വധു is a ദേവത – 19 2

നന്ദൻ : ചേച്ചിക്ക് അറിയോ ഇത് നടന്ന് കഴിഞ്ഞ് അവൻ വീട്ടിൽ നിന്ന് ഔട്ട് ആയല്ലോ ആമരുന്നിൻ്റെ ഡോസ് കാരണം അന്ന് ഉറങ്ങിയത് ആണ് പിന്നെ ഈ നാല് ദിവസം എപ്പൊ നോക്കിയാലും ഇവിടെ എങ്കിലും നോക്കി എന്തെങ്കിലും ആലോചിച്ച് ഇങ്ങനെ ഇരിക്കും….

സൂര്യ : അവൻ്റെ ചില നേരത്തെ സംസാരം കേക്കുമ്പോ നമ്മക്ക് തോന്നും ആള് കട്ടായി എന്ന്….

നന്ദൻ : പരസ്പ്പര ബന്ധം ഇല്ലാത്ത എന്തെങ്കിലും ഒക്കെ പറയും … പക്ഷേ ഒന്നുണ്ട് എൻ്റെ ചെക്കൻ ഒരുപാട് അനുഭവിച്ചു മനസ്സ് മടുത്തിട്ട് തന്നെ ആണ് ഇവിടെ നിന്ന് പോയത് ഇടറിയ സ്വരത്തിൽ നന്ദൻ പറഞ്ഞു….

റെമോ : അല്ല നിങ്ങള് എന്താ അവനെ ഒന്നും ചെയ്യാതെ വിട്ടത്

ചേച്ചി ; എടാ അത് കുടുംബക്കാർ ഒന്നും അതികം ആരും അറിഞ്ഞിട്ടില്ല ഇനി എല്ലാരും അറിയും അങ്ങനെ ഇങ്ങനെ ഓക്കേ ആയി പിന്നെ അമ്മായി അച്ഛൻ്റെ കാല് പിടിച്ച് കരയാൻ തുടങ്ങി അച്ഛൻ അങ്ങനെ മനസ്സലിവ് തോന്നി ….

ശ്രീ : പാവം അച്ഛൻ ഒരുപാട് സങ്കടം ഉണ്ട് അച്ഛന് ഇന്ദ്രൻ നാട് വിട്ട് പോയത് ഒക്കെ ….

സൂര്യ : അവൻ ഉണ്ടല്ലോ അവൻ ഇവളെ രക്ഷിക്കാൻ വേണ്ടി മാത്രം ആണ് ഇവളുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ആണ് ഇവിടെ നിന്നത് പോലും എന്നാ എനിക്ക് തോന്നുന്നത്….

നന്ദൻ : ഉറപ്പായും കാരണം അവൻ അന്നും കൂടെ പറഞ്ഞതാ അവളെ സേഫ് ആക്കണം എന്ന് ….

ചേച്ചി : പാവം തന്നെ….

മുകളിൽ

അമ്മു പുറത്തേക്ക് നോക്കി മഴയും കണ്ട് ഇങ്ങനെ ഇരുന്നു

അവളുടേ മനസ്സിൽ മഴയത്ത് ഇന്ദ്രനും ആയി ഉള്ള സന്തോഷ നിമിഷങ്ങൾ മാത്രം ആയിരുന്നു….

ഇന്ദ്രൻ : ഹലോ എന്താ മഴ നോക്കി ഇരിക്കാ

അമ്മു : ശ്വാസം വലിച്ച് വിട്ട് അങ്ങോട്ട് നോക്കി… ആരും ഇല്ല

അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല… തല ചുമരിൽ ചാരി അവൾ ഇരുന്നു…. ചത്ത് കളഞ്ഞാലോ എന്ന് വരെ അവൾ ചിന്തിച്ച് പോയ നിമിഷം ….

