മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“ഓക്കെ ജിനു, ഈ സമയം നീ ഭയങ്കര ബിസിയായിരിക്കുമെന്ന് ജെസ്സി മോള് പറഞ്ഞായിരുന്നു, പക്ഷേ ചികില്സക്കും മറ്റും ഇത്രയും ആളുകൾ വരുമെന്ന് ഒട്ടും വിചാരിച്ചില്ല.” ഷെഹിന ആന്റി കണ്ണുകൾ കൊണ്ട്‌ പുറത്ത്‌ നില്‍ക്കുന്ന ജനങ്കൂട്ടത്തെ കാണിച്ച് ആശ്ചര്യപ്പെട്ടു. “ശെരി, ഇനി നിന്റെ ജോലി നടക്കട്ടെ.” ആന്റി തോളിനെ മുന്നോട്ട് വളച്ച് മെല്ലെ എഴുന്നേറ്റു.

 

അതോടെ മറ്റുള്ളവരും എഴുന്നേറ്റു. ഞങ്ങൾ എല്ലാവരും പുറത്തേക്ക്‌ നടന്നു

 

“ജെസ്സി മോളെ, ധ്വനിക്ക് പനി എങ്ങനെയുണ്ട്..?” എനിക്കൊപ്പം നടക്കുന്ന എന്റെ അനിയത്തിയോട് ഞാൻ ചോദിച്ചു.

 

“ധ്വനി ചേച്ചിക്ക് പനിയൊക്കെ കുറഞ്ഞിട്ടുണ്ട്, അച്ചാച്ചാ. പക്ഷേ ബോഡി പെയിനും ക്ഷീണവും മാറിയിട്ടില്ല. നല്ല തലവേദനയും ഉണ്ടെന്നാ പറഞ്ഞെ. അതുകൊണ്ട്‌ ചേച്ചി ഇന്ന്‌ ഇങ്ങോട്ട് വരില്ല, കേട്ടോ. പിന്നെ എന്റെ ഈ ഫ്രണ്ട്സും ആന്റിമാരും നമ്മുടെ വീട്ടിലല്ലെ, അതുകൊണ്ട്‌ ഞാനും അവരുടെ കൂടെ ഇല്ലെങ്കിൽ മോശമായി പോകും. ഇല്ലെങ്കില്‍ ഞാൻ ഇവിടെ നിന്ന് അച്ചാച്ചനെ സഹായിച്ചേനേ.”

 

“യേയ്, അതൊന്നും സാരമില്ല മോളെ, ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളും.”

 

“അപ്പോ അച്ചാച്ചൻ എത്ര മണിക്ക് നമ്മുടെ വീട്ടില്‍ വരും..?” എല്ലാവരും മുറ്റത്തേക്ക് വന്നപ്പോ ജെസ്സി ചോദിച്ചു.

 

“12 മണിക്ക് ഞാൻ അവിടെ ഉണ്ടാവും. പോരെ..?”

 

“ഓക്കെ ജിനുക്കാ, നമുക്ക് ഉച്ചക്ക് കാണാം.”

 

“അപ്പോ ഉച്ചക്ക് കാണാം ജിനുവേട്ടാ.”

 

“ശെരി ജിനു. ഡെല്‍ഹിയിൽ പോയിട്ട് വരുന്നത് വരെ ഇവർ എല്ലാവരെയും നോക്കിക്കോണേ..!” പ്രമോദ്‌ അങ്കിൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നിട്ട് എന്റെ കൈ മുറുകെ പിടിച്ചുകൊണ്ട് അപേക്ഷ പോലെ പറഞ്ഞു.

 

“അങ്കിൾ പേടിക്കേണ്ട, ഞാൻ നോക്കിക്കോളാം.” ഞാൻ ഉറപ്പ് കൊടുത്തു.

