കാന്താരി – 3 17അടിപൊളി  

ആന്റി : ആയ് എനിക്ക് അറിയില്ലന്നെ

ഞാൻ : ആ എന്റെ അച്ഛന്റെ അച്ഛന്റെ അനിയന്റെ മോൻ…. 😊 ആര്

ആന്റി : റാം സാർ

ഞാൻ : ആ

ആന്റി : ട്വിസ്റ്റ്‌ ആയല്ലോ അത്….

ഞാൻ : അച്ഛൻ പറഞ്ഞ് കാണില്ല.. പണ്ട് അച്ഛൻ ചെറിയ ഒരു വിഷയം ഞാൻ കാരണം ഒണ്ടായി അതിന് ശേഷം അവരെ അതികം അടുപ്പം ആക്കില്ല അവർക്ക് ബുദ്ദിമുട്ട് ആവോ പേടിച്ചിട്ട്… ചെറിയച്ഛന് വിഷയം ഇല്ല അച്ഛന് അത് ഇപ്പഴും ചെറിയ ഇത് ഒണ്ട്….

ആന്റി : അമ്മ പറഞ്ഞു അന്ന് മോൻ ചെന്നൈക്ക് പോയ കഥ

ഞാൻ : 😊

പെട്ടെന്ന് ആന്റിടെ ഫോൺ അടിച്ചു അവര് സംസാരിക്കുന്ന ടൈം കൊണ്ട് എന്റെ ഫുഡ് അടി കഴിഞ്ഞു….

പപ്പ മാമനും വലിയച്ഛനും വലിയമ്മയും ഒക്കെ വരുന്നുണ്ട് ഫോൺ കട്ടാക്കി ആന്റി പറഞ്ഞു

പപ്പ : പാർശു ഒണ്ടോ മ്മാ

ആന്റി : പിന്നെ ഇല്ലാതെ

ഒന്ന് രണ്ട് കടകളിൽ കൂടെ കേറി ഞങ്ങള് ആന്റിടെ കൂടെ വീട്ടിലേക്ക് പോയി…

സംസാരിച്ചോണ്ട് ഇരിക്കുമ്പോ ഒരു കാർ വന്നു… പിന്നാലെ വേറെ ഒരുണം കൂടെ….

പവി : ആര് ടാ ഇതൊക്കെ

ഞാൻ : എനിക്കെ അറിയില്ല ഇതില് ഒരു പെണ്ണ് കാണും പശു…

പവി : പശു അല്ല പാർഷു

ഞാൻ : എന്ത്

പവി : പാർഷു

ഞാൻ : ഷൂ അല്ല ചെരുപ്പ്…എടി മണ്ടു പാർശു….

പവി : പശുനെ വച്ച് നല്ലതാ….

കിച്ചു : എന്താ പവി ഒരു സംസാരം

പവി : ഒന്നൂല്ലാ ചേട്ടാ എപ്പഴാ പോവാ ചോദിച്ചത്

കിച്ചു : അതെന്ത് പോക്കാ പവി ഇരിക്ക് നാളെ പോവാ… നമ്മക്ക് നല്ല ക്യാമ്പ് ഫയർ ഒക്കെ വച്ചിട്ട് സെറ്റാക്കാ…

എന്റെ നാക്ക് ചൊറിഞ്ഞ് വന്നു എനിക്കറിയാ ആ മൂദേവി ആണ് സ്ക്രൂ വക്കുന്നത്…. എജ്ജാതി സൈക്കോ ആണ് ശവം…

വന്നവർ ഉള്ളിലോട്ട് കേറി വന്നു…

അതിലൊരു കെഴവൻ വല്ലാത്ത സ്മാർട്ട് കണ്ടാലേ അറിയാ തറ്കുറി മുദ്ക്കാ….. 😂

കിച്ചു : അളിയാ ഞാനെ നൈസിന് വിടാ വല്യച്ഛൻ ശെരിയായ ഊക്കാ… അപ്പോ ബൈ… പവി ബൈ… 😌

ഞാൻ : പോയിട്ട് വാങ്ക 🙏😃

അയ്യോ ആ നാറി പോയത് തന്നെ വല്ലാത്ത സന്തോഷം….

എല്ലാരും ഉള്ളിലോട്ട് വന്നു…

പപ്പടെ അമ്മാവൻ എനിക്ക് കൈ തന്നു….