ഇന്ദ്രൻ : അമ്മു ഇവിടെ

അമ്മു അങ്ങോട്ട് നോക്കി

അമ്മു : ഇന്ദ്ര അവൾ കരഞ്ഞ് കൊണ്ട് ഓടി

ഇന്ദ്രൻ : എന്താ ടാ കരയല്ലേ അമ്മു

അമ്മു : സോറി കണ്ണാ എന്നോട് ക്ഷമിക്കണം പ്ളീസ് ഞാൻ കാല് പിടിക്കാം

ഇന്ദ്രൻ : എന്തിനാ എൻ്റെ അമ്മുക്കുട്ടൻ കരയുന്നത് പോട്ടെ സാരം ഇല്ല

അമ്മു ,: എന്നാലും നിനക്ക് ഈ ഗതി വന്നല്ലോ

ഇന്ദ്രൻ : അതെ അമ്മു നമ്മളെ സന്തോഷം ആയി ജീവിക്കാൻ ഇവര് സമ്മതിക്കില്ല അമ്മു

അമ്മു : അതെ കണ്ണാ നമ്മളെ എന്തിനാ ഇങ്ങനെ

ഇന്ദ്രൻ : നമ്മക്ക് മരിക്കാം

അമ്മു ഇന്ദ്രനെ ഒന്ന് നോക്കി

ഇന്ദ്രൻ : സത്യം ആണ് നമ്മക്ക് പോവാം നമ്മളെ ഇനിയും ഇവര് പിരിക്കാൻ നോക്കും ഇനി അത് വേണ്ട എന്താ പേടി ഉണ്ടോ

അമ്മു ഒരുനിമിഷം ആലോചിച്ച് ഇന്ദ്രനെ നോക്കി ചിരിച്ചു

ഇന്ദ്രൻ : എന്താ പേടി ഉണ്ടോ

അമ്മു : ഏയ് ഇല്ല നമ്മക്ക് പോവാം….

ഇന്ദ്രൻ : എല്ലാരെയും മിസ്സ് ചെയ്യില്ലെ

അമ്മു : സാരം ഇല്ല വാ 🫂

ഇന്ദ്രൻ : അപ്പോ അമ്മു തയാറാ അല്ലേ….

അമ്മു : അതെ

ഇന്ദ്രൻ ഒരു കയറ് അവളുടെ നേരെ നീട്ടി

പെട്ടെന്ന് അവളുടെ കഴുത്ത് മുറുകുന്ന പോലെ തോന്നി അമ്മു ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു ….

അവൾക്ക് സ്ഥല കാല ബോധം വന്നപ്പോ മുഖം കഴുകി താഴേക്ക് പോയി….

⏩ രണ്ട് ദിവസം വീണ്ടും പറന്ന് പോയി

⏩ പുലർച്ച സമയം മൂന് മണി വീടിൻ്റെ കോളിങ് ബെൽ അമരുന്നത് കേട്ടാണ് പപ്പ ഉണർന്നത് പോയി കതക് തുറന്നതും മുന്നിൽ അമർ….

പപ്പ : വെളിയിലേക്ക് ഇറങ്ങി നോക്കി ….

അമർ : ഇല്ല വരില്ല പറയാൻ പറഞ്ഞു

പപ്പ : നീ കണ്ടോ അവനെ

അമർ : കണ്ടു ഇനി എന്നെ അന്വേഷിച്ച് ആരും വരരുത് എന്നാ പറഞ്ഞത്….

പപ്പ : ഒ അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ ….

അമർ : വേണ്ട മാമ അവൻ വരണ്ട ഇത്ര അഹങ്കാരം പാടില്ല ..

പപ്പ : വേണ്ട നീ സ്ഥലം പറ ഞാൻ പോയി സംസാരിക്കാം കാല് പിടിക്കാം വേണേൽ…

അമർ : അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

പപ്പ : എനിക്ക് കെക്കണ്ട ഞാൻ പോവും….

അമർ : എന്നാ പോ അങ്കിൾ അങ്ങോട്ട് പോ അവൻ ഇങ്ങോട്ട് വരട്ടേ ..

പപ്പ : സാരം ഇ… 😳 എന്ത്

അമർ : അതെ മാമ തട്ടി തൂക്കിയില്ലെ … അവർ ഉള്ളിലുള്ള സകല സന്തോഷവും പുറത്ത് എടുത്ത് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *