കാന്താരി – 3 17അടിപൊളി  

പവി : അപ്പഴ്ക്കും അമ്മ നിന്റെ അമ്മായിയമ്മ നിന്റെ ഭാര്യ ഒക്കെ കൂടെ പറഞ്ഞു…

ഞാൻ : നീ പോയോ എന്നിട്ട്

പവി : പോയി അച്ചുനെ വലിച്ച് കേറ്റി കൂടെ

🤣 മിടുക്കി ഞാൻ അവക്ക് തലയിൽ ഒരു ഉമ്മ കൊടുത്തു

പവി : രാമു ഞാൻ ഒരു കാര്യം പറയട്ടെ…

ഞാൻ : നേറാ മാറ്റർ മാറ്റർ…

പവി : എനിക്ക് അയാൾടെ പെരുമാറ്റം ഇഷ്ട്ടം ആവുന്നേ ഇല്ല…

ഞാൻ : ബാഡ് ടച്ച്

പവി : ഉം….

എനിക്ക് ഉള്ളീന്ന് കേറി വന്നു…

ഞാൻ : എന്തീതെ

പവി : കൈക്ക് പിടിച്ച് വലിക്കല് പിന്നെ പൊടി എന്നൊക്കെ പറഞ്ഞ് കവിളിൽ തൊടാൻ വന്നു….

എണീക്ക്…. മാറ് ടാ… ഞാൻ അവളെ പിടിച്ച് പൊക്കാൻ നോക്കി

നോ… രാമു… ഇതാ ഞാൻ… ഇന്നലെ രാത്രി ഞാൻ പറയണോ വേണ്ടേ എന്ന് ആലോചിച്ച് ഇരുന്നതാ എനിക്ക് നിന്നോട് പറയാതെ ഇരിക്കാൻ തോന്നില്ലാ…അവള് എന്റെ കൈ പിടിച്ച് പറഞ്ഞു….

ഞാൻ : പറയണ്ട ഡി കണ്ട ഊമ്പമാര് വന്ന് തൊടട്ടെ നീ വിട് പവി…

രാമു വേണ്ട ടാ പ്ലീസ് നീ ഇപ്പൊ ഇത് പോസ്റ്റർ അടിച്ചാ ഞാൻ കുടുംബം കലക്കി എന്നൊരു ചീത്തപ്പേര് വരും മാത്രം അല്ല എല്ലാരും പറയും ഇപ്പൊ ഉള്ള പിള്ളേര് ഫ്രീ ആണ് എന്നൊക്കെ വേണ്ട പ്ലീസ് അവസാനം പഴി എന്റെ മണ്ടക്ക് വരും ടാ വേണ്ട…

പവി എന്റെ നെഞ്ചിൽ താടി കുത്തി പറഞ്ഞു….

ഞാൻ : ഇല്ല നിനക്ക് ഞാൻ ഒരു പ്രശ്നം വരാതെ നോക്കാ…. നീ എന്നെ വിട് ഡീ…

പവി : വേണ്ട രാമു നാത്തൂൻ പോര് എന്ന് എനിക്ക് കേക്കാൻ വൈയ്യ ടാ പ്ലീസ്….🥺

ഒന്നാലോചിച്ചാ അവള് പറഞ്ഞതാ സത്യം അവസാനം പാവം അതിന്റെ മണ്ടക്ക് ഒരു പഴി ആവും…

മോനെ… ഞാൻ അവൾടെ തലയിൽ തടവിക്കൊണ്ട് വിളിച്ചു

പവി ഒന്ന് മൂളി

ഞാൻ : ഇനി എന്തെങ്കിലും ഇത് പോലെ ഒണ്ടായ എന്നോട് പറയണം ഞാൻ ആരോടും പറയില്ല അവനെ വിളിച്ച് ഒന്ന് പറയാ ഇന്ന പോലെ അളിയാ അളിയാ എന്റെ മോക്ക് നീ അവളും ആയി പഴകണത് ഇഷ്ട്ടം അല്ല ഒന്ന് ഡിസ്റ്റൻസ് ഇടാൻ…

