മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

“ഫ്രെഷാവാൻ ഹോട്ടലിൽ ഒന്നും പോകേണ്ട കാര്യമില്ല, ആന്റി. ഒരു പത്തു മിനിറ്റ് കൂടി പോയാൽ അച്ചാച്ചന്റെ ഒരു ചെറിയ വീടെത്തും. അവിടെയാണ് നമ്മൾ പോകുന്നത്.” ജെസ്സി ആന്റിയോട് പറഞ്ഞു. എന്നിട്ട് ജെസ്സിയും രണ്ട് കൂട്ടുകാരികളും ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിച്ചു.

 

“ഇവിടെ നിനക്ക് വീടുണ്ടോ, ജിനു..?” സവിത ആന്റി അല്‍പ്പം വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

 

“അച്ചാച്ചന് ഇവിടെ മാത്രമല്ല, വേറെയും ഒരുപാട്‌ സ്ഥലങ്ങളിലുമുണ്ട് കുറെ വീടുകള്‍. വേറെ ചില സ്റ്റേറ്റുകളിൽ പോലും വീടുണ്ട്.” ജെസ്സി അഭിമാനത്തോടെ പറഞ്ഞു. “പക്ഷേ ഡെല്‍ഹിയിൽ വീടില്ല. ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഹോട്ടൽ റൂം ബുക്ക് ചെയേണ്ട കാര്യമില്ലായിരുന്നു.”

 

“അപ്പോ നിനക്ക് എത്ര വീടുകളാണുള്ളത്..?” ഷെഹിന ആന്റി ആകാംഷയോടെ ചോദിച്ചു.

 

“കേരളത്തിലും തമിഴ്നാടിലുമായി ചേട്ടന് 16 വീടുകളുണ്ട്, ആന്റി.” ജെസ്സി തന്നെ ആന്റിക്ക് മറുപടി കൊടുത്തു. “പിന്നേ ഇന്ത്യയിലുള്ള മറ്റു ചില സ്റ്റേറ്റുകളിലായി 11 വീടുകൾ കൂടിയുണ്ട്.”

 

അതുകേട്ട് രണ്ട് ആന്റിമാരും അന്തംവിട്ടു. പക്ഷേ ജെസ്സിയുടെ രണ്ട് കൂട്ടുകാരികൾക്ക് ഇതൊക്കെ നേരത്തെ അറിയാവുന്നത് പോലെ എന്നെനോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

ഒടുവില്‍ ഞാൻ മധുരയിലുള്ള എന്റെ ഒരു ചെറിയ ടെറസിട്ട വീട്ട് ഗെയിറ്റിന് മുന്നില്‍ കൊണ്ട്‌ നിര്‍ത്തി. അപ്പൊ ജെസ്സി എന്റെ കൈയിൽ നിന്നും താക്കോലും വാങ്ങി വണ്ടിയില്‍ നിന്നിറങ്ങി. അവളുടെ കൂടെ അവളുടെ രണ്ട് ഫ്രണ്ട്സും ഉറങ്ങി ചെന്നു.

 

ലോക്ക് ചെയ്തിരുന്ന ഗെയിറ്റ് താക്കോൽ ഉപയോഗിച്ച് അൺലോക്ക് ചെയ്തതും റിഥിയും ഹസ്നയും ചേര്‍ന്ന് ആ ഡബിൾ ഗെയിറ്റിനെ അകത്തേക്ക് തള്ളി രണ്ടു വശത്തായി തുറന്നു വച്ചു. ശേഷം ജെസ്സി അവളുടെ ഫ്രണ്ട്സിനേയും കൂട്ടി വേഗം അകത്തേക്ക് നടന്നുപോയി വീടിന്റെ ഡോറും അൺലോക്ക് ചെയ്തിട്ട് മൂന്ന്‌ പേരും വീട്ടിനകത്തേക്ക് പോയി.

