വധു is a ദേവത – 19 2

അമ്മു : ഇങ്ങനെ പറയല്ലേ ടാ

മഹാ : ഡീ നിനക്ക് ഉണ്ടല്ലോ അവനെ പോലെ ഒരുത്തനെ ഒരു അർഹതയും ഇല്ല …. അല്ലെങ്കിലും ദൈവം അങ്ങനെ ആണ് ….

അമ്മു : ഒച്ച വരത്ത വിധം കരയുക ആണ്

മഹാ : നിന്നെ അവന് എന്ത് ഇഷ്ട്ടം ആണ് എന്ന് എനിക്ക് നല്ല പോലെ അറിയാം പക്ഷെ നീയോ ഈ ഒരുകൊള്ളതിൻ്റെ ഇടയിൽ ഒരുക്കൊല്ലം ആയിട്ട് പോലും ഇല്ല അതിൻ്റെ ഇടയിൽ നീ എത്ര വട്ടം അവനെ വേദനിപ്പിച്ചിട്ടുണ്ട് അമൃത….

മഹാ : എൻ്റെ അഭിപ്രായത്തിൽ നിന്നെ. സ്നേഹിച്ചതും കല്യാണം കഴിച്ചത് ആണ് ഇന്ദ്രൻ ചെയ്ത തെറ്റ്….

മഹാലക്ഷ്മി ഫോൺ കട്ടാക്കി…..

താഴെ അമർ വണ്ടിയും കൊണ്ട് വന്നു…

പപ്പ : മോനെ തണുക്കുന്നോ കുട്ടാ പപ്പ പോയി പുതപ്പ് കൊണ്ട് വരട്ടേ…. വേണ്ടേ ദേ നല്ല തണുപ്പ് ഉണ്ട്….

കാറിൻ്റെ മുന്നിൽ ഇരുന്ന് കാറിനോട് സംസാരിക്കുന്ന പപ്പ

അമർ അത് കണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി….

അമർ : മാമ

പപ്പ അവനെ തിരിഞ്ഞ് നോക്കി…

അമർ : എന്താ മാമ ഇതൊക്കെ

പപ്പ : ഇത് ഇന്ദ്രൻ കണ്ടില്ലേ….

അമർ : എന്തൊക്കെ ആണ് മാമ പറയുന്നത്….

പപ്പ : പിന്നെ ഞാൻ എന്ത് ചെയ്യണം നിന്നെ കൊണ്ട് പറ്റോ എൻ്റെ.മോനെ കൊണ്ട് വരാൻ ഇല്ലലോ അപ്പോ നീ പോ….

അമർ നടന്നു ഉള്ളിലേക്ക് പോയി…

അങ്കിൾ : ടാ എന്ത് പ്രാന്താ അവൻ കാണിക്കുന്നത്

അമർ : എനിക്ക് അറിയില്ല അങ്കിൾ ഞാൻ എന്ത് ചെയ്യാനാ ഇങ്ങനെ പോയാ മാമൻ പിടിത്തം വിടും…

അവൻ മുറിയിലേക്ക് പോയി രണ്ട് മിനിറ്റ് കഴിഞ്ഞതും തിരിച്ച് വന്നു …

അമ്മ ഇതെന്താ ടാ ബാഗ്

അമർ : ഞാൻ വീട്ടിലേക്ക് പോവാ ആൻ്റി.എനിക്ക് ഇതൊന്നും കാണാൻ വൈയ്യ ഇന്ദ്രൻ്റെ കൂടെ ഇങ്ങനെ നടക്കുന്നു എന്നെ ഉള്ളൂ ഞാൻ വെറും പൊട്ടൻ ആണ് എനിക്ക് ഇങ്ങനെ ഉള്ളത് ഒന്നും കാണാൻ പറ്റില്ല…. കരഞ്ഞ് തൊഴുത് കൊണ്ട് അമർ പറഞ്ഞു….

അമ്മ : മോനെ അമറേ അമ്മ ഓടി പോയി അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി….

