ഒന്ന് നിര്‍ത്തിയ ശേഷം ഞാൻ ഇതുവരെ പറഞ്ഞത് മനസ്സിലായോ എന്ന് ചോദിക്കുന്നത് പോലെ ആന്റിയുടെ കണ്ണില്‍ നോക്കി പുരികയുമർത്തി.
ഉടനെ ആന്റി തല കുലുക്കി മനസ്സിലായെന്ന് സമ്മതിച്ചു.
“പിന്നെ ആന്റിയുടെ സ്റ്റാമിന തീരെ കുറവാണ്.” ഞാൻ തുടർന്നു, “ശ്വാസവും വളരെ കുറവായി എടുക്കാന്‍ ശീലിച്ചിരിക്കുന്നത് കൊണ്ട് ആന്റിയുടെ ശ്വാസകോശം ചുരുങ്ങി പോയിരിക്കുന്നു. അതുകൊണ്ടാണ് ഒറ്റ ശ്വാസത്തിൽ സാധാരണയായി സംസാരിക്കാൻ കഴിയേണ്ടത്ര വാക്കുകൾ പോലും സംസാരിക്കാൻ കഴിയാതെ ആന്റിക്ക് ശ്വാസം മുട്ടി പോകുന്നത്. അതുകൊണ്ട് സ്റ്റാമിന കൂട്ടുണം, ബ്രീദിംഗ് എക്സർസൈസും എടുക്കണം. ഡെയ്ലി അര മണിക്കൂര്‍ മാത്രം വീട്ടില്‍ തന്നെ ചെയ്താല്‍ പോലും മതിയാകും.”
ഞാൻ പറഞ്ഞു കഴിയുന്നത് വരെ ആന്റി എങ്ങോട്ടാണ് നടക്കുന്നതെന്ന് പോലും പരിസരം നോക്കാതെ വിടര്‍ന്ന കണ്ണുകളോടെ എന്നെത്തന്നെ നോക്കി നടക്കുകയായിരുന്നു. ആന്റി ഇടക്ക് റോഡില്‍ നടന്നു കേറിയപ്പോ ഞാൻ ആന്റിയുടെ കൈയിൽ പിടിച്ച് ആന്റിയെ റോഡിൽ നിന്നിറക്കി റോഡിന്റെ സൈഡിലൂടെ നയിച്ചു.
ഒടുവില്‍ ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോഴാണ് ആന്റി നടത്തത്തിൽ ശ്രദ്ധിച്ചത്. എന്നിട്ട് ആന്റി ചിരിച്ചു.
“താങ്ക്സ് ജിനു. എനിക്ക് അറിയാവുന്ന ആണുങ്ങളിൽ ചിലരൊക്കെ വെറും കഴുതകളാണ്.” ആന്റി ചിരി നിര്‍ത്തി ചെറിയ ദേഷ്യത്തില്‍ പറഞ്ഞു. “എന്റെ സൗന്ദര്യത്തെ പൊക്കി പറഞ്ഞും, എന്റെ ശരീരത്തെ കണ്ടാല്‍ ഉടനെ തന്നെ കണ്ട്രോള്‍ പോകുമെന്നും, കണ്ടതും കേറി പിടിക്കാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ള ബോഡി പാർട്ട്സാണ് എനിക്കുള്ളതെന്നുമൊക്കെ പറഞ്ഞ് എന്നെ വളയ്ക്കാൻ മാത്രമാണ് ആ കഴുതകൾ ശ്രമിച്ചിട്ടുള്ളത്. എന്റെ ഒരു കൂട്ടുകാരിയുടെ ഭർത്താവ് ജും വച്ചു നടത്തുന്നുണ്ട്…,, ഞാൻ ഒരു ദിവസം മാത്രമാണ് ആ ജിമ്മിൽ പോയത്, പോയ അന്ന് പുള്ളിയോട് എന്റെ ബോഡി കണ്ടിഷൻ എങ്ങനെയാണെന്നും, എങ്ങനെയുള്ള പ്രാക്ടീസ് ഞാൻ ചെയ്യണമെന്നും അഭിപ്രായം ചോദിച്ചപ്പോ… എന്നെ നഗ്നയായി കണ്ടാൽ മാത്രമേ എന്നെ നോക്കി എന്റെ ബോഡി കണ്ടിഷൻ മനസിലാക്കാൻ കഴിയൂ എന്നും, അതിനുശേഷം മാത്രമേ ഞാൻ ചെയ്യേണ്ട പ്രാക്ടീസ് എന്താണെന്ന് പറഞ്ഞു തരാൻ കഴിയുകയുള്ളു എന്നും പറഞ്ഞപ്പോ ഞാൻ അവിടന്ന് ഇറങ്ങി. വെറുതേയല്ല അവിടെ വേറെ സ്ത്രീകളെ ഒന്നും കാണാന്‍ കഴിയാത്തത്.” ആന്റി ദേഷ്യത്തില്‍ ചുണ്ടുകൾ ഇറുക്കി പിടിച്ചു.
