മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

ഒടുവില്‍ രാത്രി 10 മണി കഴിഞ്ഞ് ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ച ശേഷം വണ്ടിയുടെ ഡബിൾ ടാങ്കും ഫുള്ളാക്കി ഞങ്ങൾ യാത്ര തുടർന്നു.

 

ഇപ്രാവശ്യം സവിത ആന്റിയാണ് മുന്നില്‍ കേറിയത്. ഏകദേശം രാത്രി 12 മണിവരെ എല്ലാവരും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു.

 

“അച്ചാച്ചാ, എനിക്ക് ഉറക്കം വരുന്നു.” ജെസ്സി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.

 

“എനിക്കും..!”

 

“എനിക്കും ഉറങ്ങണം.”

 

ഒടുവില്‍ പുറകില്‍ ഇരിക്കുന്ന നാലുപേരും ഉറങ്ങാൻ റെഡിയായി.

 

“എടി ജെസ്സി, ഈ സീറ്റ് എങ്ങനെയാ ബെഡ്ഡായി മാറ്റുന്നത്..?” റിഥി ജെസ്സിയോട് ചോദിച്ചു.

 

“ഞാൻ ചെയ്യുന്നത് നിങ്ങള്‍ നോക്കി പഠിക്ക്. അടുത്ത വട്ടം നിങ്ങള്‍ക്ക് ചെയ്യാലോ.” ജെസ്സി അവളുടെ ഫ്രണ്ട്സിനോട് പറഞ്ഞിട്ട്, സീറ്റിനെ ബെഡ്ഡായി മാറ്റാനുള്ള കണ്ട്രോള്‍ ബട്ടണുകളും, ചില ലിവറുകളും എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടതെന്ന് പ്രാക്ടിക്കലായി ചെയ്തു കാണിച്ചു.

 

അങ്ങനെ രണ്ട് ലൈൻ സീറ്റും വലിയ ബെഡ്ഡായി മാറി. നാലു പേര്‍ക്ക് സുഖമായി കിടക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. കുറച്ച് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ അഞ്ചു പേര്‍ക്ക് കിടക്കാനും കഴിയും.

 

“ആന്റി, ഈ ഫ്ലാസ്ക് മുന്നില്‍ കൊടുക്കു.” ജെസ്സി ആ മൂന്ന്‌ ലിറ്റര്‍ ഫ്ലാസ്ക് എടുത്ത് ഷെഹിന ആന്റിയുടെ അടുത്തേക്ക് നീക്കി വച്ചു. “രാത്രി ഫുള്ളായി വണ്ടി ഓടിക്കുമ്പോ ഇടക്കിടക്ക് ഹെര്‍ബല്‍ ടീ കുടിക്കുന്നത് അച്ചാച്ചന്റെ ശീലമാണ്.”

 

ഉടനെ ഷെഹിന ആന്റി ആ ഫ്ലാസ്ക് എടുത്ത് മുന്നില്‍ സവിത ആന്റിക്ക് കൈമാറി.

 

“ഇത് എവിടെയാ വെക്കേണ്ടത്..” സവിത ആന്റി എന്നോട് ചോദിച്ചു. അപ്പൊ എന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ടായിരുന്ന ബോക്സ് ഷേപ്പിന് മുകളില്‍ ഉണ്ടായിരുന്ന ബട്ടനിൽ ഞാൻ ഞെക്കി വിട്ടതും ആ ബോക്സിന്റെ മുകൾ ഭാഗം അടപ്പ് പോലെ പുറത്തേക്ക്‌ തുറന്നു. അകത്ത് രണ്ട് ഫ്ലാസ്ക് വെക്കാനുള്ള സ്പേസ് ഉണ്ടായിരുന്നു.

 

“ഇത് കൊള്ളാമല്ലോ..!!” ആന്റി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞിട്ട് ഫ്ലാസ്ക് അകത്ത് വച്ചു. “വേറെയും എന്തൊക്കെ സൗകര്യങ്ങളാ നിന്റെ ഈ വണ്ടിയിലുള്ളത്..!!” ആന്റിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾ എന്റെ മുഖത്ത് പതിഞ്ഞു.

 

“പറയാൻ തുടങ്ങിയാല്‍ ഉടനെ ഒന്നും തീരില്ല, ആന്റി.” ജെസ്സി ചിരിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു.

 

“മ്മ്, ഇനിയും സമയമുണ്ടല്ലോ, എല്ലാം വഴിയേ കാണാം.” ആന്റിയും ചിരിച്ചു.

 

അതോടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. പത്ത് പതിനഞ്ച് മിനിറ്റ് കൂടി 5 പെണ്ണുങ്ങള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ച ശേഷം സവിത ആന്റി ഒഴികെ പുറകിലുള്ള നാലുപേരും ഉറങ്ങാൻ കിടന്നു. അഞ്ച് മിനിറ്റ് കൊണ്ട്‌ അവർ ഉറങ്ങുകയും ചെയ്തു.

 

“ആന്റി ഉറങ്ങുന്നില്ലേ..?” ഞാൻ സവിത ആന്റിയോട് ചോദിച്ചു. “പുറകില്‍ അഞ്ചു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്ത് കിടക്കാനൊക്കെ കഴിയും.”

 

“ഓ, എനിക്ക് ഉറക്കം വരുന്നില്ല.” ആന്റി പറഞ്ഞിട്ട് കൊടുവായിട്ടു. എന്നിട്ട് ചിരിച്ചു.

 

“ഉറക്കം വരുന്നില്ല, അല്ലേ..?” ഞാനും ചിരിച്ചു.

 

“സത്യം പറയാലോ, ജിനു. എനിക്ക് ഉറക്കം വരുന്നുണ്ട്, പക്ഷേ ഞാനും ഉറങ്ങിയാൽ നി ഒറ്റയ്ക്കായി പോവില്ലേ. ഷെഹിന ഉണരുന്നത് വരെ ഞാൻ നിനക്ക് കമ്പനി തരാം. അതിനുശേഷം അവള്‍ നിനക്ക് കമ്പനി തരും, എനിക്ക് പുറകില്‍ പോയി ഉറങ്ങുകയും ചെയ്യാം.” ആന്റി പിന്നെയും കൊടവായിടുന്നതിനിടയിൽ പറഞ്ഞു.

 

“അതൊന്നും സാരമില്ല. എനിക്ക് ഇതൊക്കെ ശീലിച്ചു പോയി. ഞാൻ വണ്ടി നിര്‍ത്താം, ആന്റി പുറകില്‍ പോയി ഉറങ്ങിക്കോളു. ഇല്ലെങ്കില്‍ ആന്റി ഇരിക്കുന്ന ഈ സീറ്റ് തന്നെ പുറകോട്ട് മലർത്തിയാൽ ഏറെകുറെ ബെഡ് പോലെയാവും, ആന്റി നിവർത്തിയിട്ട് കിടന്നോളു.

 

“ഒന്നും വേണ്ട. ഞാൻ നിനക്ക് കമ്പനി തരാം.” ആന്റി എന്നോട് പറഞ്ഞിട്ട് പുറത്ത്‌ എന്തോ തിരയുന്നത് പോലെ നോക്കി. “ഇത്ര വലിയ ഹൈവേയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതെന്താ..?” ആന്റി പുറത്തെ കാഴ്ച്ചകളിൽ നിന്നും കണ്ണുകൾ മാറ്റാതെ എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *