കാന്താരി – 3 17അടിപൊളി  

പവി എന്നെ മിഴിച്ച് നോക്കി….

ഞാൻ : അവനല്ലേ ആള്….

പവി ഒന്ന് മൂളി….

ഞാൻ : ശെരി നല്ല സങ്കടം ഒണ്ട് നീ എന്നെ വലിച്ചത് കൂടെ അല്ല ഞാൻ കൂടെ ഒള്ളത് എത്ര വട്ടം പറഞ്ഞിട്ടും വിശ്വസിക്കാതെ പോയതിന്….

ഇത് പറഞ്ഞ് ഞാൻ നോക്കുമ്പോ പപ്പ താഴെ നിന്ന് എല്ലാം കേക്കുന്നു…

ഞാൻ തിരിഞ്ഞ് റൂമിലേക്ക് കേറി പോയി…

പവി : രാമു പ്ലീസ്

ഞാൻ : ഇതിനകത്ത് വന്നാ ഞാൻ ആ ഫ്‌ളവർ വെയ്സ് എടുത്ത് സ്വയം തലക്കടിക്കും പവി…

പവി ഹാൻഡ് ബ്രേക്ക് ഇട്ട പോലെ നിന്നു…

പപ്പയെ ഒന്ന് നോക്കി ചിരിച്ചിട്ട് പവി റൂമിലേക്ക് നടന്നു….

ഞാൻ ഷീറ്റ് എടുത്ത് താഴെ ഇട്ടിട്ട് നെല്ലത്ത് ഇരുന്നു….

അവനെ അങ്ങ് തീർത്താലോ…എന്നൊരു ചിന്ത മാത്രം ആണ് എനിക്ക് ഒണ്ടായത്….

അയ്യോ പവി അവൾടെ ലൈഫ് ഒരു പട്ടിക്ക് 😨

എന്റെ ഉള്ളിൽ ഭയം ആണ് ഒണ്ടായത്…

പെട്ടെന്ന് ഒരു കൈ എന്റെ തലയിൽ വന്ന് തലോടി….

അമ്മ ഒന്ന് പോമ്മാ…. ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു….

വീണ്ടും അതെ കൈ

ഉംച്ച് പോ അം

ഞാൻ തല പൊക്കി നോക്കിയതും പപ്പ

കരഞ്ഞ് മൊഖം ചൊമന്നിട്ടുണ്ട്…

ഞാൻ അവളെ തറപ്പിച്ചോന്ന് നോക്കുക മാത്രം ചെയ്തു….

പപ്പ : ഇങ്ങനെ സങ്കടപ്പെടല്ലേ ശിവ…. എല്ലാം നല്ലതിനാ

ഞാൻ ഒന്നും പറയാൻ നിന്നില്ല…

പപ്പ : എന്നെ വിശ്വസിക്ക് കിച്ചു അവക്ക് പറ്റിയ ചെക്കനാ അതാവുമ്പോ നമ്മക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാല്ലോ…പിന്നെ ആരും ഇല്ലെന്ന് ഒന്നും വിചാരിക്കല്ലേ….

ഞാൻ ഒന്നും പറയാതെ എണീറ്റ് ഷീറ്റ് വിരിച്ച് കെടന്നു…

ഒറങ്ങാൻ പറ്റില്ലാ…തിരിഞ്ഞും മറിഞ്ഞും കെടന്നു…. അവസാനം ഫോണും എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്നു….

> 1:23 am

മരിച്ചാലോ ഇങ്ങനെ ഒരു മൈരൻ ആയി ജീവിക്കുന്നതിലും നല്ലതാ അത്… എത്ക്ക് വാഴ്റോം എത്വും തെറ്ലെ…

ഒരേ ഒരു അനിയത്തി അവളെ ഒരു തായോളിക്ക് കെട്ടിച്ച് കൊടുക്കാൻ പോവാ… എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റീല്ലാ… ഇപ്പൊ ഞാൻ അനിയത്തിക്ക് വന്ന സൗഭാഗ്യം തട്ടി തെറുപ്പിക്കാൻ നോക്കിയ ചേട്ടൻ…. എല്ലാത്തിനും കാരണം ഞാനാ ഞാൻ പപ്പേ പ്രൊവോക്ക് ചെയ്യാൻ പാടില്ലായിരുന്നു…

പിന്നെ കണ്ണ് തൊറന്നത് താഴെ പാത്രം വീഴുന്ന ഒച്ച കേട്ടാ…

വെളുപ്പായി….

പെട്ടെന്ന് റിയാലിറ്റി അടിച്ചു ഞാൻ ഇന്നലെ ഒരുദിവസം എനിക്ക് ഒണ്ടായ നാണക്കേട് ഞാൻ കേട്ട കുത്ത് വാക്ക് എല്ലാം ഇങ്ങനെ ആലോചിച്ചു…

ഉം…

ഞാൻ ഒന്ന് തല തിരിച്ച് നോക്കി

പപ്പ എന്റെ അടുത്ത് കെടക്കുന്നു…. അവൾടെ ഒരു കൈ എന്റെ വയറ്റിയിലും തല തോളിലും ആണ്….

അത് കണ്ട് എനിക്ക് ദേഷ്യല്ല പ്രാന്താണ് വന്നത്….

ഞാൻ കൈ വലിച്ച് എണീറ്റു….

പപ്പ ഉരുണ്ട് ഷീറ്റിന്റെ വെളിയിലേക്ക് പോയി….

ഞെട്ടി എണീറ്റ് ബോധം ഇല്ലാത്ത പോലെ ചുറ്റും നോക്കി…

ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ ബാത്‌റൂമിലേക്ക് കേറി പോയി…

ബാത്‌റൂമിൽ വച്ച് കണ്ണാടി നോക്കി ഞാൻ ഒരു കാര്യം തീരുമാനിച്ചു…

ഞാൻ : ഇനി ഞാൻ ഒന്നിനും എടപെടില്ല… പവിക്ക് വേണേ കല്യാണം മൊടക്കാം…. അല്ലെങ്കി അവനെ കെട്ടി എന്തോ ചെയ്യട്ടെ….

ഞാൻ ബാത്‌റൂമിൽ നിന്ന് വന്ന് ബെഡിൽ കേറി ഇരുന്നു…

ഞാൻ താഴോട്ട് പോയില്ല….

സമയം പൊക്കൊണ്ടേ ഇരുന്നു…

പപ്പ വന്ന് കഴിക്കാൻ വിളിച്ചു….

ഞാൻ ഒന്നും പറഞ്ഞില്ല അവള് പോയി അമ്മ വന്നു…

അമ്മ : ശിവ കഴിക്കാൻ വാ മോനെ

ഞാൻ അമ്മേ നോക്കി പുച്ഛിച്ച് തള്ളി

അമ്മ : വാ മോനെ വാ കഴിക്കാ വാ പതിനൊന്ന് മണി ആയി…

ഞാൻ : എനിക്ക് വേണ്ട

അമ്മ : എന്താ വേണ്ടാത്തെ

ഞാൻ : വേണ്ട അതന്നെ

അമ്മ : വാ വേഷക്കെട്ട് കാട്ടാതെ

ഞാൻ : അത് ഇന്നലെ ആന ഊട്ടിന് പോയി ഒരാനാ വന്നില്ല അപ്പോ ആ ആനടെ ചോറ് ഞാനാ തിന്നേ…

അമ്മ : 😂 നല്ല കോമഡി വാ വാ

ഞാൻ : ഒന്ന് പോവോ… നിങ്ങടെ ഭർത്താവ് പറഞ്ഞത് കേട്ട് വെളിയിലോട്ട് പോവുന്നില്ല ഇവടെ ചുരുണ്ടു കൂടി ഇരുന്നോളാ…. എന്താ വച്ചാ ഞാൻ നിങ്ങടെ അടിമ ആണല്ലോ…

അമ്മ : എന്നിട്ട് 😂

ഞാൻ : ചിരിക്ക് നിങ്ങള് എഴുതി വച്ചോ അമ്മേ ആ കല്യാണം നടന്നാ നിങ്ങള് ഒരേ

ഞാൻ പെട്ടെന്ന് നിർത്തി….

പണ്ടാരം എത്തി നോക്കുന്നു….