ഇന്ദ്രൻ : ചേച്ചി ഞാൻ തെളിയിക്കാം ചേച്ചി ഒരു അവസരം താ ചേച്ചി….
⏩ കുറച്ച് നേരം കഴിഞ്ഞ് ശ്രീയുടെ വീട്ടിൽ
ചേച്ചി : പട്ടി തെണ്ടി അലറി കൊണ്ട് ഉള്ളിലേക്ക് വന്നു… കൂടെ കുട്ടു ഉണ്ട് ഉള്ളിൽ വിഷ്ണു ശ്രീയുടെ അമ്മ അച്ഛൻ വിഷ്ണുവിൻ്റെ അമ്മ എല്ലാരും ഉണ്ട്….
ശ്രീയുടെ അമ്മ : എന്താ ഡീ…
ചേച്ചി : അവൻ ഇന്ദ്രൻ എന്നെ ഫോണിൽ വിളിച്ച് പറയാ ശ്രീയെ അവൻ്റെ കൂടെ വിടാൻ … നാറി
ശ്രീയുടെ അമ്മ : എന്നിട്ട്
ചേച്ചി : അവൻ്റെ ഒരു ഭീഷണി
ശ്രീയുടെ അച്ഛൻ : എന്ത് ഭീഷണി
ചേച്ചി : :അവൻ്റെ കൈയ്യിൽ എന്തോ ഉണ്ട് എന്ന് മര്യാദക്ക് അവളെ വിടാൻ അല്ലെങ്കിൽ ഇങ്ങോട്ട് കൂട്ടുകാരെയും കൊണ്ട് വന്ന് പിടിച്ച് കൊണ്ട് പോവും എന്ന്
ശ്രീയുടെ അച്ഛൻ : അത്രക്കായോ
ചേച്ചി : അവൻ പറയാ ഇവളും അവൻ്റെ കൂട്ടുകാരനും ഇഷ്‌ട്ടതിൽ ആണ് അത് കൊണ്ട് അവളെ വിട്ട് കിട്ടണം എന്ന്….
ശ്രീയുടെ അച്ഛൻ : ഇങ്ങോട്ട് വരട്ടേ
ശ്രീ : അച്ഛാ അവൻ പറഞ്ഞത് ശെരി ആണ് ഞ
വിഷ്ണു : ശ്രീ കേറി പോ
ചേച്ചി കേറി പോടി അസ്സത്തെ കൊന്ന് കളയും നിന്നെ….
വിഷ്ണുവിൻ്റെ അമ്മ : കണ്ടിടം നിരങ്ങിയിട്ട് അവളുടെ നാവ് കണ്ടില്ലേ പെഴച്ചവള്….
വിഷ്ണു : അമ്മ മിണ്ടാതെ ഇരി ….
ചേച്ചി : കേറി പോടി അകത്ത് ….. അവൻ്റെ കൂടെ എങ്ങാനും പോവാൻ ആണേൽ കൊന്നുകളയും ഞാൻ നാശം പിടിച്ചവള്
ശ്രീ കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി
വിഷ്ണു : ചേച്ചി
ചേച്ചി : എന്താ
വിഷ്ണു : അവൻ എന്താ പറഞ്ഞത്
ചേച്ചി : എടാ അവൻ പറയാ ഇവള് ആരെയോ സ്നേഹിക്കുന്നു എന്നൊക്കെ ആണോ
വിഷ്ണു : ഏയ് ഇല്ല എനിക്ക് തോന്നുന്നത് ഇവര് എന്തിനും മടിക്കാത്ത പിള്ളേര് ആണ്…
ചേച്ചി : നീ പേടിക്കണ്ട അങ്ങനെ വന്ന മില്ലിൽ ഉള്ള പണിക്കാരെ വരാൻ പറയാം….
⏩ ഒന്നര മണിക്കൂർ കഴിഞ്ഞ് 11:23
⏩ ശ്രീയുടെ വീട്
ശരൺ ചേട്ടൻ & ചേച്ചി ഉമ്മറത്തേക്ക് പോയി…
ചേച്ചി : അമ്മ അച്ഛാ
ശ്രീയുടെ അച്ഛൻ : എന്താ മോളെ
ചേച്ചി : അതെ ശ്രീക്ക് ഒരു കല്യാണം ശെരി ആയിട്ടുണ്ട്
വിഷ്ണു : 😖😨
ശ്രീയുടെ അമ്മ : എവിടെ ഉള്ളതാ ….
