വധു is a ദേവത – 19 1

⏩ 11:00 മണി ആയതും ഇന്ദ്രൻ്റെ കൂട്ടുകാർ അമ്മു ശ്രീ എത്തി ഒപ്പം റൂബി ആൻ്റി വേറെ വഴിക്ക് എത്തി

⏩ 13: 49 ഇന്ദ്രൻ്റെ വീട്

പപ്പ 📱 : ഹലോ ആണോ താങ്ക്സ് മോനെ പെട്ടെന്ന് വാ….

അങ്കിൾ : ആരാ ഡോ

പപ്പ : അമർ ഫ്ലൈറ്റ് വന്നു എന്ന്….

അമ്മ : എന്താ

പപ്പ : വണ്ടി വന്നു എന്ന്….

⏩ 14:35

പപ്പ 📱 : ആണോ ഒന്ന് കൊടുക്ക് .. വേണ്ട വേണ്ട ഹോസ്പിറ്റലിൽ പോണോ ചോദിക്ക് … ( പപ്പ അമ്മയോട് അലർച്ചക്ക് ഒരു കുറവും ഇല്ല) ഹലോ ശെരി വേഗം വാ….

അങ്കിൾ : എന്താ

പപ്പ : വരും ഇപ്പൊ 😄😄

ആൻ്റി : എൻ്റെ മോൻ

അങ്കിൾ : ഡീ നീ മോൻ വരുമ്പോ അവൻ്റെ മുന്നിൽ ഒന്നും പോവാൻ നിക്കണ്ട കേട്ടോ അവന് അതൊന്നും ഇഷ്ട്ടം ആവില്ല….

ആൻ്റി : പിന്നെ അവൻ എൻ്റെ മോൻ ആണ് അല്ലെങ്കിലും ഞാൻ അവനെ ഒന്നും പറഞ്ഞില്ലാലോ പറഞ്ഞത് മുഴുവൻ ഇവളും നിങ്ങളുടെ മോളും അല്ലേ….

അമ്മ : ഇറങ്ങി പോടി

ആൻ്റി : ഇപ്പൊ എനിക്ക് ആയി കുറ്റം അല്ലേ

പപ്പ : ഞാൻ ഒരു കാര്യം പറയാം അമർ അച്ചു രണ്ടും വളരെ കഷ്ടപ്പെട്ടാണ് മോനെ ഇങ്ങോട്ട് കൊണ്ട് വരുന്നത് ….നിങ്ങളുടെ ഒച്ച ഒന്നും ഇവിടെ പറ്റില്ല രണ്ട് പേരും അവിടെ പോയി ഇരിക്ക് പ്ളീസ്…

അങ്കിൾ : അടിച്ച് കേറ്റി തരും അവിടെ പോയി ഇരിക്കടി….

⏩ 16: 29: 23 കാറിൻ്റെ ഹോൺ അടി കേട്ട് എല്ലാവരും ഞെട്ടി അമ്മ എല്ലാരും വെളിയിലേക്ക് പോയി അമ്മയും അമ്മുവും മാത്രം തരിച്ച പോലെ അവിടെ തന്നെ ഇരുന്നു….

⏩ ഇനി നമ്മൾക്ക് ഇന്ദ്രനിലേക്ക് പോവാം വരൂ … 🐸

ഞാൻ : വീട്ടിലേക്ക് കാർ എത്തും തോറും എന്നിലെന്തോ ഒരു വൃത്തി കെട്ട ഫീൽ വരാൻ തുടങ്ങി… ഇത്ര നാൾ ഉണ്ടായിരുന്ന സന്തോഷം ഇല്ലാത്തത് പോലെ ഇപ്പൊ എനിക് അങ്ങോട്ട് പോവാൻ തന്നെ തോന്നുന്നില്ല ….അച്ചു കാർ ഉള്ളിലേക്ക് ഓടിച്ച് കേറ്റി എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി

അമർ : എന്താ ടാ

ഞാൻ : ടാ വേണ്ട ഞാൻ ഇല്ല പ്ളീസ് എന്നെ ഇറക്കി വിട് പ്ളീസ് ഞാൻ എങ്ങോട്ടെങ്കിലും പോകാം പ്ളീസ്….

