“ശെരിയാണ്.” സവിത ആന്റിയും ചിരിച്ചുകൊണ്ട് ഷെഹിന ആന്റിയെ സപ്പോര്‍ട്ട് ചെയ്തു. “പഠിക്കുന്ന കാര്യത്തിലായാലും ജോലി കാര്യത്തിലായാലും, മറ്റെന്ത് കാര്യത്തിലായാലും പെൺകുട്ടികളാണ് ടോപ്പ്.”
“ഓക്കെ സമ്മതിച്ചു. ആണുങ്ങളേക്കാളും നന്നായി പെണ്ണുങ്ങള്‍ക്ക് തന്നെ ടോപ്പിലിരുന്ന് എല്ലാം ചെയ്യാൻ കഴിയും.” ചിരിച്ചുകൊണ്ട് ഞാൻ അല്‍പ്പം കുസൃതിയോടെ പറഞ്ഞു.
അപ്പോ ഞാൻ എന്തോ ഡബിൾ മാനിങ്ങിൽ സംസാരിച്ചത് പോലെ രണ്ട് ആന്റിമാരുടെ മുഖവും പെട്ടന്ന് തുടുത്തു കേറി. അവർ രണ്ടുപേരും നാണം നിറഞ്ഞ കണ്ണുകളോടെ ധൃതിയില്‍ പരിസരം ഒന്ന് വീക്ഷിച്ചു. എല്ലായിടത്തും ആളുകൾ തിങ്ങി നില്‍ക്കുന്നുവെങ്കിലും എല്ലാവരും അവരവരുടെ കാര്യങ്ങളിലാണ് ശ്രദ്ധിച്ചിരുന്നത്.
“നി എന്തോ അര്‍ത്ഥം വച്ച് സംസാരിച്ച പോലെയുണ്ടല്ലോ, ജിനു…!!” ഷെഹിന ആന്റി പരിസരം വീക്ഷിച്ച ശേഷം എന്നെ നോക്കി പറഞ്ഞു.
“യേയ്, ഞാൻ തെറ്റായി ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. എല്ലാ കാര്യത്തിലും നിങ്ങൾ സ്ത്രീകൾ ടോപ്പിലാണെന്ന അര്‍ത്ഥത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്.” ചിരിയടക്കി ഞാൻ ഉരുണ്ടു കളിച്ചു.
അതിനുശേഷം രണ്ട് ആന്റിമാരും മിണ്ടാതെ എക്സിബിഷനിൽ മാത്രം ശ്രദ്ധ കൊടുത്തു. പക്ഷേ ഇടക്കിടക്ക് അവർ രണ്ടുപേരും ചെറിയ നാണത്തോടെ ഇടം കണ്ണിട്ട് എന്നെ രഹസ്യമായി നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെടുക തന്നെ ചെയ്തു.
സ്റ്റുഡന്റിന്റെ റിലേറ്റീവ്സായി വന്നവരിൽ പൊതുവേ ആണുങ്ങള്‍ കുറവായിരുന്നു എന്നത് സത്യമാണ്. എല്ലാ കോളേജിൽ നിന്നുമായി മൊത്തം 840 സ്റ്റുഡന്റ്സാണ് സെലക്റ്റായി വന്നിരുന്നത്. ആ 840 സ്റ്റുഡന്റ്സിന്റെ കൂടെ വന്ന റിലേറ്റീവ്സിൽ 600+ പേരും സ്ത്രീകളായിരുന്നു. അതുപോലെ 840 സ്റ്റുഡന്റ്സിൽ 570 സ്റ്റുഡന്റ്സും പെണ്‍കുട്ടികളായിരുന്നു.
ഒടുവില്‍ എക്സിബിഷൻ കഴിഞ്ഞ് 4:30ന് ഞങ്ങൾ ജെസ്സിയും ഫ്രണ്ട്സിന്റേയും അടുത്തേക്ക് പോയി.
