“ജെസ്സി മോള് പറഞ്ഞത് ശെരിയാ..!” പപ്പ ഏറ്റുപിടിച്ചു. “നമ്മുടെ പുകഴ്ത്തലിനൊന്നും വിലയില്ല മോളെ.” പപ്പയും ചിരിച്ചു.
ജെസ്സിയും പപ്പയും തമാശയായി അമ്മയെ കളിയാക്കുന്നത് കേട്ടിട്ട് മറ്റുള്ളവരും ചിരിച്ചു.
“നിങ്ങൾ അച്ഛനും മോളും എന്നെ കളിയാക്കുകയൊന്നും വേണ്ട.” അമ്മ ചിരിച്ചുകൊണ്ട് പപ്പയ്ക്ക് ചുണ്ടുകൾ കൂർപ്പിച്ച് കാണിച്ചു. “അപൂര്‍വമായി കിട്ടുന്ന എന്റെ മോന്റെ പുകഴ്ത്തൽ എനിക്ക് ഏറ്റവും മധുരമുള്ള അമൃതമാണ്. നിങ്ങൾ രണ്ടും അസൂയ പെട്ടിട്ട് കാര്യമില്ല.”
“ഓഹോ, അപ്പോ നിന്റെ മോന്‍ ഡെയ്ലി നിന്നെ പുകഴ്ത്തുകയാണെങ്കിൽ ആ അമൃതത്തിന്റെ മധുരം കുറയും, അല്ലേ..?” പപ്പ കപട ഗൗരവം നടിച്ച് ചോദിച്ചു.
“ഇല്ല. അമൃതം എപ്പോഴും അമൃതം തന്നെയായിരിക്കും, അതിന്റെ മധുരം ഒരിക്കലും കുറയില്ല.” അമ്മ എന്റെ തോളില്‍ ഇടതുകൈയിട്ട് എന്നെ അമ്മയോട് ചേര്‍ത്തുപിടിച്ചുകൊണ്ട് വീണും പപ്പയ്ക്ക് ചുണ്ടുകൾ കൂർപ്പിച്ച് കാണിച്ചു.
അമ്മയുടെ പറച്ചിലും ചുണ്ട് കൂർപ്പിച്ച് കാണികലും എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ട് അമ്മ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു.
“അതുശെരി. അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്, അല്ലേ..?” ചിരി നിര്‍ത്തി പപ്പ നര്‍മ്മ ഭാവത്തോടെ അമ്മയെ നോക്കി തലയാട്ടി.
“ഇനി എന്നും ഞാൻ മമ്മയുടെ പാചകത്തെ കുറ്റം മാത്രമേ പറയൂ.” ജെസ്സി ചുണ്ടുകൾ കോട്ടി അമ്മയോട് പറഞ്ഞതും വീണ്ടും പൊട്ടിച്ചിരികൾ ഉയർന്നു. അമ്മ ഉള്‍പ്പടെ.
“സത്യം പറയാലോ..,” ചിരി നിര്‍ത്തി അമ്മയുടെ രണ്ടോ മൂന്നോ വയസ്സിന് ഇളയതായ ഷെഹിന ആന്റി അമ്മയെ അഭിനന്ദിക്കുന്ന തരത്തിൽ നോക്കി പറഞ്ഞു, “ചേച്ചിയുടെ പാചകം കിടിലമാണ്. ഒരു പ്രത്യെക ടേസ്റ്റാണ് എല്ലാ ഫുഡിനും.”
“ഷെഹിന പറഞ്ഞത് സത്യമാണ് കേട്ടോ, ഷൈനി.” അമ്മയുടെ അതേ പ്രായമുള്ള സവിത ആന്റിയും ശെരിവച്ചു. “ഒരു യുണീക്ക് ടേസ്റ്റാണ്. നല്ല കൈപ്പുണ്യമുണ്ട്.”
അവർ രണ്ടുപേരുടെ പുകഴ്ത്തലും കേട്ട് അമ്മ അല്‍പ്പം അഭിമാനത്തോടെ പുഞ്ചിരിച്ചു.
“സത്യം തന്നെയാണ് അമ്മാ.” ധ്വനി സ്നേഹം നിറഞ്ഞ വിടര്‍ന്ന കണ്ണുകളോടെ അമ്മയെ നോക്കി പറഞ്ഞു.
“സത്യം.” ഹസ്നയും റിഥിയും ഒറ്റ സ്വരത്തിൽ പറഞ്ഞു.
അതൊക്കെ കേട്ട് അമ്മ സന്തോഷത്തോടെ ചിരിച്ചു. ശേഷം ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് കഴിച്ച ശേഷം എഴുന്നേറ്റു.
അതുകഴിഞ്ഞ് ജെസ്സി എന്റെ കൈയിൽ നിന്നും വണ്ടിയുടെ താക്കോൽ വാങ്ങിച്ചു. എന്നിട്ട് അവളും കൂട്ടുകാരികളും ചേര്‍ന്ന് ലഗേജ് എല്ലാം വണ്ടിയില്‍ കൊണ്ട് വെക്കാൻ തുടങ്ങി. ഞാൻ പോയി വണ്ടിയില്‍ നിന്നും ഒരു കുപ്പി തൈലം എടുത്തുകൊണ്ട് വന്ന് ധ്വനിയുടെ നേര്‍ക്ക് നീട്ടി.
“ഈ തൈലം പുരട്ടിയാൽ ശരീര വേദനയും തലവേദനയും കുറച്ചുകൂടെ വേഗത്തിൽ മാറിക്കോളും.” ധ്വനിയോട് ഞാൻ പറഞ്ഞു.
“താങ്ക്സ് ജിനു.” ധ്വനി ആ തൈലം വാങ്ങിച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ ആ ട്രേഡ് മാർക്ക് പുഞ്ചിരി എന്നെ അവളിലേക്ക് വല്ലാതെ ആകര്‍ഷിച്ചു.
മറ്റാരും ഇവിടെ ഇല്ലായിരുന്നെങ്കിൽ അവളുടെ ആ പുഞ്ചിരിക്കുന്ന ചുണ്ടുകളെ എന്റെ വായിലെടുത്ത് ഞാൻ ലാളിച്ചേനേ. എന്റെ ചിന്തകൾ അവൾക്കും മനസിലായത് പോലെ അവളുടെ മുഖത്ത് നാണം നിറഞ്ഞു. പക്ഷേ ആർക്കും സംശയം തോന്നാതിരിക്കാനായി അവള്‍ വേഗം അമ്മയുടെ അടുത്തുപോയി നിന്നു.
“മോനെ.., സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. ഇടക്കിടക്ക് എവിടെയെങ്കിലുമൊക്കെ വണ്ടി നിര്‍ത്തി റെസ്റ്റുമെടുക്കണം, കേട്ടല്ലോ.” എന്റെ അടുത്തേക്ക് വന്ന് എന്റെ സൈഡിൽ നിന്നിട്ട് രണ്ടു കൈകൾ കൊണ്ടും എന്റെ ഇടുപ്പിനെ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മ ആശങ്കയോടെ പറഞ്ഞു.
“എന്റെ അമ്മച്ചി പറയുന്നത് പോലെ ചെയ്യാം, മമ്മ വിഷമിക്കേണ്ട.” ഞാൻ എന്റെ വലതു കൈ അമ്മയുടെ ഇടുപ്പിനെ ചുറ്റി പിടിച്ചിട്ട് തല ചെരിച്ച് അമ്മയുടെ തലയിൽ എന്റെ കവിളിനെ അമർത്തി.
