“അതുകൊണ്ട്, നിന്റെ യാഥാര്‍ത്ഥ മുഖം എന്താണെന്ന് അറിയാതെ എനിക്കും ഷെഹിനക്കും നിന്റെ കൂടെ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിൽ പേടി ഉണ്ടായിരുന്ന. പിന്നെ, രാവിലെ 8 മണി തൊട്ട് ഉച്ചക്ക് ഒരു മണി വരെ കുട്ടികള്‍ക്കും അവരുടെ കൂടെയുള്ള ടീച്ചേഴ്സിനും മാത്രമല്ലേ JN യൂണിവേഴ്‌സിറ്റിയിൽ പ്രവേശനമുള്ളു..! നമുക്കൊക്കെ ഉച്ച കഴിഞ്ഞല്ലേ എക്സിബിഷൻ തുടങ്ങിയ ശേഷം മാത്രം യൂണിവേഴ്‌സിറ്റിയിൽ പ്രവേശിക്കാൻ അനുവാദമുള്ളു..? അപ്പൊ, റിഥിയും, ഹസ്നയും, ജെസ്സിയും രാവിലെ യൂണിവേഴ്‌സിറ്റിയിൽ പോയിക്കഴിഞ്ഞാൽ ഡെയ്ലി രാവിലെ തൊട്ട് ഉച്ച വരെ നമ്മൾ മൂന്ന് പേര് മാത്രമല്ലേ വില്ലയിൽ ഉണ്ടാവുകയുള്ളൂ എന്ന കാര്യത്തിലും ഞങ്ങൾക്ക് നല്ല പേടി ഉണ്ടായിരുന്നു, ജിനു.”
അന്നേരം ചില ആളുകൾ ബസ് സ്റ്റോപ്പ് ഷെഡഡ്ഡിന് മുന്നിൽ എത്തിയപ്പോ ആന്റി പെട്ടന്ന് സംസാരം നിര്‍ത്തി. പക്ഷേ ആ ആളുകൾ കടന്നുപോയ ശേഷം ആന്റി തുടർന്നു..,,
“അതുകൊണ്ട് നീ എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ ഞാനും ഷെഹിനയും നമ്മുടെ യാത്ര തുടങ്ങിയ നിമിഷം തൊട്ടേ നിന്നെ നിരീക്ഷിക്കുകയായിരുന്നു. നീ സംസാരിക്കുന്ന ഓരോ വാക്കും ഞങ്ങൾ ശ്രദ്ധയോടെ കേട്ട് അതിൽ എന്തെങ്കിലും ഉള്‍ കുത്ത് ഉണ്ടോന്നും ആരാഞ്ഞു. എല്ലാവരെയും നി നോക്കുന്ന രീതി, ഞങ്ങളോടൊക്കെയുള്ള നിന്റെ പെരുമറ്റം, നിന്റെ ബോഡി ലാംഗ്വേജ്, അങ്ങനെ എല്ലാം ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു.”
അതൊക്കെ കേട്ട് എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. പിന്നെ എന്തിനാണ് ഇവരൊക്കെ എന്റെ കൂടെ വരാൻ തീരുമാനിച്ചത്..! ഞാൻ അല്ലല്ലോ എന്റെ കൂടെ വരാൻ അവരെ നിര്‍ബന്ധിച്ച്..! വില്ല ബുക്ക് ചെയ്യുന്നതിന് മുമ്പ് അവരോടൊക്കെ സമ്മതം ചോദിച്ചിട്ടാണ് ബുക്ക് ചെയ്തത്, പേടി ഉണ്ടെങ്കിൽ എന്തുകൊണ്ട് അവർക്ക് സെപ്പറേറ്റ് വില്ലയോ ലോഡ്ജോ വേനമെന്ന് പറഞ്ഞില്ല. എനിക്ക് ദേഷ്യം സഹിക്കാതെ സവിത ആന്റിയെ ഞാൻ തുറിച്ചു നോക്കി. പക്ഷേ പെട്ടന്ന് ഞാൻ അവരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയപ്പോ എന്റെ ദേഷ്യം കുറച്ചൊന്ന് അടങ്ങി.
