“ഓക്കെ, അങ്ങനെയാവട്ടെ.” സവിത ആന്റി മുന്നില്‍ കേറി ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് സീറ്റ് ബെല്‍റ്റും ഇട്ടു.
ഞാനും തിരിച്ച് പുഞ്ചിരിച്ച ശേഷം ഷെഹിന ആന്റിക്ക് കിടക്കാന്‍ പാകത്തിന് സീറ്റിട്ടു കൊടുക്കാൻ വേണ്ടി പുറത്തിറങ്ങാനായി എന്റെ ഡോർ ഞാൻ തുറന്നു.
“അച്ചാച്ചൻ ഇറങ്ങണ്ട..,” ജെസ്സി എന്നോട് പറഞ്ഞു. “ഞാൻ ആന്റിക്ക് ഈ സീറ്റ് സെറ്റ് ഹെയ്തു കൊടുക്കാം.” ജെസ്സി പുറകിലിരുന്നുകൊണ്ട് തന്നെ അവള്‍ക്ക് മുന്നിലുള്ള സീറ്റിന്റെ ചില ലിവറുകൾ അഡ്ജസ്റ്റ് ചെയ്തതും മുന്നിലുള്ള സീറ്റ് മടങ്ങി താഴേക്ക് വലിഞ്ഞ് രണ്ടുപേര്‍ക്ക് സുഖമായി കിടക്കാനുള്ള ബെഡ് പോലെയായി. ഉറങ്ങുന്ന ആളുകൾ ഉരുണ്ട് താഴെ വീഴാതിരിക്കാനായി ബെഡ്ഡിന്റെ രണ്ട് സൈഡിലും കുഷൻ ബാരിയർ ഉണ്ടായിരുന്നു.
“ഹായ്… ഇത് കൊള്ളാമല്ലോ ജിനു..!” ഷെഹിന ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. സവിത ആന്റിയും തല തിരിച്ച് ആശ്ചര്യത്തോടെ ബെഡ്ഡായി മാറിയ സീറ്റിനെ നോക്കിയ ശേഷം മുഖം എന്റെ നേര്‍ക്ക് തിരിച്ചു.
“ലോങ് ട്രിപ്പിന് പറ്റിയ വണ്ടി.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
“എടി ജെസ്സി, നമ്മുടെ ഈ സീറ്റും ബെഡ്ഡായി മാറ്റാൻ കഴിയുമോ..?” ഹസ്ന കൗതുകത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടു.
“കഴിയും. നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്താൽ നമ്മൾ മൂന്നുപേർക്കും കിടന്നുറങ്ങാൻ കഴിയും.” ജെസ്സി ഗര്‍വ്വോടെ പറയുന്നത് കേട്ട് മനസ്സിൽ ഞാൻ ചിരിച്ചു.
“അത് അടിപൊളി.” റിഥിക്ക് ആഹ്ലാദം പ്രകടിപ്പിച്ചു. “നന്നായി റെസ്റ്റൊക്കെയെടുത്ത് യാത്ര ക്ഷീണമില്ലാതെ അവിടെ എത്താൻ കഴിയുമല്ലോ.”
“ശെരിയാണ്. ശെരിക്കും അടിപൊളി.” ഹസ്നയും സന്തോഷിച്ചു.
ഷെഹിന ആന്റി അവരുടെ ഉത്സാഹവും സന്തോഷവും നോക്കി ചിരിച്ചുകൊണ്ട് അകത്തുകേറി ഡോറടച്ച ശേഷം ആ സീറ്റില്‍ ആശ്വാസത്തോടെ മലര്‍ന്നു കിടന്നു. ഞാൻ പുറകില്‍ എല്ലാവരും ഓക്കെയാണോന്ന് പരിശോധിച്ചു ശേഷം പുറത്ത് നില്‍ക്കുന്ന അമ്മയും പപ്പക്കും കൈ കാണിച്ച് യാത്ര പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു.
***********************
ഏറെകുറെ ഒരു മണിക്കൂര്‍ അടുപ്പിച്ച് അവരാരും പരസ്പരം മിണ്ടിയതേയില്ല, അവരൊക്കെ പുറത്തെ ട്രാഫിക്കും ചുറ്റുപാടും നോക്കിക്കൊണ്ട് അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നു. ഷെഹിന ആന്റി മാത്രം കണ്ണുമടച്ച് കിടക്കുകയായിരുന്നു. ഞാനും ആരോടും മിണ്ടാതെ വണ്ടി ഓടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചത്.
“ജിനു ഇക്കാ…,” ഒടുവില്‍ നാഗർകോവിൽ എത്താറായപ്പൊ പുറകില്‍ നിന്നും ഹസ്ന വിളിക്കുന്നത് കേട്ട് ഞാൻ റിയർവ്യു മിററിലൂടെ നോക്കി.
“ജിനുക്കാ, നിങ്ങൾ നല്ലോരു വൈദ്യനും തെറാപ്പിസ്റ്റുമല്ലേ. അപ്പൊ തെറാപ്പി ചെയ്ത് എന്റെ ഉമ്മയയുടെ ചെസ്റ്റ് പെയിൻ മാറ്റിക്കൊടുക്കാൻ കഴിയില്ലേ..?” ഹസ്ന പ്രതീക്ഷയോടെ ചോദിച്ചു.
അപ്പോ ഷെഹിന ആന്റി കണ്ണു തുറന്ന ശേഷം മെല്ലെ എഴുനേറ്റ് പുറകില്‍ തിരിഞ്ഞ് സ്വന്തം മകളെ നോക്കി. “എടി മോളെ—”
“ഉമ്മാച്ചി മിണ്ടാണ്ടിരിക്ക്..,” ഹസ്ന പെട്ടന്ന് അവളുടെ അമ്മയോട് ചൂടായി. എന്നിട്ട് വീണ്ടും റിയർവ്യ മിററിലൂടെ എന്നെ നോക്കി പറഞ്ഞു, “ജിനുക്കാ, ഇന്നലെ രാവിലെ ഉമ്മ കുളിച്ചോണ്ടിരുന്നപ്പൊ ബാത്റൂമിൽ വീണായിരുന്നു, ക്ലോസറ്റിന്റെ വക്കിലാണ് ഉമ്മയുടെ ചെസ്റ്റ് കാര്യമായി ഇടിച്ചത്.” അവൾ എന്നോട് സംഭവം പറഞ്ഞിട്ട് വീണ്ടും അവളുടെ അമ്മയെ ഒന്ന് നോക്കി.
ഞാനും റിയർവ്യ മിററിലൂടെ അവളുടെ അമ്മയെ നോക്കിയപ്പോ ചെറിയ ചമ്മലോടെ ആന്റി എന്നെ നോക്കയിരിക്കുന്നതാണ് കണ്ടത്. പക്ഷേ ഞങ്ങളുടെ കണ്ണുകൾ തമ്മില്‍ ഇടഞ്ഞതും ആന്റി പെട്ടന്ന് നോട്ടം പിന്‍വലിച്ച് അവരുടെ മകളെ നോക്കി.
“ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ..?” ഹസ്നയെ നോക്കി ചോദിച്ച ശേഷം റോഡിലേക്ക് എന്റെ ശ്രദ്ധ ഞാൻ തിരിച്ചു.
