കാന്താരി – 3 17അടിപൊളി  

അവളെ കാണുമ്പോ ഇന്ദ്രൻ പറഞ്ഞതും പിന്നെ അവൾടെ അണ്ടി തലയൻ അനിയന്റെ മരമോന്തേം മാത്രെ ഓർമ്മ ഉള്ളു… ഞാൻ ബൈക്കിന്റെ കീ എടുത്ത് ഉമ്മറത്തെ ഡോർ തൊറക്കാൻ നോക്കി…

ശിവ…. പിൻ വിളി വന്നു…

ഞാൻ ഒന്നും പറഞ്ഞില്ല…

ശിവ… അവള് വീണ്ടും ഒന്നൂടെ വിളിച്ചു….

ഞാൻ : എന്താ 😏

പപ്പ : അവനോട് ഒന്ന് സംസാരിക്ക് ശിവ…

ഞാൻ : ഇല്ല

പപ്പ : അവൻ ഇപ്പഴും വിളിച്ചപ്പോ ഒരെ സങ്കടം….എന്നോടുള്ള ദേഷ്യം അവനോട് കാണിക്കല്ലേ… 🥺

ഞാൻ : എന്ത് എന്ത്… നിന്നോട് ഉള്ള ദേഷ്യം…. 😂…. ഞാനെ അത്ര പേടിത്തൊണ്ടൻ അല്ല കേട്ടല്ലോ ഇത് ആ തെണ്ടി എരന്ന് വാങ്ങിയതാ… നിന്നെ കെട്ടി പണ്ടാരം അടങ്ങിയത് ഞാനല്ലേ… അപ്പൊ അവനെ ഞാൻ സഹിക്കും അത് ന്യായം… എന്റെ വീട്ടുകാരെ ശല്യം ചെയ്യുന്നത് എന്തിനാ….

പപ്പ : അവൻ എങ്ങനെ ആണ് പവിക്ക് ശല്യം ആവുന്നത്

ഞാൻ : പിന്നെ ശല്യം ആവാതെ… ഒന്നാമത് അവള് കൊച്ച് കുട്ടി അല്ല പ്രായ പൂർത്തി ആയ കുട്ടിയാ… കണ്ട തെണ്ടികളും ആയി കമ്പനി ആയാ ശെരി ആവില്ല….

പപ്പ : മര്യാദക്ക് സംസാരിക്ക് ശിവ 😡😡😡..

ഞാൻ : ഇത്ര മാന്യം ആയെ പറയാൻ പറ്റു… നിന്റെ അനിയൻ അല്ലേ എന്ന് വച്ച് അവന്റെ പട്ടി ഷോ ഒന്നും ഞാൻ കാണണ്ട ആവശ്യം ഇല്ല….

പപ്പ : എന്താ നിനക്ക് പറ്റിയത് മിനിങ്ങാന്ന് ഇങ്ങനെ അല്ലായിരുന്നല്ലോ….

ഞാൻ : ഞാൻ ഇങ്ങനെ തന്നെ….

പപ്പ : ശെരി എന്ത് വേണേലും ആവട്ടെ… ഇപ്പൊ ഇതൊന്ന് സോൾവ് ചെയ്യ് വാ🥺

ഞാൻ : ഇല്ല ഇല്ല ഇല്ല… മൂന്ന് വട്ടം ഞാൻ അവനോട് പറഞ്ഞു പവിക്ക് ഫോൺ കൊടുക്കാൻ…. അപ്പൊ അവന്റെ ഒരു ഡയലോഗ് ഞങ്ങള് ബിസി ആണ് പോലും….ഞങ്ങള്….

പപ്പ : നീ പോയ രാത്രി ഞങ്ങള് സംസാരിക്കുമ്പോ എടക്ക് പറഞ്ഞതെ ഒള്ളൂ… കിച്ചു ഒന്ന് സെറ്റിൽ ആയാ പവിയെ അവന് വേണ്ടി ആലോചിക്കാം ന്ന്….

ഞാൻ : ബ്രോ… 🤣…. എന്നത്… യേണ്ടി… നിനക്ക് എന്ത് ധൈര്യം ഒണ്ടടി ഇത് എന്നോട് പറയാൻ…. 😡 ഹേ…

പപ്പ : എന്താ എന്താ നിന്റെ പ്രശ്നം….

ഞാൻ : എന്റെ ജീവിതം നീ തീർത്തു… അത് ഞാൻ വിടും… എന്റെ ശവം കാണാതെ നീ പോവില്ല അതൊക്കെ വിട്… keep it aside…ഇത് ഞാൻ നടത്തില്ല… അല്ല നിക്ക്… ഓ അങ്ങനെ നിന്നെ ഞാൻ പണ്ടാരം അടങ്ങിയ ബന്ധം വച്ചിട്ട് നിന്റെ ആ തെണ്ടിയും ഫ്രോടും ആയിട്ടുള്ള നിന്റെ അനിയനെ എന്റെ അനിയത്തിക്ക് ഫ്രീ ആയി… കൊള്ളാ…. നടക്കില്ല ഡി… നിന്നെയോ എന്റെ തലയിൽ എടുത്ത് വച്ചു…ഞാൻ ജീവനോടെ ഒണ്ടേ ഞാൻ അത് നടത്തില്ല….

പപ്പ : അതൊക്കെ പിന്നെ അല്ലേ നീ ഇപ്പൊ ഇത് കേക്ക്

ഞാൻ : ഇല്ല ഇല്ല ഇല്ല….

ഞാൻ തിരിഞ്ഞ് പോയി ഡോർ പിടിച്ച് വലിച്ചു

ഡോർ ലോക്ക് ആണ്…ചാവി തപ്പിയപ്പോ കാണാൻ ഇല്ല…

പപ്പ : ടാ പരട്ട ഡ്രൈവറേ….

ഒരു സ്വിച്ച് ഓവർ നടത്തിയ പപ്പേ ആണ് ഞാൻ ആ വിളിയിൽ കണ്ടത്…

പപ്പ : നിന്നോട് മര്യാദക്ക് പറഞ്ഞാ കേക്കില്ല… നിന്നെ ഞാൻ സ്നേഹിച്ച് വന്നതാ…

അവള് എന്റെ അടുത്തേക്ക് നടന്ന് വന്നു…

അവളുടെ കണ്ണുകൾ എന്നെ കത്തിച്ച് ചാമ്പൽ ആക്കുവാ…

പപ്പ : ഇതാണ്… 😆….എന്നെ നീ നിന്റെ ഹീറോയിൻ ആക്കാൻ സമ്മതിക്കുന്നില്ലല്ലോ ശിവ… നിനക്ക് ഞാൻ എപ്പഴും നീലാംബരി ആയി തന്നെ വേണം വച്ചാ എന്താ ചെയ്യാ പടയപ്പാ…

ഞാൻ : നാടകം പൊളിഞ്ഞല്ലോ…

പപ്പ : സാരൂല്ല…

ഞാൻ : എന്താ ഉദ്ദേശം

പപ്പ : ഉദ്ദേശം സിമ്പിൾ… ഒരു മിനിറ്റ് മുന്നേ വരെ എന്റെ ആവശ്യം കഴിഞ്ഞാ നിന്റെ പാവം ഭാര്യ ആയി ജീവിക്കാം എന്നായിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല ഒരുപാട് ഉദ്ദേശം ഒണ്ട്…

ഞാൻ : മേലാൽ പവിയും നിന്റെ ആ പെഴച്ച അനിയനും ആയി ഒരു വാക്ക് എങ്ങനെ ഒരു വാക്ക്…

പപ്പ : പറയട്ടെ… എന്റെ ഉദ്ദേശങ്ങൾ….എന്തൊക്കെ ആണെന്ന് പറയട്ടെ… ഒന്ന് : നിന്റെ ഈ ഞാഞ്ഞുള് പൊക്കിയ തല അരിഞ്ഞ് തല ഇല്ലാത്തവൻ ആക്കി എന്റെ കാലിന്റെ ചോട്ടിൽ ഇട്ട് തേക്കണം…

അവള് കണ്ണ് തൊടച്ച് പറഞ്ഞു….

പപ്പ : രണ്ട് : ഇന്ന് മുതൽ ഞാൻ പഴയ പപ്പ ആയിരിക്കും… മൂന്ന് : നിന്റെ ശവം വീണാലും നിന്റെ ആ അഹങ്കാരി അനിയത്തിയെ ഞാൻ കിച്ചുന്റെ ഭാര്യ ആക്കും… 😂 എന്നിട്ട് അവന്റെ അടിമയെ പോലെ അവളെ കാലിന്റെ അടിയിൽ ഇട്ട് ചവിട്ടി തേക്കും…