സഹികെട്ടപ്പോ ഞാൻ വണ്ടി നിർത്തി…. തല തിരിച്ച് അവളോട് എറങ്ങാൻ പറഞ്ഞു….
പപ്പ ചിരിച്ചോണ്ട് എന്റെ ഓരത്ത് വന്ന് ഹാൻഡിൽ പിടിച്ച് നിന്നു….
ഞാൻ : അ അ… അത്…
വേണ്ട ശിവ നീ ഇന്ദ്രുന് വാക്ക് തന്നതാ വേണ്ട ഡാ….വീണ്ടും ഇന്ദ്രു ഉള്ളിൽ ഇരുന്ന് പറഞ്ഞു….
ഓ എങ്ക പാത്താലും ഈ മൈരൻ തന്നെ….😞😞
പപ്പ : എന്താ
ഞാൻ : ഹേ ഒന്നൂല്ലാ കേറിക്കോ…
അങ്ങനെ വീടെത്തി… എനിക്കണേ സമാദാനം ഇല്ലാ നാശം
ഞാൻ ഡയനിങ് ഏരിയയിലെ പോയി ഇരുന്നു…
പപ്പ ഡ്രസ്സ് മാറി താഴേക്ക് വന്നു…
മെല്ലെ എന്റെ അടുത്തേക്ക് വന്ന് നിന്നു
ഞാൻ അവളെ ഒന്ന് നോക്കി…
പപ്പ എന്നെ പുരികം പൊക്കി നോക്കി…
പപ്പ : എന്താ 😊
ഞാൻ : ഒരു കാര്യം പറയാൻ ഒണ്ട്
പപ്പ : പറഞ്ഞോ….
ഞാൻ : ഇരിക്ക്…
അവളെന്റെ അടുത്തായി ഇരുന്നു
ഞാൻ അവളെ ഒന്ന് നോക്കി…
അവളിൽ ഒരു ചിരിയും നാണവും ഒക്കെ ഒണ്ട്…
ഞാൻ : എങ്ങനാ പറയാ…
പപ്പ: പറ ശിവ എന്തിനാ ഫോർമാലിറ്റി 😊😌
ഞാൻ : ഫൈൻ….. അതെ
പപ്പ : അത് 😌
ഞാൻ : നിന്റെ അനിയനെ മര്യാദക്ക് പവിയെ വിട്ട് മാറാൻ പറഞ്ഞോ മണ്ട അടിച്ച് പൊളിക്കും ഞാൻ….
പപ്പ എന്നെ ഞെട്ടി നോക്കി…
ഞാൻ : അവക്ക് നിന്റെ അനിയനെ കൊണ്ട് വല്ലാത്ത ശല്യം ആണ്…. എനിക്ക് ഇഷ്ട്ടല്ല അത് ഇന്ന് അവളത് പറയോം ചെയ്തു… എനിക്ക് എപ്പഴും പിടിച്ചാ കിട്ടില്ല…. നീ ഒന്ന് അവനോട് പറ… ഞാൻ പറഞ്ഞാ ചെലപ്പോ അവന്റെ രണ്ട് പല്ല് പോവും…
ഞാൻ അത്രേം പറഞ്ഞ് നേരെ പവിടെ റൂമിൽ കേറി പോയി കെടന്നു…
അയ്യോ നല്ല സമാദാനം… ആ സുഖത്തിൽ ഞാൻ കണ്ണടച്ചു….
അപ്പഴാ ഫോൺ താങ്ക് കവറിൽ ആണല്ലോ എന്ന് ഓർത്തത്….
വീണ്ടും താഴേക്ക് എറങ്ങുമ്പോ… പപ്പ ഇരുന്ന് ഒരേ കരച്ചില്…
ഞാൻ അത് കൂട്ടാക്കാതെ ഫോൺ എടുത്ത് തിരിച്ച് വരുമ്പോ പപ്പ കലിയോടെ എന്നെ നോക്കി…
ഞാനും ഒരു ലുക്ക് കൊടുത്തു…
അവള് ചെയറും തള്ളി ഇട്ടോണ്ട് എന്റെ നേരെ പാഞ്ഞ് വന്നു….
അവൾടെ അറ്റാക്ക് തടയാൻ നിന്ന എന്നെ നോക്കി കരയാ മാത്രാ അവൾ ചെയ്തത്…
എന്തിനാ ശിവ എന്തിനാ നീ എന്നെ ഇങ്ങനെ വേദനിപ്പിക്കണെ…അവളെന്റെ കോളർ പിടിച്ച് ചോദിച്ചു….എന്ത് സുഖാ നിനക്ക് കിട്ടുന്നെ ശെരിയാ ഞാൻ നിന്നെ ഒരുപാട് ഉപദ്രവിച്ചു ഒരുപാട് കളിയാക്കി കുത്തി പറഞ്ഞു ശെരിയാ പക്ഷെ അതൊക്കെ എടുത്ത് ചാട്ടം ആയിപോയി… പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്ക്…. അവളന്റെ കോളർ വിട്ട് തേങ്ങി തേങ്ങി പറഞ്ഞു….
മേലാൽ പവിയെ ശല്യം ചെയ്താ തീർത്തളയും നിന്റെ അനിയനെ…
ഇത്രയും പറഞ്ഞ് ഞാൻ മേളിലേക്ക് കേറി… എന്റെ ഉള്ളിൽ വെറും നിരാശ മാത്രം ആയിരുന്നു… സ്വന്തം കല്യാണം പോലും തീരുമാനിക്കാൻ പറ്റാത്ത ഞാൻ ഒക്കെ ആണാണോ… 😏
ശിവ നീ വെറും ഊമ്പാൻ ആണ് ഞാൻ സ്വയം പറഞ്ഞു…
മൂട് മാറ്റാൻ ഇൻസ്റ്റഗ്രാം നോക്കിയപ്പോ പവി ഫോട്ടോ ഡിലീറ്റ് ആക്കിട്ടൊണ്ട്….
അയ്യോ അയ്യോ… 😸
അയ്യോ 😨 കൊഞ്ച് തലയനെ പറഞ്ഞത് അപ്പൻ അറിഞ്ഞ് കലിപ്പാക്കോ…
ഹാ എന്ന് വച്ച് ചുമ്മാ ഇരിക്കാൻ പറ്റോ…എന്റെ ജീവിതം പപ്പ നക്കി…പവിയെ എങ്കിലും ഈ കുടുംബത്തിൽ നിന്ന് സേവാക്കണം…
പിന്നെ എന്റെ മനസ്സിൽ വന്നത് ഇന്ദ്രു പറഞ്ഞ കാര്യങ്ങൾ ആണ്… കാര്യം സീരിയസ്സാ…
ഞാൻ അറിയാതെ ഒറങ്ങിപോയി…പിന്നെ ഫോൺ അടിച്ചപ്പോ ഞാൻ എണീറ്റു…
നോക്കിയപ്പോ ജിയോ നിങ്ങളുടെ റീചാർജ് ഉടൻ കഴിയും ആയിരം രൂപക്ക് കുനിഞ്ഞാൽ സ്പീഡിൽ നിവരാം എന്നും പറഞ്ഞ് കോപ്പ്….
എനിക്ക് ദേഷ്യം ആണ് വന്നത്….
ഒച്ച അനക്കം ഒന്നും ഇല്ല ഒറങ്ങി കെടന്നപ്പൊ ബോമ്പ് വച്ച് കൊന്നാ ശവം നരകത്തിൽ എത്തിയോ ദൈവമേ….
ഞാൻ മെല്ലെ ഡോർ തൊറന്ന് വെളിയിലേക്ക് നോക്കി…. റൂം ലോക്കാ….
രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഏഴര മണിക്കൂർ ഒറങ്ങി ഊമ്പി ഇനി രാത്രി മൂഞ്ചിയത് തന്നെ… പടം കാണാ… ഞാൻ നേരെ സ്റ്റെയറിന്റെ അടുത്ത് പോയി വൈഫൈ ഓൺ ആക്കി….
അപ്പഴാ ഓർത്തത് ഇന്ദ്രുന്റെ ഫോണല്ലേ ഇത്…
ഒടനെ പവിക്ക് ഫോൺ അടിച്ചു…
ഹലോ
ഞാൻ : എവടെ നീ
പവി : അമ്മായിടെ വീട്ടില്…
ഞാൻ : വൈഫൈ പാസ്സ്‌വേർഡ് എന്താ ഡി
പവി : 12345687
ഞാൻ : ബെസ്റ്റ് പാസ്സ്വേർഡ് 😊
