

ഞാൻ : ഓ വന്നു ഇന്നത്തെ ഈ ട്രിപ്പ് എന്തിനാ എന്ന് തോന്നി പോയി പണ്ടാരം…

അമ്മ കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി…

പപ്പ സൈലന്റ് ആയി സ്റ്റെപ്പ് കേറി പോയി…

അമ്മ : നിങ്ങള് എറങ്ങിയ വഴിക്ക് അവൾടെ അച്ഛൻ വിളിച്ചു…

ഞാൻ : എന്തിന്…

അമ്മ : അയാള് കാറിന്റെ കാര്യം വല്ലോം പറഞ്ഞോ

ഞാൻ : ആര് തറുകുറി സോമനാ

അമ്മ : ആ

ഞാൻ : ആ എന്തോ പറഞ്ഞു

അമ്മ : ദേ അച്ഛൻ ദേഷ്യം വന്നിട്ട് ഉള്ളില് സംസാരം ആണ്…

അമ്മ പറഞ്ഞ് നാക്ക് ഉള്ളിൽ ഇട്ടതും അച്ഛൻ വെളിയിലേക്ക് വന്നു…

അച്ഛൻ : ഇല്ല താൻ എന്ത് പറഞ്ഞാലും മോശായി പോയി… ആരായാലും ഡോ കൃഷ്ണ കണ്ടവന്റെ വായിൽ ഉള്ളത് കേക്കാൻ അല്ല ഞാൻ മകനെ വളർത്തുന്നത്….

അച്ഛൻ ഫോണിൽ ചെറിയ കലിപ്പിട്ട് സംസാരിച്ചോണ്ട് വന്നു…

അച്ഛൻ : തന്നോട് അവനും ഞാനും ഒരേ പോലെ പറഞ്ഞതാ ഈ കാറും കോപ്പും ഒന്നും വേണ്ടെന്ന് പറഞ്ഞോ ഇല്ലേ… ഇത്ര ഒക്കെ ഉച്ചക്ക് നടന്നു അറിഞ്ഞിരുന്നേ ഞാൻ തന്റെ വാക്ക് കേട്ട് അവരെ അവടെ വിട്ടിട്ട് വരില്ലായിരുന്നു….

അമ്മ ദേഷ്യത്തോടെ അച്ഛൻ പറയുന്നത് നോക്കി നിന്നു…

അച്ഛൻ : എടോ എടൊ കൃഷ്ണ തനിക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നണേ… ഞാൻ പറഞ്ഞിട്ടാ ഇന്ന് അവരൊക്കെ കൂടെ തന്റെ അങ്ങോട്ട് വന്നത്…. എന്നിട്ട് എങ്ങനെ ആയി നോക്ക് ഇപ്പോ… എന്തൊക്കെ പറഞ്ഞാലും മോശായി…

അച്ഛൻ തല ആട്ടി എന്നെ അടുത്തേക്ക് വിളിച്ചു…

ഞാൻ അടുത്തേക്ക് പോയതും പുള്ളി തോളിൽ കൈ ഇട്ട് നടന്നു…

എനിക്ക് ഒട്ടും കംഫർട്ടല്ല അങ്ങനെ ഒരു നിപ്പ്…

അച്ഛൻ : എടൊ താൻ ആ കാറ് എന്റെ വീട്ടീന്ന് എടുത്തോണ്ട് പോണം ഇത് ഒരു അപേക്ഷ ആണ് കൃഷ്ണ…. ഭാഗ്യ പറഞ്ഞു ശിവക്ക് താൻ വാങ്ങികൊടുത്ത വണ്ടി എടുക്കാൻ താൽപ്പര്യമേ ഇല്ലെന്ന്…. എടൊ എന്തിന് ഡോ ഇങ്ങനെ ഉള്ള വെല കൂടിയ സമ്മാനം തന്ന് മനുഷ്യന് ബുദ്ദിമുട്ട് ഒണ്ടാക്കുന്നെ 😣… ശെരി ശെരി…