 

“പിന്നേ ജിനു, എനിക്കൊരു റിക്വസ്റ്റുണ്ട്..!” സല്‍മാന്‍ അങ്കിൾ അല്‍പ്പം മടിച്ചു മടിച്ച് എന്നോട് പറഞ്ഞിട്ട് അയാളുടെ ഭാര്യയെ നോക്കി.

 

“എന്തു റിക്വസ്റ്റ്..?”

 

“സംഭവം ഇങ്ങനെയാണ് ജിനു….,” അയാള്‍ പിന്നെയും ഒന്ന് മടിച്ചിട്ട് തുടർന്നു, “അത്യാവശ്യം വേണ്ട കാശൊക്കെ ഷെഹിനയുടെ അക്കൗണ്ടിലുണ്ട്… പക്ഷേ അവളുടെ അക്കൗണ്ട് ഇടക്കിടക്ക് താല്‍ക്കാലികമായി ഡെബിറ്റ് ഫ്രീസാവുകയാണ്. അന്നേരം ഓൺലൈൻ ട്രാൻസാക്ഷനോ, എടിഎം ഇല്‍ നിന്ന് കാശ് എടുക്കാനോ കഴിയില്ല. പക്ഷേ 24 മണിക്കൂറിനകം ആ പ്രശ്നം മാറുകയും ചെയ്യും.” അയാള്‍ ഒന്നുകൂടി നിര്‍ത്തിയിട്ട് അയാളുടെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് പിന്നെയും എന്നെ നോക്കി തുടർന്നു, “അപ്പൊ ജിനു, അങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രം ജിനുവിന് അവളെ ഹെല്പ് ചെയ്യാൻ കഴിയുമോ, അക്കൗണ്ട് ആക്ടിവായ ഉടനെ അവള്‍ ആ കാശ് തിരിച്ചയക്കുകയും ചെയ്യും. ഹസ്ന മോൾക്ക് അക്കൗണ്ടില്ല, ഉണ്ടായിരുന്നെങ്കിൽ അതിലേക്ക് കാശ് ഇട്ടിട്ട് ഉപയോഗിക്കാൻ കഴിയുമായിരുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തിയിട്ട് അസ്വസ്ഥതയോടെ നിന്നു.

 

പാവം സല്‍മാന്‍ അങ്കിൾ. ഭാര്യയും മകളുടേയും മുന്നില്‍ വച്ച് ഇങ്ങനെ ഹെല്പ് ചോദിച്ചത് അയാള്‍ക്ക് ക്ഷീണമായി തോന്നിയിട്ടുണ്ടാവും, അയാള്‍ ആരുടെയും മുഖത്ത് നോക്കാതെയാണ് നിന്നത്. ഷെഹിന ആന്റിയും അസ്വസ്ഥതയോടെ നിന്നു. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടാണോ എന്തോ, ഹസ്ന ഒരു പുഞ്ചിരിയോടെ അവളുടെ അച്ഛനും അമ്മയെയും, പിന്നെ എന്നെയും മാറിമാറി നോക്കി നിന്നു.

 

വേഗം മറുപടി കൊടുക്കാൻ പറയുന്നത് പോലെ ജെസ്സി പെട്ടന്ന് എന്റെ തോളില്‍ മുറുകെ പിടിച്ചു.

 

“ഇതാണോ പ്രശ്നം, ഇത് ചെറിയ കാര്യമല്ലേ അങ്കിൾ..? ഇതിന്‌ ഇങ്ങനെ ടെൻഷനടിക്കേണ്ട ആവശ്യമില്ല, ഞാൻ ഹെല്പ് ചെയ്യാം.” ഞാൻ വാക്ക് കൊടുത്തു.

 

ഉടനെ അങ്കിളും ആന്റിയും ആശ്വാസത്തോടെ എന്നെ നോക്കി. ഒടുവില്‍ ഒരു പുഞ്ചിരിയും അവരുടെ മുഖത്ത് വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *