പപ്പ : സത്യം ആണോ പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി എനിക്ക് ഇനിയും ഒരു ഹോപ്പ് തന്ന് ചതിക്കരുത്…
അമർ : ഇല്ലാ മാമ നാളെ ഉച്ചയ്ക്ക് അവര് വരും എനിക്ക് എക്സാം ആയത് കൊണ്ട് ഞാൻ വന്നതാ രണ്ട് മണിക്ക് അവര് എത്തും….ഉറപ്പാ….
പപ്പ അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി….
അമർ : മാമ അവന് കണ്ടിഷൻ ഉണ്ട്….
പപ്പ : എന്താ അത്
അമർ ; അത് അവനെ ഒന്നിനും നിർബന്ധിക്കരുത് … പിന്നെ കുടുംബക്കാരുടെ സ്നേഹ പ്രകടനം അവൻ്റെ മേലെ കാണിക്കാനും പാടില്ല….
പപ്പ : അവൻ്റെ എന്ത് കണ്ടീഷൻ വേണേലും അഗ്രീ ചെയ്യാം … പപ്പ സന്തോഷം കൊണ്ട് ഒച്ചവച്ച് അലറി അമ്മ അത് കെട്ട് വെളിയിലേക്ക് വന്നു….
പപ്പ : അതെ കൃഷ്ണ നാളെ വരും
അമ്മ : ആര്
പപ്പ : എൻ്റെ മോൻ
അമ്മ : ഞെട്ടി തരിച്ചു അമറിൻ്റെ നേരെ മുഖം തിരിച്ചു
അമർ അതെ എന്ന് തല.ആട്ടി….
അമ്മ ഓടി പോയി അവൻ്റെ കൈ പിടിച്ച് ചോദിച്ചു
അമർ : അതെ ടീച്ചറേ സത്യം ആണ് നാളെ ഉച്ചക്ക് അവര് വരും ചെ നാളെ അല്ല ഇന്ന് ഉച്ചക്ക്
പപ്പ : ഇന്നോ …
അമർ : അതെ ഇന്ന് ആയല്ലോ ഇന്ന് ഉച്ചക്ക്
അമ്മ അവനെ ചേർത്ത് പിടിച്ച് കവിളത്ത് ഉമ്മ വച്ചു താങ്ക്സ് മോനൂ….
പപ്പ : അങ്ങോട്ട് പോയി… ഇത്ര വലിയ കാര്യം ചെയ്ത നിനക്ക് ഞാൻ എന്താ തരണ്ടത്ത് ടാ മോനെ
അമർ : എന്താ മാമ അവൻ ഇങ്ങോട്ട് വരേണ്ടത് എൻ്റെ കൂടെ ആവശ്യം അല്ലേ നാളെ എൻ്റെ പരീക്ഷ കഴിയും പിന്നെ അങ്ങോട്ട് അടിച്ച് പൊളി ആയിരിക്കും….
അമ്മ : അവനെ സന്തോഷം ആയി നോക്കണം അത് നിൻ്റെ ഉത്തരവാദിത്വം ആണ് കേട്ടല്ലോ എന്താ വച്ചാ ചെയ്തോ എൻ്റെ മോൻ പഴയത് എല്ലാം മറക്കണം ….
പപ്പ അതെ ഒരു ഇൻ്റർനാഷണൽ ട്രിപ്പ് ഞാൻ ബുക്ക് ചെയ്യട്ടെ
അമ്മ : നിങ്ങള് ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാൻ നിക്കണ്ട …
അമർ : അതെ മാമ ഞാൻ ശെരി ആക്കാം എല്ലാം…
അമ്മ : അത് മതി നീ പോ പോയി ഉറങ്ങാൻ നോക്ക്
അമർ : ഇല്ല ഞാൻ പോയി ഒന്ന് ബുക്ക് ഒക്കെ തുറന്ന് നോക്കട്ടെ അതെ ആൻ്റി ഞാൻ എട്ട് മണിക്ക് ഇറങ്ങും .