അയ്യോ എന്റെ അപ്പനാ ഇങ്ങനെ പറയുന്നേ സാധാരണ എന്നെ ആരെങ്കിലും ഊക്കിവിട്ടാ അവരെ അങ്ങോട്ട് പോയി കണ്ട് അവാർഡ് കൊടുക്കുന്ന എന്റെ ഹച്ഛൻ തന്നെ ഇത്… സോ സാഡ്….🤣

അച്ഛൻ : ഇല്ല, ആലോചിക്കട്ടെ… പറയാ പറഞ്ഞില്ലേ ഇയാള്… ശെരി ശെരി…

പെട്ടെന്ന് അച്ഛൻ ഫോൺ കട്ടാക്കി എന്നെ ഒന്ന് നോക്കി

നീ എന്താ ഇവടെ അച്ഛൻ കൈ മാറ്റി എന്ന് നോക്കി ചോദിച്ചു…

ഞാൻ : അല്ല അത് അച്ഛൻ

അച്ഛൻ : നാട്ട്കാർക്ക് നല്ല മതിപ്പാ… ബസ്സും ലോറിയും ഓടിച്ച് നടന്നോ നാണം കെടുത്താൻ പോ അങ്ങോട്ട്… 😡

അല്ല അത് അച്ഛന്റെ സ്ഥിരം പട്ടി ആക്കൽ ആണ്…. എനിക്ക് അത് മനസ്സിലായി….

ഞാൻ ഒന്നും മിണ്ടാതെ മേളിലേക്ക് നടന്നു….

ആ ശിവ ഒരു കാര്യം ഒണ്ട് വന്നേ….

അച്ഛൻ എന്നെ പിന്നീന്ന് വിളിച്ചു…

ഞാൻ തിരിഞ്ഞ് എറങ്ങി വന്നു….

പപ്പ ജഗ്ഗ് എടുത്ത് താഴോട്ട് വരുന്നത്…

അച്ഛൻ : ഇന്ദു രാജുനെ വിളിക്ക്

ചെറിയമ്മ : ഏട്ടാ അണ്ണ.. ചേട്ടൻ വിളിക്കുന്നു….

ചെറി : എന്ത് ഏട്ടാ

അച്ഛൻ ഡയനിങ് ടേബിളിൽ ഇരുന്നു….

ഞാൻ കൈ കെട്ടി അവടെ നിന്നു…

അച്ഛൻ : പവിക്ക് ഒരു ആലോചന

പവി ഞെട്ടി എന്നെ നോക്കി….

എന്നാ ആ നിമിഷം എന്റെ നോട്ടം പോയത് പപ്പയിലേക്കാ

പപ്പ ജഗ്ഗ് ചുറ്റി പിടിച്ച് തല താത്തി നിക്കാ…

ചെറി : എവടെന്നാ ഏട്ടാ 😀

ഞാൻ കണ്ണടച്ച് പോയി….

അച്ഛൻ : നമ്മടെ ആ കൊച്ചില്ലേ ഇവന്റെ അളിയൻ…

പവി ഷോക്ക് ആയി ചൊമരിൽ കൈ പിടിച്ച് പോയി…

അച്ഛൻ : അയാള് ഇന്ന് പോണ വഴി എന്നെ ഒന്ന് അറിയിച്ചു…. ഞാൻ നിങ്ങളും ആയി ഒന്ന് ചർച്ച ചെയ്തിട്ട് പറയാ പറഞ്ഞു….എന്താ നിന്റെ അഭിപ്രായം

ചെറി : എനിക്ക് എന്താ ഏട്ടൻ തീരുമാനിക്ക്….

അച്ഛൻ : ഭാഗ്യ താൻ എന്ത് പറയുന്നു…

അമ്മ എന്നെ ആണ് നോക്കിയത്

ഞാൻ വേണ്ടെന്ന് തല ആട്ടി….