അവിടെ എയ്ഞ്ചല മേഡവും സരസ്വതി മേഡവും രാധിക മേഡവും അവരവരുടെ ടീമീനെ സെപ്പറേറ്റായി മാറ്റി നിര്‍ത്തി എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നത് കൊണ്ട് ഞാനും, ആന്റിമാരും, മറ്റ് സ്റ്റുഡന്റിന്റെ റിലേറ്റീവ്സും സൈലന്റായി നോക്കി നിന്നു.
ഒടുവില്‍ നിർദ്ദേശങ്ങൾ കൊടുത്ത ശേഷം മൂന്ന് പ്രൊഫസേഴ്സും കൂട്ടുകളെ ഇന്നത്തേക്ക് ഡിസ്മിസ് ചെയ്തു. ഉടനെ ജെസ്സിയും റിഥിയും ഹസ്നയും ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ഇന്നത്തെ പരുപാടി കഴിഞ്ഞു. നമുക്ക് പോകാം.” ജെസ്സി എന്നോട് പറഞ്ഞു.
“അതേ, വേഗം പോകാം.” ക്ഷീണിച്ച് അവശയായത് പോലെയാണ് റിഥി ഞങ്ങളെ നോക്കി സംസാരിച്ചത്. “രാത്രി 8 മുതൽ 10 മണിവരെ ഞങ്ങൾക്ക് വാട്സാപ്പിൽ ഗ്രൂപ്പ് ഡിസ്ക്കഷനുണ്ട്. അതുകഴിഞ്ഞ് രാവിലെ 3 മുതൽ 5:30 വരെയും. അതുകൊണ്ട് ഇപ്പൊ തിരികെ വില്ലയിൽ പോയതും രണ്ട് മണിക്കൂറെങ്കിലും ഞങ്ങൾക്ക് ഉറങ്ങണം.”
“ശെരിയാണ്. ഇനിയുള്ള 9 ദിവസവും ഞങ്ങൾ വളരെ ബിസിയായിരിക്കും ഉമ്മച്ചി.” ഹസ്ന അവളുടെ അമ്മയെ നോക്കി പറഞ്ഞു. “അതുകൊണ്ട് ഇനിയുള്ള ഈ ഒന്‍പത് ദിവസവും വില്ലയിൽ വച്ച് ഞങ്ങളെ ആരും ശല്യം ചെയ്യരുത്,കേട്ടല്ലോ. എന്തെങ്കിലും ജോലി ചെയ്യാനും പറയരുത്. കൂടുതൽ നേരവും ഞങ്ങൾ ഗ്രൂപ്പ് ഡിസ്ക്കഷനിലും, ചില തയാറെടുപ്പും, പ്രാക്ടീസിലും ആയിരിക്കും.” ഹസ്ന എന്നെയും രണ്ട് ആന്റിമാരേയും മാറിമാറി നോക്കിയാണ് അത്രയും പറഞ്ഞത്.
“റിഥിയും ഹസ്നയും പറഞ്ഞത് സത്യമാണ് അച്ചാച്ചാ.” ജെസ്സി എന്നോട് പറഞ്ഞു. “ഈ ഒന്‍പത് ദിവസവും ഞങ്ങൾക്ക് മറ്റുള്ള കാര്യങ്ങളിൽ ഒന്നും ഇൻവോൾവ് ആവാൻ കഴിയില്ല.”
“ഓക്കെ, ഓക്കെ. ഞങ്ങൾക്ക് മനസ്സിലായി.” സവിത ആന്റി അവർ മൂന്ന് പേരോടുമായി പറഞ്ഞു. “ഇവിടത്തെ ഈ പരുപാടിയൊക്കെ കഴിയുന്നത് വരെ ഞങ്ങൾ നിങ്ങളെ ഒരു കാര്യത്തിലും ശല്യം ചെയ്യില്ല. പോരെ.”