പപ്പ : അവര് എപ്പൊ വരും …
അമർ : മാമ ഞാൻ കാർ കൊണ്ട് പോയി എക്സാം കഴിഞ്ഞ് അവരെയും കൂട്ടി ഇങ്ങോട്ട് വരാം …
പപ്പ : വേണ്ട ഞാൻ പോവാം …. അതെ ഞാൻ ദാസ്സിനെ വിളിച്ച് പറയട്ടെ….
അമ്മ : അവരൊക്കെ പേടിക്കും വേണ്ട….
അമർ : മാമ മാമൻ ഒന്ന് ചുമ്മാ ഇരി എന്തോന്ന് ഇത്…
പപ്പ : അതെ അത്. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല….
അമറ് ഉള്ളിലേക്ക് പോയി…
പപ്പ അമ്മയുടെ അടുത്ത് ഊഞ്ഞാലിൽ ഇരുന്നു…
അമ്മ പപ്പയുടെ തോളിൽ തല വച്ച് ഇരുന്നു….
പപ്പ : ഡോ
അമ്മ ഒന്നും മിണ്ടിയില്ല
പപ്പ : കൃഷ്ണ
അമ്മ :അമ്മ മൂളി
പപ്പ : നമ്മടെ മോൻ നാളെ വരും
അമ്മ : നാളെ അല്ല ഇന്ന്
പപ്പ : അതെ ഇന്ന്
അമ്മ : എനിക്ക് പേടി ആവുന്നു
പപ്പ : എന്തിന്
അമ്മ : അവന് പണ്ടുള്ള സ്നേഹം എന്നോട് ഇനി ഇല്ലെങ്കിലോ
പപ്പ : അങ്ങനെ ഒന്നും സംഭവിക്കില്ല അവൻ തൻ്റെ മോൻ അല്ലേ ഡോ അവന് തന്നെ മനസ്സിലാവും
അമ്മ : എന്നിട്ട് ഞാൻ ചെയ്തതോ അമ്മ കരയാൻ തുടങ്ങി
പപ്പ : ഡോ കൃഷ്ണ താൻ എന്താടോ ഇങ്ങനെ ഇത്ര ദിവസം കരഞ്ഞത് മതി ഇനി വേണ്ട
അമ്മ : ഞാൻ എൻ്റെ മോനെ സ്നേഹിച്ചില്ല രാമേട്ടാ
പപ്പ : എന്താ ഡോ താൻ ഇങ്ങനെ
അമ്മ : സത്യം അല്ലേ ഞാൻ പറഞ്ഞത് ഞാൻ അല്ലേ അവനെ ചേർത്ത് പിടിക്കണ്ടത്…. നിങ്ങള് പോലും പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ അവൻ അനുഭവിച്ച വിഷമം ഓർക്കുമ്പോ എൻ്റെ നെഞ്ച് കലങ്ങുക ആണ്….
പപ്പ : താൻ എന്താടോ അവനെ തള്ളിപറഞ്ഞ്
അമ്മ : അമ്മുൻ്റെ ദേഷ്യവും സങ്കടവും കണ്ടിട്ട് അവളുടെ കൂടെ ചേർന്ന് ഞാനും ചെ അമ്മ വീണ്ടും കരയാൻ തുടങ്ങി…
⏩ കുറെ നേരത്തെ മൗനത്തിന് ഒടുവിൽ
അമ്മ : നിങ്ങള് എന്താ ആലോചിക്കുന്നത്
പപ്പ : താൻ ആലോചിക്കുന്നത് തന്നെ….
അമ്മ : നമ്മള് അവനോട് ചെയ്തത് തെറ്റാണോന്നെ ….
പപ്പ : എനിക്കും ചെറിയ സംശയം ഉണ്ട് അങ്ങനെ
അമ്മ : അവൻ പറഞ്ഞതാ അവൾക്ക് ഒരു ഫാമിലി ആയി ജീവിക്കാൻ ഉള്ള പക്വത ഒന്നും ആയിട്ടില്ല എന്ന്…
പപ്പ : എപ്പോ
അമ്മ : കല്യാണത്തിന് മുന്നേ പറഞ്ഞതാ ഒരിക്കെ ….
പപ്പ : എൻ്റെ മോൻ ദീർഗവീക്ഷണം ഉള്ള കുട്ടി ആണ്
