ഞാൻ ഓക്കേ ആണെന്ന് കാണിച്ച് നൈസിന് അവടെ നിന്ന് വലിഞ്ഞു…
ഇന്നലെ കാണാൻ ബാക്കി ഉള്ള പടം ബാൽക്കണിയിൽ പോയിരുന്ന് കാണാൻ തൊടങ്ങി…
കൊറച്ച് കഴിഞ്ഞതും പപ്പ വന്ന് എത്തി നോക്കിയിട്ട് തിരിച്ച് പോണ കണ്ടു…
കൊറച്ച് കഴിഞ്ഞതും പാർശു മേലോട്ട് കേറി വന്നു…
എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു….
പാർശു : ഹായ്
ഞാൻ : ഹായ്… ഇരിക്ക്
പാർശു : എന്താ ഒറ്റക്ക് ഇരിക്കുന്നെ
ഞാൻ : സത്യം പറയണോ കള്ളം പറയണോ
പാർശു : കള്ളം
ഞാൻ : താഴെ വല്ലാത്ത ചൂട്
പാർശു : 😂 ഐ നോ പുള്ളികാരൻ
ഞാൻ : ക്രീപ്പി
പാർശു : സാദാരണ കിച്ചു ആണ് പെടുന്നത് ഇപ്പൊ ഇന്ന് ഇയാള് പെട്ട്…
ഞാൻ : എനിക്ക് സീനേ ഇല്ല എന്താ വച്ചാ ഞാൻ പണി എടുത്താ ജീവിക്കുന്നെ… സോ യാ…
പാർശു : ഉം.. പിന്നെ എങ്ങനെ പോണു ലൈഫ്
ഞാൻ : ഗുഡ്… ഹാപ്പി…. ഇയാക്ക് എങ്ങനെ അല്ല എവടാ പഠിക്കുന്നെ അല്ല ജോലി ആണോ
പാർശു : ഇതൊന്നും അറിയില്ലേ
ഞാൻ : ഞാൻ അല്ല നമ്മള് അത്ര സംസാരിച്ചില്ലല്ലോ
പാർശു : ഉം… എന്നാലും ഇതൊക്കെ അറിഞ്ഞ് വക്കാ
ദൈവമേ ഇവള് പേര് ചോദിക്കൊ ഇനി…. എന്റെ ഉള്ളിൽ അതായിരുന്നു….
പാർശു : എന്റെ പേര് അറിയോ
ഞാൻ : 😨 അതെന്താ അങ്ങനെ ഒരു സംസാരം… 😂
പാർശു : ചുമ്മാ….
ഞാൻ : എന്നാലും ഫുൾ ഒരു സി വി തന്നോ
പാർശു : ഞാൻ പാർശു പ്രാർത്ഥന പരമേശ്വരൻ ബാംഗ്ലൂർ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു…. 😊
ഞാൻ : ആഹ്…
പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി…
പാർശു : ആ സാറേ…. അയ്യോ സാർ സാറിനെ ഞാൻ എങ്ങനെ ചേട്ടാ വിളിക്കുന്നെ… പോടാ…ശെരി… വച്ചിട്ട് പോടാ…. 😂
ഞാൻ നൈസിന് എണീറ്റു….
പാർശു എന്റെ കൈക്ക് തട്ടി ഇരിക്കാൻ പറഞ്ഞു….
അവള് ഫോൺ കട്ടാക്കി എന്നെ നോക്കി…
ഞാൻ : സംസാരിച്ചോ
പാർശു : ഇല്ല അത് കഴിഞ്ഞു
ഞാൻ : ഉം
പാർശു : ഫ്രണ്ടാ
ഞാൻ :ഓ
പാർശു : ഞാൻ ഇപ്പൊ പെട്ടെന്ന് വന്നത് തന്നെ അവനെ കാണാൻ ആണ്
ഞാൻ : ഓ
പാർശു : ഞങ്ങള് ഇൻസ്റ്റാഗ്രാം വഴി ഒരു ആറ് കൊല്ലം മുന്നേ പരിചയപെട്ടതാ
ഞാൻ : ഓ🙄
പാർശു : അപ്പൊ ആള് ഇപ്പൊ നാട്ടിൽ വന്നിട്ടുണ്ട് ഇവടാ ഇനി പഠിത്തം ഒക്കെ അപ്പൊ അവനെ കാണാ
ഞാൻ : കണ്ടോ
പാർശു : ഇല്ല അവൻ ചേട്ടന്റെ കൂടെ നാട്ടി പോയി… മണ്ടേ വരും
ഞാൻ : ബോയ് ഫ്രണ്ട്
പാർശു : എനിക്ക് ഓക്കേ ആണ് അവന് അറിയില്ല….