അച്ചു : ടാ സാരം ഇല്ല എല്ലാം എല്ലാരും അറിഞ്ഞില്ലേ നീ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞില്ലേ പിന്നെ എന്താ…

ഞാൻ : വേണ്ട ടാ പ്ളീസ് അച്ചു പ്ളീസ് പോവല്ലേ….😨😨

അവൻ എൻ്റെ വാക്കിന് വിപരീതം ആയിട്ട് വണ്ടി മുന്നോട്ട് കൊണ്ട് പോയി

എല്ലാരും വെളിയിലേക്ക് വരുന്നത് എൻ്റെ കൺമുന്നിൽ കണ്ട് തുടങ്ങി ….

വണ്ടി നിന്നു

പപ്പ ഓടി വരുന്നത് ഞാൻ നോക്കി ഇരുന്നു അതെ ആ.മുഖത്ത് സങ്കടവും ഉണ്ട് അതിൻ്റെ ഇരട്ടി സന്തോഷവും ഉണ്ട് കണ്ണുകൾ കലങ്ങിയിട്ടും ഉണ്ട്…

അമർ എൻ്റെ സൈഡിൽ ഉള്ള ഡോർ തുറന്നു….

അമർ : വാ ചിരിച്ച് കൊണ്ട് പറഞ്ഞു

ഞാൻ വെളിയിലേക്ക് ഇറങ്ങി ….

ട്രാൻസ് പോലെ ആണ് എനിക്ക് തോന്നിയത് …. കിളി പോയ അവസ്ഥ ആരൊക്കെയോ കെട്ടിപ്പിടിക്കുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നും അറിയുന്നില്ല ….

പപ്പയുടെ ഉമ്മ ആണ് എനിക്ക് സ്വപ്നത്തില് നിന്നും ഉള്ള തിരിച്ച് വരവിന് കാരണം ആയത്…

പാവം കരയുക ആണ്… എനിക്ക് അത് കണ്ടപ്പോ വിഷമം ആയി…ഞാനും പപ്പയെ തിരിച്ച് കെട്ടിപ്പിടിച്ചു…

പപ്പക്ക് അത് സന്തോഷം ആയി…

അങ്കിൾ : രാമ ഉള്ളിലേക്ക് വാടോ

പപ്പ എന്നെ ഒന്ന് നോക്കി ഒരു ഉമ്മ കൂടെ വച്ച് കണ്ണ് തുടച്ച് എന്നെ തോളിൽ പിടിച്ച് ഉള്ളിലേക്ക് വിളിച്ചു….

ആളുകൾ രണ്ട് സൈടും നിക്കുന്നുണ്ട് …

അങ്കിൾ എന്നെ വന്ന് പൊത്തി പിടിച്ചു….എനിക്ക് അബ്ലിയ വിഷമം തോന്നിയില്ല പാവം പുള്ളി എന്ത് ചെയ്യാൻ

അങ്കിൾ മാറി മഹി ആൻ്റി വന്നു ഞാൻ മിണ്ടാതെ നിന്നു എനിക്ക് പ്രത്യേകിച്ച് ഒരു ഫീലിങും ഉണ്ടായില്ല ….

ഉള്ളിൽ എനിക്ക് ഇഷ്ട്ടം തോന്നിക്കുന്ന ഒരു മുഖം ഞാൻ കണ്ടു റൂബി ആൻ്റി

ഞാൻ ഓടി പോയി ആൻ്റിയെ കെട്ടിപ്പിടിച്ചു

റൂബി ആൻ്റി എൻ്റെ മുഖം മുഴുവൻ ഉമ്മ വച്ചു ….

ഞാൻ തിരിച്ചും ഉമ്മ വച്ചു ….

റൂബി ആൻ്റി: എന്തിനാ കുട്ടാ നീ ഇങ്ങനെ ചെയ്തത് നിനക്ക് അങ്ങോട്ട് വന്നൂടെ ഞാൻ ഇല്ലെ നിനക്ക്….

ഞാൻ : സോറി ആൻ്റി….

റൂബി ആൻ്റി : ചെല്ല് അമ്മ ഉള്ളിൽ ഉണ്ട് പോ…

ഞാൻ കുട്ടുവിനെ അവിടെ കണ്ടു ഞാൻ അവനെ അടുത്തേക്ക് വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *