വധു is a ദേവത – 19 1

പെട്ടെന്നാണ് വലത് വശത്ത് ചിരിച്ച് കൊണ്ട് നിക്കുന്ന ഇന്ദ്രൻ്റെ വലിയ ഒരു ഫോട്ടോ അവൾ കണ്ടത്….

അമ്മു അതിൻ്റെ അടുത്തേക്ക് പോയി അവർ അത് നോക്കി നിന്നു…..

അടുത്ത് എത്തിയ അമ്മു ഫോട്ടോയിൽ കൈ വച്ച് തടവി കൊണ്ട് കണ്ണുകൾ അടച്ച് കരയാൻ തുടങ്ങി …

ശ്രീ : ഡീ അമ്മു എന്താ ഡീ നീ കാണിക്കുന്നത് അമ്മു … കരയല്ലേ അമ്മു…

അമ്മു : വിടെടി എന്നെ … ഇന്ദ്രൻ പോയിട്ട് പതിനൊന്ന് ദിവസം ആയി ഇന്നേക്ക് … ശെരി ആണ് ഇതിൻ്റെ ഒക്കെ കാരൻ ഞാൻ തന്നെ ആണ് ഇന്ദ്രൻ ജീവനെ പോലെ എന്നെ സ്നേഹിച്ചു അത് നോക്കുമ്പോ ഞാൻ സ്നേഹിച്ചത് ഒന്നും ഒരു സ്നേഹമേ അല്ല….

ശ്രീ : ശെരി ഒക്കെ എനിക്ക് അറിയാം പിന്നെ നീ എങ്ങനെ ആണ് ഇതിൻ്റെ കാരണം ആവുന്നത് ടാ….

സൂര്യ ; അത് തന്നെ നീ എങ്ങനെ ആണ് ഇതിന് കാരണം ആവുന്നത് പിന്നെ എന്താ അവൻ ഏറ്റവും കൂടുതൽ സ്നേഹിച്ച രണ്ട് പേര് അവനെ വിശ്വസിച്ചില്ല അത് ഒരു വലിയ അടി തന്നെ ആണ്….പക്ഷേ അവൻ എന്താ അറിയോ പറഞ്ഞത് അമ്മു അവളുടെ ദേഷ്യം കൊണ്ട് പറയുന്നതാ ഇതൊക്കെ അല്ലാതെ മനസ്സിൽ വച്ച് ഒന്നും അല്ല എന്നാ…. നന്ദൻ കെട്ടതല്ലെ

നന്ദൻ : സത്യം ആണ് ഡീ അവൻ പറഞ്ഞു….

ശ്രീ ; കണ്ടോ അവന് ഒരു ബ്രേക്ക് വേണം എന്ന് തോന്നി കാണും അത് കൊണ്ട് മാറി നിക്കുന്നു അത്ര തന്നെ …

അമ്മു : ശ്രീ …ഇന്ദ്രൻ്റെ ഈ സ്നേഹം ആടി എന്നെ വീണ്ടും വീണ്ടും കുത്തി കുത്തി നോവിക്കുന്നത്….അമ്മു അവളെ പൊത്തി പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞ് കുഴഞ്ഞ് വീണു….

ശ്രീ : അമ്മു അയ്യോ അമ്മു …..

ദേവി ചേച്ചി : ടാ കുറച്ച് വെള്ളം കൊണ്ട് വാ….

നന്ദൻ കുറച്ച് വെള്ളം കൊണ്ട് വന്ന് അവളുടെ മുഖത്ത് തളിച്ചു…

അമ്മു രണ്ടാം വട്ടം തളിച്ചപ്പോ എണീറ്റ് അവരെ നോക്കി…

⏩ 21:33

നന്ദൻ : അല്ല ഡീ നിങ്ങള് എങ്ങനെ ആണ് അറിഞ്ഞത് സത്യം ഒക്കെ

റെമോ : ശെരി ആണ് എല്ലാർക്കും അത് അറിയാൻ താൽപ്പര്യം ഉണ്ട്….അത് പറഞ്ഞില്ലല്ലോ

ശ്രീ : എനിക്കും അറിയില്ല ഇന്ദ്രൻ എന്തോ ഒരു സംഭവം ചേച്ചിയുടെ ചേവില് എത്തിച്ചു അങ്ങനെ ആണ് സംഭവം…..

