വധു is a ദേവത – 19 2

അച്ചു : ദേ ഒരു ചെക്ക് 7.5 ലാക്ക്സ്സ് ….അച്ചു അത് പപ്പയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു….

പപ്പ എല്ലാ പേപ്പറും കൂടെ വലിച്ച് കീറി പീസ് പീസാക്കി നിലത്തേക്ക് എറിഞ്ഞു….

അമർ ഇന്നലെ ജിത്തു കൊണ്ട് വന്ന ബാഗ് അങ്ങോട്ട് കൊണ്ട് വന്നു…

അമർ അത് തുറന്ന് നോക്കി…

അമർ : ദേ അവൻ്റെ പേഴ്സ് കാർഡ് എല്ലാം ഇതിനകത്ത് ഉണ്ട് … അവൻ വേറെ ഒരു സാധനം കൈ ഉള്ളിൽ ഇട്ട് വെളിയിൽ എടുത്തു … എല്ലാരെയും കാണിച്ചു

ഇന്ദ്രൻ്റെ കല്യാണ നിശ്ചയ മോതിരം ആയിരുന്നു.. അത്….

അത് കണ്ട അമ്മു പൊട്ടിക്കരഞ്ഞ് നിലവിളിക്കാൻ തുടങ്ങി….

അമർ അത് കൊണ്ട് പോയി അവളുടെ കൈയ്യിൽ വച്ച് കൊടുത്തു…

അമ്മു അതിനെ ശ്രദ്ധിച്ച് നോക്കി ഇന്ദ്രൻ്റെ കഴുത്തിൽ ഉള്ള വെള്ളി മാലയിൽ കോർത്ത് കിടന്ന മോതിരം മാത്രം ബാക്കി ആയി… ഇപ്പൊ… അവള് അതും ഉള്ളം കൈയ്യിൽ അമർത്തി പിടിച്ച് മുകളിലേക്ക് ഓടി…

പപ്പ : ദാസ് എന്താ ഡോ ഇതൊക്കെ …

അങ്കിൾ : നമ്മൾ അവനോട് ചെയ്തതിന് അവൻ പകരം വീട്ടുക ആണ് ഡോ അനുഭവിക്കുക അല്ലാതെ വേറെ വഴി ഇല്ല…

ഇന്ദ്രൻ്റെ കൂട്ടുകാർ എല്ലാരും കൂടെ മുകളിൽ ഇരുന്നു….

അച്ചു : കാര്യം കൈ വിട്ട് പോവുക ആണ്….

നന്ദൻ : എടാ ഇനി അവള് പറഞ്ഞത് ഉള്ളതാണോ…

അമർ : ആര്….

നന്ദൻ : 🤐

സൂര്യ : അത്

അമർ : പറ ടാ

സൂര്യ : സൂസിയെയും ഹരിയെയും കണ്ട കാര്യം അവനോട് പറഞ്ഞു….

അമർ : രണ്ടിനെയും വണ്ടി കേറ്റി കൊന്നൂടെ അവിടെ തന്നെ….

റെമോ : നിനക്ക് അപ്പോ തന്നെ ഞങ്ങളെ വിളിച്ച് കൂടെ…😡

സൂര്യ : ടാ ഇപ്പൊ വെറുതെ തല്ലിനും വഴക്കിനും ഒന്നും പോവണ്ട നമ്മക്ക് അവനെ കണ്ട് പിടിക്കണം അതല്ലേ വേണ്ടത്…

അച്ചു : അതെ അവരെ ഒക്കെ ഇന്ദ്രൻ വിരല് വെച്ച് ഞെരിച്ച് റെഡി ആക്കും…

ശ്രീ അങ്ങോട്ട് വന്നു…

ശ്രീ : നിങ്ങള് ഒക്കെ ആണല്ലോ അവൻ്റെ കൂട്ടുകാർ

റെമോ : എന്ത് നിൻ്റെ പ്രശ്നം…

ശ്രീ : പിന്നെ അവൻ പോയിട്ട് നാല് ദിവസം ആയി നീ ഒക്കെ ഇവിടെ തിന്നും കുടിച്ചും ഇങ്ങനെ ഇരുന്നോ….

നന്ദൻ : തിന്നോ… തിന്നൊ…. 🤔

അമർ : എന്താ ടാ

നന്ദൻ : എടാ അവള് പറഞ്ഞില്ലേ എന്തോ ഒരു ക്ലൂ അത് എന്തായിരുന്നു….

അച്ചു : ഫ്രീ ഫൂഡ് ഹാപ്പിനസ്

നന്ദൻ : ഫ്രീ ഫുഡ് എവിടെ ആണ് കിട്ടുക…

അമർ : നിൻ്റെ അപ്പൻ്റെ മൂടിക്കൊണ്ട് അവിടെ ഇരുന്നോ….

⏩ 2 ഡേയ്സ്….

വീട്ടിൽ ആർക്കും ഒരു രസവും ഇല്ല….

അമ്മു മുറിക്ക് വെളിയിലേക്ക് വരുന്നത് പോലും ഇല്ല ഭക്ഷണം കഴിക്കുന്നില്ല അമ്മ ആണേൽ ഒന്നെങ്കിൽ പൂജ മുറിയിൽ അല്ലെങ്കിൽ മുറിയിൽ പപ്പയും അങ്കിളും രാവിലെ തന്നെ അടി തുടങ്ങും….

അങ്ങനെ ഒരു ദിവസം കൂടെ പോയി….

⏩ 12:23

⏩ ഇന്നേക്ക് ഇന്ദ്രൻ പോയിട്ട് ഒരാഴ്ച ആയി…

⏩ 22:45

ഇന്ദ്രൻ്റെ വീട്

അമ്മു ബെഡ്ഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു….

💭 (രാത്രിയിൽ കാണുന്ന പകൽ സ്വപനം ) ⏩ സീൻ 1

ഇന്ദ്രൻ : ടാങ്ക് ഫുൾ ആണോ മോളെ ….

അമ്മു : പിന്നെ ഇല്ലെ നീ ഇങ്ങനെ പിടിച്ചാ ടാങ്ക് പൊട്ടും

ഇന്ദ്രൻ : ഉവ്വ് നിനക്ക് വലിയ ഒരു ടാങ്ക് വാങ്ങിച്ച് തരണം ഇത് ശെരി ആവില്ല…..

ഇന്ദ്രൻ : അതെ അമ്മു ഇനി നമ്മൾ തമ്മിൽ പിണങ്ങിയ ആര് വരണം ആദ്യം….

അമ്മു : നീ വാ…

ഇന്ദ്രൻ : ഞാൻ വരില്ല….

അമ്മു : അപ്പോ ഞാനും വരില്ല….

ഇന്ദ്രൻ : ആഹാ നിന്നെ ഞാൻ വരുത്തി കാണിക്കാം ഡീ…

⏩ സീൻ 2

ഇന്ദ്രൻ : അമ്മു

അമ്മു : എന്താ

ഇന്ദ്രൻ : നമ്മൾ.തമ്മിൽ ഉള്ള പെണക്കം ഒരുപാട് സമയം നീണ്ട് പോവരുത് കേട്ടോ

അമ്മു : പോയാ…

ഇന്ദ്രൻ : നമ്മൾ തമ്മിൽ ഉള്ള പെണക്കം ഒരാഴ്ചക്ക് മേലെ നീണ്ട് പോയാ

അമ്മു : പോയാ

ഇന്ദ്രൻ : പോയാ ഞാൻ മരിച്ചു എന്ന് കരുതിക്കോ നീ കേട്ടോ….

അത് അവളുടെ മനസ്സിൽ തറഞ്ഞ് കേറി ….അമ്മു സ്വപ്നത്തില് നിന്ന് വെളിയിലേക്ക് വന്നു….

അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുക്കി…

അവള് ഫോൺ എടുത്ത് മഹാലക്ഷ്മിയെ വിളിച്ചു….

അമ്മു : ഹലോ

മഹാ: എന്താ

അമ്മു : ദേഷ്യം ആണോ

മഹാ : അയ്യോ ബഹുമാന പെട്ട കോടതിയെ ആർക്കെങ്കിലും വെറുക്കാൻ പറ്റോ

അമ്മു : അതെ

മഹാ : ഇന്ദ്രനെ പറ്റി വല്ലതും ആണേൽ അറിയില്ല അറിഞ്ഞാലും നിന്നോട് ഞാൻ പറയില്ല

Leave a Reply

Your email address will not be published. Required fields are marked *