“ഓക്കെ. നിങ്ങൾ പ്രിപ്പെയർ ചെയ്തോളൂ. ഞാൻ പോയി ഉറങ്ങട്ടെ.” ജെസ്സിയും ഫ്രണ്ട്സിനേയും രണ്ട് ആന്റിമാരേയും അവരുടെ ഇഷ്ടത്തിന് വിട്ടിട്ട് ഞാൻ എന്റെ ബാഗുമായി പോയി ഒരു റൂം സെലക്റ്റ് ചെയ്തു.
റൂമിൽ ഉണ്ടായിരുന്ന വലിയ അലമാരയിൽ എന്റെ ബാഗ് വച്ചിട്ട് വേണ്ട ഡ്രെസ്സ് എടുത്തുകൊണ്ട് ബാത്റൂമിൽ ഞാൻ കേറി. വേഗം കുളിച്ച് ഫ്രെഷായ ശേഷം ഒരു ത്രീ ഫോര്‍ത്ത് മാത്രം ഇട്ടിട്ട് ഞാൻ ലൈറ്റുമണച്ച് കിടന്നു.
കിടന്ന പാടെ ഉറങ്ങുകയും ചെയ്തു.
പക്ഷേ പത്തു മിനിറ്റോ മറ്റോ കഴിഞ്ഞ് ജെസ്സി വന്ന് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കിടന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അര മണിക്കറോ മറ്റോ കഴിഞ്ഞ് അവള്‍ എഴുനേറ്റ് പോയതും ഞാൻ അറിഞ്ഞു. വാട്സാപ്പിൽ അവരുടെ ഡിസ്കഷൻ തുടങ്ങാൻ സമയമായിട്ടുണ്ടാകം.
പിന്നെ ഒന്നും എനിക്ക് ഓര്‍മയില്ല.
*************************
നാലുമണിക്ക് പതിവ് പോലെ ഒന്ന് ഉണര്‍ന്നെങ്കിലും ഞാൻ എഴുനേൽക്കാതെ അങ്ങനെതന്നെ കിടന്നു. വീണ്ടും ഉറങ്ങുകയും ചെയ്തു.
പിന്നീട് എഴുന്നേറ്റപ്പൊ സമയം 6:15 ആയിരുന്നു.
6 മണിക്ക് എല്ലാവരും കൂടി സംസാരിക്കാമെന്ന് ഷെഹിന ആന്റി പറഞ്ഞതല്ലേ..? പിന്നെ എന്തുകൊണ്ട് ആരും എന്നെ എണീപ്പിച്ചില്ല..!!
ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി കുളിയും മറ്റും കഴിഞ്ഞ് രാത്രി ഇട്ട അതേ ത്രീ ഫോര്‍ത്ത് എടുത്തിട്ടു. എന്നിട്ട് ഒരു ടീ ഷർട്ടും ഇട്ടിട്ട് റൂമിന് പുറത്ത് ലിവിംഗ് റൂമിൽ വന്നപ്പോ ചിക്കൻ കുറുമയുടെ കൊതിപ്പിക്കുന്ന മണം എന്റെ മൂക്കില്‍ തുളച്ചു കേറി. അടുക്കളയില്‍ നിന്ന് എല്ലാവരുടെ സംസാരവും കേള്‍ക്കുന്നുണ്ടായിരുന്നു.
ആഹാ, ഇവിടെ കൂക്കിങ് ചെയ്യുകയാണല്ലേ..!! ഞാൻ വേഗം കിച്ചനിൽ പോയി. ഞാൻ ചെന്നത് പോലും അറിയാതെ അവിടെ തകർത്ത കുക്കിങ് നടക്കുകയായിരുന്നു.
പാചകത്തിന് വേണ്ട സകല സാധനങ്ങളും വാങ്ങിച്ചു വച്ചിരിക്കുന്നത് ഞാൻ കണ്ടു. ഫ്രിഡ്ജ് പോലും ഇരിക്കുന്നത് ഞാൻ കണ്ടു.