“നിന്നെ കുറിച്ചുള്ള ഞങ്ങളുടെ നിരീക്ഷണത്തിൽ നിന്നും നീ ശെരിക്കും നല്ലോരു വ്യക്തിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി, ജിനു. നിന്നെ വിശ്വസിക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് ഉറപ്പായി.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
ആ പറച്ചില്‍ കേട്ടപ്പോ എന്റെ ബാക്കി ഉണ്ടായിരുന്ന ദേഷ്യം പൂര്‍ണമായി അടങ്ങി പോയി. ഓക്കെ ഞാൻ ക്ഷമിച്ചിരിക്കുന്നു.
“പിന്നെ ഇപ്പൊ നിന്നോട് എന്റെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയാൻ സ്വതന്ത്രം തന്നെപ്പോഴും വളരെ മാന്യമായ ഭാഷയിൽ വേണ്ടപ്പെട്ട കാര്യങ്ങൾ മാത്രമാണ് നീ എന്നോട് പറഞ്ഞത്.” ആന്റി അത് പറയുമ്പോ കണ്ണുകളിൽ ചെറിയൊരു ബഹുമാനം ഉണ്ടായിരുന്നു.
ഒടുവില്‍ ഞാൻ പുഞ്ചിരിച്ചു.
“ഇത്രയും കാശുള്ള നീ, ഇത്രയും ഗ്ലാമറുള്ള നിനക്ക് നല്ല ചാൻസ് കിട്ടിയിട്ടും കൂടി നീ അനാവശ്യമായോ, മോശമായിട്ടോ, ബഹുമാനം ഇല്ലാതേയോ എന്നോട് സംസാരിച്ചില്ല. ഞാൻ എന്നല്ല, ഞങ്ങൾ ആരോടും നി ഒരിക്കലും മോശമായി സംസാരിച്ചില്ല. എന്നെ വശീകരിക്കാനുള്ള ശ്രമവും നീ നടത്തിയില്ല.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “ഇനി എനിക്ക് നിന്നെ പേടിയില്ല, ജിനു. ഒരേ വില്ലയിൽ എന്നല്ല.. നമ്മൾ ഒറ്റക്ക് ഒരേ റൂമിൽ ആണെങ്കിൽ പോലും നിന്നെ വിശ്വസിച്ച് ഞാൻ കൂടെ നില്‍ക്കും.”
അത്രയും പറഞ്ഞിട്ട് ആന്റി എന്നെ സംസാരിക്കാൻ പോലും അനുവദിക്കാതെ എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ടുപോയി ബേക്കറിയിൽ കേറി. ഞാൻ ശെരിക്കും ആന്റി പറഞ്ഞതൊക്കെ കേട്ട് കിളി പോയി നില്ക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് എന്നോട് ഇത്രയും വിശ്വാസമുണ്ടായോ..!!
പുണ്യാളൻമാരെ..! ഈ രണ്ട് സ്ത്രീകളും എന്നെ പരീക്ഷിക്കുകയായിരുന്നുവെന്ന് ഞാൻ അറിഞ്ഞതുകൂടിയില്ലല്ലൊ..!! ഞാൻ തലയാട്ടി കൊണ്ട് ബേക്കറിയില്‍ നിന്ന് പാലും, കുറെ കഴിക്കുന്ന ഐറ്റംസും, കുടിക്കുന്ന ഐറ്റംസുമൊക്കെ വാങ്ങിച്ചു. വാങ്ങിച്ച സാധനങ്ങൾക്ക് ആന്റി ജി പേ ചെയ്യാൻ ശ്രമിച്ചപ്പൊ അവരെ തടഞ്ഞിട്ട് ഞാൻ പേ ചെയ്തു.
