അമർ : അതിന് വഴി ഉണ്ട്
അച്ചു : എന്ത്
അമർ : വണ്ടി നമ്പർ ഇന്നലെ കണ്ട് വീഡിയോയിൽ കണ്ടോ അത് വച്ച് കണ്ട് പിടിക്കാം….
അച്ചു : അത് പൊളിക്കും നീ മിടുക്കൻ തന്നെ…
അമർ : ടാ മാമന് ഞാൻ വാക്ക് കൊടുത്തു ഇത് മിസ്സാക്കാൻ പാടില്ല….നീ അവൾക്ക് മെസ്സേജ് അയക്കുന്നത് നിർത്തണ്ട കേട്ടൊ…
അച്ചു : ശെരി….
⏩ 4: 42
⏩ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ
അച്ചു : ഭാഗ്യം ആണ് രാജു ചേട്ടനെ കിട്ടിയത് അല്ലെങ്കിൽ ഇപ്പൊ ഈ എസി ടിക്കറ്റ് മാറ്റി കിട്ടില്ലായിരുന്നു….
അമർ : ഫ്ലൈറ്റ് ടിക്കറ്റ് എന്തായി
അച്ചു : സെറ്റ് കിട്ടി രാത്രി ആണ്
അമർ : ഇത് സമയത്തിന് എത്തിയ മതി
അച്ചു : എടാ ഇതാണ് ഫസ്റ്റ് വണ്ടി രാത്രി 9 മണിക്ക്. വരുന്ന വണ്ടി ആണ് നമ്മുടെ ഭാഗ്യം കൊണ്ട് ഇത് ഇന്ന് ഡിലെ ആയി….അത്ര തന്നെ നീ ഉറങ്ങാൻ നോക്ക്…. ഗുഡ് നൈറ്റ്
അമർ : ഗുഡ് നൈറ്റ്….
⏩ 23:45 മീനമ്പാക്കം എയർപോർട്ട്
ബോർഡിങ് എല്ലാം കഴിഞ്ഞ് സീറ്റിൽ കേറി ഇരുന്ന് അമർ ….
അച്ചു : എന്താ പേടി ഉണ്ടോ…
അമർ : ഉണ്ട് ഇനി മിസ്സ് ആവാൻ പാടില്ല
അച്ചു : അതല്ല ഫ്ലൈറ്റ് പേടി ഉണ്ടോ എന്ന്….
അമർ : എന്തിന്…
അച്ചു : അല്ല ഞാൻ ചോദിച്ചതാ ഞാൻ പിന്നെ ഉക്രൈൻ ദുബൈ മസ്ക്കറ്റ് ഒക്കെ പോയത് കൊണ്ട് ശീലം ആയി
അമർ : പ്പ മൈരെ നിർത്തിയെ നിൻ്റെ ഞാനും ഇതിലൊക്കെ പോയിട്ടുണ്ട്….
അച്ചു : ചൂടാവാതെ അളി…😄
അമർ : അതെ അവൻ അവിടെ കാണോ …
അച്ചു : പിന്നെ ഇല്ലാതെ പക്ഷേ എൻ്റെ സംശയം ഇതൊന്നും അല്ല
അമർ : പിന്നെ
അച്ചു : അവൻ വരില്ല പറഞ്ഞ നമ്മൾ എന്ത് ചെയ്യും…
അമർ : അതൊക്കെ എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്…ഒന്നുമില്ലെങ്കിലും അവനെ കാളും കൂടതൽ ഓണം ഉണ്ടവാൻ അല്ലേ ഞാൻ ….
അച്ചു : വെറും മൂന് മാസം മൂപ്പ് ഇതിന് നീ ജനിച്ചപ്പോ തൊട്ട് തള്ള് തുടങ്ങിയതല്ല
അമർ : 😄 ഈശ്വരാ നാറി വന്നാമതി എനിക്ക് വൈയ്യാ…
⏩ അമറും അച്ചുവും പോയിട്ട് മൂന് ദിവസം ആയി ഇന്ന്….