സൂര്യ : പറ ചേച്ചി…എന്താ സംഭവം…..

ദേവി ചേച്ചി : പറയട്ടെ

കോറസ്: പ്ളീസ്

⏩⏩ഫ്ളാഷ് ബാക്ക്.

[കുട്ടു : ഇന്ദ്രെട്ട ഞാൻ കൊടുക്കാം…..

ഇന്ദ്രൻ : ഹലോ ചേച്ചി

ചേച്ചി: നിന്നെ ഞാൻ എൻ്റെ സ്വന്തം അനിയനെ പോലെ അല്ലേ കണ്ടത് തെണ്ടി നീ…

ഇന്ദ്രൻ : ചേച്ചി ഇപ്പൊ ഒന്നും ഇങ്ങോട്ട് പറയല്ലെ ചേച്ചിക്ക് ഞാൻ പിന്നെ ചീത്ത വിളിക്കാൻ സമയം തരാം….

ചേച്ചി ; ഇനി എന്ത് നാടകം ആണ് എന്തായാലും എനിക്ക് പറ്റില്ല

ഇന്ദ്രൻ : അങ്ങനെ പറയല്ലേ ചേച്ചി ഞാൻ ഇപ്പൊ ചേച്ചിയുടെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചേച്ചിയുടെ കാല് പിടിച്ചിട്ടുണ്ടാവും പ്ളീസ് എന്നെയും ശ്രീയെയും രക്ഷിക്കാൻ ആരും ഇല്ല പ്ളീസ് …

ചേച്ചി : കൂടി പോയ നീ പറയും ചതി ആണ് അല്ലെങ്കിൽ ഞാൻ അല്ല എന്ന്

ഇന്ദ്രൻ : അതൊന്നും അല്ല ചേച്ചി

ചേച്ചി : ഒ പറഞ്ഞ് തുലക്ക്….

ഇന്ദ്രൻ : പ്ളീസ് എന്നെ വിസ്വക്കണം….

ചേച്ചി : നീ കാര്യം പറ ഇന്ദ്ര

ഇന്ദ്രൻ : ചേച്ചി ഇതെല്ലാം ചെയ്തത് വിഷ്ണു ആണ്

ചേച്ചി : കൊള്ളാം അടുത്ത നാടകം

ഇന്ദ്രൻ : ചേച്ചി എന്നെ വിശ്വാസിക്ക് ചേച്ചി

ചേച്ചി : പോടാ നായെ അവൻ എൻ്റെ അനിയൻ ആണ് നീ പറയുന്നത് ഞാൻ വിസ്വക്കില്ല …

ഇന്ദ്രൻ : ചേച്ചി ചേച്ചി അങ്ങനെ പറയല്ലേ ചേച്ചി ഒരു കാര്യം ചെയ്യ് ദയവ് ചെയ്ത് ശ്രീയോട് ഞാൻ വിളിച്ചതോ പറഞ്ഞതോ ഒന്നും പറയണ്ട വണ്ടിയിൽ ഞങ്ങളുടെ കൂടെ വിഷ്ണു ഉണ്ടായിരുന്നോ ഇല്ലയോ എന്ന് മാത്രം ചോദിക്ക് ഉണ്ട് എന്ന് പറഞ്ഞ ചേച്ചി എനിക്ക് ഒരു അവസരം തരണം കൊറേ പേരുടെ ജീവിതം ആണ് തകരുക. ….. ഇല്ല എന്ന് പറഞ്ഞാ ബാക്കി ചേച്ചിയുടെ ഇഷ്ട്ടം …ഞാൻ വെയിറ്റ് ചെയ്യാം.. പ്ളീസ് ചേച്ചി എന്നെ അവസാനം ആയി ഒന്ന് വിശ്വാസിക്ക് ചേച്ചി പ്ളീസ് ഒന്ന് ചോദിക്ക് …ചേച്ചി ഞാൻ ഹോൾഡ് ചെയ്യാം…. കാല് പിടിക്കാം ചേച്ചി…

ചേച്ചി പോയി അവളോട് ചോദിച്ചു ശ്രീ അതെ എന്ന് പറഞ്ഞു….

ചേച്ചി 📱 : അവൻ കൂടെ ഉണ്ടായി എന്ന് വച്ച് ….

Leave a Reply

Your email address will not be published. Required fields are marked *