വധു is a ദേവത – 19 2

ചേച്ചി : മോളെ എന്തായി…

അമ്മു : ഒന്നും ആയില്ല ചേച്ചി… ഇവിടെ അതിനെ കുറിച്ച് തന്നെ ആണ് സംസാരം…

ചേച്ചിയുടെ ഫോണിൽ കൂടെ എന്തൊക്കെയോ ഒച്ച കേട്ടു….

അമ്മു : എന്താ ചേച്ചി അവിടെ

ചേച്ചി : അമ്മായി ( വിഷ്ണുവിൻ്റെ അമ്മ ) ഒച്ച ഇടുന്നതാണ്

അമ്മു : അവർക്ക് മതി ആയില്ലേ ഇനി എന്തിനാ ഒച്ച

ചേച്ചി : അത് വിട്

അമ്മു : പറ ചേച്ചി

ചേച്ചി : അത് അവര് ശ്രീയെ ഒച്ച വക്കുന്നത് ആണ് ഡീ മോളെ നീ അവൻ ഇല്ലെ സൂര്യ അവനെ വിളിച്ച് ഒന്ന് പറ അവളെ വന്ന് കൊണ്ട് പോവാൻ ഇല്ലെങ്കിൽ അവള് വല്ലതും ചെയ്യും…

അമ്മു : എന്താ ചേച്ചി

ചേച്ചി : എടി അമ്മാവൻ അവളെ വിഷ്ണുവിനെ കൊണ്ട് കെട്ടിക്കാൻ ആണ് നോക്കുന്നത് അയാൾക്ക് അറിയാം ആ നാറിയാണ് ഇതൊക്കെ ചെയ്തത് എന്ന് എന്നിട്ടും അയാള് ചെ

അമ്മു : അമ്മാവൻ ഒന്നും പറയില്ലേ

ചേച്ചി : അച്ഛൻ എന്ത് പറയാൻ ആണ് ….എന്ത് വന്നാലും ഞാൻ നോക്കാം നീ അവനെ വിളിച്ച് പറ….ശെരി മോളെ….

⏩ അഞ്ച് മിനിറ്റ് അമ്മു ഇരുന്ന് ഓരോന്ന് ആലോചിച്ചു….

അമ്മു 📱 : ഹലോ സൂര്യ….

⏩ അടുത്ത ദിവസം രാവിലെ …

ഇന്ദ്രൻ്റെ വീട്ടിലേക്ക് അവരെല്ലാവരും കൂടെ വന്നു….

സൂര്യ : എന്താ ഡീ എന്തിനാ വരാൻ പറഞ്ഞത്….

അമ്മു : നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ…

സൂര്യ : എങ്ങോട്ട്

അമ്മു : പറയാം നിനക്ക് എൻ്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ….

സൂര്യ : ഏയ് എന്താ ഡീ നീ ഇങ്ങനെ അവൻ പോയതിൻ്റെ ദേഷ്യത്തിൽ അല്ലേ ഞാൻ

നന്ദൻ : അതെ നിന്നോട് ദേഷ്യം ഉണ്ടായിട്ട് അല്ല ഡീ..

അമ്മു : സന്തോഷം .. നന്ദൻ ഞങ്ങളുടെ കൂടെ വാ അച്ചുവും കൂടെ….

റെമോ : ഞങ്ങള്

അമ്മു : നിങ്ങള് ഇവിടെ ഇരിക്ക്

ദീപു : എന്താ ഡീ നീ പറയുന്നത്

അമ്മു : നിങ്ങളോട് പറഞ്ഞത് കേക്ക് സമയം ഇല്ല

അമർ : ടാ അവള് പറഞ്ഞത് കേക്ക് ഞാൻ പറയാം…

അമ്മു നന്ദന് വണ്ടിയിൽ കേറി

അവര് നാൽ പേരും കൂടെ വണ്ടി എടുത്ത് പോയി

നന്ദൻ ഡ്രൈവിങ് സീറ്റിൽ നിന്നും അടുത്ത് ഇരിക്കുന്ന അമ്മുവിനെ നോക്കി

നന്ദൻ : എങ്ങോട്ടാ

അമ്മു : നേരെ

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും

അമ്മു : അതെ നമ്മൾ ശ്രീയുടെ വീട്ടിലേക്ക് ആണ് പോവുന്നത്

സൂര്യ : എന്തിന്

അമ്മു : അവളെ കൊണ്ട് വരാൻ ഇന്നലെ ചേച്ചി വിളിച്ചു വല്യച്ഛൻ അവളെ വിഷ്ണു ആയിട്ട് കല്യാണം കഴിപ്പിക്കാൻ നോക്കുക ആണ് അവരുടെ വീട്ടുകാർ അവളെ അവിടെ ഇട്ട് പീഡിപ്പിക്കുക ആണ്….

അച്ചു : എന്തിന്

അമ്മു : അറിയില്ല…. നിങ്ങൾക്ക് വല്ല ബുദ്ധിമുട്ട്

നന്ദൻ : എന്ത് ബുദ്ധിമുട്ട്….

അമ്മു : ദേ ആവീട്

വണ്ടി ഒരു വീടിൻ്റെ മുന്നിൽ നിർത്തി….

അമ്മു : എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം

അച്ചു ; നീ പോ ആരാ വരുന്നത് എന്ന് എനിക്ക് കാണണം…

അമ്മു പോയി വീടിൻ്റെ കോളിങ് ബെൽ അടിച്ചു….

ചേച്ചി വന്ന് വാതിൽ തുറന്നു….

ഉള്ളിൽ ആരൊക്കെയോ ഉണ്ട് ശ്രീയുടെ അമ്മ അമ്മുവിനെ കണ്ട് ഞെട്ടി….

അമ്മു : ശ്രീ ശ്രീ വാ നമ്മൾക്ക് പോവാം….ശ്രീ എവിടെ നീ….

ശ്രീ. മുറിയിൽ നിന്ന് വന്നു…

അമ്മു : അ നീ വന്നെ നമ്മക്ക് പോവാം….

ചേച്ചി : പോടി…

വിഷ്ണു പുറകിൽ നിന്ന് മുറ്റത്തേക്ക് വന്നു… അവൻ കണ്ടത് വെളിയിലേക്ക് വരുന്ന അമ്മു കൂടെ ശ്രീ…

അവനെ കണ്ട അവർ ഒന്ന് നിന്നു….

വിഷ്ണു : എങ്ങോട്ടാ ഡീ കേറി പോ

അമ്മു : വാ ഡീ ഒരുത്തനും ഒരു ചുക്കും ചെയ്യില്ല …

വിഷ്ണു : ശ്രീ ഞാൻ ആണ് പറയുന്നത് കേറി പോ

അമ്മു : വരാൻ അമ്മു ശ്രീയുടെ കൈ പിടിച്ച് വലിച്ചു….

വിഷ്ണു അമ്മുവിൻ്റെ കൈ പിടിച്ച് മാറ്റാൻ നോക്കി….

ഒറ്റ അടി അവൻ്റെ മുഖം അടച്ച് ഒന്ന് അമ്മു കൊടുത്തു…..

തല തിരിഞ്ഞ അവൻ ദേഷ്യം കൊണ്ട് അമ്മുവിന് നേരെ കൈ വീശാൻ ഒരുങ്ങി

സൂര്യ : തൊട്ട് നൊക്കട നായെ നീ മണ്ണ് തിന്നും ….

അമ്മു : അവനെ നോക്കി കൊണ്ട് അവളുടെ കൈ പിടിച്ച് മുന്നിലേക്ക് നടന്നു….

വിഷ്ണു : ശ്രീ ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്….

അമ്മു ഒന്ന് നിന്നു തിരിഞ്ഞ് പോയി അവനെ വീണ്ടും തല്ലി…

അമ്മു : ഇത് നിൻ്റെ തന്തക്ക് ആണ്…. നിന്നെ പോലെ ഒരു … അമ്മു കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു….

അമ്മു തുടർന്നു: ഇന്ദ്രൻ പണ്ടെ എന്നോട് പറഞ്ഞതാ നീ വെറും വെഷം ആണ് എന്ന്… അപ്പോ ഞാൻ അവനോടു വഴിക്കിന് പോയി … പക്ഷെ അവൻ ആയിരുന്നു ശെരി അന്നും ഇന്നും എന്നും….

Leave a Reply

Your email address will not be published. Required fields are marked *