മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“മ്മ്. ആ ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് തന്നെ വാടകയ്ക്ക് കൊടുക്കുന്ന ഒരു സെക്ഷനും ഉണ്ടായിരുന്നു, അവിടെ നിന്നാണ് ഫ്രിഡ്ജ് എടുത്തത്.” ഷെഹിന ആന്റി പറഞ്ഞു. “പിന്നെ പുതിയ ഇലക്ട്രിക് സ്റ്റവ്വും, പാത്രങ്ങളും മറ്റും വാങ്ങിക്കാൻ ഇരുന്നതാണ്. പക്ഷേ ജെസ്സി മോളാണ് ഇതൊക്കെ നിന്റെ വണ്ടിയില്‍ ഉണ്ടെന്നും, അതിനെ ഉപയോഗിച്ചാല്‍ മതിയെന്നും പറഞ്ഞത്. ഇതൊക്കെ എടുത്തതിൽ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..?”

 

“യേയ്, എന്തു പ്രശ്നം. വണ്ടി സ്റ്റോറേജിൽ വേറെയും ഒരുപാട്‌ സാധനങ്ങളുണ്ട്, ആവശ്യമുള്ള എന്തും എന്നോട് ചോദിക്കാതെ തന്നെ നിങ്ങള്‍ക്ക് എടുക്കാം.” ഞാൻ അവര്‍ക്ക് അനുവാദം കൊടുത്തു.

 

“രാത്രി നി ഹോട്ടലിൽ നിന്നും സൂപ്പ് മാത്രമല്ലേ കുടിച്ചത്. അതുകൊണ്ട്‌ ഇപ്പഴേ നന്നായി വിശക്കുന്നുണ്ടാവും, അല്ലേ…?” സവിത ആന്റി ചോദിച്ചു.

 

“മ്മ്, എഴുനേറ്റപ്പൊ ചെറിയ വിശപ്പ് ഉണ്ടായിരുന്നു. പക്ഷേ ചിക്കൻ കൂറുമയുടെ മണവും, പത്തിരിയും കണ്ടപ്പോ എന്റെ വിശപ്പും കൊതിയും കൂടി.” നാവും ചുണ്ടും നുണഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

അപ്പോ അവർ എല്ലാവരും എന്നെ നോക്കി ഉറക്കെ ചിരിച്ചു.

 

“ഈ അച്ചാച്ചന്റെ ഒരു കാര്യം.” ജെസ്സി ചിരിച്ചുകൊണ്ട് എന്നെ വാത്സല്യപൂർവ്വം നോക്കി.

 

“ചിക്കൻ കുറുമ റെഡിയായിക്കഴിഞ്ഞു, ജിനു.” സവിത ആന്റി ചിരി നിര്‍ത്തി പുഞ്ചിരിയോടെ പറഞ്ഞിട്ട് ഷെഹിന ആന്റിയെ നോക്കി.

 

“പത്തിരി ഉണ്ടാക്കാൻ തുടങ്ങിയതേയുള്ളു.” ഷെഹിന ആന്റിയും ചിരി നിര്‍ത്തി എന്നോട് പറഞ്ഞു. “നമ്മൾ 6 പേര്‍ക്ക് ഉണ്ടാക്കണ്ടേ, കുറച്ച് സമയമെടുക്കും, ജിനു. പക്ഷേ രണ്ട് പാൻ ഉണ്ടായിരുന്നെങ്കിൽ—”

 

“വണ്ടി സ്റ്റോറേജിൽ ഒരുപാട്‌ പാനും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നല്ലോ. എടുക്കാമായിരുന്നില്ലേ..?” ഞാൻ ചോദിച്ചു.

 

“അതൊക്കെ പുതിയതല്ലേ..?” ഷെഹിന ആന്റി പറഞ്ഞു.

 

“അതിനെന്താ. ഞാൻ പോയി എടുത്തോണ്ട് വരാം.” ഞാൻ പോകാനായി തിരിഞ്ഞു.

