മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“നാല്‌ വര്‍ഷത്തിനു മുമ്പാണ് എയ്ഞ്ചല മേഡം എനിക്ക് കോൾ ചെയ്തത്.” ഞാൻ റിയർവ്യു മിററിലൂടെ ഷെഹിന ആന്റിയെ ഒന്ന് നോക്കിയിട്ട് ആ സംഭവം പറയാൻ തുടങ്ങി. “എയ്ഞ്ചല മേഡത്തിന്റെ പപ്പയ്ക്ക് വാതം മൂര്‍ച്ചിച്ച് നാലു മാസമായി കിടപ്പിലായിരുന്നു. ആ നാല് മാസവും ഒരുപാട്‌ ആശുപത്രികളിൽ കൊണ്ടുപോയി ചികില്‍സിച്ചു നോക്കി, പക്ഷേ ഗുണമുണ്ടായില്ല. അപ്പോഴാണ് മേഡത്തിന്റെ അനിയന്റെ ഒരു ഫ്രണ്ടിന്റെ പപ്പയ്ക്ക് ഇതേ സെയിം അസുഖത്തിന് ഞാൻ ചികില്‍സിച്ച് പുള്ളിയെ നടത്തിച്ച സംഭവം അനിയന്റെ ഫ്രണ്ട് വഴി അവർ അറിഞ്ഞത്. അങ്ങനെയാണ് ആ ഫ്രണ്ടിന്റെ പപ്പയിൽ നിന്നും എന്റെ നമ്പര്‍ മേടിച്ച് എയ്ഞ്ചല മേഡം എനിക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. അവരുടെ പപ്പയെ ഞാൻ ചികിൽസിക്കണമെന്നും ആവശ്യപ്പെട്ടു.”

 

“വാതം പൂര്‍ണമായി മാറ്റാൻ കഴിയുമോ..?! അതും മൂര്‍ച്ചിച്ച വാതം..?” മുന്നില്‍ ഇരിക്കുന്ന സവിത ആന്റി ആശ്ചര്യത്തോടെ ചോദിച്ചു.

 

“പൂര്‍ണമായി മാറ്റാൻ കഴിയുന്ന തെറാപ്പി ഒന്നും ഇപ്പൊ എനിക്കറിയില്ല. പക്ഷേ 80% നിയന്ത്രിച്ച് നിര്‍ത്താനായി ഒരുമിച്ച് ചെയ്യേണ്ട തെറാപ്പിയും ചികില്‍സയും എനിക്കറിയാം.”

 

ഞാൻ പറഞ്ഞത് കേട്ട് രണ്ട് ആന്റിമാരും എന്നെ മിഴിച്ചു നോക്കി.

 

അപ്പോ പുഞ്ചിരിയോടെ ഞാൻ തുടർന്നു, “ഞാൻ ജിനുവിനെ കോണ്ടാക്റ്റ് ചെയ്തു. വാതത്തെ പൂര്‍ണമായി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ കൊടുത്ത ഒരാഴ്ചത്തെ ചികിൽസയും തെറാപ്പിയും കാരണം മേഡത്തിന്റെ പപ്പ നടക്കാൻ തുടങ്ങി. ഇപ്പോഴും അവരുടെ പപ്പ കുഴപ്പം കൂടാതെ നടക്കുന്നുണ്ട്. പക്ഷേ എനിക്ക് ഒരു തൃപ്തിയും കിട്ടുന്നില്ല, കാരണം 4 മാസത്തിന് ഒരിക്കൽ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എന്റെ ആ തെറാപ്പിയും ചികില്‍സയും എടുത്തിരിക്കണം, ഇല്ലെങ്കിൽ പുള്ളി പിന്നെയും കിടപ്പിലായി പോകും.” ഞാൻ അതൃപ്തി പ്രകടിപ്പിച്ചു.

 

“ജിനു.., മൂര്‍ച്ചിച്ച വാതം കാരണം കിടപ്പിലായ ഒരാളെ നടത്തിക്കുക എന്നത് തന്നെ വലിയ കാര്യമാണ്.” ഷെഹിന ആന്റി വിസ്മയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. “അതുകൊണ്ട്‌ ഇത്രയും കഴിവുള്ള നിന്നെ നീ സ്വയം താഴ്ത്തി കാണുന്നത് ഒട്ടും ശെരിയല്ല..!!” ഷെഹിന ആന്റി ചെറുതായി ശകാരിക്കും പോലെ പറഞ്ഞു. “നാലു മാസത്തിന് ഒരിക്കൽ ചികിൽസ എടുത്താലും എന്താ കുഴപ്പം, നടക്കാൻ കഴിയുന്നില്ലേ..!!”

 

“ശെരിയാണ് ജിനു.” ഇത് നിസാര കഴിവൊന്നുമല്ല. അതുകൊണ്ട്‌ നീ വെറുതെ നിന്നെ സ്വയം താഴ്ത്തിക്കെട്ടരുത്.” സവിത ആന്റിയും ശകാരിക്കും പോലെ പറഞ്ഞു.

 

“ഓക്കെ. അപ്പൊ അങ്ങനെയാണ് എയ്ഞ്ചല മാഡവും നീയും തമ്മില്‍ പരിചയപ്പെട്ടത്, അല്ലേ..?” ഷെഹിന ആന്റി ചോദിച്ചു. “പക്ഷേ എന്നാലും അവർ നിന്നോട് കാണിച്ച അടുപ്പം കണ്ടപ്പോ വേറെയും എന്തോ കാരണം ഉണ്ടെന്നാണ് എനിക്ക് ഫീൽ ചെയ്തത്..!!” ഷെഹിന ആന്റി അവരുടെ സംശയം പറഞ്ഞു.

 

“എനിക്കും അങ്ങനെയാണ്‌ ഫീൽ ചെയ്തത്.” സവിത ആന്റിയും പറഞ്ഞു.

 

“നിങ്ങൾ പറഞ്ഞത് ശെരിയാണ്.” പുഞ്ചിരിയോടെ ഞാൻ അവരുടെ സംശയം ശെരി വച്ച് കൊടുത്തു. “മേഡത്തിന്റെ കുട്ടിക്കാലത്തുണ്ടായ ഒരു ഫയർ ആക്സിഡന്റിൽ പെട്ട് മേഡത്തിന്റെ രണ്ട് തുടകളും കാലിനും സിവിയർ ഡാമേജ് സംഭവിച്ചു. തേർഡ് ഡിഗ്രി ബേൺ ആയിരുന്നു. ഒന്നര മാസം വരെ ഇന്റൺസീവ് കേറിലെ ട്രീറ്റ്മെന്റ് കഴിഞ്ഞാണ് വാർഡിലേക്ക് മാറ്റിയത്. 10 ദിവസം കഴിഞ്ഞ് ഡിസ്ച്ചാർജ് ചെയ്തു. പക്ഷേ മേഡത്തിന്റെ രണ്ട് കാലും തുടകളും വിരൂപമായി മാറിയിരുന്നു. അതൊക്കെ മാറ്റാനും കഴിഞ്ഞിരുന്നില്ല. കൂടാതെ ഇടക്കിടക്ക് കാലിലും തുടകളിലും കത്തിയെരിയുന്നത് പോലെയുള്ള വേദനയും വന്നു പോകുന്നുണ്ടായിരുന്നു. ആ പ്രശ്നങ്ങൾ ഒക്കെ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്ന് എത്രയോ ഡോക്ടർമാർ വിധിയെഴുതിയതാണ്. മേഡത്തിന്റെ രണ്ട് കാലും തുടകളും വിരൂപമായി മാറിയിരുന്നത് കൊണ്ട്‌ മേഡത്തെ കല്യാണം കഴിക്കാൻ ആരും തയ്യാറായില്ല.”

Leave a Reply

Your email address will not be published. Required fields are marked *