⏩ എറണാകുളം ( കേ എഫ് സി)
⏩ ദേവി ചേച്ചി ശരൺ ചേട്ടൻ സൂര്യ അമ്മു ശ്രീ നന്ദൻ റെമോ എല്ലാരും ഉണ്ട്
ശ്രീ : എന്തായി പോയവർ വിളിക്കുക വല്ലതും ചെയ്തോ
നന്ദൻ : ഇല്ല അവര് വേറെ കാര്യത്തിന് എന്തോ പോയതാ എന്ന പറഞ്ഞത് പക്ഷേ അതൊന്നും അല്ല ഉറപ്പാ …
സൂര്യ : നിങ്ങള് രണ്ട് പേരും ഇങ്ങോട്ട് വന്നോ
ശ്രീ : അതെ ഇവര് അമ്മായിയുടെ വീട്ടിൽ വന്നപ്പോ ഞങ്ങളും കൂടെ വന്നു….
ദേവി ചേച്ചി : ഇന്ന് ശരണെട്ടൻ ബാംഗ്ലൂർ പോവാ… അപ്പോ എനിക്ക് കൂട്ടും ആയി അല്ലെങ്കിൽ വീട്ടിൽ പോവണ്ട അവസ്ഥ ആയേനെ…
റെമോ : എന്ത് ഡീ നീ ഇങ്ങനെ ഇരിക്കുന്നത്
അമ്മു : ഒന്നുമില്ല ടാ…
നന്ദൻ : പിന്നെ കെട്ടിയവനെ കാണാതെ ഇരിക്കുമ്പോ അവള് ചിരിച്ച് തുള്ളി നടക്കാം ….
ഫുഡ് വന്നു അവരത് കഴിക്കാൻ തുടങ്ങി
കഴിച്ച് കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങിയതും ഒടുക്കത്തെ മഴ….
ശരൺ ചേട്ടൻ : അപ്പോ നമ്മക്ക് ഇറങ്ങാം ദേവു….
നന്ദൻ : അല്ല നിങ്ങള് അവിടെ ഒറ്റക്ക് ആണ് എന്നല്ലേ പറഞ്ഞത് എന്നാ ഞങ്ങളുടെ കൂടെ പോര് നമ്മക്ക് അവിടെ കൂടാം….
ശ്രീ : അത് നല്ലതാവും ഒരുമിച്ച് ഇരിക്കുമ്പോ കുറച്ച് സമാധാനം കിട്ടും…
ശരൺ ചേട്ടൻ : എന്തോ ദേവു പിള്ളേരുടെ കൂടെ പോവുന്നോ
ചേച്ചി : എനിക്ക് കുഴപ്പം ഒന്നും ഇല്ല നിനക്കോ അമ്മു….
അമ്മു ഒന്നും പറഞ്ഞില്ല
ശ്രീ : അവൾക്ക് കുഴപ്പം ഒന്നും ഇല്ല ….
ശരൺ ചേട്ടൻ ഡോ നിങ്ങള് കാർ കൊണ്ട് പൊക്കോ…. ഞാൻ കാബ് പിടിച്ച് പൊക്കൊളാം….
⏩ സൂര്യയുടെ കാർ വലിയ ഒരു ഗെയിറ്റിൻ്റെ മുന്നിൽ എത്തി നന്ദൻ കീ അമർത്തി അത് തുറന്നു…. വണ്ടി ഉള്ളിലേക്ക് പോയി….എല്ലാരും ഇറങ്ങി…
ശ്രീ : ഇതാണ് ഞങ്ങളുടെ വീട് വരു വരു
മുന്നിൽ പൊട്ടിയ മര ബോഡ് ചങ്ങലയിൽ ആടുന്ന വീട്ട് പേര് അമ്മുവിൻ്റെ കണ്ണിൽ പെട്ടത് ഇന്ദ്രജാലം അവൾ ബോഡിൽ ഉള്ള പേര് വായിച്ചു….
ചേച്ചി : ആഹാ ഇന്ദ്രജാലം വേറൈറ്റി പേരാണല്ലോ…..
നന്ദൻ : വിട് തുറന്ന് ഉളളിൽ കേറി….വാ വാ
അമ്മു ഉള്ളിലേക്ക് കേറി…ചുറ്റും ഒന്ന് നോക്കി
നന്ദൻ : നീ ആദ്യം ആയിട്ട് ആണല്ലേ
അമ്മു : തല ആട്ടി