 

“ജിനു..,” സവിത ആന്റി എന്തോ പറയാന്‍ എന്നെ വിളിച്ചപ്പോ ഞാൻ നിന്നിട്ട് ആന്റിയെ നോക്കി. “നിന്റെ വണ്ടി സ്റ്റോറേജിൽ എന്തു മാത്രം സാധനങ്ങളാണുള്ളത്..!! എന്തിനാ ഇത്രയും സാധനങ്ങള്‍ നി വാങ്ങിച്ചു കൂട്ടിയിട്ടിരിക്കുന്നത്..?” ആന്റി കൗതുകത്തോടെ ചോദിച്ചു.

 

“ഓ, അതോ..,” ഞാൻ പുഞ്ചിരിച്ചു. “കാടുകളില്‍ ജീവിക്കുന്ന ആദിവാസി വിഭവങ്ങള്‍ ഒരുപാടുണ്ട്, ആന്റി. പലരും എന്നോട് ഈ സാധനങ്ങളൊക്കെ ആവശ്യപ്പെടാറുണ്ട്. അതുകൊണ്ടാണ് ഞാൻ പല സാധനങ്ങളും സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്നത്.”

 

“ഓഹോ, അവര്‍ക്ക് നി വില്‍ക്കുകയാണോ ചെയ്യുന്നത്..?” ഷെഹിന ആന്റി ചോദിച്ചു.

 

“ഇല്ല ആന്റി, ഞാൻ ഫ്രീയായിട്ട് കൊടുക്കും. അതുപോലെ ഞാൻ അവരോട് ആവശ്യപ്പെടുന്ന ചില വസ്തുക്കൾ കാട്ടില്‍ നിന്നും ശേഖരിച്ച് അവരെനിക്ക് തരാറുമുണ്ട്.”

 

“ആണോ, അത് നല്ല പരുപാടിയാണല്ലോ.” ഷെഹിന ആന്റി പുഞ്ചിരിച്ചു.

 

“ശെരി ഞാൻ പോയി പാൻ എടുത്തോണ്ട് വരാം.” ഞാൻ അവരോട് പറഞ്ഞു. “പിന്നേ വേറെ എന്തെങ്കിലും വേണോ..?” ഞാൻ ചോദിച്ചു.

 

ഉടനെ രണ്ട് ആന്റിമാരും ചിലതൊക്കെ വേണമെന്ന് ആവശ്യം പറഞ്ഞപ്പോ ഞാൻ പോയി എല്ലാം എടുത്തുകൊണ്ട് വന്നു. എന്നിട്ട് ഞാനും പോയി റിഥിയും ഹസ്നയുടേയും കൂടെ പത്തിരി മാവ് പരത്തി വെക്കാൻ സഹായിച്ചു. അങ്ങനെ ജോലി വേഗം കഴിയുകയും ചെയ്തു.

 

ഒടുവില്‍ ഫുഡ് എല്ലാം എടുത്തുകൊണ്ട് ഞങ്ങൾ ഡൈനിംഗ് റൂമിൽ കൊണ്ട്‌ വച്ചു.

 

“നിങ്ങൾ ഇരിക്ക്, ഞാൻ വിളമ്പാം.” സവിത ആന്റി ഞങ്ങളോട് പറഞ്ഞു.

 

“വേണ്ട, ആന്റിയും ഇരിക്കൂ. വേണ്ടതൊക്കെ സ്വയം എടുത്ത് കഴിക്കാം. അങ്ങനെ പോരെ..?” ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.

 

“എന്നാല്‍ അങ്ങനെ തന്നെ മതി.” എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.

 

അപ്പോ ഞാൻ ഒരു കസേരയില്‍ ചെന്നിരുന്നു. ഉടനെ എന്റെ അപ്പുറത്ത് ജെസ്സിയും, ഇപ്പുറത്ത് ഹസ്നയും വന്നിരുന്നു. പിന്നെ മറ്റുള്ളവരും ഇരുന്ന ശേഷം അവരവർക്ക് വേണ്ടത് സ്വയം എടുത്തു വച്ചിട്ട് ഞങ്ങൾ കഴിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *