കാന്താരി – 3 17അടിപൊളി  

ഞാൻ : ഹിറോഷ് വന്നാ വിജയേട്ടാ….

ചേട്ടൻ : ഇല്ല… വന്നില്ല….

ഞാൻ കരിക്ക് വാങ്ങി മാറി നിന്നു…

ഞാൻ : ഇനി എങ്ങോട്ടാ

അമ്മ : ഡ്രസ്സ്‌ വാങ്ങാം

ഞാൻ : ഇതിനാ വന്നത്

അമ്മ : വന്നത് മോൾടെ വീട്ടിലേക്ക് … അല്ലാതെ ഇവടെ എന്താ കാണാൻ ഒള്ളത്….

ഞാൻ : ബെസ്റ്റ് 😊

ആന്റി : ഇത് കൊള്ളാല്ലോ….

ഞാൻ : ഇത് വിജേയേട്ടൻ സ്പെഷ്യൽ….

ആന്റി എനിക്ക് ഒരു സ്പൂൺ തന്നു…

ഞാനും ആന്റിയും കൂടെ സംസാരിച്ചോണ്ട് നിന്നു….

കൊറച്ച് കഴിഞ്ഞതും എന്റെ ഫോൺ റിങ് ആയി…ഇന്ദ്രു ആയിരുന്നു വരുന്ന അതോ അവൻ പോട്ടെ ചോദിക്കാൻ വിളിച്ചത്….

എല്ലാരും ഒണ്ട് പറഞ്ഞപ്പോ അവൻ തെറിക്കാണ് പറഞ്ഞ് വിട്ടു…

ഫോൺ കട്ടായി തിരിഞ്ഞതും ആ ഗാപ്പില് എല്ലാരും കാറിൽ കേറി തൊടങ്ങി… പപ്പ മുൻ കൈ എടുത്ത് എല്ലാരേം വണ്ടിലോട്ട് കുത്തി കേറ്റാ പണ്ടാരം…

എനിക്കറിയാ അവൾടെ ഉദ്ദേശം…. പക്ഷെ നോട്ട് വാക്കിങ്….എന്ന് പറഞ്ഞ് ഞാൻ വാക്കിയതും ഇല്ല അതെ പോലെ തന്നെ ഇങ്ങോട്ട് വന്ന അതെ പോലെ തന്നെ….

ഞാൻ അത് കണ്ട നിമിഷം പപ്പ എന്നെ ഒന്ന് നോക്കി

പപ്പ : 😼

വച്ചിട്ടുണ്ട്ടി നിനക്ക് കാണിച്ച് തരാ

കിച്ചു : പവിടെ ക്ലാസ് ഒക്കെ എങ്ങനെ പോവുന്നു…

പവി : ഹ… 😊 കൊഴപ്പില്ല….

ഞാൻ വണ്ടിയിലോട്ട് കേറി ഡോർ അടച്ച് എരു വലിച്ച് ചെറിയ ഒച്ച വച്ചു….

മറ്റേ കാറിൽ കേറാൻ പോയ ചെറി ഓടി വന്നു

ഞാൻ വെളിയിൽ എറങ്ങി കൈ ഇട്ട് കൊടഞ്ഞു….

ചെറി : പെട്ടാ പെട്ട് പെട്ട് നോക്കട്ടെ നോക്കട്ടെ…

ഞാൻ : ഇല്ല ഇല്ല കൊഴപ്പില്ല….

അമ്മ : എന്താ ടാ

തല പൊക്കി പിന്നിൽ ഇരുന്ന് അമ്മ ചോദിച്ചു….

ചെറി : ചെക്കൻ കൈ കൊണ്ട് ഡോറിന്റെ എടയിൽ ഇട്ടത്….

പവി : വല്ലതും പറ്റിയാ ഏട്ടാ…

വേണ്ടെന്ന് തല ആട്ടി പവി ചോദിച്ചു….

ഞാൻ : ഇല്ല ഇല്ല പോവാ പോവാ…

ചെറി : വണ്ടി ഓടിക്കാൻ പറ്റോ….

ഞാൻ : കൊഴപ്പം ഇല്ല

പപ്പ : 😡

ഞാൻ : മിടിപ്പ് ചെറി….

ചെറി : ഉം ശെരി കേറ്…. ഞാൻ എടുക്കാ വണ്ടി… വേറെ വണ്ടി ആര് എടുക്കും…

ഞാൻ : കിച്ചു നല്ല സൂപ്പർ ഡ്രൈവർ ആണ്…😊

കിച്ചു : 😌

ഞാൻ : കിച്ചു ഒന്ന്

കിച്ചു : അളിയൻ സീൻ വിട് നമ്മക്ക് പോവാ

പപ്പ : വേണ്ട ഞാൻ എടുത്തോളാ ശിവ എന്റെ കൂടെ വാ ചെറിയച്ഛൻ അത് ഓടിച്ചോ ശിവ വാ…കിച്ചു പോയി കേറിക്കോ….

ഇപ്പൊ കുടുങ്ങിയത് ഞാനാ

അതി ബുദ്ധി ഇട്ടത് കാരണം എനിക്ക് അവൾടെ വണ്ടിയില് കേറണ്ടി വരേം ചെയ്യും ആ കാറിൽ എന്താ സംഭവിക്കുക എന്നത് അറിയാതെ ആയി…. പപ്പ : വാ ശിവ 😌 ഹോസ്പിറ്റലിൽ പോണോ….

ഞാൻ : ഹേ… വേണ്ട വേണ്ട…

അയ്യയ്യോ പണി കിട്ടി… എന്ത് ചെയ്യും

ചെറി : ടാ പോയി കാറി കേറ്…

ശെരിയായി ശെരിയായി കൈ ഒന്ന് പൊട്ടിച്ചിട്ട് ഞാൻ ചെറിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു…

ചെറി : അത് കൊഴപ്പില്ല തെണർക്കും നീ പോ മോൾടെ കൂടെ കേറിക്കോ

ഞാൻ : ഇവക്ക് വണ്ടി ഒന്നും ഓടിക്കാൻ അറിയില്ല ചെറി പുതിയ കാർ കൂടെ ചുമ്മാ കളിക്കല്ലേ…

ആന്റി : അതാ പപ്പടെ ഡ്രൈവിങ് അത്ര വൃത്തി അല്ല.. ടാ കിച്ചു നീ പോ വണ്ടി എടുക്ക് കൊച്ചിനെ ബുദ്ദിമുട്ടിക്കണ്ട…. മക്കള് വന്ന് കേറ്….

ചെറി : എന്നാ പിന്നെ അങ്ങനെ ആവട്ടെ…

പപ്പ പല്ല് കടിച്ച് ആന്റിയെ ഒന്ന് നോക്കി… ഒരു വെടിക്ക് രണ്ട് പക്ഷിയെ അടിക്കാൻ ഉള്ള ഗോൾഡൻ ചാൻസ് ആണ് അവക്ക് കിട്ടിയത്….

ഞാൻ പിന്നില് കേറി ചെറി മുന്നിലും പപ്പ ഡോർ എന്റെ മൊഖത്തടിക്കും പോലെ വലിച്ചടച്ചു…

ഞാൻ ഗ്ലാസി കൂടെ നോക്കി ഇരുന്നു….

പപ്പ കടിക്കുന്ന പല്ലിന്റെ ഒച്ച എനിക്ക് ഇവടെ കേക്കാ ഒരുമാതിരി തരിപ്പ് ശരീരം മുഴുവൻ 😬

അവടെ നിന്ന് ലുലു മോൾ പോയി

സാധനത്തിന്റെ വെല കേട്ട് അമ്മ ബോധം കെട്ട് വീഴാഞ്ഞത് ഭാഗ്യം…. 😂

ചുമ്മാ ചുറ്റി നടന്ന് ആകെ വാങ്ങാൻ പറ്റുന്ന എന്തോന്ന് ആ മെക്കിലെ ഐസ് ക്രീം മാത്രം ആള് വീതം ഓരോന്ന് വാങ്ങി പിന്നെ ഹൈപ്പർ മാർകറ്റിൽ പോയി…

അമ്മ :ഉം…. അതെ എന്തോ തെരക്കാ ടാ ഇവടെ….

ഞാൻ : ഇവടെ ഒക്കെ ഇങ്ങനെ തന്നെ…

അമ്മ : മിണ്ടാതെ നമ്മക്കും ഇങ്ങോട്ട് മാറാ

ഞാൻ : എന്തിന്

അമ്മ : ചുമ്മാ

ആന്റി : എന്നാ നിങ്ങള് ഇങ്ങോട്ട് പോരെന്നെ…. ഇവടെ ആവുമ്പോ അടുത്തടുത്ത്….