ഞാൻ : പഠിക്കാ അതോ ജോലി
പാർശു : ട്വിസ്റ്റ് ഒണ്ട് അവന് ഇരുപത്തി രണ്ട് ഒള്ളൂ….
ഞാൻ : ശെ നൈസ്
ഞാനും പാർശുവും കൂടെ ഓരോന്ന് സംസാരിച്ച് ടൈം പോയി….
ഫോൺ എടുത്ത് നോക്കിയ ഞാൻ ഞെട്ടി എട്ടര….
അങ്ങനെ ഒരു പുതിയ ആളെ കൂടെ കുട്ടി…
അപ്പൊ ഒണ്ട് കിച്ചു കേറി വന്നു…
പാർശു : കിച്ചു… എനിക്ക് കാലത്ത് ആലപ്പുഴ പോവാൻ ഒള്ളതാ
കിച്ചു : മറ്റേ കൊച്ചെറുക്കനെ കാണാൻ ആവും…
പാർശു : ഹാ അതെ
കിച്ചു : അവനെ എന്റെ കോളേജിൽ ആണ് പഠിക്കുന്നെ ചെക്കൻ കേറി സീനിയർ പിള്ളേരെ ചൊറിഞ്ഞ് നാലെണ്ണത്തിനെ വന്ന പാടെ തെറിപ്പിച്ചു എന്നാ കേട്ടെ ശെരിയായ സീൻ… പാർശു : ടാ അവന് എന്ത് ആവശ്യം വന്നാലും നീ കൂടെ വേണം
കിച്ചു : ഓ ഓ….
കിച്ചു ശിവ വാ ടാ കഴിക്കാ പാർശു വാ മോളെ
ആന്റി വിളിച്ച് പറഞ്ഞു….
കാര്യമായ ബുദ്ദിമുട്ട് ഒന്നും പിന്നെ ഒണ്ടായില്ല എനിക്ക് കമ്പനിക്ക് പരമു മാമൻ ഒണ്ടായി…
പുള്ളി പുള്ളിടെ ഓഫിസിലെ ജീവിതത്തെ പറ്റി പറഞ്ഞു….
ഞാൻ : അല്ല മാമ കൃഷ്ണകുമാർ അങ്കിളിന് ഇനി ബന്ധുക്കൾ ഒണ്ടോ
പരമു മാമൻ ഒന്ന് ചിരിച്ചു
പരമു മാമൻ : മനസ്സിലായി
ഞാൻ : അല്ല കണ്ടാ കണ്ടം വഴി ഓടാൻ ആണ്
പരമു മാമൻ : സങ്കടം ആയോ
ഞാൻ : ഇല്ലെന്ന് സത്യം പറയാലോ ഞാൻ ഇങ്ങനെയുള്ള ആൾക്കാർക്ക് മര്യാദേ കൊടുക്കില്ല…. സങ്കടം അല്ല എനിക്ക് അങ്ങേര് പറഞ്ഞ കാര്യങ്ങള് ഒന്നും ഓർമ പോലും ഇല്ല പക്ഷെ എല്ലാരും അങ്ങനെ ആവില്ലല്ലോ….
പരമു മാമൻ : അത് നല്ലതാ ഇയാള് വല്ലാത്ത ചൊറിയാ…
ഞാൻ : ഉം…
പരമു മാമൻ : ഒരു അനിയത്തി ഒണ്ട്
ഞാൻ : ആർക്ക് കൃഷ്ണ കുമാർ മാമനോ
പരമു മാമൻ : ഉം… അത് ഒരു ക്രിസ്ത്യാനിടെ കൂടെ ഓടി പോയി… ഇവര് ഒരു ബന്ധവും ഇല്ല
ഞാൻ : അയ്യോ എന്നിട്ട്
പരമു മാമൻ : അവള് പ്രസവത്തോടെ മരിച്ചു… ആരോടും പറയല്ലേ നിന്റെ വീട്ടിൽ ഒന്നും അറിയില്ല തോന്നുന്നു…