 

ഞാൻ വണ്ടി ഗേയിറ്റിനകത്തുകേറ്റി മുറ്റത്ത്‌ നിർത്തി. എൻജിൻ ഓഫാക്കാതെ തന്നെ വിട്ടു. എന്നിട്ട് ഞങ്ങൾ മൂന്ന്‌ പേരും വണ്ടിയില്‍ നിന്നിറങ്ങി.

 

“നിന്റെ വീടും പരിസരവും കൊള്ളാം, ജിനു.” ഷെഹിന ആന്റി പതിയെ അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ച് ചുറ്റുപാട് നോക്കിയ ശേഷം പറഞ്ഞു. “ഒരു കൊച്ചു കുടുംബത്തിന് സുഖമായി താമസിക്കാന്‍ പറ്റിയ വീട്.”

 

ഞാൻ പുഞ്ചിരിച്ചു. “അകത്ത് രണ്ട് റൂമുണ്ട്. രണ്ട് റൂമിലും ബാത്റൂമുണ്ട്. പിന്നെ വീട്ടിന് പുറത്ത്‌ പുറകിലായി മറ്റൊരു ബാത്റൂം കൂടിയുണ്ട്. നിങ്ങള്‍ക്ക് ഏതു വേണമെങ്കിലും യൂസ് ചെയ്യാം. സോപ്പ് ടവൽ എന്നു വേണ്ട എല്ലാ സാധനങ്ങളും റൂമിലെ അലമാരയിൽ ഉണ്ടാവും.” ഞാൻ അവരോട് പറഞ്ഞു.

 

“ഇവിടെ വെള്ളം എങ്ങനെയാ കിട്ടുന്നത്..?” സവിത ആന്റി വീട്ടിനു മുകളില്‍ സെറ്റ് ചെയ്തിരുന്ന വലിയ വാട്ടർ ടാങ്കിനെ നോക്കി ചോദിച്ചു.

 

“വീടിന്‌ സൈഡിൽ കുഴൽ കിണറുണ്ട്, ആന്റി. മോട്ടറുമുണ്ട്. ടാങ്കിൽ വെള്ളം കേറ്റാനായി ജെസ്സി ആ മോട്ടർ ഒണാക്കിയിട്ടുണ്ടാകും. പക്ഷേ കുടിക്കാൻ ആ വെള്ളം പോര.”

 

അന്നേരം ജെസ്സിയും ഫ്രണ്ട്സും പുറത്തേക്ക്‌ വന്നു. “അച്ചാച്ചാ, നമുക്ക് കുടിക്കാനുള്ള വെള്ളം വണ്ടിയില്‍ നിന്നും ഞങ്ങൾ എടുക്കുവാന്നെ.” അതും പറഞ്ഞ്‌ അവർ മൂന്നുപേരും പോയി എന്റെ വണ്ടിയുടെ റിയർ ഡോർ തുറന്ന് അവിടെ സ്റ്റോക്ക് ചെയ്തു വച്ചിരുന്ന വെളളത്തിന്റെ ബോക്സുകളിൽ ഒരെണ്ണം പൊട്ടിച്ച് അതിൽ നിന്നും ഒന്നര ലിറ്ററിന്റെ 6 കുപ്പികള്‍ അവർ മൂന്ന്‌ പേരായി എടുത്തു. പിന്നെ 3 ലിറ്ററിന്റെ ഒരു ഫ്ലക്സ്ക്കും ജെസ്സി എടുത്തു. ശേഷം റിയർ ഡോർ അടച്ചിട്ട് അവർ മൂന്നുപേരും എന്റെ അടുത്തേക്ക് വന്നു.

 

“ശെരി, നിങ്ങൾ എല്ലാവരും അകത്ത് പൊയ്ക്കോളു.” ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു. “ഞാൻ പോയി പാലും കുറച്ച് പലഹാരങ്ങളും വാങ്ങിച്ച് കൊണ്ടുവരാം.”

Leave a Reply

Your email address will not be published. Required fields are marked *