പവി : ഓക്കേ 😊

ഞാൻ : അല്ല ആള് ഒരു നായിന്റെമോൻ ആണേലും തെണ്ടിയാ നിനക്ക് വേണേ ആലോചിക്കാ 😂

പവി : അതെ നിനക്ക് അതിനെ കിട്ടിയ പോലെ 🤣…

ഞാൻ : 😭

പവി : ചിരിക്കടാ ഇപ്പൊ പട്ടി… 🤣

എടി മോനെ നിനക്ക് ആരെ എങ്കിലും… ഞാൻ ഒരു ഗാപ്പ് ഇട്ട് ചോദിച്ചു

പവി : ഇട്ടേട്ക്കാണോ നീ

ഞാൻ : അല്ല ചോദിച്ചത്

പവി : ഇല്ലാ

ഞാൻ : ആരും വന്ന് പ്രൊപ്പോസ് ചെയ്യാറും

പവി : എന്തിനാ അവനെ പോയി അടിച്ച് അച്ഛൻ നിന്നെ ഇനി അന്റാർട്ടിക്ക അയക്കാനാ…

ഞാൻ : പറ നല്ലതാണെ നമ്മക്ക് ഫ്ലാഷ് ആക്കാ അപ്പൊ ഇങ്ങനെ ഉള്ള പട്ടികൾ മണത്ത് വരില്ലല്ലോ

പവി : ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ പറഞ്ഞെനെ ഇനി ഇല്ല

ഞാൻ : അപ്പൊ ഒണ്ട്

പവി : ആ ഒരുത്തൻ എന്റെ പിന്നാലെണ്ട്

ഞാൻ : ആരാ അത് ആരാ ആ കണ്ണ് പൊട്ടൻ

പവി : അത് പറയില്ല

ഞാൻ : പറ മുത്തേ നല്ലതാണെ ഓക്കേ… ദേ ഇങ്ങോട്ട് നോക്കിയേ എന്റെ അവസ്ഥ അറിയാലോ 😂

പവി എന്നെ തന്നെ നോക്കി… 🥺

ഞാൻ : എന്നാച്ച്

പവി : നിന്നെ ഇങ്ങനെ കണ്ടിട്ട് എത്ര ആയി ടാ 🥹….

ഞാൻ : ക്രെഡിറ്റ്‌ എന്റെ ഫ്രണ്ട്സ്സിനാ 🥹

പവി : ശെരിക്കും അവന്മാര് വന്നതോടെ നീ പഴയ കൊച്ചായി 😄 ഞാൻ : നമ്മള് വിഷയം വിട്ടു

പവി : അതൊന്നും ഇല്ല മാറ് ഞാൻ പോട്ടെ

ഞാൻ : നിന്നെ ഞാൻ വിടൂല്ലാ മോളെ

ഞാൻ അവളെ പിടിച്ച് വച്ചു…

പവി : ഓക്കേ ഇന്ന് പോവുമ്പോ കാണിച്ച് തരാ റൈറ്റ്

ഞാൻ : വാട്ട് ദ…

പവി : അതൊക്കെ ഒണ്ട് 😄

ഞാൻ : നിനക്ക് എങ്ങനെ

പവി : ചെറുതായിട്ട്… 😌😸

അയ്യ ഇളി കണ്ടില്ലേ ഇന്ന് അവന്റെ എല്ല് വെള്ളം ആക്കും നോക്കിക്കോ… ഞാൻ അവക്ക് ഒരു ചൊട്ട് കൊടുത്തിട്ട് പറഞ്ഞു

പവി : അവനെ അങ്ങനെ ഒന്നും ഒന്നും ചെയ്യാൻ പറ്റില്ല…

ഞാൻ : ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യം… ശെരി ഞാൻ പോട്ടെ ഇപ്പൊ വേറെ ആളെ ഒക്കെ കിട്ടിയല്ലോ

പവി : ടാ പട്ടി…. നീ എന്റെ സ്വീറ്റ് ഹാർട്ട് അല്ലെ…

ഞാൻ : ഓ പിന്നെ പിന്നെ കൊറേ കേട്ടിട്ടൊണ്ട് അവസാനം നമ്മളെ ഒക്കെ കളഞ്ഞിട്ട് പോവും

പവി : ഹലോ അവൻ എന്റെ പിന്നാലെ നടക്കുന്നു എന്നെ ഒള്ളൂ ഞാൻ മൈൻഡ് പോലും ചെയ്തിട്ടില്ല….

ഞാൻ : ചുമ്മാ ചുമ്മാ…

പവി : ഒരു കാര്യം ഞാൻ പറയാ

ഞാൻ : എന്താ