സത്യത്തിൽ, ആ ജിം നടത്തുന്നവന്‍ ആന്റിയോട് പറഞ്ഞത് വിചാരിച്ച് എനിക്ക് ചിരിയാണ് വന്നത്. പക്ഷേ ചിരി ഉള്ളില്‍ അടക്കി ഞാൻ ആന്റിക്കൊപ്പം നടന്നു.
“അങ്ങനെയുള്ളവരെ എനിക്ക് വെറുപ്പാണ്.” ആന്റി നേരെ നോക്കി നടന്നുകൊണ്ട് തുടർന്നു. “അവരെയൊക്കെ ഞാൻ അടുപ്പിക്കാറില്ല.” അത്രയും പറഞ്ഞിട്ട് ആന്റി തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കി. “പക്ഷേ നീ അവരെ പോലെയല്ല, കേട്ടോ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “അവരൊക്കെ പറയുന്ന വൃത്തികേട് പോലെയൊന്നും നി എന്നോട് സംസാരിച്ചില്ല. ആ വൃത്തികെട്ട ജിം നടത്തിപ്പുക്കാരനെ പോലെയല്ല നീ. എന്നെ വെറുതെ നോക്കുക മാത്രം ചെയ്തിട്ട് എത്ര വ്യക്തമായിട്ടാണ് നീ കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നത്.” ആന്റി എന്നെ അഭിനന്ദിക്കുന്ന പോലെ നോക്കി സംസാരിച്ചു. “
എന്നിട്ട് ബേക്കറിയിൽ കേറാന്‍ പോയ എന്റെ കൈയിൽ ആന്റി പിടിച്ചു വലിച്ച് ബേക്കറിക്കടുത്ത് ഉണ്ടായിരുന്ന ആ ഒഴിഞ്ഞുകിടന്ന ബസ് സ്റ്റോപ്പ് ഷെഡിനകത്തേക്ക് കൊണ്ടുപോയി. ശേഷം ആന്റി എന്റെ മുഖത്ത് സീരിയസ്സായി നോക്കി.
ഞാൻ അന്തംവിട്ട് നില്ക്കുകയായിരുന്നു.
“ഇനി ഞാൻ സത്യം പറയട്ടെ, ജിനു.”
“എന്തു സത്യം..?” ആളൊഴിഞ്ഞ പരിസരം ഒന്ന് വീക്ഷിച്ച ശേഷം ആന്റിയെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു.
“ഹസ്നയും റിഥിയും ഞങ്ങളോട് നിന്നെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അവർ ചെറിയ കുട്ടികളല്ലേ..? ആളുകളുടെ തനിനിറം മനസ്സിലാക്കാനുള്ള പക്വതയൊന്നും അവര്‍ക്കില്ല. പക്ഷേ ഞങ്ങൾ പലരുടെയും തനിനിറം മനസ്സിലായിട്ടുണ്ട്. മനസ്സിൽ അസുരന്റെ മുഖവും, പുറമെ ദേവന്റെ മുഖവും കൊണ്ടു നടക്കുന്ന ചിലർ, പക്ഷേ സാഹചര്യം കിട്ടുമ്പോ അത് മുതലാക്കാൻ ശ്രമിക്കുന്ന ആണുങ്ങളേയും ഞങ്ങൾ കണ്ടിട്ടുണ്ട്.
