അമ്മു ചുറ്റും നോക്കി ഒന്ന് അവൾക്ക് നല്ല പോലെ വിഷമം ആയി…
ശ്രീ : ടാ ഇങ്ങനെ ആണോ സംസാരിക്കണ്ടത് അവള് നോക്ക് കരയാൻ തുടങ്ങി…
കുട്ടു : കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇത് കള്ള കരച്ചിൽ ആണ്…
സൂര്യ : ടാ കാല് മടക്കി ഒന്ന് തന്നാൽ ഉണ്ടല്ലോ… ഇറങ്ങി പോടാ…
അമർ : ഡീ ഒന്ന് മിണ്ടാതെ ഇരിക്ക് അവളുടെ ഒരു അതെ ഇത് എൻ്റെ മാത്രം ആവശ്യം അല്ല നിൻ്റെയും കൂടെ ആണ് അപ്പോ മര്യാദക്ക് കരച്ചിൽ നിർത്തി വല്ലതും ഉണ്ടെങ്കിൽ പറ….
⏩ മൂന് ദിവസം റുഹിയുടെ വീഡിയോ കാത്ത് ഇവിടെ എല്ലാരും ഇരുന്നു
⏩ 12:56
⏩ അമർ 📱: ഹലോ
മഹാ : ഹലോ അതെ ഞാൻ ഒരു വീഡിയോ അയക്കാം നോക്ക് …
അമർ : ശെരി…
⏩ 15:33 പപ്പ 📱: നീ ഒന്നും പറയണ്ട നിന്നെ ഒക്കെ ആരാടാ പോലീസിൽ എടുത്തത് … പറ്റില്ലെങ്കിൽ അത് പറ രുദ്ര എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്… വച്ചിട്ട് പോടാ….
അങ്കിൾ ; എന്താ ടാ
പപ്പ : ഇപ്പോഴും ഉള്ളത് പോലെ തന്നെ ഒന്നും ആയില്ല അളിയാ എന്ന്….
മഹി ആൻ്റി : അതെ നിങ്ങള് വന്നെ….
പപ്പ : എങ്ങോട്ടാ
അങ്കിൾ : അതെ ഞങ്ങള് വീട്ടിലേക്ക് പോവാ….കുറച്ച് ദിവസം ആയില്ലേ
പപ്പ : എടാ ഇപ്പൊ പോണോ
അങ്കിൾ : അതല്ലടോ പോണം അവിടെ അടച്ചിട്ട കുറച്ച് ആയില്ലേ…
പപ്പ : ശെരി … അയ്ക്കൊട്ടെ….
അമ്മു അങ്കിൾ ആൻ്റി പോയപ്പോ കൂടെ പോയി…
⏩ 2 ദിവസം കഴിഞ്ഞ്
⏩ 00 : 21
അമർ : ഹേ സിറി ഫൈൻഡ് ഇന്ദ്രൻ…..
അച്ചു ഒരു സ്ക്രീൻ ഷോട്ട് അമറിൻ്റെ ഫോണിലേക്ക് അയച്ച് കൊടുത്തു…
റൂഹി സൺ ഷൈൻ ( സ്റ്റോറി ) : മൂവി ടൈം വിത്ത് മല്ലൂ ബോയ് …. #ഓപ്പൺ_ഹൈമർ
അപ്പോ തന്നെ അവൻ്റെ ഫോണിലേക്ക് കോൾ വന്നു…
അച്ചു : എന്താ അപ്പോ ടിക്കറ്റ് ബുക്ക് ചെയ്യുക അല്ലേ….
അമർ : പിന്നല്ല … തൽക്കാലം ഞാനും നീയും മാത്രം അറിഞ്ഞാ മതി… നീ വീട്ടിൽ ഇല്ലെ ഞാൻ ദേ വരുന്നു ഇപ്പൊ തന്നെ നേരെ ചെന്നൈ ബൈ ട്രെയ്ൻ പിന്നെ അവിടെ എത്തിയതും ബൈ ഫ്ലൈറ്റ്….
അച്ചു : ശെരി….
കോൾ എൻ്റ്
അമർ 📱: ഹലോ മഹാ ഡു മീ എ ഫേവർ ടാ
മഹാ : എന്താ ടാ
അമർ : അതായത് നീ ഇപ്പൊ എവിടെ ആണ്
മഹാ : ഹോസ്റ്റൽ
അമർ : അപ്പോ വേണ്ട
മഹാ : എന്താ കാര്യം
അമർ : ആരോടും പറയണ്ട
മഹാ ; ഇല്ല
അമർ : ഇന്ദ്രൻ അവിടെ ഉണ്ട്
മഹാ : വാട്ട്
അമർ : അതെ നമ്മള് വീഡിയോ കോൾ ചെയ്തില്ലേ റൂഹി അവളുടെ കൂടെ ….
മഹാ : എന്താ ടാ നീ എങ്ങനെ അറിഞ്ഞു….
അമർ : അവളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഇപ്പൊ അച്ചു അയച്ച് തന്നു അവളുടെ ഫ്രണ്ട്സ്സിൻ്റെ കൂടെ പടത്തിന് പോയിരിക്കുക ആണ് നാറി….
മഹാ : നീ ഒരു കാര്യം ചെയ്യ് ഞാൻ നോക്കാം നാളെ നീ വേഗം വാ….
അമർ : ഞാൻ ദേ ഇറങ്ങി ആരോടും പറയുന്നില്ല നീയും പറയണ്ട കേട്ടോ ഞാനും അച്ചുവും മാത്രം ആണ് വരുന്നത്….
മഹാ ; ശെരി ശെരി വാ വാ…..
⏩ അഞ്ച് മിനിറ്റ് കൊണ്ട് ബാഗിൽ സാധനം വാരി കേറ്റി അമർ ഒച്ച ഉണ്ടാക്കാതെ വെളിയിലേക്ക് ഇറങ്ങി വണ്ടി എടുത്ത് തള്ളി വെളിയിലേക്ക് കൊണ്ട് പോയി….
പപ്പ : എങ്ങോട്ടാ ടാ…
അമർ : ഞാൻ അത് ഞാൻ ഞാ സൂര്യയുടെ വീട്ടിലേക്ക് …
പപ്പ : ബാഗ് എന്തിനാ…
അമർ : അത് മാമ ഞാൻ രണ്ട് ദിവസം വരില്ല….അതാ
പപ്പ : അവൻ്റെ വിവരം കിട്ടി ലേ…
അമർ : ഏയ് ഇല്ല
പപ്പ : ശെരി പോയിട്ട് വാ… പിന്നെ പോവുന്ന വഴി ഇന്ദ്രനെ കണ്ട അവൻ്റെ പപ്പ ഇതൊന്നും ആദ്യം മുതലേ വിശ്വസിച്ചിട്ടില്ല എന്ന് ഒന്ന് പറയണം … അത് പോലെ എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നും കൂടെ പറയണം….പപ്പ കലങ്ങിയ കണ്ണുകളുമായി പൊട്ടി പൊട്ടി വെളിയിൽ വരുന്ന ഒച്ചയും ആയി പറഞ്ഞു….
അമർ : മാമ എൻ്റെ കൊക്കിന് പള്സ് ഉണ്ടെങ്കിൽ അവനെ ഞാൻ കൊണ്ട് വരും…. ഉറപ്പ്….
പപ്പ : ശെരി ഇന്നാ എൻ്റെ കാർഡ് ആണ് ഇത് വച്ചോ…
അമർ : ഇതൊന്നും വേണ്ട
പപ്പ :വച്ചോ ടാ … സൂക്ഷിച്ച് പോ….
അമർ : ശെരി… മാമ….
⏩ 10 മിനിറ്റ്
ബസ്സ് സ്റ്റോപ്പ്
അമർ : ടാ കേറിക്കോ
അച്ചു ; ടാ ബസ്സ് ഒന്നും ഇല്ല ട്രെയ്ൻ ഉണ്ട് വിട്ടാലോ
അമർ : എന്ത് ചെയ്തെങ്കിലും നാളെ വൈകുന്നേരം ചെന്നൈ എത്തണം… പിന്നെ അവന്മാർ വിളിച്ചാ എന്തെങ്കിലും നുണ പറ
അച്ചു : അല്ല അളിയാ നമ്മള് എങ്ങനെ ഇവരെ കണ്ട് പിടിക്കും…