ചേച്ചി : ബാംഗ്ലൂർ ഉള്ള ശരണെട്ടൻ്റെ ഓഫീസിൽ ഉള്ളതാ ആള് ഇത്തിരി പ്രായം ഉണ്ട് സെക്കൻ്റ് മാരേജ് ആണ്
ശ്രീയുടെ അമ്മ : എന്താ ഡീ നീ പറയുന്നത്
ചേച്ചി : പിന്നെ കണ്ടാവൻ്റെ കൂടേ എന്നെക്കൊണ്ട് പറയിക്കണ്ട
ശ്രീയുടെ അച്ഛൻ : എന്നാലും മോളെ….
ചേച്ചി : എന്തായാലും അവൻ വെറുതെ ഇരിക്കില്ല ആ നാറിയേ ജയിക്കാൻ സമ്മതിക്കരുത് അച്ഛാ….
ശ്രീയുടെ അമ്മ : എന്നാലും മോളെ ഇവളുടെ ഇരട്ടി പ്രായം കാണില്ലേ മോളെ
ചേച്ചി : അത് കണ്ടവൻെറ കൂടെ കാറിൽ നിരങ്ങാൻ പോകു അമ്മ ഒന്ന് മിണ്ടാതെ ഇരിക്ക് ….അച്ഛൻ പറ
ശ്രീയുടെ അച്ഛൻ : ഇയാളുടെ കുടുംബം….
ശരൺ ചേട്ടൻ : പുള്ളി എൻ്റെ സീനിയർ ആണ് അച്ഛാ പിന്നെ പ്രസവത്തോടെ. ഭാര്യയും കുഞ്ഞും….. അതോടെ .ഒരു എട്ട് കൊല്ലം ആയി ഒറ്റക്കാ ജീവിതം…
ശ്രീയുടെ അച്ഛൻ : എന്നാലും മോനെ ഒരു രണ്ടാം കെട്ട് കാരൻ….
ചേച്ചി ; എന്ത് ചെയ്യാൻ അച്ഛാ എനിക്കും വിഷമം ഉണ്ട് പക്ഷെ ഇവളെ വേറെ ആരും കേട്ടില്ല അച്ഛാ
വിഷ്ണുവിൻ്റെ അമ്മ : നന്നായടി മോളെ ഈ വിക്കാചരക്കിനെ എത്രയും പെട്ടെന്ന് നാട് കടത്ത് കുടുംബത്തിൻ്റെ മാനം കളയാൻ ഉണ്ടായ നശൂലം
വിഷ്ണു : അമ്മ വായടച്ച് മിണ്ടാതെ ഇരിക്ക് ….ചേച്ചി അത്ര നിർബന്ധം ആണേൽ ഞാൻ കല്യാണം കഴിക്കാം അവളെ….
വിഷ്ണുവിൻ്റെ അമ്മ : പ്പ നായെ ഈ പെഴച്ച മൂദേവിയെ ആണോ നിൻ്റെ ഭാര്യ ആയി വീട്ടിലേക്ക് കൊണ്ട് വരാൻ കൊന്ന് കളയും രണ്ടിനെയും
വിഷ്ണു : അമ്മ ഒന്ന് മിണ്ടാതെ ഇരിക്ക് … ചേച്ചി ഞാൻ കല്യാണം കഴിക്കാം ചേച്ചി
ചേച്ചി : എനിക്ക് മനസ്സിലാവും മോനെ കുടുംബത്തിൻ്റെ മാനം രക്ഷിക്കാൻ വേണ്ടി നീ നിൻ്റെ ജീവിതം ത്യാഗം ചെയ്യണ്ട ….
വിഷ്ണു : അല്ല ചേച്ചി എനിക്ക് കുഴപ്പം ഇല്ല….
വിഷ്ണുവിൻ്റെ അമ്മ : എടാ നിനക്ക് പ്രാന്താണോ ടാ ഇവളെ ഈ പെഴച്ച ചെ വീട്ടിൽ വന്നിട്ട് ഇങ്ങനെ അപ്പോ കോളേജിൽ ആരുടെ ഒക്കെ കൂടെ
ചേച്ചി : മോനെ നിൻ്റെ നല്ല മനസ്സ് എനിക്ക് മനസ്സിലാവും പക്ഷേ വേണ്ട അവളുടെ വിധി ആണ് എന്ന് വച്ച് സമാധാനിക്കാം….പിന്നെ അച്ഛാ നാളെ അവര് വരും എല്ലാം തീരുമാനിച്ച മറ്റന്നാ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം രജിസ്റ്റർ ചെയ്യാം കേട്ടോ