അമർ : കരയല്ലേ ആൻ്റി എല്ലാം ശെരി ആവും…

അമർ മുകളിലേക്ക് കേറി പോയി…

അമർ : അമ്മു

അമ്മു : എന്താ

അമർ : കരയുവാണോ നീ…

അമ്മു : ഇല്ല കണ്ണ് തുടച്ച് കൊണ്ട് അമ്മു പറഞ്ഞു…

അമർ : പോട്ടെ ഡീ സാരം ഇല്ല അവൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു…

അമ്മു അവൻ്റെ തോളിൽ തല വച്ച് കുറെ നേരം ഇരുന്നു…m

അമ്മു: അമറേ

അവൻ ഒന്ന് മൂളി

അമ്മു : ഞാൻ അത്രയും ക്രൂര ആണോ ടാ

അമർ : അങ്ങനെ ഒന്നും ഇല്ല ഡീ നമ്മൾക്ക് അത്രയും ഇഷ്ട്ടം ഉള്ള ആൾക്കാരെ പറ്റി ചിലത് കേക്കുമ്പോ ചിലപ്പോ പിടി വിട്ട് പോവും…

അമ്മു : ഇല്ല ടാ ആര് അങ്ങനെ പറഞ്ഞാലും ഞാൻ പറയാൻ പാടില്ലായിരുന്നു അതാ ഇന്ദ്രന് ഒരുപാട് വിഷമം ആയി കാണും…

അമർ : പോട്ടെ അവൻ വരും അതികം നാളൊന്നും അവന് നമ്മളെ പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല ടാ….

അമ്മു : ആണോ …

അമർ : അതെന്ന് നീ വിഷമിക്കണ്ട

⏩ അടുത്ത ദിവസം

⏩ സൂര്യയുടെ വീട്

അമർ 📱 : ഹലോ…. ആണോ… ശെരി ഞാൻ വരാം….ഞാൻ വരാം….

നന്ദൻ : എന്ത്

അമർ : ഇപ്പൊ വരാം….

⏩ 10 മിനിറ്റ്

അമർ കുട്ടുവിനെയും കൊണ്ട് സൂര്യയുടെ വീട്ടിലേക്ക് എത്തി

അമർ : മേലാൽ ഇമ്മാതിരി തെണ്ടിത്തരം ചെയ്യരുത് കേട്ടോ നീ…

ശ്രീ : എന്താ ടാ

അമർ : പറ..എന്താ ചെയ്തത് അവൻ കുട്ടുവിനേ നോക്കി പറഞ്ഞു…

ശ്രീ : എന്താ ടാ അമറേ

അമർ : ഇവൻ പോയി വിഷ്ണുവിൻ്റെ തല കല്ലടിച്ച് പൊട്ടിച്ചു…

ശ്രീ : അയ്യോ എന്തിനാ നീ അങ്ങനെ ചെയ്തത്…

കുട്ടു : മൗനം

റെമോ : സഭാഷ് ടാ നീ വെറും ലൊട്ട ആണ് എന്നാ ഞാൻ വിചാരിച്ചത് നീ ഇത്ര ടെറർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല….

നന്ദൻ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു

നന്ദൻ കുട്ടുവിൻ്റെ കവിളിൽ ഉമ്മ വച്ചു…

നന്ദൻ : കൊള്ളാം മോനെ എനിക്ക് വേണ്ടി നീ അത് ചെയ്തല്ലോ…

സൂര്യ : ടാ മിണ്ടാതെ ഇരി

അമർ : നിൻ്റെ അപ്പൻ വണ്ടി സർവ്വീസ് ചെയ്യാൻ കൊച്ചി പോയത് നന്നായി അല്ലെങ്കിൽ ഇപ്പൊ പൊറം പള്ളിപ്പുറം ആകും….

കുട്ടു : അച്ച ഒന്നും ചെയ്യില്ല ഞാൻ ചെയ്തത് ഒരു തെറ്റും ഇല്ല നീ നിൻ്റെ പണി നോക്കി പോടാ

കുട്ടു : സൂര്യ ടാ ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ…

സൂര്യ : ടാ ചെളുക്കെ ഒരു സംഭവം ചെയ്യുമ്പോഴെക്കും നിനക്ക് ഇത്ര നാവോ

Leave a Reply

Your email address will not be published. Required fields are marked *