ഞാൻ ഒന്ന് ചിരിച്ച് കൈ കൊടുത്തു

പരമു മാമൻ : ഇരിക്ക് ഇരിക്ക്… ചേട്ടാ ഇത്

ആ തെണ്ടി വലിയച്ഛൻ ഒന്ന് മൂളി…

ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു…

ഞാൻ സോമൻ കേണൽ സോമശേഖരൻ…

ഞാൻ : ശിവ

സോമൻ : എന്ത് ചെയ്യുന്നു

ഞാൻ : അങ്ങനെ ഒന്നും ഇല്ല ഡ്രൈവർ ആണ്

സോമൻ : നിങ്ങടെ കല്യാണ സമയത്ത് മനപ്പൂർവം വരാതെ ഇരുന്നതാ

ഞാൻ : ആയ്‌ക്കോട്ടേ… 😊

സോമൻ : എന്താ ചോദിക്ക്

ഞാൻ : ഇല്ല വേണ്ട അങ്കിളിന് വരണ്ടതും വരാത്തതും സ്വന്തം ഇഷ്ട്ടം അല്ലേ… 😊

സോമൻ : അധിക പ്രസംഗം വേണ്ട 😊

പവി എന്റെ കൈക്ക് തട്ടി

ചെറി : എന്താ സാറേ വരാത്തത്

സോമൻ : അത് എന്താ വച്ചാ എനിക്ക് ഈ ബന്ധം ഇഷ്ട്ടം അല്ല അതിന്റെ ആണ്… ഇവൾടെ ഭർത്താവ് എന്റെ അനിയൻ ഞാൻ പറഞ്ഞത് കേക്കാതെ ആണ് ഇത് ഒറപ്പിച്ചത്….

ഞാൻ : 😊

പവി : 😡

ചെറി : അതെന്താ ചേട്ടാ കാര്യം…

സാർ ഒക്കെ ഒരു നിമിഷം കൊണ്ട് പോയി…

സോമൻ : ഒരു എഞ്ചിനീർ വരണ്ട ഇങ്ങോട്ട് പെട്ടെന്ന് ഒരു എതിരാളിടെ ബോംബ് പോലെ അല്ലേ ഇയാള് കേറി വന്നത്…

പപ്പ ആന്റിടെ കൈക്ക് തട്ടുന്നത് ഞാൻ കണ്ടു….

സോമൻ : എന്റെ അനിയന്റെ മോൾ അല്ലേ അവക്ക് നല്ല ഭാവി വേണം എന്ന് എനിക്കും ആഗ്രഹം കാണില്ലേ… 😊 എന്താ പരമൂ…

പരമു മാമൻ : ഇയാള് ആ എഞ്ചിനീർ ചെക്കനെ കാളും അടിപൊളി തന്നെ… പിന്നെ പഠിപ്പ് ഒന്നും അല്ല കാര്യം

സോമൻ : ഇനി അങ്ങനെ ഒക്കെ പറഞ്ഞ് സ്വയം ആശ്വസിച്ചാ മതി..😂…

പപ്പ : വല്യച്ഛാ എനിക്ക് ഒരു കൊഴപ്പവും ഇല്ല ഞങ്ങള് അടിപൊളി ആയിട്ട് തന്നാ ജീവിക്കുന്നത് …. 😡

സോമൻ : അയ്യോ തമ്പുരാട്ടി ഇവടെ ഉണ്ടയായിരുന്നോ… ഉള്ളില് കരഞ്ഞോണ്ടാ നീ പറയുന്നത് എനിക്കറിയാ…

നിങ്ങള് ഒന്ന് നിർത്ത് മനുഷ്യ… അയാൾടെ ഭാര്യ കേറി പറഞ്ഞു…

സോമൻ : കഴിഞ്ഞത് കഴിഞ്ഞു…. വിധി… അല്ല എന്താ പണി പറഞ്ഞെ…

ഞാൻ 🙁 ബസ്സ് ഡ്രൈവർ ടാ പൊറിക്കി പുണ്ടെ ) മനസ്സിൽ അങ്ങനേം ബസ്സ്‌ ഡ്രൈവർ അങ്കിൾ എന്ന് വെളിയിലും പറഞ്ഞു….

സോമൻ : ഉം… 😏

പരമു മാമൻ : സ്വന്തം ആണ് ട്രാവെൽസ്

ഞാൻ : അയ്യോ അല്ല അച്ഛന്റെ ആണ് 😊….