പക്ഷേ പാചകം ചെയ്യാനുള്ള രണ്ട് ഇലക്ട്രിക് സ്റ്റവ്വും, പത്രങ്ങളും, പ്ലേറ്റും, ഗ്ലാസും, കരണ്ടി ഐറ്റംസും, കട്ടിങ്ങ് ബോർഡും കത്തിയും ഒക്കെ എന്റെ വണ്ടിയുടെ സ്റ്റോറേജിൽ നിന്നാണ് എടുത്തിരിക്കുന്നത്.
സവിത ആന്റിയും ഷെഹിന ആന്റിയും നൈറ്റിയാണ് ഇട്ടിരുന്നത്. രണ്ടുപേരെയും അതിൽ കാണാന്‍ ഒരു പ്രത്യെക ഭംഗിയായിരുന്നു.
“ഹാ, നീ എഴുന്നേറ്റോ..?” പത്തിരി ചുട്ടു കൊണ്ടിരുന്ന ഷെഹിന ആന്റി യാദൃച്ഛികമായി തല തിരിച്ച് എന്നെ കണ്ടപ്പോ പുഞ്ചിരിയോടെ ചോദിച്ചു.
ചിക്കൻ കുറുമ ഉണ്ടാക്കിക്കൊണ്ടിരുന്ന സവിത ആന്റയും എന്നെ നോക്കി പുഞ്ചിരിച്ചു.
“ഗുഡ് മോണിംഗ് അച്ചാച്ചാ.” രണ്ടാമത്തെ സ്റ്റവ്വിൽ ചായ ഉണ്ടാക്കി കൊണ്ടിരുന്ന ജെസ്സി എന്നെ തിരിഞ്ഞ് നോക്കി ഉത്സാഹത്തോടെ പറഞ്ഞു.
പത്തിരി മാവ് കൈയിൽ എടുത്ത് പരത്തുന്ന ഹസ്നയും റിഥിയും എന്നെ നോക്കി പുഞ്ചിരിയോടെ ഗുഡ് മോണിംഗ് പറഞ്ഞു. ഞാനും തിരിച്ച് എല്ലാവരെയും വിഷ് ചെയ്തിട്ട് പുഞ്ചിരിച്ചു.
“നിങ്ങളാരും ഉറങ്ങിയില്ലായിരുന്നോ..? വെളുപ്പിനെ പോയി സാധനങ്ങള്‍ എല്ലാം പർച്ചേസ് ചെയ്തിട്ടുണ്ടല്ലോ.” ഞാൻ അന്തംവിട്ട് തലയാട്ടി.
“നമ്മുടെ വില്ലക്ക് തൊട്ട് ഓപ്പോസിറ്റായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്ളതുകൊണ്ട് എല്ലാം എളുപ്പത്തിലായി. പിള്ളാരുടെ വാട്സാപ്പ് ഡിസ്കഷൻ കഴിഞ്ഞപ്പോ ഞങ്ങൾ എല്ലാവരും കൂടി ഹൈപ്പര്‍ മാര്ക്കറ്റിൽ പോയി. വേണ്ടതൊക്കെ വാങ്ങിച്ചു.” സവിത ആന്റി ഉത്സാഹത്തോടെ പറഞ്ഞു. “പിന്നേ വല്ലപ്പോഴും ഹോട്ടലിൽ നിന്നുള്ള ആഹാരം ഓക്കെയാണ്, പക്ഷേ പത്തു ദിവസവും ഹോട്ടൽ ഫുഡ് നല്ലതല്ല. അതുകൊണ്ട് നമുക്ക് നല്ലത് ഉണ്ടാക്കി കഴിക്കാം. അതല്ലേ ഹെല്‍ത്തി..?”
“ശെരിയാണ്, വീട്ടില്‍ ഉണ്ടാക്കുന്നത് തന്നെയാ നല്ലത്.” ഞാനും സമ്മതിച്ചു. “പിന്നേ ആ ഫ്രിഡ്ജ് വാടകയ്ക്ക് എടുത്തതാണോ..?” ഞാൻ ചോദിച്ചു.
